അപരാജിതൻ 14 [Harshan] 9428

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Really wonderful

    1. നന്ദി ബ്രോ

  2. ഇത്രയും നാളായിട്ട് ഈ കഥ വായിച്ചിട്ടും റിപ്ലൈ തന്നിട്ടില്ല തെണ്ടിത്തരം ആണെന്ന് അറിയാം എന്നാലും എന്തോ ഒരു തരം വൃത്തികെട്ട മടി ആയിരുന്നു പക്ഷെ ഇന്ന് ഇതിൽ അവസാനം ബ്രോ പറഞ്ഞത് വായിച്ചിട്ടും(മുൻപ്‌ പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല ഞാൻ ശ്രെദ്ധിച്ചിട്ടില്ല അതിനു എത്ര ക്ഷമ ചോദിച്ചാലും തീരില്ലന്നറിയാം എന്നാലും മനസ്സിൽ തട്ടി ഒരു സോറി ഞാൻ പറയുന്നു ക്ഷെമിക്കണം) റിപ്ലൈ തന്നില്ലേൽ അത് തന്തയില്ലാത്തരം ആയിപ്പോകും എന്ന് മനസ്സിലായി.
    പിന്നെന്താ ഈ കഥയെ കുറിച്ച് പറയേണ്ടതെന്നറിയില്ല കാരണം ബ്രോയ്ക്ക് അറിയാലോ ഇമ്മാതിരി സാധനത്തെ ഒക്കെ എങ്ങന പൊക്കി പറഞ്ഞാലും കുറഞ്ഞു പോകും.
    ഒരു കാര്യം ഞാൻ ഉറപ്പിച്ചുപറയാം ഇതുവരെ വായിച്ച കഥകളിൽ ഇതുപോലെ അഡിക്ട് ആയ വേറെ ഒന്നും ഇല്ല.
    പെട്ടന്ന് അടുത്ത ഭാഗം പോസ്റ്റ് ചെയ്യണം എന്ന് ഞാൻ പറയില്ല കാരണം നിങ്ങൾ എന്തോരം കഷ്ടപ്പെട്ടാണ് ഇത് എഴുതിയെക്കുന്നത് എന്ന് എനിക്കറിയാം(ഇത് അറിയാമായിരുന്നിട്ടും മുൻപ് ഒരു കമന്റ് പോലും പറയാത്ത എന്നോട് ക്ഷെമിക്കണം എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയു)
    പിന്നെ അടുത്ത ഭാഗത്തിനായിട്ട് കാത്തിരിക്കുന്നു അടുത്ത ഭാഗം മുതൽ എന്നെയും കമന്റ് ബോക്സിൽ കാണാൻ കഴിയും എന്ന് ഞാൻ ഉറപ്പ് തരുന്നു ഇത്രയും നാൾ കാണിച്ച തെണ്ടിത്തരത്തിനു ഒരു തവണ കൂടി ഞാൻ മാപ്പു ചോദിക്കുന്നു…..

    1. ആ തെണ്ടിതര0

      “വിശാലഹൃദയനായ ആശാന്‍ ക്ഷമിച്ചിരിക്കുന്നു ”

      “വേണ്ട ആരും വേണ്ട ,,, ആ കാലുകള്‍ എന്റേതാന്

  3. Ithrayum naal comment idathathinu sry….
    E kadhaye patti njan aayittonnum parayunnillaa
    Oro part varumbozhum page ipozhonnum theeralle ennu vicharikkum
    Harshan bro… its amazing really

    1. ഇനി കംന്‍റ് ഇട്ടില്ലേ ഇടിക്കും

  4. കുട്ടൻ

    ആകാംഷ അടക്കാനാവുന്നില്ല. ഒറ്റയിരുപ്പിൽ മുഴുവനും വായിച്ചു.. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

    1. ഹോ കുട്ടോയി

  5. പറഞ്ഞറിയിക്കാൻ പറ്റാത്ത തലത്തിലേക്ക് വായനയെ കൊണ്ടുപോകാൻ താങ്കൾക്ക് കഴിയുന്നു. അപൂർവ്വമായ സിദ്ധിയാണത്.
    കഥയുമായി പുലബന്ധം ഇല്ലെന്ന് കരുതുന്ന ഭാഗങ്ങളൊക്കെ അപ്രതീക്ഷിതമായി കുട്ടിക്കൊളുത്തപ്പെടുന്നു. എഴുത്തിനോടുള്ള ആത്മബന്ധത്തിന്ന് നന്ദി പറഞ്ഞു വില കളയുന്നില്ല. അടുത്ത പാർട്ടിന്ന് വേഴാമ്പലാകട്ടെ ഞാൻ

    1. ഗഫൂര്‍ക

      സ്നേഹം മാത്രം

      എന്നു

      ഗഫൂര്‍കാദോസ്ത്

  6. പൊന്നു ബ്രോ 27 വരുമെന്ന് പറഞ്ഞിട്ട് പതിനഞ്ചാം തന്നെ സബ്മിറ്റ് ചെയ്തു അല്ലേ ഞാൻ ഇപ്പോഴാ കാണുന്നത് എന്നാലും നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു വായിക്കുന്നവരുടെ ഇമോഷണൽ വായിക്കുന്ന അതോടൊപ്പം മാറ്റാൻ പക്ഷേ 27 പാർട്ടി ഒരു പ്രത്യേകതയുണ്ട് പാറു അപ്പുവിനോട് അല്ല നമ്മുടെ ആദിശങ്കരൻ ഓട് കൂട്ടുകൂടാൻ ആഗ്രഹിക്കുന്നു ഇതിൽ കൂടുതൽ എന്ത് സന്തോഷമാണ് വേണ്ടത് എന്നാലും കാത്തിരിക്കുന്നു നിറഞ്ഞ മനസ്സോടെ

    1. അക്കര ബ്രോ
      ഇനി അല്ലേ ഗൌരിയും ശങ്കരനും ആഹ

  7. കാത്തിരിപ്പിന് മധുര്യമേറും. പക്ഷെ ഹർഷന്റെ അപ്പുവിന്റെ കഥയ്ക്കായുള്ള കാത്തിരിപ്പ് അസഹനീയമാണ്. ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു. അപ്പോൾ മനസ്സ് പറയുന്നു..”പോരാ… ഇനിയും വേണം ഇനിയും വേണം” എന്ന്. ഞാൻ എവിടുന്നു എടുത്തുകൊടുക്കാനാ ? വേഗം ബാക്കി തരാൻ ഹർഷനോട് പറയാം എന്നുപറഞ്ഞപ്പോൾ അൽപ്പം ശാന്തമായി. അതുകൊണ്ട്… പ്ലീസ്… അടുത്ത ഭാഗം ഒന്നു വേഗം..???
    കഥയെഴുത്തു അത്ര ഈസി ഏർപ്പാടല്ലെന്ന് നന്നായി അറിയാം. അതിപ്പോ ബിരിയാണി ഉണ്ടാക്കുന്നത് ചോറും സാമ്പാറും ഉണ്ടാക്കുന്നപോലെ ഈസി അല്ലെന്ന് നമുക്കറിയാം എങ്കിലും ബിരിയാണി കഴിക്കാനല്ലേ നമ്മൾ ആഗ്രഹിക്കുക.
    എന്തായാലും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.????

    1. കുംഭകര്‍ണ്ണ ബ്രോ

      എഴുതുക ആണ്
      ബിരിയാണി തന്നെ ആണ്

  8. Brilliant ,awsome, creative, enthaa parayande ennu ariyillaa. Oro partilum kooduthal kooduthal attached avuna pole. Thank u Harshan bro ?

    1. അഭി സ്നേഹം സ്നേഹം മാത്രം

  9. മാർക്കോപോളോ

    വായിക്കാൻ താമസിച്ചു അതിൽ ക്ഷമ ചോദിക്കുന്നു എല്ലാ ഭാഗത്തും പറയുന്നതുപോലെ ഗംഭീരം പിന്നെ ഒരു request എന്തെന്നാൽ കഴിഞ്ഞ ഭാഗം വന്നപ്പോൾ മറ്റെ സൈറ്റിൽ ലീങ്ക് ഇട്ടായിരുന്നല്ലോ അത് ഈ പ്രാവിശ്യം കണ്ടില്ലാ അത് തുടരാമോ എന്ന് കുട്ടേട്ടനോട് പറയണം അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ്

    1. അവിടെ നിന്നും എല്ലാം റിമൂവ് ചെയ്തു ബ്രോ..

  10. പൊന്നു ചേട്ടാ ഞാൻ ഈ സൈറ്റിൽ വരുന്നത് തന്നെ ഈ കഥ വായിക്കാൻ ആണ് ഇത് ലൈറ്റ് ആവുമ്പോൾ ഉള്ള ഫീലിംഗ്സ് പറഞ്ഞാൽ മനസ്സിലാക്കാൻ പാടാൻ കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി….

    1. ഒരുപാട് നന്ദി അനൂപ് ബ്രോ..

  11. വായിച്ചു തീരുന്നത് അറിയില്ല ഹർഷേട്ടാ.. വായിച്ചു കഴിയുമ്പോൾ അയ്യോ.. തീർന്നുപോയോ എന്ന് തോന്നും… പിന്നെയും വായിക്കും. ഇതിലും കൂടുതൽ എന്ത് അംഗീകാരം ആണ് ഒരു എഴുത്തുകാരന് വേണ്ടത്… ?

    1. സ്നേഹവും നന്ദിയും മാത്രമി ഉള്ളു സഹോ..

  12. Waiting for next part

    1. Nice story but story publishing time very late

      1. അതിപ്പോ ഇതൊരു ജോലി അല്ലാലോ..

        ഉള്ള നേരതല്ലേ എഴുതാൻ സാധിക്കൂ..

        പ്രവീൺ ബ്രോ ഇരുന്നു 100 പേജുള്ള കഥ എഴുത്തുമ്പോ വ്യക്തമായി മനസിലാകും..

      2. ഏറ്റവും വലിയ ശിവഭക്തനായ രാവണൻ്റെ ഏറ്റവും വലിയ ദോഷം അഹങ്കാരം ആയിരുന്നു.
        ആദി ശങ്കരൻ്റെ ഭൂഷണം ( ശക്തി) വിനയവുംഎളിമയും മാത്രംആയി കാണാനാണു് എനിക്കിഷ്ടം എത്ര വലിയ ഉയരത്തിലെത്തിയാലും ….മരങ്ങൾ എത്ര വലുതായാലും ഫലങ്ങൾ ഉണ്ടാകുമ്പോൾ കൊമ്പുകൾ താഴുന്നു
        ഫലന്തി നമ്ര: സ്തര വ: ഫലാഗ മൈ….

        1. രാവണനും പരശൂരാമനും ശിവഭക്തർ ആയിരുന്നു
          അതുപോലെ അഹങ്കാരികളും
          രാവണന്റെ അഹങ്കാരം ആദ്യമേ കാർതവീര്യ അർജുനൻ തീർത്തു പിന്നെ മഹാദേവനും
          അവസാനം നാരായണനും

          പരശുരാമന്റെ അഹങ്കാരം നാരായണൻ രഘുരാമനയി തീർത്തു..

          എന്തായാലും ആദിശങ്കരൻ അഹങ്കാരി അല്ല…എന്നുള്ളതു സത്യമാണ്..

          1. ദുർവ്വാസാവ്, വിശ്വാമിത്രൻ തുടങ്ങിയ മഹർഷിമാരേപ്പോലെ ക്ഷിപ്രകോപിയാണ് പരശുരാമൻ വിഷ്ണുഭഗവാൻ്റെ അംശാവതാരം.
            രാവണൻ അഹങ്കാരം കൊണ്ട് ലോകത്തിലെ സകല സൗന്ദര്യവസ്തുക്കളേയും സ്വന്തമാക്കണം എന്നുനുള്ള രീതിയിൽ പാപങ്ങൾ ചെയ്തു കൂട്ടി
            എത്ര വലിയ ഭക്തനായാലും അഹങ്കാരം ആ പുണ്യത്തെ നശിപ്പിക്കുന്നുനു. താങ്കളുടെ പരന്ന വായനയും സംഗീതത്തെക്കുറിച്ചുള്ള അവതരണങ്ങളും മികച്ച ഒരു കൃതിയായി അപരാജി തനെ മാറ്റുന്നു. താങ്കൾക്ക്
            എൻ്റെശതകോടി നമസ്കാരം

  13. Best story ,waiting for nest

    1. നന്ദി ബ്രോ..

  14. ഈ കഥയെ കുറിച് എന്താ പറയുക. വെറും ഒരു നേരമ്പോക്കിന് തുടങ്ങിയതാ ഈ കഥാവായന.ഇപ്പോൾ എവിടെ എത്തി നില്കുന്നു എന്ന് എനിക്ക് തന്നെ പറയാൻ കഴിയുന്നില്ല.ഇത്രമാത്രം ഡെപ്ത്തുള്ള ഒരു കഥ ഞാൻ വായിച്ചോ എന്ന് തന്നെ സംശയമാണ്.ഓരോ സ്ഥലത്തെക്കുറിച്ചും, അവിടുത്തെ ആചാരരീതികളെക്കുറിച്ചുംകഥാകൃത്തിനുള്ള അപാര ജ്ഞാനം സമ്മതിക്കാതെ വയ്യ. ഓരോ കഥാപാത്രങ്ങളും വായനക്കാരിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് ഓരോ കമെന്റ്കളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു. വളരെ ദൈവ ഭയവും അതോടൊപ്പം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു മനസ്സിലാക്കിയ ഒരു വെക്തിയുമാകാം ഈ കഥാകൃത്ത്. എന്തായാലും ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.നേരുന്നു നന്മകൾ. ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു കമെന്റ് എഴുതുന്നത്. ബാക്കി ഭാഗങ്ങൾ വായിക്കുവാനുള്ള ക്ഷമയില്ലാത്ത മനസ്സുമായി ഒരു കൂടപ്പിറപ്പ്.

    1. ഒരുപാട് നന്ദി
      കുറിച്ച നല്ല വാക്കുകൾക്ക്

      ഞാൻ അധികം യാത്ര ചെയ്തിട്ടില്ല
      കാരണം ഇഷ്ടമല്ല..

      പിന്നെ അത്ര കണ്ടു അല്ല

      70 ശതമാനം എത്തീസ്റ് ആണ്
      10 ശതമാനം ഫെമിനിറ്റി worshipper
      ബാക്കി 10 ശതമാനം ശൈവനും..
      അഞ്ചു ശതമാനം ബുദ്ധിസ്റ്റും അഞ്ചു ശതമാനം evil worshipping….

  15. 4 or 5 athil kazhiyum

  16. Njan daily ithil kayari nokkum next part vannino enn nokkan. Ee kadhayil athrayum addict aayi poyi… Enth prblm undelum kadha full ezhuthane… Pakuthikk vach nirthunnathine kurichonnum chindhikkuka polum cheyyalle…..

    Katta waiting for next part

    1. ഒരുപാട് നന്ദി അക്ഷയ്

    2. സുഗുണൻ കാട്ടാക്കട

      സത്യായിട്ടും എന്റെയും അവസ്ഥ ഇത് തന്നെ ആയിരുന്നു. എന്നും വന്ന് പേജ് ഒന്ന് refresh ചെയ്ത് “Aparaajithan” പുതിയ പാർട്ട് വന്നോ എന്ന് nokkiyillenkil ഒരു സമാധാനം ഇല്ലാത്ത പോലെ ആണ്.

  17. Hrsha നെക്സ്റ്റ് പാർട്ട്‌ എപ്പോ വരും കട്ട വെയ്റ്റിങ് ആണ് മുത്തേ അപ്പോൾ മിഥില പുരിയിൽ പൊളിക്കും

    1. കുറച്ചു അധികം പേജുകളും ആയി
      മിഥില ഫുൾ കവർ ചെയ്യുന്ന രീതിയിൽ സെപ്റ് 9 ആണ് ഉദേശിക്കുന്നത്

      1. Waiting muthe…

  18. Kodum chadhi…. Ee story 27thin varugayolloo enn paranjadh karanam njaan ee site thurakkarillayrnn.. Sadharana publish cheyyumbo thanne vayikar und.. ??

    1. Enthayalm sandhosham.. ???Enna njaan vayikkan thudangatte.

      1. വായിച്ചു കമന്റ് കുറിക്കു മുത്തേ

  19. ഹർഷൻ ഞാൻ ഇന്നാണ് കഥകൾ. കോം സന്ദർശിക്കുന്നത് രണ്ടു മൂന്നു മാസമായി ഒരു ആക്സിഡൻറ് പറ്റി കിടപ്പിലാണ് ആണ് ഇന്നാണ്ഫോൺ കിട്ടിയത് .അത് കിട്ടിയപ്പോൾ തന്നെ ഭാഗം24മുതൽ വായിക്കുന്നൂ. വളരെ സന്തോഷം 27 വരെ ആയി അല്ലേ അല്ലേ ഇപ്പോൾ കുറെ നാളത്തേക്ക് ബോറടി മാറ്റാൻ അപരാജിതന് കഴിയും എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് the tiger ?

    1. വായിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
      എളുപ്പം ഭേദമാകുവാൻ ആശംസിക്കുന്നു ബ്രോ

  20. Next parting waiting

    1. thnaks manoj bro

  21. Poli bro ini ethra part ind motham

    1. 4 or 5 athil theerum

  22. Powliyaanu ee partum ?

    വായിക്കാൻ വൈകിപ്പോയി……മക്കളെ മാമനോട് ഒന്നും തോന്നല്ലെ ?

    1. ഹോ…ഭൃഗു..

  23. ഹായ് ഹർഷൻ…. നാലു ദിവസം എടുത്തു തുടക്കം മുതൽ ഇവിടം വരെ എത്താൻ.. സത്യം പറഞ്ഞാൽ ഈ സ്റ്റോറി വായിക്കാൻ ഇരുന്നത് മുതൽ വേറെ ഒന്നിലേക്കും തിരിയാൻ പറ്റുന്നില്ലെന്നുള്ളതാണ് സത്യം… ആദ്യ പാർട്ടുമുതൽ ഇവിടെ വരെ എത്തുമ്പോൾ എഴുത്തിൽ വളരെയേറെ മാറ്റം വന്നിട്ടുണ്ട് അത് പറയാതെ വയ്യ… ഓരോ സംഭവങ്ങളും ലിങ്ക് ചെയ്തു ലിങ്ക് ചെയ്തു എഴുതുന്നത് തന്നെ വലിയൊരു കഴിവാണ് .. ഓരോന്നും ഓരോ കുരുക്കുകൾ… അഴിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും പുതിയ കുരുക്കുകൾ.. സത്യം പറഞ്ഞാൽ ഇപ്പോ കഥ കേൾക്കുന്ന മനുവിന്റെ അവസ്ഥ ആണ് എനിക്ക്‌ .. എനിക്കെന്നല്ല ഓരോ വായനക്കാരനും എന്നാണ് എന്റെ വിശ്വാസം .. ഓരോ പാർട്ടിലും എടുക്കുന്ന കഷ്ടപ്പാട് അറിയാം… ഒരുപാട് പറയണമെന്നുണ്ട്പൂ.. ഇതിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും ഓരോരുത്തർക്കും അവരുടേതായ റോൾ എത്ര ഭംഗിയായി വരച്ചിട്ടിട്ടുണ്ട് … എന്റെ മനസ്സിൽ തോന്നുന്ന സംശയം ഒക്കെ മനു പൂർത്തിയാക്കുന്നുണ്ട് .. ഒരു വായനക്കാരനെ അറിഞ്ഞൊരു എഴുത്ത് അതാണ് ഈ സ്റ്റോറി യുടെ വിജയവും പൂർണ്ണമാവാത്ത കഥകൾ വായിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ആളാണ് ഞാൻ.. ഇപ്പോ ആകാംഷ കൊണ്ട് വല്ലാത്ത അവസ്ഥയിലാണ് …. എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ ഇടുമെന്നു പ്രതീക്ഷയോടെ കാത്തിരിക്കുന്നു…

    1. ഷന

      എന്താ പറയുക
      എഴുത് ഒരു ലഹരി ആയി മാറിയത് ഇത് എഴുതിയപ്പോൾ ആണ്.
      പുതുമ നിലനിർത്തി പോകുക
      പ്രീഡിക്ഷൻസ് അപ്പുറത്തേക് പോകുക എന്നതായിരുന്നു ലക്‌ഷ്യം
      ഒപ്പം.രഹശ്യങ്ങളും ഒക്കെ ആയി

      നന്ദി..

  24. എനിക്ക് കഥ.com ഓപ്പൻ ആകുന്നില്ല. ഇപ്പോഴാണ് കണ്ടത്..
    ഹർഷൻ കുട്ടാ.” ഉമ്മ
    27 നു വീടിന്റെ പാലുകാച്ചാണ്. എല്ലാരുടെയും പ്രാർത്ഥന ഉണ്ടാകണം… ഉപരി ക്ഷണിക്കുന്നു ‘:

    1. spelling ശ്രദ്ധിക്കണം ഭീമൻ ചേട്ടാ

      കഥകൾ kathakal അല്ല

      ഇടയിൽ d ആണ്

      kadhakal

      26 ഭാഗത്തിൽ ആണ് നമ്മുടെ ചാറ്റിങ് ഒകെ

      പ്രാർത്ഥനകൾ എന്നും ഉണ്ടാകും

      അന്നപൂർണേശ്വരിയും മഹലക്ഷ്മിയും വീട്ടിൽ വിള ങ്ങിട്ടട്ടെ

    2. Dear Bheem Bro, പാലുകാച്ചൽ കർമത്തിന് എല്ലാവിധ പ്രാർത്ഥനകളും ഒപ്പം എല്ലാവിധ ആശംസകളും. WISH YOU ALL THE BEST.
      Regards.

Comments are closed.