അപരാജിതൻ 14 [Harshan] 9413

Views : 1217342

 

സമയം പത്തര  ആയിട്ടുണ്ട് .

തുറസായ കുറെ സ്ഥലങ്ങൾ , കൃഷി ഭൂമികൾ  ഒക്കെ ഉള്ള പ്രദേശത്തൂടെ ബസ് നീങ്ങി തുടങ്ങി. വഴി അരികിൽ ലൈറ്റുകൾ ഒക്കെ കാണുന്നു .

അവിടെ ഭക്ഷണ ശാലകൾ ഒക്കെ ഉണ്ട്.

ബസ് ഒരു സൈഡിൽ ഒതുക്കി നിർത്തി

ഭക്ഷണം കഴിക്കുവാൻ ആയി

യാത്രക്കാർ ഒട്ടുമിക്കവരും ബസ്സിൽ നിന്നും ഇറങ്ങി

ബാലു മയങ്ങിപോയിരുന്നു

ചിന്നു ബാലുവിനെ തട്ടി വിളിച്ചു

” മാഷേ ,,,മാഷേ “

” എന്താ ,,,എന്താ ചിന്നു ? ”

“വാ നമുക് ഭക്ഷണ൦ കഴിക്കണ്ടെ ,,ബസ് നിർത്തിയിട്ടുണ്ട്, ഇവിടെ ഹോട്ടലുകൾ ഒക്കെ ഉണ്ട് ”

“ബാലു എഴുന്നേറ്റു , അവ൪ ബാഗ് ഒക്കെ കൈയ്യിൽ എടുത്തു

പുറത്തേക്ക് ഇറങ്ങി

അവ൪ നടന്നു

അവിടെ പുറത്തു വാഷ്‌റൂം സൗകര്യമൊക്കെ ഉണ്ടായിരുന്നു.

ചിന്നു , ബാഗ് ബാലുവിനെ ഏൽപ്പിച്ചു വാഷ്‌റൂമിൽ പോയി , ഫ്രഷ് ആയി വന്നു.

അതിനു ശേഷം ബാലുവും ഒന്ന് ഫ്രഷ് ആയി

അവർ ഇരുവരും നോക്കിയപ്പോൾ പുറത്തു ടേബിളും ചെയറും ഒക്കെ ഇട്ട ഒരു ഭക്ഷണ ശാല കണ്ടു.

അവിടെ ചെന്നു ഇരുന്നു

ചിന്നുവിന് ഒരു നെയ് റോസ്‌ട്ടു മതി എന്ന് പറഞ്ഞു ,ബാലു ദോശയും വാങ്ങി

ബാലു ദോശ പൊട്ടിച്ചു കഴിക്കുവാൻ തുടങ്ങി,

ചിന്നു അവനെ കൗതുകത്തോടെ നോക്കി ഇരുന്നു

“എന്താ കഴിക്കുന്നില്ലേ നീ ?”

“കഴിച്ചോളാ൦ മാഷേ ”

എന്ന കഴിക്ക് ,, ചിന്നു ”

അവൾ നെയ്‌റോസ്ട് മുറിച്ചു ചട്ണിയിൽ മുക്കി

മാഷേ .,,,

“എന്തോ ?”

“എനിക്ക് ദോശ തരുമോ ?

അതാണോ ,,, ഇന്ന കഴിച്ചോ  അവൻ ആ പാത്രം അവൾക്കു നേരെ നീട്ടി

ഇങ്ങനെ അല്ല ,, എനിക്ക് വായിൽ വെച്ച് തരുമോ ?

ബാലു ഒന്നവളെ നോക്കി , അവന്റെ മുഖം ഒരല്പം കോപത്തിൽ ആയപോലെ

വേണ്ട മാഷെ വെറുതെ പറഞ്ഞതാ

എന്നുപറഞ്ഞു അവൾ തല കുനിച്ചു കൈയിൽ ഇരുന്ന കഷ്ണം വീണ്ടും ചട്ണിയിൽ മുക്കി

ഒപ്പം ഇടത്തെ ചൂണ്ടു വിരൽ കൊണ്ട് ഈറനണിഞ്ഞ ഇടത്തെ കണ്ണിന്റെ കോണിൽ ഒന്ന്   ഒപ്പി.

അവളുടെ മുഖത്തിന് നേരെ ദോശ പൊട്ടിച്ചു സാമ്പാറിൽ മുക്കിയ കഷ്ണം ബാലുവിന്റെ കൈ നീങ്ങി വന്നു.

ഒരു അത്ഭുതത്തോടെ അവൾ മുഖമുയർത്തി നോക്കി

തുളുമ്പിയ അവളുടെ കണ്ണുകളിൽ പുഞ്ചിരിയോടെ തന്റെ വായ്ക്ക് നേരെ നീട്ടിപ്പിടിച്ച ബാലുവിന്റെ കൈയും അവന്റെ പുഞ്ചിരിയും കണ്ടു കുഞ്ഞു ആശ്ചര്യത്തോടെ അവൾ വാ തുറന്നു ,  അവനതു അവളുടെ വായിലേക്കു വെച്ച് കൊടുത്തു , അവൾ സന്തോഷത്തോടെ അത് കഴിച്ചു

മൂന്ന് നാലു പ്രാവശ്യം കൂടെ ബാലു അവൾക് ദോശ പൊട്ടിച്ചു വായിൽ വെച്ച് കൊടുത്തു.

ചിന്നു തന്റെ കൈകള്‍ കൊണ്ട് നെയ്റോസ്റ്റ് ചട്നിയില്‍ മുക്കി ഒരു ശങ്കയോടെ ബാലുവിന്റെ വായക്കു നേരെ കൊണ്ടുവന്നു.

ബാലു , ചിന്നുവിന്റെ പ്രവര്‍ത്തി ഒരു കൌതുകത്തോടെ നോക്കി.

“ഞാന്‍ തന്നാല്‍ കഴിക്കില്ലേ ,,, മാഷെ “

ബാലു ഒരു പുഞ്ചിരിയോടെ വ തുറന്നു , അവള്‍ നീട്ടിയ കഷ്ണം വായില്‍ സ്വീകരിച്ചു.

അതുകണ്ടപ്പോള്‍ ചിന്നുവിന് ഒരുപാട് സന്തോഷം ആയിരുന്നു.

പതിനഞ്ചു മിനിറ്റു കൂടെ താമസം ഉണ്ട്

അവർ ബസിനടുത്തുള്ള മരച്ചുവട്ടിലേക് പോയി ഇരുന്നു

രാത്രി കിളികളുടെ ശബ്ദവും ചീവിടിന്റെ കരച്ചിലും ഒക്കെ കൂടെ രാത്രി തന്റെ പ്രഭാവം കാണിച്ചു കൊണ്ടിരുന്നു

അവർ നിന്നതു ഒരു ഇലഞ്ഞി മരചുവട്ടിൽ ആയിരുന്നു

ഒരുപാട് ഇലഞ്ഞിപൂക്കൾ കൊഴിഞ്ഞു വീണിരിക്കുന്നു

ഇലഞ്ഞിയുടെ മാദകമായ ഗന്ധം അവിടെ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു

മരത്തിന് ചുറ്റും കെട്ടിയ കല്‍പടവില്‍ അവ൪ ഇരുന്നു.

ചിന്നു,  ബാലുവിന്റെ കണ്ണുകളിൽ നോക്കി ഇരുന്നു

“ചിന്നു ,,,,,,,,,,,,,,,”

“എന്താ മാഷെ ?”

ബാലു പിന്നെ ഒന്നും മിണ്ടിയില്ല

“പറ മാഷെ എന്തിനാ വിളിച്ചത് , എന്താ ചോദിക്കാനുള്ളത് ?”

“നിനക്കെന്നെ ഇഷ്ടാണോ , ചിന്നു ?”

“എന്ത് ചോദ്യമാ ഈ ചോദിക്കുന്നത് , മാഷിനെ എനിക്ക് ഒരുപാട് ഇഷ്ടമല്ലേ .”

ബാലു ഒരു സിഗരറ്റു എടുത്തു എന്നിട്ടു കത്തിച്ചു ചിന്നുവിന്റെ മടിയിൽ തല വെച്ച് കിടന്നു.  എന്നിട്ട് മുകളിൽ നിന്നും കാറ്റിൽ പൊഴിയുന്ന ഇലഞ്ഞി പൂക്കളെ നോക്കി

സിഗരറ്റ്  വലിച്ചു കൊണ്ടിരുന്നു

“ എന്തിനാ ഇങ്ങനെ  ഈ പുക വലിച്ചു കയറ്റുന്നത് ?”

“ഒരു രസമല്ലേ ചിന്നു ,,, “

“ഹ്മ്മ് ,,,,ഒരു രസവും ഇല്ല ,,,,വിഷമാ  , ഇതൊക്കെ വലിച്ചാൽ കാൻസർ വരും”

“ഓ ,,,,,,,അതിലൊന്നും വലിയ കാര്യമില്ല”

ചിന്നു തന്റെ മടിയിൽ കിടക്കുന്ന ബാലുവിന്റെ തലയിൽ കൈകൾ കൊണ്ട് തലോടി കൊണ്ടിരുന്നു

“കൊള്ളാം ചിന്നു ,, നല്ല രസം ഉണ്ട് ,,,”

കാറ്റടിക്കുമ്പോ ഇടയ്ക്കു മാറുന്ന സാരിയുടെ ഇടയിലൂടെ ചിന്നുവിന്റെ ഭംഗിയുള്ള ഒതുങ്ങിയ വയറിൽ ബാലുവിന്റെ വലത്തേ ചെവി മുട്ടുന്നുണ്ടായിരുന്നു.

“ചിന്നു ,,,,,,,,,,,എന്നെ ആണോ നിനക്കിഷ്ടം അതോ അപ്പുവിനെയോ ?”

“അപ്പുവിനെ  ആരാ ഇഷ്ടപ്പെടാതെ പോകുക മാഷെ , “

“ആഹാ അപ്പൊ എന്നെയോ  ?”

“എന്റെ മാഷ് ഒരു പാവമല്ലേ ,,,,,,,,,,” എന്നുപറഞ്ഞു ബാലുവിന്റെ താടിയിൽ പിടിച്ചു തലോടി ഒരു നുള്ളു കൊടുത്തു

“ആ .. പയ്യെ,, വേദനിക്കുന്നു ,,,ചിന്നു”

“പിന്നെ…  ഒന്ന് കുഞ്ഞിതായി നുള്ളിയതിനോ ?”

“എന്നാലു൦ വേദന ഉണ്ട് ചിന്നു ,,,

“അയ്യോ  എന്നാല്‍,   എന്റെ മാഷിനെ ഞാൻ വേദനിപ്പിക്കില്ലട്ടോ ,,,,,,,,”

“എന്ത് സുന്ദരനാ എന്റെ മാഷ്,”  ബാലുവിനെ നോക്കി ചിന്നു പറഞ്ഞു

“ഞാനോ സുന്ദരനോ , അപ്പൊ സൗന്ദര്യം ഉള്ളവരെ നീ എന്തുപറയും ?”

“എനിക്ക് എന്റെ മാഷാ സുന്ദരൻ ,,,,,,,,,”

“ആയിക്കോട്ടെ , നീ പറയുന്നതൊക്കെ ഞാൻ അംഗീകരിച്ചു തന്നാപ്പോരേ”

“അതെന്തിനാ ,,,,,,,,?”

“അപ്പോ നിനക്കു സന്തോഷമാകില്ലേ ചിന്നു  , ആ സന്തോഷം എനിക്ക് കാണാല്ലോ”

“ശോ ,,,ഇ മാഷ് ,,,,,,,,,,”

“അല്ല ചിന്നു ,, നീ ഇനി എന്ന തിരികെ രത്നഗിരിക്ക് ,, ?”

“പോകും മാഷേ ,,,തീരുമാനിച്ചിട്ടില്ല”

“അല്ല ഇപ്പോ നീ നാട്ടിൽ പോണത് എന്തിനാന്നു പറഞ്ഞില്ലാലോ ?”

“മാഷെ ചേച്ചിക്ക് ഒരു വിവാഹ ആലോചന വന്നിട്ടുണ്ട് , അവളുടെ കല്യാണത്തിനായി കുറച്ചു പൈസ സ്വരുക്കൂട്ടി ഞാൻ വെച്ചിരുന്നു , അത് നാട്ടിൽ ചെന്ന് ബാങ്കിൽ നിന്നും എടുത്തു അവിടെ കൊടുക്കണം , കൂടെ അനിയന്റെ പഠിത്തത്തിനും ഉള്ളതും”

“നിന്നെ അവർക്കാർക്കും വേണ്ടല്ലോ ചിന്നു ,,,,,,,,,,,പിന്നെ എന്തിനാ ?”

“ഞാൻ ഇങ്ങനെ ആയതുകൊണ്ട് ആർക്കും എന്നെ വേണ്ട , പക്ഷെ എന്റെ പണം വേണമല്ലോ , എന്നെ കണ്ടാലേ ദുശ്ശകുനമല്ലേ ,, ഞാൻ അവിടെ ചെന്നാലും വീട്ടിൽ താമസിക്കാറുമില്ല മാഷേ , അച്ഛനും എന്നെ കാണുന്നത് ഇഷ്ടമല്ല , ‘അമ്മ മാത്രം ഉണ്ട് ഒരു തുണ ആയി , എന്റെ കടമകൾ ഞാൻ ചെയ്യണ്ടേ മാഷേ , അവ൪ക്കു ഞാൻ ആരുമല്ലെങ്കിലും , അവരെനിക് എല്ലാമല്ലേ”

ബാലു ചിന്നു പറയുന്നതൊക്കെ കേട്ടിരുന്നു

“ഞാൻ ഇങ്ങനെ ആയതു എന്റെ കുറ്റമാണോ മാഷെ , എന്റെ മനസിൽ പൂർണമായും ഒരു പെണ്ണ് മാത്രം ആയിരുന്നു ഞാൻ , ഇന്ന് ഇപ്പോ ചിന്മയി ആയി ,, മാഷിന്റെ ചിന്നുവും”

“പോട്ടെ ,,,,,,,,,,,,,,നീ വിഷമിക്കല്ലേ ,,,”,

“മാഷിന്റെ കഥ പറച്ചിൽ  ഒക്കെ എവിടെ വരെ ആയി ? എന്താ ആ കുട്ടിയുടെ പേര് ?”

“മനു ,,,,,,,,,,,നല്ല പയ്യനാ പാവമാ ചിന്നു ,,,,,,,,,,മൂന്നാം രഹസ്യം എത്തി”

“ആഹാ അപ്പോ ചെമ്പു തകിടിൽ രക്തം വീണു അക്ഷരങ്ങൾ തെളിഞ്ഞുല്ലേ ,,,,,,,,,”

“ഉവ്വ് തെളിയിപ്പിച്ചു ,,,,”

“ആഹാ അപ്പൊ ഇനി ഗംഭീരം ആകുമല്ലോ ,, ഇനി അല്ലെ ആ ആദിശങ്കരഅവതാരം ജനിക്കുന്നത്”

ഹി ഹി ,,,,,,ബാലു അവളുടെ മുഖത്തേക്കു നോക്കി കുറെ ചിരിച്ചു

“ഈ മാഷിന് എന്തുപറഞ്ഞാലും ചിരിയെ ഉള്ളു”

“ഇനി അല്ലെ ഞാൻ ചിരിക്കേണ്ടത് ചിന്നു ……………. എത്ര നാൾ ഞാനുണ്ടാകും എന്ന് എനിക്കറിയില്ലല്ലോ ,, പോകുന്നിടത്തോളം പോകട്ടെ , ആ പോക്ക് വേഗമാക്കാൻ വേണ്ടി അല്ലെ ഞാൻ ഇങ്ങനെ പുകച്ചു കയറ്റുന്നത്”

അതുകേട്ടു ചിന്നുവിന്റെ മുഖം വാടി

അവന്റെ കയ്യിൽ എറിഞ്ഞിരുന്ന സിഗരറ്റു അവൾ വാങ്ങി ദൂരെ കളഞ്ഞു

“അങ്ങനെ ഒക്കെ പറയല്ലേ മാഷേ ,,,ചിന്നുവിന് സങ്കടമാകും ,, എന്റെ മാഷിന് ഒന്നും സംഭവിക്കില്ല”

“അങ്ങനെ ആശിക്കാം ,,ചിന്നു ,,, എത്ര നാൾ എന്ന് വെച്ചാ …………”

ചിന്നു ബാലുവിന്റെ നെറ്റിയിൽ തലോടി കൊടുത്തു

“എനിക്ക് ഈ കഥ അറിയാവുന്നിടത്തോളം മനുവിന് പറഞ്ഞു കൊടുക്കണം എന്നുണ്ട് ,  അതിനുള്ള ആരോഗ്യം ഉണ്ടായ മതി ചിന്നു”

“മാഷെ സങ്കടപെടല്ലേ ,,,ഒക്കെ ശരി ആകും , ഞാൻ പ്രാര്ഥിക്കുന്നില്ലേ എന്റെ മാഷിന് വേണ്ടി”

“നിന്റെ പ്രാർത്ഥന മാത്രേ ഉള്ളു… എനിക്കിപ്പോ ആശ്വാസത്തിന്,,,, എനിക്കറിയാം”

അപ്പോളേക്കും കണ്ടക്ടറും ഡ്രൈവറും ഭക്ഷണം കഴിഞ്ഞു അങ്ങോട്ടേക്ക് വന്നു യാത്രക്കാരും എത്തി

ബാലുവും ചിന്നുവും അവിടെ നിന്നും എഴുന്നേറ്റു

അവർ ബസ്സിൽ കയറി

സീറ്റിൽ ഇരുന്നു , നല്ല തണുപ്പുളള കാരണം നേരത്തെ ചെയ്തപോലെ പുതപ്പു കൊണ്ട് പുതച്ചു.

കണ്ടക്ടർ ഉച്ചത്തിൽ വിസിൽ അടിച്ചു

ഡ്രൈവർ ബസ് മുന്നോട്ടേക്ക് എടുത്തു.

<<<<<<<O>>>>>>

Recent Stories

The Author

51,474 Comments

  1. bro first sesaon kazhinjhe oru pdf upload cheyumo

  2. *വിനോദ്കുമാർ G*❤

    സ്‌നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥❤❤♥❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. പഴയ സന്യാസി

    Harshan bro we navarathan kuruma kazhichittullathano evide kittum ith

  4. അറക്കളം പീലിച്ചായൻ

    14 തീർന്നു

  5. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി ഹർഷൻ നിങ്ങൾ സൂപ്പർ ആണ് ഈ കഥ അമിഷ്ന്റെ മെലുഹയിലെ ചിരംജീവികൾ എന്ന
    നോവൽ പോലെ സൂപ്പർ ആണ് അടുത്ത ലക്കം 28 എന്നാണ് വരുന്നത് സൂപ്പർ സൂപ്പർ സൂപ്പർ

  6. നിർത്തും എന്ന് ഒന്നും പറയല്ലേ ബ്രോ 😢 .
    അടിപൊളി എന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും

    😊😊❤️

  7. Harshan,
    I understand that prabodha is only part 1 of a trilogy that you are planning from your earlier comments. Now that you are stopping it with a feel-good no-suspense moment you say. Does it mean there are no more parts? Let me hope that wont be the case 🙂

    I feel that you should make it to a trilogy of books. But in that case, I believe you have some scope to improve on the first few chapters. But overall, it is a very impressive work.

    1. 30 ode kazhiyum

      Pinne season 2
      Angane aanu

      Kalakeyanumayulla yudham okke adutha randu chapter kondu kazhiyum

  8. ശ്രിയക്ക് വഴക്ക് കേട്ടത് വായിച്ചു ഞാൻ തലതല്ലി ചിരിച്ചു 😂😂😂😂😂😂😂😂😂😂😂വല്ലാത്തൊരു മനസുഖം അവളുടെ കുശുമ്പും കരച്ചിലും ഒക്കെ വായിക്കുമ്പോ 😆😆😆😆

  9. കുറച്ചു നാളുകൾക്ക് മുൻപ് ഇതിന്റെ ആദ്യ പാർട്ട്‌ വായിച്ചു നിർത്തി . കാരണം കണ്ണ് നിറയാതെ വായിച്ചു തീർക്കാൻ പറ്റുന്നില്ല. 2 ദിവസം മുൻപ് വീണ്ടും തുടങ്ങി എവിടെ എത്തി നിൽക്കുന്നു. ഇങ്ങനെ ഒരു കഥ എഴുതാൻ പരന്ന ഒരു വായന വേണം. ഒരു ഗവേഷണ താല്പര്യം വേണം പിന്നെ ഭാവനയും. എല്ലാം ഒത്തിണങ്ങിയ ഒരു നല്ല കഥ. ശിവ പാർവതി പ്രണയം പണ്ടേ ഇഷ്ടം ആണ്. കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒരു കുട്ടിയുണ്ട് . പരസ്പരം ഇഷ്ടം ആണെന്ന് അറിയാമെങ്കിലും , ഒരിക്കലും സ്വന്തം ആക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് തുറന്നു പറയാൻ പറ്റാത്ത പോയ ഒരു പ്രണയം. ഇത് വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത്. ഇന്നും ആ ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നു ഒരു തരിപോലും കുറയാതെ. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അവൾക്കായി.

  10. സൂപ്പർ സ്റ്റോറി..❤❤

  11. Love you harshan chettan😍

  12. ചേട്ടാ ഞാൻ എന്താണ് പറയുക. സത്യത്തിൽ ഇതുപോലെ ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ വേറേ വായിച്ചിട്ടില്ല. ഒരുപാട് സമയം രാത്രി ഉറങ്ങാതെയാണ് വായിക്കുന്നത്. ഇനിയും നല്ല രീതിയിൽ ഇതിന്റെ ബാക്കി എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.

  13. Bhavana kurachukoode vikasikkanudu,anubavathiloode shivane ariyu,thanks for. Feelings of rudhra

    1. നന്ദി

      ഭാവന ഇനിയും വികസിപ്പിക്കാൻ ശ്രമിക്കാം..

      അനുഭവത്തിലൂടെ താങ്കൾ ശിവനെ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല..

      ഞാൻ അറിഞ്ഞിട്ടില്ല..

      അക്ഷരങ്ങളിലൂടെ അറിയാനുള്ള ശ്രമം ആണ്..

    2. Angane paryale Katha predictable ayirunu ene parnajirunel better ayene🤭🤭🤭

  14. “27 ഭാഗമായിട്ടും ഒരു വാക്ക് പോലും കുറിക്കാത്തവർ , എനിക്ക് 27 ഭാഗങ്ങളിൽ നിങ്ങൾക് തരാവുന്ന ഒരു കുഞ്ഞു സന്തോഷത്തെ ആണ് ഇല്ലാതെ ആക്കിയത്,, ആക്കുന്നത് ,,,” mashe…ithu shartikkum konduttoooo……5 days kondu ithrem vayichu engil , facebookum intagram ithinu vendi matti vachu engil ..അപരാജിതൻ athinte effect athra undu ….oru valatha positive energy kittunnundu….oru 10 – 15 years munne ithu irangiyirunnengil athu vayichirunnengil chilraude jeevitham (including mine ) mariyene ….ithilum kooduthal parayan undu enukku athu pinee…ithinu munneee ulla partsil comment cheythittila sorry for that …but after finishing ithu onnu koode vayikkenam..apoo ellathilum comment idum…

    1. താങ്ക്സ് ഡിയർ

      1. മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ കൂടെ വായിക്കണേ..

  15. NJA EPPOZHA VAYICHE THIRNNATHE
    MK YUM HARSHANUM ANNE ENIKKE ESHTTAPETTA KADHAKRITHUKAL
    NJAN ORU SAMSHAYAM JODIKKATTE TANKKAL
    SANTHOSH GEORGE KULANGARA ANNOOO

  16. Adipoli, itreyem Nalla ore katha lifil vayichitilla

  17. കുഞ്ഞിമോൻ

    ഓരോ പാർട്ടും 100ൽ അധികം പേജൂ കൾ ഉള്ളത് കൊണ്ട് ആദ്യം വായിക്കാൻ മടിച്ചു…… പിന്നെ വെറുതേ ഒരു പാർട്ട് വായിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു….. കാരണം ഒരു ദിവസത്തെ ഉറക്കം പോയി രാത്രി വരെ വായിച്ചു തലവേദനിച്ചു…. ദൈവങ്ങളിലും മിത്തുകളിലും മതങ്ങളിലും ഒന്നും വിശ്വസിക്കാത്ത ആളായത് കൊണ്ട്., (ഓരോ പ്രദേശത്തെ ഒരു ദൈവവും ഇന്നേവരെ അവർ വിരചിതമായ കഥകളിലെ കോണ്ടിനെന്റിനപ്പുറം സ്വാധീനം പ്രകടിപ്പിച്ചില്ല എന്നത് തന്നെയാണ് ഓരോ ദൈവങ്ങളുടെയും ന്യൂന്നത.:) ചില മിത്ത്കൾ അതിന്റെ പാട്ടിന് വിട്ട് കഥ എന്ന നിലയിൽ തന്നെ വായിച്ചു പോകുന്നു… എക്സലൻറ് വർക്…. താങ്ക്സ് ഫോർ സച്ച് എ ബ്യൂട്ടിഫുൾ റീഡിംഗ് എക്സ്പീരിയൻസ്.

  18. Nalla novel… waiting for next part… god bless you

    1. ഇതിൽ തന്നെ 27 പാർട്ട് ൨,3,,4 കൂടെ ഉണ്ടല്ലോ ബ്രോ അത് വായിക്കൂ

  19. സ്റ്റീഫൻ നെടുമ്പള്ളി

    പൊളിച്ച് മച്ചാനെ

  20. Edo urangan pattunnillado aadhhyamayitta Oru kadha karanam Urakkam povunnath oro partum vaayikkumbo vallatha Oru positive energy aa… Oru apeksha und enthu vannalum kadha Muzhuvanum ezhuthanam allenkil pakuthikk vach ninnu poyathinte vallatha sankadam undavm…… Adutha part ennuvarum ennuvarum enn aalochich Pinne ithil thamne Aavuollu athonda….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com