അപരാജിതൻ 14 [Harshan] 9410

Views : 1216748

പിറ്റെന്നു ശനീയാഴ്ച പുലര്‍ച്ചെ

ആ ബസ് ഒരു ഹില്ലിന്റെ ഹെയര്‍ പിന്‍ വളവുകള്‍  പാതിയോളം കയറി കഴിഞ്ഞിരുന്നു

താഴേക്കു വലിയ ഗര്‍ത്തങ്ങള്‍ ആണ് ,

സൂര്യന്റ്റെ  ഉദയകിരങ്ങളാല്‍ കിഴക്കേ ചക്രവാളം സുവര്‍ണ്ണ നിറമാര്‍ന്ന് നില്‍ക്കുകയാണ്.

വശങ്ങളിലുള്ള പൈന്‍ മരങ്ങളുടെ ഇലകള്‍ക്കിടയിലൂടെ ആ പ്രകാശം അവിടെയാകേപരക്കുന്നു

ആ പൈന്‍ മരങ്ങളെല്ലാം മഞ്ഞു മൂടി കിടക്കുന്ന കുളിര്‍മയേകുന്ന കാഴ്ചകള്‍ ആണ് നല്‍കുന്നത്  ,

ചിന്നു വിന്‍ഡോ ഗ്ലാസ് ഒരല്പം മുന്നോട്ടു നീക്കി , ഇടയിലൂടെ നല്ലപോലെ തണുപ്പ്

ഉള്ളിലേക് വന്നു കൊണ്ടിരുന്നു. അതവളെ ഒരുപാട് കുളിര്‍പ്പിച്ചു.

അവളുടെ തോളില്‍ തലവെച്ചു ബാലു മയങ്ങുക ആയിരുന്നു

അവള്‍ അവന്റെ മുഖത്തേക്ക് നോക്കി

ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ആണ് ബാലു മയങ്ങുന്നത്.

അവള്‍ സ്വന്തം ശിരസ് ഒരല്പം ചായ്ച്ചു ബാലുവിന്റെ ശിരസിനോട് ചേര്‍ത്ത് വെച്ചു

ഈ ഒരു യാത്ര അവളുടെ ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ സാധിക്കാത്ത ഒരു യാത്ര ആയിരുന്നു

<<<<<<O>>>>>>

രാവിലെ എട്ട് മണിയോടെ മനു പപ്പയുടെ  ബെൻസ് കാറും എടുത്തു  അവിടെ നിന്നും കുറച്ചു അകലെ ഉള്ള മഹാദേവക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി പുറപ്പെട്ടു.

മനു കസവ് മുണ്ടും കരിനീല ഷേര്‍ടും ആണ് ധരിച്ചിരുന്നത്.

മനു  ക്ഷേത്രത്തിനുള്ളിലെക് പ്രവേശിച്ച് അവിടെ ദര്‍ശനം  നടത്തുക ആയിരുന്നു.

ക്ഷേത്രത്തിന്റെ ഇടത്തു ഭാഗത്തുള്ള ഗംഗ മുറിച്ച് കടക്കാതെ അവിടെ ഉള്ള ഭൂതഗണങ്ങളെ പ്രദക്ഷിണവും മഹാദേവന് അർദ്ധ പ്രദക്ഷിണവും ചെയ്തു വരുമ്പോൾ ആണ് അവന് ആശ്ചര്യമെന്ന പോലെ മുന്നിലേക് ശോഭയും അനുപമയും എത്തിപ്പെട്ടത്‌ ,

അവർ മനുവിനെ നോക്കി ചിരിച്ചു,

മനു നോക്കുമ്പോ അനുപമ ഒരു സെറ്റും മുണ്ടും ആണ് ധരിച്ചിരിക്കുന്നത് ,

നല്ലപോലെ മുടി ഉണ്ട് അവൾക് ,

മുടിയിൽ തുളസി പൂവും ചൂടിയിരിക്കുന്നു , അവളുടെ ബ്ലൗസിന്റെ നിറവും കരിനീല ആയിരുന്നു , സുന്ദരങ്ങളായ കണ്ണുകൾ എഴുതിയിട്ടുണ്ട് , കണ്ണെഴുതിയത് കൊണ്ട് തന്നെ ആ കണ്ണിന്റെ മനോഹാരിത ഒരുപാട് വര്‍ദ്ധിച്ചിരുന്നു, അവളുടെ കണ്ണുകളില്‍ നിന്നും തന്റെ കണ്ണുകളുടെ ദൃഷ്ടി എടുക്കുവാ൯ മനു ആഗ്രഹിച്ചിരുന്നില്ലെങ്കില്‍ പോലും ശോഭന്‍റിയുടെ മുന്നില്‍ നല്ലൊരു ഇമേജ് ഉള്ളതിനാല്‍ അതിനു ദോഷം ആകരുതല്ലോ എന്നു കരുതി വേഗം കണ്ണെടുത്തു.

അനുപമ നെറ്റിയിൽ ക്ഷേത്രത്തിൽ നിന്നും തിരുമേനി കൊടുത്ത ചന്ദനം അണിഞ്ഞിരിക്കുന്നു , നല്ല പോലെ ഐശ്വര്യവും ഭംഗിയും ഉള്ള മുഖം ആണ് അനുപമയുടെ ,

ആ വേഷത്തിൽ അവളുടെ മനോഹാരിത ഒരുപടി മുന്നിലെത്തിയിരുന്നു ,

മനുവിനെ കണ്ടപ്പോൾ അനുപമയുടെ മുഖത്ത് ഒരു കുഞ്ഞുനാണം ഉണ്ടായ പോലെ ,

അവന്റെ നേരെ മുഖത്തേക്ക് ഒറ്റ തവണ മാത്രമേ അവൾ നോക്കിയുള്ളൂ , ചുണ്ടിൽ തത്തി കളിക്കുന്ന മന്ദസ്മിതം  ആയിരുന്നു

അവർ ഒരുമിച്ചു ദർശനം നടത്തി

പ്രസാദത്തിനായി കാത്തു നിന്നു.

ഒടുവിൽ തിരുമേനി പ്രസാദം അവർക്കു കൊടുത്തു

അതിനു ശേഷം പുറത്തേക് ഇറങ്ങി

ശോഭ മനുവിനോട് കുറഞ്ഞ സമയം കൊണ്ട് തന്നെ ഒത്തിരി കാര്യങ്ങൾ സംസാരിച്ചു.

ശോഭയുടെ കയ്യിൽ ബാഗു കൂടെ ഉണ്ടായിരുന്നു , ക്ഷേത്രത്തിൽ നിന്നും ഓഫീസിന്റെ ആവശ്യത്തിനായി ഓഡിറ്റർന്റെ ഓഫീസിൽ പോകണം , അവർ വന്നത് ഓട്ടോയിലും ആയിരുന്നു

“മോളെ ,, ‘അമ്മ എന്നാ ഇവിടെ നിന്നും പോയിക്കൊള്ളാം , മോൾ ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്കു പൊയ്ക്കോ “

എന്ന് ശോഭ അനുപമയോട് പറഞ്ഞു

“അയ്യോ ആന്റി , ബുദ്ധിമുട്ട് ആകില്ലെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം അനുവിനെ , എന്തിനാ ഓട്ടോ യിൽ പോകുന്നത് “ , മനു ശോഭയോട് പറഞ്ഞു

“അത് ശരിയാണല്ലോ,,,  മോളെ… എന്ന മനുവേട്ടന്റെ ഒപ്പം കാറിൽ പൊയ്ക്കോ , ഇനി ഓട്ടോയിൽ ഒന്നും പോണ്ടാ “എന്ന് ശോഭ പറഞ്ഞു

ആന്റി കൂടെ വന്നോളൂ , ഞാൻ എവിടെയാ എന്ന് വെച്ച ഡ്രോപ്പ് ചെയ്യാം ”

അതുവേണ്ട മനു ,, ഞാൻ പൊക്കോളാ൦ ,,

അവർ ഒരുമിച്ചു അംബലത്തിന്റെ പുറത്തെ കോമ്പൗണ്ടിൽ എത്തി

മനു കാറിൽ കയറി , അനുപമ കാറിന്റെ ബാക് ഡോർ തുറന്നപ്പോൾ ശോഭ ചോദിച്ചു

“നീ എന്താ മനുവേട്ടനെ ഡ്രൈവർ ആക്കുകയാണോ , മുന്നിൽ ഇരിക്ക് മോളെ ,,,”

അതുകേട്ടു പുഞ്ചിരിയോടെ അവൾ ഡോർ അടച്ചു മുന്നിൽ വന്നിരുന്നു

ആന്റി കൂടെ കയറു ,ഞാൻ ജങ്ഷനിൽ ഇറക്കി തരാം , അവിടെ ഓട്ടോ സ്റ്റാൻഡ് ഉള്ളതല്ലേ

അതുകേട്ടു ശോഭ സമ്മതിച്ചുകൊണ്ടു പിന്നിൽ കയറി ഇരുന്നു

മനു കാർ എടുത്തു

പോകും വഴി അനുപമ സൈലന്റ് ആയിരുന്നു

“എന്തൊക്കെ ഉണ്ട് അനു വിശേഷങ്ങൾ ? “മനു ചോദിച്ചു

“നല്ലതാ മനുവേട്ടാ ,,,അവൾ മറുപടി പറഞ്ഞു”

 

അപ്പോളേക്കും ജങ്ഷൻ എത്തിയിരുന്നു

മനു കാർ നിർത്തി ശോഭ പുറത്തേക്ക് ഇറങ്ങി

അവൻ വിൻഡോ താഴ്ത്തി

ശോഭ അനുപമയോട് ഫ്രിഡ്ജിൽ ദോശമാവ് ഉണ്ട് , അതെടുത്തു ദോശ ഉണ്ടാക്കി കഴിക്കുവാൻ പറഞ്ഞു , തിരക്ക് ആയതു കൊണ്ട് ഇന്ന് രാവിലെ ഒന്നും ഉണ്ടാക്കാൻ സാധിച്ചില്ല

 

“ആന്റി ,,”

എന്താ മനു ?

ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ , സമ്മതിക്കുമോ ?

മനു ചോദിക്ക് ,,,

ആന്റി പോകും വഴി ആണ് സഹ്യാദ്രി ഹോട്ടൽ , അവിടെ നല്ല ഭക്ഷണം ഒക്കെ കിട്ടും , ഞാൻ അവിടെ കയറിയാലോ എന്ന് ആലോചിക്കുവാ, കുറച്ചു നാളായി അവിടെ കയറിയിട്ടു .. , ഞാൻ എന്ന അനുവിനെയും കൂടി കൂട്ടിക്കോട്ടെ , ബ്രെക് ഫാസ്റ്റ് ഞാൻ വാങ്ങി കൊടുത്തോളാ൦ ,, ആന്റിക്ക് ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട ,, ഇനി അനുപമ അവിടെ പോയി ബ്രെക് ഫസ്റ്റൊക്കെ ഒക്കെ ഉണ്ടാക്കി കഴിക്കേണ്ട കാര്യമുണ്ടോ ?

അതുകേട്ടു ശോഭ ചിരിച്ചു എന്നിട്ടു അനുപമയെ നോക്കി , “നിനക്കു പോണോ മോളൂ .സഹ്യാദ്രി ഹോട്ടൽ നിനക്കും ഇഷ്ടമല്ലേ “

അനുപമ ചിരിച്ചു കൊണ്ട് തല കുലുക്കി

എന്ന അങ്ങനെ ആകെട്ടെ മനു , ഒരുപാട് വൈകരുതേ ,,

അയ്യോ ഇല്ല ആന്റി ,

പോകുന്ന വഴിക്കല്ലേ ,, അനുപമയെ വയറു നിറയെ കഴിപ്പിച്ചു വീട്ടിൽ ആക്കിയേക്കാം അതുപോരെ

ശോഭ ഒന്ന് ചിരിച്ചു

മനു വിൻഡോ ഉയർത്തി ,

കാർ മുന്നോട്ടേക്ക് എടുത്തു

കാറിലെ എ സി യെക്കാളും കുളിർമ ആണ് അനുപമയുടെ സാമീപ്യം അവനിൽ ഉണ്ടാക്കിയത്

അവനൊരു ചെറു വിറയൽ പോലെ ആയിരുന്നു

അനു കൈകൾ കെട്ടി നേരെ നോക്കി ഇരുന്നു എങ്കിലും ഇടക്ക് മനുവിനെ ഒളികണ്ണിട്ടുനോക്കി

മനു ഒരു ധൈര്യ൦ കിട്ടാൻ ശ്വാസം ഉള്ളിലേക്കു എടുത്തു ഒന്ന് പുറത്തേക്ക് വിട്ടു

“അനു ,,,,,,,,,,,,,,,,,,,,,,,,,,,,,,,,”

“എന്തോ ,,,,,,,,,,,,,,,,,,,,,?”

“അനു ,,,,,,,,,,”

“എന്തോ ,,,,,,,,,,,,

ഒന്നല്ല വെറുതെ വിളിച്ചതാ”

“ഫോണില്‍ സംസാരിക്കുന്ന പോലെ അല്ല , നേരിട് സംസാരിക്കുമ്പോ വല്ലാത്തൊരു ടെന്ഷന്‍,, അവന് അനുഭവപ്പെട്ടു. 

“മനുവേട്ടൻ ഈ ഉടുപ്പിൽ നല്ല രസമുണ്ട്ട്ടോ , മുണ്ടും ഷർട്ടും മനുവേട്ടന് നന്നായി ചേരുന്നുണ്ട്”

“അനു ,,,,’

“എന്താ മനുവേട്ടാ ,,”

“തനിക് ഈ സെറ്റും മുണ്ടും നല്ല മാച് ആണ്”

അതുകേട്ടു അവൾ അവനെ നോക്കി

“എനിക്ക് ഒരുപാട് ഇഷ്ടമാ പെൺകുട്ടികൾ സെറ്റും മുണ്ടും ഒക്കെ ധരിച്ചു കാണാൻ , അതാ അവരുടെ അഴകിനെ ഒരുപാട് കൂട്ടുന്നത്”

“ആണോ മനുവേട്ടാ ,,,?”

“അതെന്നെ ,,,,ഒരുപാട് ചന്തം ഉണ്ട് ഇപ്പൊ അനുവിന് ,,,”

അവൾ മുഖം കുനിച്ചു നാണത്തോടെ ചിരിച്ചു

“മനുവേട്ടനോട് ഫോണിൽ സംസാരിക്കുമ്പോ ഒരു കുഴപ്പവും ഇല്ല , പക്ഷെ നേരിൽ കാണുമ്പോ എനിക്കൊരു പേടിയും നാണവും ഒക്കെ തോന്നുവാ മനുവേട്ടാ”

മനുവിനും ഉള്ളില്‍ ആ ഫീലിങ് തന്നെ ആയിരുന്നല്ലോ

“എന്നെ പേടി ഉണ്ടോ അനുവിന് ?”

“ഹമ്,,,,,എന്നെ വഴക്കു പറഞ്ഞു കരയിപ്പിച്ചതല്ലേ ,,, അപ്പൊ തൊട്ടു എനിക്ക് പേടി ഉണ്ട് മനുവേട്ടനെ”

മനു അവളെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് കാർ ഇടതേക് തിരിച്ചു

“അന്ന് ഞാൻ സോറി പറഞ്ഞതല്ലേ ,, പിന്നെ ഞാൻ വഴക്കൊന്നും പറഞ്ഞിട്ടില്ലലോ , അന്നെനിക്കും സങ്കടമായി , അതൊക്കെ മറന്നേക്ക് ,,, വേണേ വിഷമ൦ മാറ്റാൻ ഞാൻ ലോലി പോപ്പ് വാങ്ങി തരാം ,,,”

“അയ്യോ  ഞാൻ ലോലിപോപ് ഒന്നും കഴിക്കില്ല , പോപ്പിൻസ് മിട്ടായി വാങ്ങി തന്നാൽ മതി , വാങ്ങി തരോ മനുവേട്ടാ”

“പിന്നെന്താ ,,,,വാങ്ങി തരാല്ലോ …”

അവൾ ഒന്ന് മൂളി

“അനു ,,,,,,,,,,,,,,,”

“എന്തോ”

“ഒരുപാട് പറയണംന്നൊക്കെ ഉണ്ട് , പക്ഷ പറയാ൯ വാക്കുകൾ കിട്ടണില്ല ,,”

“ആഹാ ,,,അതെന്താ മനുവേട്ടാ? എനിക്കും അതുപോലെ ഒക്കെ തന്നെയാ”

“ആവോ ആർക്കറിയാം,,അനു.. ”

“അതൊക്കെ പോട്ടെ മനുവേട്ടാ , കഥ ഒക്കെ പെന്റിങ് ആണ് , എനിക്ക് ഇന്ന് പറഞ്ഞു തരുമോ ?”

“ആ ,,,ഇന്നു  ഇരുന്നു കുറച്ചധികം പറഞ്ഞു തരാം”

മനുവേട്ടാ ..

എന്താ അനു

‘അപ്പുവേട്ടനെ പോലെ ഒക്കെ സ്നേഹിയ്ക്കുന്ന ഒരാളെ കിട്ടുവാൻ ആരോടാ പ്രാര്ഥിക്കേണ്ടത് ?”

“അതെന്താ അനു , ഇപ്പോ ഇങ്ങനെ ഒരു ചോദ്യം ,,”

“അപ്പുവേട്ടന്റെ സ്നേഹം ഉണ്ടല്ലോ അത് കടല് പോലെയാ ,, അതൊരിക്കലും വറ്റി പോകില്ല , അതെപ്പോളും നിറഞ്ഞു അങ്ങ് കിടക്കും , സ്നേഹം ചിലപ്പോ തിര പോലെ ആഞ്ഞടിക്കും ,, അത്രയും വലിയ സ്നേഹം എന്താ ആ പാറു ചേച്ചി കാണാതെ പോകുന്നത് എന്ന മനസിലാകാത്തെ ,, ആ പാറു ചേച്ചിയുടെ നമ്പർ താ , ഞാൻ വിളിച്ചു പറയാം ,,”

“ആഹാ,,,,,അങ്ങനെ ആണോ ,,,അതൊക്കെ തിരിച്ചറിഞ്ഞോളും അനു ,,”

“ഞാൻ ഇപ്പൊ പ്രാർത്ഥിക്കുന്നതും അതാ …”

എന്ത് ?

“പാറു ചെച്ചി അപ്പുവേട്ടന്റെ സ്നേഹം തിരിച്ചറിയണം , പിന്നെ എനിക്കും അപ്പുവെട്ടനെ പോലെ എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരു ഏട്ടനെ എനിക്കും  കിട്ടണം”

എന്തോ അതുകേട്ടപോ മനുവിന്റെ ഉള്ളൊന്നു തുടിച്ച പോലെ ,,

അപ്പോളേക്കും കാർ സഹ്യാദ്രി ഹോട്ടലിൽ എത്തി

മനു കാർ പാർക്ക് ചെയ്തു

എന്നിട്ടു ഇരുവരും പുറത്തേക് ഇറങ്ങി

രണ്ടുപേരും നല്ല ചേർച്ച ഉണ്ട് , ആര് കണ്ടാലും അധികം പ്രായം ഇല്ലാത്ത നവദമ്പതികളെ പോലെ

അവർ ഹോട്ടലിനുള്ളിൽ കയറി

അധികം തിരക്കൊന്നും ഇല്ലാത്ത ഒരു മൂലയിൽ ഇരുന്നു

അവൻ അനുവിന്റെ മുഖത്തേക്ക് നോക്കി

“എന്താ മനുവേട്ടാ ഇങ്ങനെ നോക്കുന്നെ ?”

“ഒന്നൂല്ല ,, ഏതു അപ്പു ആണാവോ ഈ പാവം കുട്ടിയെ സ്വന്തമാക്കൻ പോകുന്നവൻ എന്ന് ആലോചിക്കുക ആയിരുന്നു”

“ശോ ,,, ഒന്ന് പോ മനുവേട്ടാ ,,,”

“ആ എന്ന ചക്കര പറ ,,എന്താ കഴിക്കാൻ വേണ്ടത് ?”

പെട്ടെന്ന് അവൾ മനുവിന്റെ മുഖത്തേക്ക് നോക്കി , ആ ചക്കര എന്ന വിളി കാരണം

മനു അവളെയും നോക്കി ,, “ഓ ,,,ചക്കര എന്ന് വിളിച്ചതാണോ , ഫ്രണ്ട്സ് നെ ഒക്കെ അങ്ങനെ പലതും വിളിക്കും ,,സാധാരണ തെറി ആണ് സ്നേഹത്തോടെ വിളിക്കുക , ഈ പഞ്ചാരകൊച്ചിനെ ചീത്ത ഒന്നും വിളിക്കാൻ കഴിയേലല്ലോ ,,,,,പാവം   കുട്ടി അല്ലെ ,,,,,,,കുരുവികുഞ്ഞിനെ പോലെ ,,,”

“അപ്പോ മനുവേട്ടനോ?”

“അത് ഞാ൯ നേരത്തെ പറഞ്ഞതല്ലെ … വെട്ടുപോത്ത്”

അതുകേട്ടു അവൾ അടക്കം ചിരിച്ചു കൊണ്ടിരുന്നു

“അതെ അനുകുട്ടിക്ക് എന്താ കഴിക്കാൻ വേണ്ടത് ?”

“മനുവേട്ടൻ എന്താ കഴിക്കുന്നത് അത് ഞാൻ കഴിച്ചോളാ൦” .

“ഞാൻ ഇത് അനുകുട്ടിക്ക് തരുന്ന ട്രീറ്റ് അല്ലെ ..”

“ട്രീറ്റോ ,,അതെന്തിനാ മനുവേട്ടാ ?”

“ഒന്നുമില്ലേലും വഴക്കു പറഞ്ഞു വിഷമിപ്പിച്ചതല്ലേ , അപ്പൊ ആ വിഷമം മാറ്റാൻ .”.

 

ഓഹോ ,,,അങ്ങനെ ആണല്ലേ ….അവൾ മന്ദഹാസത്തോടെ ചോദിച്ചു

“അങ്ങനെയും കരുതിക്കോ അനൂ”

“അനു ഇവിടെ വന്നിട്ടുണ്ടോ മുന്നേ ?”

 

“ഒരുപാട് വട്ടം ,,, അച്ഛൻ എന്നെ കൊണ്ട് വരാറുണ്ടായിരുന്നു”

അത് പറയുമ്പോ അവളുടെ മനോഹരമായ മുഖത്ത് ദുഃഖം തളം കെട്ടിയിരുന്നു , അവൾക് അച്ഛൻ ഒരുപാട്പ്രിയപെട്ട ആളായിരുന്നു ,,

അത് മനുവിനും മനസിലായി

“അതൊക്കെ പോട്ടെ ,, എന്ന നമുക് ഇവിടത്തെ സ്‌പെഷ്യൽ നവരത്തൻ കുറുമ  കഴിച്ചാലോ”

ഹമ്,,,,അവൾ ഒന്ന് മൂളി

മനു വെയിറ്റർ നെ വിളിച്ചു , പൂരിയും അപ്പവും പിന്നെ നവരത്തൻ കുറുമയും ഓർഡർ ചെയ്തു , നവരത്തൻ കുറുമ  അവിടത്തെ സ്‌പെഷ്യൽ ഡിഷ് ആണ് , അതുകൊണ്ട് പതിനഞ്ചു മിനിറ്റ താമസവും ഉണ്ട് .

വെയിറ്റർ ഓർഡർ സ്വീകരിച്ചു കിച്ചണിലേക്ക് പോയി

“അനു ,,ഇവിടത്തെ നവരത്തൻ കുറുമ അത് ഫേമസ് ആണ് , കഴിച്ചിട്ടുണ്ടോ മുന്നേ?”

“ഇല്ല മനുവേട്ടാ ,, അച്ഛൻ അത് വാങ്ങി തന്നിട്ടില്ല, ഞങ്ങൾ വരുന്ന സമയത്തു കേട്ടിട്ടില്ല അങ്ങനെ ഒരു ഡിഷിനെ കുറിച്ച്”

“ഇത് ഒരു മൂന്നു കൊല്ലമേ ആയിട്ടുള്ളൂ , പഴേ സഹ്യാദ്രി ഹോട്ടൽ വിറ്റു പോയല്ലോ  , ഇത് പുതിയ ആളുകൾ ആണ് നടത്തുന്നത് , അവരാ  ഈ ഡിഷ് കൊണ്ടുവന്നത് , അതും തനി മുഗൾ സ്റ്റൈൽ”

“ആഹാ ,,,,അതുകൊള്ളാലൊ ,,അതെന്താ ഈ നവരത്തൻ കുറുമ..”

സ്വതവേ രുചിപ്രിയൻ ആയ മനു , തന്റെ അനുപമയോട് പറഞ്ഞു തുടങ്ങി

“അനു ,, ശരിക്കും ഇതൊരു  മുഗളന്മാരുടെ റോയൽ ഡിഷ് ആണ് , അതാണ് ഇതിന്റെ പ്രത്യേകത , പണ്ട് അക്ബർ  ചക്രവർത്തി തന്റെ കൊട്ടാരത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിരുന്ന ഒൻപതു ശ്രേഷ്ഠവ്യക്തികളെ തന്റെ ഉപദേശകരായി നിയമിച്ചിരുന്നു , അവരായിരുന്നു നയൻ ജെ൦ സ് അഥവാ നവരത്നങ്ങൾ , ആ ആദരസൂചകമായി ആണ് ഈ ഡിഷിനു നവരത്തൻ കുറുമ എന്ന് പേര് വന്നത് , മാത്രവും അല്ല ഇതിൽ ഒൻപതു വ്യത്യസ്തത ചേരുവകൾ ഉണ്ട് ,

അനു വളരെ ആകാംഷയോടെ മനുവിന്റെ മുഖത്തേക്ക് നോക്കി ഇരുന്നു

“ഇതില് ഉണക്ക മുന്തിരി , കശുവണ്ടിപരിപ്പ് , പിന്നെ കാരറ്റ് കോളിഫ്‌ളവർ ബീൻസ് ഉരുളകിഴങ്ങ് പച്ചപ്പട്ടാനിയും  പിന്നെ  പൈനാപ്പിളും   വെള്ളകൂണും ഒൻപതു ചേരുവകൾ, പിന്നെ സുഗന്ധത്തിനു  കറുവപ്പട്ടയും ഏലക്കായും കുരുമുളകും ഗ്രാമ്പൂവും ഇഞ്ചിയു൦ വെളുത്തുള്ളിയും  വെവ്വേറെ പേസ്റ് ആക്കിയതും പിന്നെ പച്ചമുളകും

അതുമാത്രമല്ല മുഗളന്മാരുടെ രാജകീയമായ പ്രൗഡി ആവാഹിച്ചെടുക്കാൻ വേവിച്ച സവാളയുടെ പേസ്റ്റും പുളികുറഞ്ഞ കട്ടതൈരും കട്ടപാൽപാടയും പിന്നെ താമരകിഴങ്ങു ചൂടാക്കി ഉണ്ടാക്കുന്ന മഖാനായും ഒപ്പം രുചിയെ ഇരട്ടി ആക്കാന്‍ പോന്ന കശ്മീരിലെ അമൂല്യമായ കുംകുമപ്പൂവും

ഇത്രയും സാധനങ്ങളൊക്കെ ചേർത്താണ് ശരിക്കുമുള്ള നവരത്തൻ കുറുമ ഉണ്ടാക്കുന്നത് , അതങ്ങി ചൂടോടെ കട്ടിയോടെ ക്രീമി ആയി ഇങ്ങു കിട്ടിയാൽ  അനു,,,, അതൊടോപ്പ൦ പൂരിയോ ചപ്പാത്തിയോ നമ്മുടെ അപ്പമോ ഒക്കെ കൂടി ഒരു പിടിത്തം പിടിച്ചാൽ ഉണ്ടല്ലോ” …

മനു അനുവിനെ നോക്കി

അവൾ  വായിൽ നിറഞ്ഞ വെള്ള൦ ഇറക്കുക ആയിരുന്നു

“ഗംഭീരം ആയിരിക്കും അനു ,,,,,,,,,,,,,,,,”

“മനുവേട്ടന് എല്ലാം അറിയാല്ലോ .,, ഇതൊക്കെ എങ്ങനെ പഠിച്ചു ?”

“നമുക് ഇഷ്ടമുള്ളത് നമ്മൾ അന്വേഷിച്ചു ആയാലും പഠിക്കില്ലേ  അനു ..”.

“ഹമ്,,,,,ആള് വിചാരിക്കുന്ന പോലെ അല്ലല്ലോ,ഭക്ഷണം ഉണ്ടാക്കാനും അറിയാല്ലേ ..”

അനുവിനും അറിയില്ലേ ?

“എനിക്കറിയാം ,,പക്ഷെ ഇത്രയും വലുതൊന്നും ഉണ്ടാക്കാൻ അറിയില്ല ,, എന്തായാലും മനുവെട്ടനെ കെട്ടാൻ പോകുന്ന പെണ്ണ് ഭാഗ്യം ഉള്ളവളാ ,,, ഇതൊക്കെ കഴിക്കാൻ ഉള്ള ചാൻസ് ഉണ്ടല്ലോ” ..അനു പുഞ്ചിരിയോടെ പറഞ്ഞു

മനു അതുകേട്ട് ഒന്നു ചിരിച്ചു.

അപ്പോളക്കും വെയിറ്റർ അപ്പവും പൂരിയും നവരത്തൻ കുറുമയും കൊണ്ടുവന്നു

അതങ്ങി മുന്നിലേക്കു വെച്ചപ്പോൾ അതിൽ നിന്നും ഉയരുന്ന വശ്യമായ ഗന്ധം വായിൽ വെള്ളം നിറച്ചു

അനുപമ കൊതിയോടെ മനുവിനെ നോക്കി , എന്നിട്ട് കുറുമയിലേക്കും നോക്കി

കട്ടിയുള്ളതും കൊഴുപ്പേറിയതും  നേരിയ സുവര്‍ണ്ണ നിറത്തിലുള്ളതും രത്നങ്ങളെന്ന പോലെ മരതക കല്ലിന്റെ പച്ച നിറത്തെ കാണിക്കുന്ന പച്ചപ്പട്ടാണിയും ബീന്‍സു൦ പുഷ്യരാഗത്തിന്റെ  മഞ്ഞനിറത്തിന് തുല്യമായി പൈനാപ്പിള്‍ കഷണങ്ങളും ഗോമേദകത്തിന്റെ  രക്തവര്‍ണ്ണത്തിന് തുല്യമായി അതില്‍ വിതറിയ മാതളനാരങ്ങ അല്ലികളും ഒക്കെ ആയി കണ്ണിന് ഒരു രാജകീയമായ ദൃശ്യവിരുന്നൊരുക്കുന്നതായിരുന്നു ആ വിഭവം.

 

കഴിക്കു ,,,,,,,,,,മനു അവളോട് പറഞ്ഞു

അതുകേട്ടു അവൾ പാത്രത്തിലേക്കു പൂരിയും അപ്പവും എടുത്തു എന്നിട്ടു  ആ സ്‌പെഷ്യൽ ഡിഷ് ഇൽ മുക്കി ആ കഷണം വായിലേക്കു വെച്ചു

ആ രുചി ആസ്വദിച്ചു ഒരല്പം നേരം മനുവിനെ നോക്കി ഇരുന്നു

കഴിക്ക് ……………….മനു അവളോട് പറഞ്ഞു

ഇരുവരും കഴിച്ചു കൊണ്ടിരുന്നു , മനു അവളെ കൊണ്ട് നിര്ബന്ധിപ്പിച്ചു നല്ലപോലെ കഴിപ്പിച്ചു

അതുകഴിഞ്ഞു വെയിറ്ററോട് പറഞ്ഞു പൈനാപ്പിൾ ജ്യൂസ് കൂടെ കൊണ്ട് വരുത്തിച്ചു , അതും നിര്ബന്ധിപ്പിച്ചു അനുപമയെ കുടിപ്പിച്ചു

ഒടുവിൽ അവർ എഴുന്നേറ്റു പോയി കൈ കഴുകി ബിൽ പേ ചെയ്തു , പുറത്തേക്ക് ഇറങ്ങി

 

മനുവിന്റെ ഒപ്പം തന്നെ ആയിരുന്നു അനുപമയും

ഇടക്ക് അവൾ കർചീഫ് കൊണ്ട് കണ്ണുകൾ തുടക്കുന്ന കണ്ടു

കാറിനടുത്തേക്ക് നടക്കുന്ന സമയ൦ ,,

“എന്താ അനു ,,സങ്കടപെടുന്നേ ?”

“ഒന്നല്ല മനുവേട്ടാ ,,,ന്റെ അച്ഛനും ഇങ്ങനെ ഒക്കെ ആയിരുന്നു , കഴിക്കാൻ എനിക്ക് മടി ആയതുകൊണ്ടു ഓരോന്നൊക്കെ  വാങ്ങിച്ചു തന്നു നിര്ബന്ധിപിച്ചു കഴിപ്പിക്കുമായിരുന്നു , ഇപ്പൊ മനുവേട്ടൻ ചെയ്യണ കണ്ടപ്പോൾ അച്ഛനെ ഓർമ്മ വന്നു പോയി ..”

അവനതു കേട്ട് ആകെ വിഷമം ആയി .

 

“ഒരുപാട് പാവം ആണ് ഈ കുട്ടി , അച്ഛനെയും അമ്മയെയും ഒക്കെ ഒരുപാട് സ്നേഹിക്കുന്ന ഒരു പാവം കുട്ടി , അതായിരിക്കും മമ്മ പറഞ്ഞത് , ഇതുപോലെ ഒക്കെ ഒരു മോളെ കിട്ടാൻ പുണ്യം ചെയ്യണം എന്ന് ..”

അവൻ അവളെ ആശ്വസിപ്പിച്ചു

അപ്പോളേക്കും കാറിനു സമീപം എത്തി

അവൻ ഡോർ തുറന്നു അനുപമയെ ഇരുത്തി , പിന്നെ വന്നു കാറിൽ കയറി

 

അനുവിനു നല്ല വിഷമം ഉണ്ട്

അവൻ അനുവിന്റെ വലത്തേ കയ്യിൽ പിടിച്ചു

അനു ,,, വിഷമിക്കല്ലേ ,,  കണ്ണൊക്കെ തുടക്ക് ,,,,

അവൾ കർചീഫ് കൊണ്ട് കണ്ണൊക്കെ തുടച്ചു

മനു കാർ സ്റ്റാർട്ട് ആക്കി , മുന്നോട്ടേക് എടുത്തു

ഓരോന്നൊക്കെ സംസാരിച്ച് ചിരിച്ചു കളിച്ചു അനുപമയെ അവളുടെ വീടിന് മുന്നില്‍ ഡ്രോപ് ചെയ്തു മനു തിരികെ വീട്ടിലെത്തി.

<<<<<<<<O>>>>>>>>>

മനുവിന് പറഞ്ഞറിയിക്കാൻ ആകാത്ത ഒരു അനുഭവം ആയിരുന്നു അനുവിനോടൊത്തു ചിലവഴിച്ച ആ നിമിഷങ്ങൾ സമ്മാനിച്ചത്. അവൻ ഒരു സ്വപ്നലോകത്തെന്ന പോലെ ആയിരുന്നു

വീട്ടിലെത്തി റൂമിൽ ചെന്ന് വസ്ത്രമൊക്കെ മാറി കഴിഞ്ഞപ്പോൾ ആണ് മെസേജ് ന്റെ ശബ്ദം കേട്ട് അവൻ മൊബൈൽ നോക്കിയത് ,,,,,

താങ്ക്സ് മനുവേട്ടാ ഫോർ എ റോയൽ ഫന്റാസ്റ്റിക്സ് &  ഡെലിഷ്യസ് ട്രീറ്റ് എന്ന് അനുപമയുടെ ഒരു കുഞ്ഞു മെസ്സേജ് ആയിരുന്നു

ഇറ്റ്സ് മൈ പ്ലെഷർ ഡിയർ … എന്ന് കൂടെ അവൻ മറുപടി എഴുതി , പിന്നെ ഒരു ശങ്ക ഡിയർ എന്ന് ചേർക്കണോ എന്ന് , അവൻ ഡിയർ എന്നത് ഒഴിവാക്കി ,,,പിന്നെ ഒരു ആഗ്രഹം തോന്നിയപ്പോൾ അവൻ ഡിയർ കൂടെ ചേർത്ത്  അവൾക് മെസ്സേജ് അയച്ചു …

അതിനു പകരമായി ഒരു കുരുവിയുടെ പിക്ച്ചർ മെസ്സേജ് അവൾ അവനയച്ചു കൊടുത്തു

മനു ,,,, ഒരു കാട്ടുപോത്തിന്റെ പിക്ച്ചർ മെസ്സേജ് അവൾക്ക് തിരിച്ചയച്ചു,,

പിന്നെ അനുപമയുടെ അടുത്ത് നിന്നും മെസ്സേജ് ഒന്നും കിട്ടിയില്ല , ഒരു രണ്ടു മിനിറ്റു കഴിഞ്ഞപ്പോൾ

ഒരു കാട്ടു പോത്തിന്റെ ഫോട്ടോ , കാട്ടുപോത്തിന്റെ കൊമ്പിനു മുകളിൽ ഒരു കുരുവി ഇരിക്കുന്ന ഫോട്ടോ കൂടെ അനുപമ മനുവിനയച്ചു

അതുകണ്ടു മനുവിനാകെ സന്തോഷമായി , അവൻ , സാഷ്ടാംഗനമസ്കാരം ചെയ്യുന്ന ഒരു ഫോട്ടോ പെട്ടെന്ന് തന്നെ അവൾക്കും അയച്ചു ,,,,ഞാൻ തോറ്റു എന്ന് ഉദ്ദേശിച്ചു കൊണ്ട്

അപ്പോൾ കൈകൾ കൂപ്പുന്ന ഒരു ഫോട്ടോ അനുപമ മനുവിന് അയച്ചു കൊടുത്തു

ഒപ്പം , എപ്പോളാ എനിക്ക് കഥ പറഞ്ഞു തരിക എന്നൊരു ചോദ്യാവും ..

അവൻ വൈകീട്ട് മൂന്ന് മണിക് പറഞ്ഞു തുടങ്ങാം എന്ന് മെസ്സേജ് കൊടുത്തു

<<<<<<<<<<<O>>>>>>>>>>>

Recent Stories

The Author

51,474 Comments

  1. bro first sesaon kazhinjhe oru pdf upload cheyumo

  2. *വിനോദ്കുമാർ G*❤

    സ്‌നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥❤❤♥❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. പഴയ സന്യാസി

    Harshan bro we navarathan kuruma kazhichittullathano evide kittum ith

  4. അറക്കളം പീലിച്ചായൻ

    14 തീർന്നു

  5. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി ഹർഷൻ നിങ്ങൾ സൂപ്പർ ആണ് ഈ കഥ അമിഷ്ന്റെ മെലുഹയിലെ ചിരംജീവികൾ എന്ന
    നോവൽ പോലെ സൂപ്പർ ആണ് അടുത്ത ലക്കം 28 എന്നാണ് വരുന്നത് സൂപ്പർ സൂപ്പർ സൂപ്പർ

  6. നിർത്തും എന്ന് ഒന്നും പറയല്ലേ ബ്രോ 😢 .
    അടിപൊളി എന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും

    😊😊❤️

  7. Harshan,
    I understand that prabodha is only part 1 of a trilogy that you are planning from your earlier comments. Now that you are stopping it with a feel-good no-suspense moment you say. Does it mean there are no more parts? Let me hope that wont be the case 🙂

    I feel that you should make it to a trilogy of books. But in that case, I believe you have some scope to improve on the first few chapters. But overall, it is a very impressive work.

    1. 30 ode kazhiyum

      Pinne season 2
      Angane aanu

      Kalakeyanumayulla yudham okke adutha randu chapter kondu kazhiyum

  8. ശ്രിയക്ക് വഴക്ക് കേട്ടത് വായിച്ചു ഞാൻ തലതല്ലി ചിരിച്ചു 😂😂😂😂😂😂😂😂😂😂😂വല്ലാത്തൊരു മനസുഖം അവളുടെ കുശുമ്പും കരച്ചിലും ഒക്കെ വായിക്കുമ്പോ 😆😆😆😆

  9. കുറച്ചു നാളുകൾക്ക് മുൻപ് ഇതിന്റെ ആദ്യ പാർട്ട്‌ വായിച്ചു നിർത്തി . കാരണം കണ്ണ് നിറയാതെ വായിച്ചു തീർക്കാൻ പറ്റുന്നില്ല. 2 ദിവസം മുൻപ് വീണ്ടും തുടങ്ങി എവിടെ എത്തി നിൽക്കുന്നു. ഇങ്ങനെ ഒരു കഥ എഴുതാൻ പരന്ന ഒരു വായന വേണം. ഒരു ഗവേഷണ താല്പര്യം വേണം പിന്നെ ഭാവനയും. എല്ലാം ഒത്തിണങ്ങിയ ഒരു നല്ല കഥ. ശിവ പാർവതി പ്രണയം പണ്ടേ ഇഷ്ടം ആണ്. കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒരു കുട്ടിയുണ്ട് . പരസ്പരം ഇഷ്ടം ആണെന്ന് അറിയാമെങ്കിലും , ഒരിക്കലും സ്വന്തം ആക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് തുറന്നു പറയാൻ പറ്റാത്ത പോയ ഒരു പ്രണയം. ഇത് വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത്. ഇന്നും ആ ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നു ഒരു തരിപോലും കുറയാതെ. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അവൾക്കായി.

  10. സൂപ്പർ സ്റ്റോറി..❤❤

  11. Love you harshan chettan😍

  12. ചേട്ടാ ഞാൻ എന്താണ് പറയുക. സത്യത്തിൽ ഇതുപോലെ ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ വേറേ വായിച്ചിട്ടില്ല. ഒരുപാട് സമയം രാത്രി ഉറങ്ങാതെയാണ് വായിക്കുന്നത്. ഇനിയും നല്ല രീതിയിൽ ഇതിന്റെ ബാക്കി എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.

  13. Bhavana kurachukoode vikasikkanudu,anubavathiloode shivane ariyu,thanks for. Feelings of rudhra

    1. നന്ദി

      ഭാവന ഇനിയും വികസിപ്പിക്കാൻ ശ്രമിക്കാം..

      അനുഭവത്തിലൂടെ താങ്കൾ ശിവനെ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല..

      ഞാൻ അറിഞ്ഞിട്ടില്ല..

      അക്ഷരങ്ങളിലൂടെ അറിയാനുള്ള ശ്രമം ആണ്..

    2. Angane paryale Katha predictable ayirunu ene parnajirunel better ayene🤭🤭🤭

  14. “27 ഭാഗമായിട്ടും ഒരു വാക്ക് പോലും കുറിക്കാത്തവർ , എനിക്ക് 27 ഭാഗങ്ങളിൽ നിങ്ങൾക് തരാവുന്ന ഒരു കുഞ്ഞു സന്തോഷത്തെ ആണ് ഇല്ലാതെ ആക്കിയത്,, ആക്കുന്നത് ,,,” mashe…ithu shartikkum konduttoooo……5 days kondu ithrem vayichu engil , facebookum intagram ithinu vendi matti vachu engil ..അപരാജിതൻ athinte effect athra undu ….oru valatha positive energy kittunnundu….oru 10 – 15 years munne ithu irangiyirunnengil athu vayichirunnengil chilraude jeevitham (including mine ) mariyene ….ithilum kooduthal parayan undu enukku athu pinee…ithinu munneee ulla partsil comment cheythittila sorry for that …but after finishing ithu onnu koode vayikkenam..apoo ellathilum comment idum…

    1. താങ്ക്സ് ഡിയർ

      1. മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ കൂടെ വായിക്കണേ..

  15. NJA EPPOZHA VAYICHE THIRNNATHE
    MK YUM HARSHANUM ANNE ENIKKE ESHTTAPETTA KADHAKRITHUKAL
    NJAN ORU SAMSHAYAM JODIKKATTE TANKKAL
    SANTHOSH GEORGE KULANGARA ANNOOO

  16. Adipoli, itreyem Nalla ore katha lifil vayichitilla

  17. കുഞ്ഞിമോൻ

    ഓരോ പാർട്ടും 100ൽ അധികം പേജൂ കൾ ഉള്ളത് കൊണ്ട് ആദ്യം വായിക്കാൻ മടിച്ചു…… പിന്നെ വെറുതേ ഒരു പാർട്ട് വായിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു….. കാരണം ഒരു ദിവസത്തെ ഉറക്കം പോയി രാത്രി വരെ വായിച്ചു തലവേദനിച്ചു…. ദൈവങ്ങളിലും മിത്തുകളിലും മതങ്ങളിലും ഒന്നും വിശ്വസിക്കാത്ത ആളായത് കൊണ്ട്., (ഓരോ പ്രദേശത്തെ ഒരു ദൈവവും ഇന്നേവരെ അവർ വിരചിതമായ കഥകളിലെ കോണ്ടിനെന്റിനപ്പുറം സ്വാധീനം പ്രകടിപ്പിച്ചില്ല എന്നത് തന്നെയാണ് ഓരോ ദൈവങ്ങളുടെയും ന്യൂന്നത.:) ചില മിത്ത്കൾ അതിന്റെ പാട്ടിന് വിട്ട് കഥ എന്ന നിലയിൽ തന്നെ വായിച്ചു പോകുന്നു… എക്സലൻറ് വർക്…. താങ്ക്സ് ഫോർ സച്ച് എ ബ്യൂട്ടിഫുൾ റീഡിംഗ് എക്സ്പീരിയൻസ്.

  18. Nalla novel… waiting for next part… god bless you

    1. ഇതിൽ തന്നെ 27 പാർട്ട് ൨,3,,4 കൂടെ ഉണ്ടല്ലോ ബ്രോ അത് വായിക്കൂ

  19. സ്റ്റീഫൻ നെടുമ്പള്ളി

    പൊളിച്ച് മച്ചാനെ

  20. Edo urangan pattunnillado aadhhyamayitta Oru kadha karanam Urakkam povunnath oro partum vaayikkumbo vallatha Oru positive energy aa… Oru apeksha und enthu vannalum kadha Muzhuvanum ezhuthanam allenkil pakuthikk vach ninnu poyathinte vallatha sankadam undavm…… Adutha part ennuvarum ennuvarum enn aalochich Pinne ithil thamne Aavuollu athonda….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com