അപരാജിതൻ 14 [Harshan] 9413

Views : 1217200

 

പിറ്റെന്നു

കോളേജില്‍

 

അന്ന് കോളേജിൽ സെമിനാറുകൾ ഒക്കെ ആയിരുന്നു.

ദേവികയും പാറു ബോറടിച്ചപ്പോൾ സെമിനാറിൽ ഇരിക്കാതെ കോളേജിലെ വാകപ്പൂക്കൾ നിറഞ്ഞ മനോഹരമായ ഇടത്തൂടെ നടക്കുക ആയിരുന്നു.

ഓരോന്ന് സംസാരിച്ച് നടക്കുമ്പോള്‍ ആണ് തലേന്ന് കണ്ട സ്വപ്നത്തെ കുറിച്ചു പാറു ദേവൂനോട് പറഞ്ഞത് , ഇതിപ്പോള്‍ പലവട്ടമായി മുഖമില്ലാത്ത ശക്തനായ യുവാവിനെ സ്വപ്നം കണ്ടത്. ഇന്നലെ സങ്കടത്തില്‍ പാതി ഉറക്കത്തില്‍ ഒരുപാട് കരഞ്ഞു കിടന്നുറങ്ങി പോയി എന്നും പറഞ്ഞു.

അതൊക്കെ കേട്ടു  വെറും സ്വപ്നമല്ലേ എന്നു പറഞ്ഞു ദേവിക അവളെ സമാധാനിപ്പിച്ചു

അപ്പോൾ ആണ് അവിടെ വേറെ ക്‌ളാസിൽ പഠിക്കുന്ന ഒരു കുട്ടി അവരുടെ അടുത്തേക്ക് വന്നത്

“ദേവിക ,,,,”

“എന്താ രശ്മീ ”

“നീ അറിഞ്ഞിരുന്നോ ?”

“എന്ത് ?”

“ആ ഡാനി ഇല്ലേ ?”

“ഏതു ഡാനി ,,,”

“ഡാനി പ്രസാദ് എമിലി ടീമിലെ ഡാനി ”

“ആ ഉവ്വ് ,,,” ആകാംക്ഷയോടെ ദേവിക രശ്മിയെ നോക്കി

“അവനെ ,,സീരിയസ് ആയിട്ട് മെഡിക്കൽ മിഷനിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാ , വളരെ സീരിയസാണെന്നാ കേട്ടത്‌”

“അത് നീ എങ്ങനെ അറിഞ്ഞു ,,രശ്മി ”

“അവന്റെ കസിൻ എന്റെ വീടിന്റെ അടുത്താണ് താമസിക്കുന്നത് , അവനാ പറഞ്ഞത് ”

അതുകേട്ടപ്പോൾ ദേവികക്ക് സന്തോഷമാണ് ഉണ്ടായത് , കാരണം ഡാനി അത്ര ഏറെ ദേവികയെ ദ്രോഹിച്ചിട്ടുണ്ട്

“അല്ല അവൻ തട്ടിപോകുമോ ? ” ദേവിക ചോദിച്ചു

“അറിഞ്ഞൂടാ , എത്ര നാൾ ആയി അവൻ കിടക്കയിൽ തന്നെ നല്ലപോലെ ആരൊക്കെയോ പെരുമാറിയതല്ലേ

ഒപ്പം മയക്കുമരുന്നു കൂടി അധികം ഉള്ളിൽ ചെന്നില്ലേ ,, എന്തായാലും കഷ്ടമായി പോയി , അവന്റെ അപ്പൻ കണ്ടെയിനർയാർഡിലെ ഒരു റൗഡി ആയിരുന്നു , അയാളും ഒരുപാട് പേരെ കഷ്ടപെടുത്തിയിട്ടുണ്ട് , അതിന്റെ ഒക്കെ ഫലം ആണെന്ന് തോന്നുന്നു , ആരാണ് ചെയ്തത് എന്ന് ഒരാൾക്കും ഒരു വിവരവും ഇല്ലാലോ ”

“ആഹാ ,,,അപ്പൊ അവന്റെ ഒകെ ശത്രുക്കൾ ആകും ന്നെ ” ദേവിക മറുപടി പറഞ്ഞു

“നിങ്ങൾ സെമിനാറിൽ അറ്റൻഡ് ചെയ്യുന്നില്ലേ ?”

“ഓ ഭയങ്കര ബോർ ആയി അതാ പുറത്തേക് ഇറങ്ങിയത് ”

എന്നാൽ ശരി ,,, നിങ്ങടെ പരിപാടി നടക്കട്ടെ ,,” എന്ന് പറഞ്ഞു രശ്മി അവിടെ നിന്നും നീങ്ങി

 

“എന്താ ദേവൂ ………….ആ ഡാനി ആണോ ”

“ആ അവൻ തന്നെ ”

പാറുവിനു അറിയില്ലലോ ,, അത് ആദിയുടെ പണി ആണ് എന്ന്

“ആ ഡാനി ഒരു വക വൃത്തികെട്ടവൻ ആയിരുന്നു , ഒരു വക നോട്ടവും എല്ലാം ” പാറു നിഷ്കളങ്കമായി

ദേവികയോട് പറഞ്ഞു

ദേവിക മറുപടി ആയി ഒന്ന് മൂളി

 

കുറച്ചു നേരം അവർ അവിടെ കാറ്റും കൊണ്ട് കിളികളുടെ ശബ്ദവും കേട്ട് ഇരുന്നു

“നീ എന്താ ദേവൂ ,,ഈ മൊബൈലിൽ കുത്തികൊണ്ടിരിക്കുന്നേ ?”

അവളുടെ ചോദ്യം കേട്ട് ദേവിക തല ഉയർത്തി

ഏയ് ..ഒന്നൂല്ല പാറു ,,ഞാൻ വെറുതെ

പാറു അതുകേട്ടു ഹ്മ്മ്,,,,എന്ന് മൂളി

“നമുക് കാന്റീനിൽ പോയി വല്ലതും കഴിച്ചാലോ പാറു ”

:ആ എനിക്ക് തോന്നുന്നുണ്ട് വല്ലതും കഴിക്കാൻ ”

എന്ന വാ .,…….എന്നു പറഞ്ഞു ദേവിക പാറുവിനെയും കൂട്ടി കാന്റീനിലെത്തി

അവിടെ ഇരുന്നു അവർ ചായക്കും പിന്നെ പഴം പൊരിക്കും ഓർഡർ കൊടുത്തു

” പാറു ,,, ഞാൻ ഒന്ന് വാഷ്‌റൂമിൽ പോയേച്ചും വരാം ,,,നീ വരുന്നോ ?” ദേവിക ചോദിച്ചു

“ഞാൻ എങ്ങും ഇല്ല ,,, നീ പോയി വാ ”

ഇപ്പോ വരാട്ടോ എന്ന് പറഞ്ഞു ദേവിക എഴുന്നേറ്റു

അവിടെ കാന്റീന് പുറത്തേക് ഇറങ്ങി പുറകു വശത്താണ് റസ്റ്റ്റൂം ഒകെ

പാറു അവിടെ അങ്ങനെ ഇരുന്നു അവിടെ ടേബിളിൽ ഇരുന്ന പത്രം മറിച്ചു നോക്കുമ്പോൾ ആണ് അവിടെ ദേവിക വെച്ച് പോയ മൊബൈലിൽ റിങ് അടിച്ചത്

 

പാറു വെറുതെ ഒന്ന് നോക്കി

നോക്കിയപ്പോ പാറുവിനു പെട്ടെന്നൊരു സംശയം പോലെ

അവൾ ദേവികയുടെ മൊബൈൽ കയ്യിൽ എടുത്തു

ഒരു അതിശയമാണ് അപ്പോൾ അവൾക്കുണ്ടായത്

അപ്പു ആദിശങ്കരൻ എന്ന പേരും ആദിയുടെ ഫോട്ടോയും

ദേവൂന് അപ്പുവിനെ എങ്ങനെ അറിയാം , അവളുടെ മൊബൈലിൽ എങ്ങനെ അപ്പുവിൻറെ നമ്പർ , ദേവൂന് അപ്പുനെ ഒരു പരിചയവും ഇല്ലാലോ ,,ഇതങ്ങനെ ഇങ്ങനെ സാധിക്കും “ഒരു വേള പാറു ചിന്തയിൽ ആണ്ടു.

 

അപ്പോളേക്കും കോൾ കട്ട് ആയി ,

വീണ്ടും അതെ കോൾ ..

പാറു ഭയം കാരണ൦ ഫോൺ അറ്റൻഡ് ചെയ്തില്ല

ആ കോൾ കട്ട് ആയി ,, പക്ഷെ പുറകെ ഒരു ആദിയുടെ നമ്പറിൽ നിന്നും മെസ്സേജ് കൂടെ വന്നു

പാറുവിനു ആകെ ആകാംഷ ആയി

അപ്പുവിനെ ദേവൂന് നേരിട്ട് ഒരു പരിചയവും ഇല്ല എന്നാണ് അറിവ് ,

ആ മെസ്സേജിൽ എന്താണ് എന്നറിയാൻ ഉള്ള വ്യഗ്രതയിൽ പാറു , ദേവികയുടെ മൊബൈലിൽ  മെസ്സേജ് ഓപ്പൺ ചെയ്തു

മൂന്നിലൊരുത്തൻ സീരിയസ് ആണെന്നോ … ഡാനിയോ പ്രസാദോ .. ചാകാൻ സാധ്യത ഇല്ല ,,കുറെ നാൾ ആ കിടപ്പു കിടക്കും ,, നിന്നെ വിളിച്ചിരുന്നു , എന്താ എടുക്കാഞ്ഞേ ദേവൂസെ  “

ഞെട്ടിവിറച്ചു പാറു ആ ഫോൺ മേശയിൽ വെച്ചു.

അവളുടെ കൈകാലുകൾ വിറച്ചു

“അപ്പോൾ അപ്പുവും ദേവുവും തമ്മിൽ നല്ല പരിചയം ഉണ്ടല്ലോ

അവൾ മൊബൈൽ എടുത്തു സെന്റ് മെസ്സേജ് നോക്കി , അതിൽ അപ്പുവിനയച്ച മെസ്സേജ് അവൾ കണ്ടു

മോനെ അപ്പൂസ്‌ ,,,ഒരു വാർത്ത ഉണ്ട് ,,, അന്നത്തെ പനിനീർമല ,, മൂന്നിലൊരുത്ത സീരിയസ് ,,തട്ടിപോകുമോടാ ,,,ബടുക്കൂസെ “

പാറു കൈയിലെ കർചീഫ് കൊണ്ട് മുഖത്തെ വിയർപ്പൊപ്പി

അപ്പുവിന് ഇവരെ എങ്ങനെ അറിയാം ,, അപ്പുനു ദേവൂനെ എങ്ങനെ അറിയാം ..അവൾ എല്ലാത്തരത്തിലും ആലോചിച്ചു , ഒരു തരത്തിലും ഉള്ളിലെ ചോദ്യങ്ങൾക് ഒരു ഉത്തരവും കണ്ടെത്താൻ കഴിഞ്ഞില്ല

അവൾ വേഗം ഫോൺ ടേബിളിൽ വച്ചു.

അപ്പോളേക്കും ദേവിക അങ്ങോട്ടേക്ക് വന്നു

അവളെ കണ്ടപ്പോ പാറുവിന്റെ മുഖം ഗൗരവമുള്ളതായി

“അപ്പോളേക്കും ചായയും പലഹാരവും വന്നു

ദേവൂ പല കാര്യങ്ങളും മറയ്ക്കുന്നുണ്ട് തന്നോട് എന്ന് പാറുവിനു മനസിലായി

ഇരുവരും ചായ എടുത്തു

അപ്പുറത്തിരുന്ന ദേവൂ പാറുവിനെ നോക്കി

എന്തുപറ്റി ,,പാവത്തി കൊച്ചിന് മുഖത്തൊരു ഗൗരവം ?

“ഒന്നുമില്ല ,,, ”

“പറയു ന്നെ ,,, പാറു നിന്നെ കട്ടുറുമ്പ് കടിചോ? ”

“കടിച്ചത് കട്ടുറുമ്പല്ല,,ഒരു വലിയ ഉറുമ്പാ ”

“ഈ പാറു എന്തൊക്കെയാ ഈ പറയുന്നത് …” എന്നുപറഞ്ഞു ദേവിക മൊബൈൽ കയ്യിൽ എടുത്തു

നോക്കിയപ്പോൾ ആദിയുടെ രണ്ടു ഫോൺ കോൾ

അതോടെ ദേവികയുടെ മുഖം വിളറി , അവളാകെ വിയർക്കാൻ തുടങ്ങി

അവൾ പാറുവിനെ ഒന്ന് നോക്കി

പാറു വളരെ ഗൗരവത്തോടെ അവളെ നോക്കി ചായ കുടിക്കുക ആയിരുന്നു

ദേവിക വിറച്ചു കൊണ്ട് മെസ്സേജിൽ നോക്കി

അപ്പുവിന്റെ മെസ്സേജ് ,,അത് റീഡ് ചെയ്ടിരിക്കുന്നു

അതോടെ ദേവിക വിറച്ചു കൊണ്ടിരുന്നു

അപ്പോൾ പാറു അറിഞ്ഞു ,,,

പാറു അപ്പുവിന്റെ മെസ്സേജ് വായിച്ചു

എന്താണ് അവളോട് പറയേണ്ടത് എന്നറിയാതെ അവൾ നടുക്കത്തോടെ പാറുവിനെ നോക്കി

പാറുവിനു അത്ര ഏറെ ദേഷ്യം ഉണ്ടായിരുന്നു

അപ്പുവിനെ ദേവികക്ക് നല്ല പോലെ അറിയാം എന്നിട്ടും അറിയാത്ത പോലെ നടിച്ചു

“എന്താ ആ മെസ്സേജിന്റെ അർഥം ?”  പാറു ദേവുവിനോട് ചോദിച്ചു

ദേവു ഒന്നും പറയാൻ ആകാതെ നിശബ്ദ ആയിപോയി ,

“ഒന്നൂല്ല പാറു …..ഒന്നൂല്ല”

“അപ്പൊ പിന്നെ അപ്പുനു ഡാനിയേയും പ്രസാദിനെയും ഒകെ എങ്ങനെ അറിയാം ?നിനക്കെന്താ അപ്പുവുമായി ബന്ധം “

ദേവിക ഭയത്തോടെ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു

അവൾ പ്രതികരിക്കാതെ ആയപ്പോൾ പാറു അവിടെ നിന്നും എഴുന്നേറ്റു.

ദേഷ്യത്തോടെ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി

ദേവിക പാറുവിന്റെ പുറകെ ഓടി ചെന്നു.

“പാറു ,,,നിക് പാറു ” അവൾ പാറുവിന്റെ മുന്നിൽ എത്തി

“നീ എന്നെ പറ്റിക്കായിരുന്നു ല്ലേ ,,നിനക്കു അപ്പുനെ അറിയാം , എന്നിട്ടും അറിയാത്ത പോലെ എന്നെ പൊട്ടിയാക്കി ”

ദേവിക കൈ കൂപ്പി ,,”പാറു ഞാൻ പറയുന്നതൊന്നു കേൾക്ക് ”

നീയും അപ്പുവും തമ്മിൽ എന്താ ബന്ധം , അപ്പൂന് ഈ ഡാനിയെ ഒക്കെ എങ്ങനെ അറിയാം?

പാറു ദേഷ്യത്തോടെ അവളോട് ചോദിച്ചു

ദേവിക ടൗവ്വൽ കൊണ്ട് കണ്ണുകൾ തുടച്ചു

ഇനി പറയാതെ മറ്റൊരു നിവൃത്തി ഇല്ല എന്ന് അവൾക് മനസിലായി , കാരണ൦ പലനാൾ കള്ളൻ ഒരുനാൾ പിടിക്കപെടും എന്ന പോലെ താനും പിടിക്കപ്പെട്ടു എന്ന് ഉത്തമബോധ്യം അവൾക്കു വന്നു

“പാറു … ഡാനിയും പ്രസാദും എമിലിയും ഒക്കെ ഇന്ന് എഴുനേൽക്കാൻ പോലും ആകാതെ ആ കിടപ്പു കിടക്കുന്നതിന്റെ കാരണം അപ്പു ആണ് , ആദിശങ്കരൻ ..”

ഒരു ഞെട്ടലോടെ ആണ് പാറു അത് കേട്ടത്‌ .

“എന്തിനു ,,, ഇവർ എന്ത് തെറ്റ് ചെയ്തു ,, എവിടെയോ കിടക്കുന്ന അപ്പു ഇവരോട് എന്തിനാ ഇങ്ങനെ ഒകെ കാണിച്ചത് , എന്ത് തെറ്റാ ഇവര് ചെയ്തത് ?

ദേവിക അവിടെ അടുത്തുള്ള ചാരുബെഞ്ചിൽ ഇരുന്നു , അവളുടെ അടുത്ത് നിന്ന് കൊണ്ട് പാറു അവൾ പറയുന്നത് കേൾക്കാൻ കാതോർത്ത

“അവർ തെറ്റല്ല ചെയ്തത് ,,അപ്പുവിന്റെ ഭാഷയിൽ മഹാപരാധം ആണ് , കൊന്നുകളയേണ്ടതിനു പകരം ജീവിതകാല൦ ഓര്മിക്കുവാൻ ആണ് ഇങ്ങനെ ആക്കിയത് അവരെ,,”

“അപ്പൂനോട് എന്തു തെറ്റാ ചെയ്തത് ഇവ൪ ?” അവള്‍ ഭീതിയോടെ ചോദിച്ചു

“അപ്പൂനോട് അല്ല പാറു ,,”

“പിന്നെ ,,,പിന്നെ ആരോടാ ?” ആകാംഷയോടെ പാറു ചോദിച്ചു

ദേവിക കുറച്ചു നേരത്തെക്കു മൌനം പൂണ്ടു.

“പറ ദേവൂ ,,പിന്നെ ആരോടാ ,,,,,,,,,,,,?”

“നിന്നോട്”

ദേവികയുടെ മറുപടി അവളെ സ്തബ്ദയാക്കി.

“എന്നോടു ,,,,,,,,എന്നോട് എന്താ ചെയ്തേ ?”

“അവര്‍ മാത്രമല്ല ,,,,,,അവരുടെ കൂടെ ഞാനും “

പാറുവിന് ഒന്നും മനസിലാകാതെ ദേവികയെ നോക്കി ഇരുന്നു

“എന്ത് തെറ്റാ ദേവൂ ,,,,,,,,,,നീ എന്നോട് ചെയ്തത്,,എന്തു തെറ്റാ ഇവരേന്നോട് ചെയ്തത്  ? ” പാറു ചോദിച്ചു

അതുകേട്ടു ദേവിക പാറുവിന്റെ തോളിൽ നെറ്റി അമർത്തി കരഞ്ഞു കൊണ്ടിരുന്നു

“പറ ദേവൂ ,,,,,എന്നോട് പറ ”

“പാറു … അന്ന് നീ എന്റെ വീട്ടിൽ വരാൻ തീരുമാനിച്ച അന്ന് മുതൽ നിന്നെ അവര്‍

നോട്ടമിട്ടിട്ടുണ്ടായിരുന്നു ..”

“ആര് ?”

“എമിലിയും ഡാനിയും പ്രസാദും ”

പാറുവിനു ഒന്നും മനസിലായില്ല , പക്ഷെ അവൾ അന്ന് നടന്ന സംഭവങ്ങൾ ഓർത്തപ്പോൾ ആ സമയത്തു ദേവിക അകെ ടെൻഷനിൽ ആയിരുന്നതും ഇടയ്ക്കു ഡാനിയേയും പ്രസാദിനെയും ഒക്കെ കണ്ടിരുന്നതും  അന്ന് കാറിൽ എമിലി കയറിയതും ഒക്കെ മനസ്സിൽ വന്നു

“ഒന്ന് തെളിച്ചു പറ ദേവൂ …………”

“പാറു ,, നീ കോളേജിൽ പ്രോഗ്രാംസ് ഒകെ അവതരിപ്പിക്കുന്ന സമയത്തു നിന്റെ ഫോട്ടോ ഒക്കെ എത്തേണ്ടിടത്തു എത്തിയിരുന്നു , നിന്നെ അവരുടെ കൈയ്യിൽ കിട്ടാൻ അവർ നോക്കി ഇരുന്നു , ഞാൻ മുന്നേ ഈ ഡാനിയുടെയും പ്രസാദിൻെറയും ഒകെ കൈയിൽ പെട്ടിരുന്നു , എമിലി വഴി , അവർ എന്നെ ഉപദ്രവിക്കുകയും എന്റെ കുറെ ന്യുഡ് ഫോട്ടോസ് ഒക്കെ എടുത്ത് വെച്ചേക്കുകയും ഒകെ ഉണ്ടായിരുന്നു ,

എന്റെ അനിയനെ കൊലപ്പെടുത്തും എന്ന് ഭീഷണപ്പെടുത്തി ആണ് എന്നിലൂടെ നിന്നെ അവരുടെ കയിലേക് എത്തിച്ചത് ,,,”

പാറു ആകെ ഞെട്ടലോടെ അവൾ പറയുന്നത് കേട്ടിരുന്നു

“അന്ന് എമിലിയുടെ വീട്ടിൽ പോയപ്പോ നിനക്കു വയ്യാതെ ആയതല്ല,,”

“പിന്നെ ,,, ?”

“എമിലി അന്ന് നിനക്കു തന്ന ഫ്രൂട് ജ്യൂസിൽ എൽ എസ ഡി ചേർത്തിരുന്നു , അത് കഴിച്ചപ്പോൾ നിന്റെ ബോഡിയിൽ അത് റിആക്ട് ചെയ്തതായിരുന്നു”

പാറു ഭയത്തോടെ കൈ തലയിൽ വെച്ച് പോയി, തല പെരുക്കുന്ന പോലെ

ദേവിക പിന്നെ നടന്ന  കാര്യങ്ങൾ അവളെ കാറിൽ കൊണ്ടുപോയതും ഒടുവിൽ പനിനീർമലയിലെ ബംഗ്ലാവിൽ അവളെ എത്തിച്ചതും ഒക്കെ പറഞ്ഞു

വിറച്ചു കൊണ്ടായിരുന്നു പാറു എല്ലാം കേട്ടിരുന്നത്

“അവിടെ കുറെ ആളുകൾ ഉണ്ട് , അവർ ഒരു മാഫിയ സംഘങ്ങൾ ആണ് , പല രാജ്യത്തു നിന്നുള്ളവർ അതിൽ ഉണ്ട് , മയക്കുമരുന്നും ഗോൾഡ് ബിസ്കറ് സ്മഗ്ലിങ്ങും ഒക്കെ ഉണ്ട് , ആഫ്രിക്കയിൽ അതിന്റെ ലീഡേഴ്‌സ് ആണ് രണ്ടു പേര് മിക്കിയും ഫ്രഡിയും , അവർ നാട്ടിൽ വരുമ്പോൾ അവർക്ക് സുന്ദരികളായ പെൺകുട്ടികളെ റെഡി ആക്കി കൊടുക്കും , ആ മാഫിയയിലെ ഒരു മെമ്പർ ആയ റൊസാരിയോ .അയാൾ ആണ് ഈ ഡാനിക്ക് മയക്കു മരുന്നും എൽ എസ ഡിയും ഒക്കെ കൊടുക്കുന്നത് , കുറെ പെൺപിള്ളേരെ ഒക്കെ അവർ ട്രാപ്പിൽ പെടുത്തി വെച്ചിരിക്കുക ആയിരുന്നു , മിക്കിയും ഫ്രഡിയും വന്നാൽ അവർക്കു കൊടുക്കുന്ന പെൺകുട്ടികൾ കൊല്ലപ്പെടുക ആണ് പതിവ് , അവർക്ക് ബി ഡി എസ എം സെക്സിനോടാണ് താല്പര്യം , പിന്നെ അവർ അവിടെ സ്നഫ്‌ ഫിലിംസ് ഒക്കെ ഷൂട്ട് ചെയ്യും”

“എന്നുവെച്ചാൽ എന്താ ?”  പേടിയോടെ വിറയോടെ  പാറു ചോദിച്ചു

“അതായതു അവർക്കു കൊടുക്കുന്ന പെൺകുട്ടികളെ മൃഗീയമായി അവർ സെക്സിൽ ഏർപ്പെടും , ഒരു പെൺകുട്ടിയെ രണ്ടുമൂന്നു പേര്‍ ഒരുമിച്ചു ഉപയോഗിക്കും , അതെല്ലാം അവർ വിഡിയോ പിടിക്കും , അതിനു ശേഷം ആ പെൺകുട്ടിയെ ഓരോ തരത്തിൽ ഉപദ്രവിക്കും , അവളുടെ കരച്ചിലും അലർച്ചയും ഒകെ ഷൂട്ട് ചെയ്യും ലൈവ് ആയി , പച്ചക്കു ദേഹത്ത് കത്തി കയറ്റും , വയറു കീറി കുടൽ പുറത്തെക്കു എടുക്കും , കണ്ണിൽ കത്തിക്കയറ്റും , കഴുത് മുറിക്കും , ബ്രെസ്റ് ഒക്കെ മുറിച്ചു എടുക്കും  കഴുത്ത് മുറിക്കും ,,, ഒടുവിൽ ചോര ഒഴുകി ആ പെൺകുട്ടി മരിക്കുന്നതുവരെ ഷൂട്ട് ചെയ്യും ,, “

ഇതൊക്കെ കേട്ടതോടെ പാറു അകെ വിറച്ചു കൊണ്ടിരുന്നു

അവൾക് തല കറങ്ങുന്ന പോലെ തോന്നി

“എനിക്കിതു ആദ്യം അറിയില്ലായിരുന്നു,, പാറു പിനീട് ആണ് അറിഞ്ഞത് ഇതൊക്കെ,,”

 

“ഇവിടെ ആണോ ദേവൂ  ,,, നീ എന്നെ കൊണ്ടുപോയി കൊടുത്തത് ?”

തളർന്ന ശബ്ദത്തോടെ പാറു ചോദിച്ചു

ദേവികക്കു മറുപടി ഉണ്ടായിരുന്നില്ല , കരയുക മാത്രം ചെയ്തു

“എന്തിനാ പെൺകുട്ടികളോട് ഇങ്ങനെ ഒക്കെ ക്രൂരത ചെയ്യുന്നത് , അത്രക്കും ദുഷ്ടന്മാർ ആണോ അവർ ?” പേടിയോടെ പാറു ചോദിച്ചു.

“ഇങ്ങനെ ഉള്ള  സ്നഫ് ഫിലിം കാണാൻ ഇഷ്ടപെടുന്നവർ ഒരുപാട് ഉണ്ട് വിദേശങ്ങളിൽ, ചിലര്‍ക്ക് ഇതിന്റെ കലക്ഷന്‍സ് വരെ ഉണ്ട് , ഡാര്‍ക് വെബ് ഇല്‍ വലിയ വില കൊടുത്തു ചിലര്‍ വാങ്ങും, ഒരുമിനിറ്റ് വീഡിയോക്കു പോലും പതിനായിരങ്ങള്‍ വില ഇടും ,

ചിലര്‍ ഇത് കണ്ടു സെക്സ് ചെയ്യും, മൃഗീയതയും ക്രൂരതയും ഒക്കെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് പലയിടത്തും, അതിനായി എത്ര പണം വേണമെങ്കിലും അവര്‍ മുടക്കും, പെണ്ണ് സുന്ദരി ആണെങ്കില്‍ കൂടുതല്‍ വില കിട്ടും, അതുപോലെ എത്ര ക്രൂരത കാണിക്കുന്നുവോ അതിനായിരിക്കും കൂടുതല്‍ ഡിമാന്‍ഡ് “

പാറു കാതു പൊത്തി, അവളുടെ ദേഹമാകെ വിറക്കുക ആയിരുന്നു,

ഒന്നും മിണ്ടാതെ ആ ഇരുപ്പു ഇരുന്നുപോയി

“അപ്പൊ അപ്പു,,, എങ്ങനെയാ അവിടെ എത്തിയത് ? ” വിട്ടുമാറാത്ത ഭീതിയോടെ അവള്‍ ചോദിച്ചു

ദേവിക പാറുവിന്റെ മൊബൈലിൽ അപ്പുവിന്റെ കോൾ വന്നതും എമിലി ഡിസ്കണക്ട് ആക്കിയതും പിന്നെ മൊബൈൽ താഴെ വീണു കോൾ പോയതും ഒടുവിൽ അപ്പു അവിടെ എത്തിയതും കൃഷ്ണ പരുന്തിനെ കണ്ടതും വാതിൽ ചവിട്ടിപൊളിച്ചു കയറിയതും പാറൂന്റെ വസ്ത്രങ്ങൾ അഴിച്ചു കൊണ്ടിരുന്നപ്പോൾ മുറിയിൽ കയറി ഇല്ലാത്തതിനെയും ചവിട്ടി വീഴ്ത്തിയതും മർദ്ധിച്ചതും കൊല്ലാകൊല ചെയ്തതും പിന്നെ എല്ലാരേം ഓവർ ഡോസ് എൽ എസ ഡി കഴിപ്പിച്ചതും എല്ലാം പറഞ്ഞു

“മതി ,,,ഇനിപറയണ്ട ദേവൂ ,,,പേടി ആകുന്നു”

അതുകേട്ടു ദേവിക നിർത്തി

ഒരു പത്തുമിനിറ്റോളം വിറയോടെ പാറു ഇരുന്നു

“അപ്പോ ആ ആഫ്രിക്കക്കാരോ ?”

“ആഫ്രിക്കകാർ മാത്രമായിരുന്നില്ല കുറെ ഗുണ്ടകൾ കൂടെ ഉണ്ടായിരുന്നു , അവരെ ഒക്കെ അപ്പു ,,,അല്ല ആദി ശങ്കരൻ ഇടിച്ചു തകർത്തു , ആ വലിയ പൊക്കവും മൂന്നാളുടെ ശരീരവും ഉള്ള ഫ്രഡിയും മിക്കിയും അപ്പുവിന്റെ മർമ്മം അറിഞ്ഞുള്ള പ്രയോഗത്തിൽ വീണുപോയി , മിക്കി പിനീട് മരിച്ചുന്നാണ് അറിയാൻ കഴിഞ്ഞത് , ആ സംഘട്ടനത്തിൽ ആണ് അപ്പുവിന്റെ നെഞ്ചിൽ കുത്തു കൊണ്ടത് , ഒരുപാട് ചോര ഒകെ പോയിരുന്നു ,,”

പാറു എന്താണ് എന്നുപോലും അറിയാതെ ദേവികയെ നോക്കി ഇരിക്കുക ആയിരുന്നു പാറുവിനു എല്ലാം ഓർമ്മ വന്നു , നെഞ്ചിൽ കമ്പി കൊണ്ടതാണ് എന്ന് അപ്പു കള്ളം പറഞ്ഞതും എല്ലാം

പാറു വിതുമ്പി കരയുക ആയിരുന്നു

“അന്ന് എന്നെ വെട്ടികൊല്ലുവാൻ ആയി അപ്പു ഓടി വന്നു ,, അപ്പൊ നിന്റെ കരച്ചിൽ കേട്ടതു കൊണ്ട് മാത്രമാ ദേഷ്യമൊകേ മാറി കൊല്ലാതെ വിട്ടത്”

പാറു ആകെ അന്ധാളിപ്പോടെ കേട്ടിരുന്നു ,

“നിന്നെ വാരി എടുത്തു കാറിൽ കയറ്റി എന്നെ കൊണ്ട്  വണ്ടി ഓടിപ്പിച്ചു അപ്പുന്റെ സുഹൃത് വർക്ചെയുന്ന ഹോസ്പിറ്റലിൽ കൊണ്ടുപോയി , അവിടെ നിനക്കു കൂട്ടിരുന്നു നിന്നെ ആരേലും ഉപദ്രവിക്കുമെന്ന് പേടിച്ചു അന്ന് മുറിവേറ്റിരിക്കുന്ന സമയത്തും അന്നത്തെ നൃത്ത സന്ധ്യക്ക്‌ ക്ഷേത്രത്തിനു പുറത്തു അപ്പു ഉണ്ടായിരുന്നു , അന്ന് നമ്മളെ വൃത്തികേട് പറഞ്ഞ ആ കുടിയ൯മാരെയും അടിച്ചോടിച്ചു , എന്റെ വീടിന്റെ മുകളിലത്തെ നിലയിൽ നീ സുഖമായി കിടന്നുറങ്ങുമ്പോ റോഡിൽ അപ്പു ഉണ്ടായിരുന്നു നിനക്ക് കാവലിന് ,, ആ അപ്പുവിനെ നിന്റെ ‘അമ്മ വിളിച്ചപ്പോൾ ആണ് എന്റെ വീടിന്റെ ഗെറ്റ് കടന്നു വന്നു നിന്നെ ചോദിച്ചപ്പോൾ ഒരുപാട് നീ ചീത്ത പറഞ്ഞതും ദേഷ്യ൦ കൊണ്ട് നീ ബാഗുകൊണ്ടു അവനു  കുത്തു കൊണ്ട് സ്റ്റിച് ചെയ്ത ഭാഗത്തു ഇടിച്ചതും , ആ മഴയത്തു അവനെ കാറിൽ കയറ്റാതെ നീ മഴ നനപ്പിച്ചു ഓടിപ്പിച്ചതും ഒകെ ..””അന്ന് തൊട്ടു എന്നോടുള്ള കൂട്ട് ആണ് അപ്പൂനോട്  , നിനക്കു എന്തേലും പ്രശ്നങ്ങൾ ഉണ്ടായാൽ അറിയിക്കാൻ ആണ് എനിക്ക് നമ്പർ തന്നതും ”

പാറു ഒന്നും മിണ്ടാതെ കുറെ നേരം ദൂരെക് നോക്കി ഇരുന്നു , അവളുടെ കണ്ണുകൾ നല്ലപോലെ നിറയുന്നുണ്ടായിരുന്നു. അവൾ വിതുമ്പി കരയുവാൻ തുടങ്ങി , കൈകൾ കൊണ്ട് മുഖം പൊത്തിപിടിച്ചു

“കരയെല്ലേ ,,,പാറു ,,,, എന്തിനാ ഇങ്ങനെ കരയുന്നത് ,,നിനക്കൊന്നും സംഭവിച്ചില്ലല്ലോ തക്ക സമയത്തു അപ്പു വന്നില്ലേ ,,,” ,ദേവിക അവളെ ആശ്വസിപ്പിച്ചു

പക്ഷെ പാറു വിങ്ങി പൊട്ടി കരയുക ആയിരുന്നു

അതുകണ്ടു ദേവികയുടെ ഉള്ളിൽ ഒരു വല്ലാത്ത സന്തോഷം ആണ് ഉണ്ടായതു , ഒരു തവണ എങ്കിലും പാറു ഇങ്ങനെ ഒന്ന് കരഞ്ഞിലെ ….എന്നാലും അപ്പുവിന് പാറുവിനോട് പ്രേമം ആയിരുന്നു എന്നൊന്നും ദേവിക പറഞ്ഞില്ല , അത് മനഃപൂർവം തന്നെ ഒഴിവാക്കിയിരുന്നു , ഇനി അതിന്റെ ആവശ്യം ഇല്ലല്ലോ

കുറെ കഴിഞ്ഞപ്പോൾ പാറു മുഖത്ത് നിന്നും കൈ മാറ്റി കണ്ണും മുഖവും തുടച്ചു

“എന്തിനാ അപ്പു എന്നെ രക്ഷിക്കാൻ വന്നത്  ദേവൂ ?”

“അപ്പു അല്ലെ ,, പാറു ,, അവൻ അങ്ങനെ അല്ലെ ,, ”

പാറു കുറെ നേരം ഇരുന്നു കരഞ്ഞു.

” ദേവൂന് അറിയോ ഈ അപ്പൂനെ ഞാൻ എന്തോരം ദ്രോഹിച്ചിട്ടുണ്ട് ന്ന് ,,, പണ്ട് അപ്പു വീട്ടിൽ പണിക്കായി വന്നപ്പോ പപ്പക് അപ്പൂനോടും അപ്പൂന്റെ അച്ഛനോടും ഒക്കെ ഉള്ള ദേഷ്യം എനിക്കും ഉണ്ടായിരുന്നു ,

അത് മാത്രവും അല്ല ഒരു പക പോലെ ആയിരുന്നു എനിക്ക് ,, അതിന്റെ കാര്യമെന്താന്ന് ഇപ്പോളും അറിയില്ല ,, അന്ന് എല്ലാരും അപ്പൂനെ ഒരുപാട് പണി എടുപ്പിക്കും ,,, ഒരു വാക്കുപോലും എതിർത്ത് പറയാതെ അപ്പു ജോലി എടുക്കു൦ ,,

എനിക്ക് അന്ന് അപ്പൂനെ കാണുന്നത് പോലും ദേഷ്യമായിരുന്നു ,, അന്ന് ഗോഡൗണിൽ ജോലി കഴിഞ്ഞു അപ്പു മൂന്ന് മണി ആകുമ്പോ വരും , അപ്പൊ അവിടെ വീടിന്റെ പിന്നാമ്പുറത്തു സെർവന്റ് ആന്റി അപ്പുനു ഒരു   പാത്രത്തിൽ  ഭക്ഷണം വെച്ചിട്ടുണ്ടാകും ,,

ഞാൻ ഉള്ള സമയത്തു ആണെങ്കിൽ ആരും കാണാതെ ചെന്നു ഞാൻ ആ പാത്രം കാല് കൊണ്ട് തട്ടി ആ ഭക്ഷണമൊക്കെ താഴെ തൂവിക്കും ,, അപ്പു വരുമ്പോ ഭക്ഷണ൦ ഒക്കെ താഴെ കിടക്കുന്നത് പോയി വിറകു പുരയിൽ പോയി കിടക്കും,, ഞാന്‍ കാരണം ഒരുപാട് അപ്പു പട്ടിണി കിടന്നിട്ടുണ്ട്,, ”

 

പാറു ആകെ ഏങ്ങലടിച്ചു കൊണ്ടിരുന്നു .

“പിന്നെ ,,,പിന്നെ ഉണ്ടല്ലോ ദേവൂ ,,, വീട്ടീന്ന്  രണ്ടു മൂന്ന് കിലോമീറ്റർ എങ്കിലും പോയാലെ മെയിൻ ജങ്ഷൻ , അവിടെ ആണ് ഷോപ്പുകൾ ഒക്കെ ഉള്ളത് ,, അന്ന് നല്ല വെയിലൊക്കെ ആയിരിക്കും , കൊറേ പണി ഒക്കെ കഴിഞ്ഞു റസ്റ്റ് എടുക്കാൻ അപ്പു വരുമ്പോ , ഞാൻ അപ്പൂനെ എന്റെ കൈയ്യില്  പെൻസിലും സ്കെയിലും ഒക്കെ ഉണ്ടായാലും ഇല്ല എന്നു പറഞ്ഞു ജങ്ഷനിലെ കടയിൽ വിടും ,, എന്നാൽ സൈക്കിളോ ബൈക്കോ ഒന്നും കൊടുക്കയും ഇല്ല , അതുവഴി അധികം വണ്ടികളും ഇല്ലാത്തതു കൊണ്ട് അപ്പു അത്രേം ദൂരം നടക്കണം ,, ചില ദിവസ൦ രണ്ടും മൂന്നും വട്ടം ഒക്കെ നടത്തീട്ടുണ്ട് ,, എന്നാലും മറുത്തൊരു അക്ഷരവും അപ്പു പറയില്ല ,ആരോടും ഇങ്ങനെ ഒന്നും ഞാൻ ചെയ്തിട്ടില്ല , പക്ഷെ അപ്പുനോട് മാത്രം ഇങ്ങനെ ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട് ,

പാറു കണ്ണുകൾ തുടച്ചു

“എന്റെ കൂട്ടുകാര് വരുമ്പോ അവരുടെ മുന്നിൽ വെച്ച് ഒരുപാട് തവണ അപ്പുനെ ഇൻസൽട് ചെയ്തിട്ടുണ്ട് , അപ്പൂന്റെ അച്ഛനെ കള്ളൻ എന്നൊക്കെ വിളികുമായിരുന്നു ,, ഒരിക്കൽ അമ്മയുടെ മാല കാണാതെ പോയപ്പോ , ഒരു രസത്തിനു അപ്പുനെ അമ്മയുടെ റൂമിന്റെ അടുത്തു കണ്ടു എന്ന് കള്ളം പറഞ്ഞു , പക്ഷെ അപ്പൂനെ പോലീസ് കൊണ്ടുപോകും എന്നൊന്നും അറിയിലർന്നു ,, അവർ അപ്പൂനെ ഒരുപാട് ഉപദ്രവിച്ചുന്നാ പിന്നീട അറിഞ്ഞത്”

അത് പറഞ്ഞപ്പോൾ വീണ്ടും അവൾ കരച്ചിൽ തുടങ്ങിയിരുന്നു

ഇതൊക്കെ കേട്ടു ദേവിക താടിക്കു കൈകൊടുത്തിരിക്കുക ആയിരുന്നു , വിശ്വസിക്കാൻ പോലും ആകാതെ

” മുൻപ് വീട്ടിൽ പ്രതാപൻ അങ്കിളിന്റെ  ഷൂ ഒക്കെ പോളിഷ് ചെയ്തു അപ്പു വേറെ ജോലിക്കു പോകുമ്പോ ഞാൻ ചില സമയത്തു ഒരു രസത്തിനു അതിൽ മണ്ണ് പുരട്ടി വെക്കും ,, പ്രതാപൻ അങ്കിൾ വന്നു നോക്കുമ്പോ പപ്പയുടെ ഷൂ പോളിഷ് ചെയ്തിരിക്കുന്നു , അങ്കിളിന്റ്റെ ഷൂ ചെയ്‌തിട്ടല്ല എന്ന് കണ്ടു അപ്പുനെ വിളിക്കും , എന്നിട്ടു തല്ലുക ഒക്കെ ചെയ്യും ,, അത് കാണുമ്പോ എനിക്ക് ഒരുപാട് സന്തോഷം ആകുമായിരുന്നു ,, അത് അപ്പൂനും അറിയാമായിരുന്നു , ഞാൻ തന്നെ ആണ്ന്നു , എന്നാലും എന്റെ പേര് പറയുക ഒന്നും ഇല്ലായിരുന്നു,, പ്രതാപന്‍ അങ്കിള്‍ അപ്പൂനെ വഴക്കു പറയുമ്പോ,, ഞാന്‍ അവിടെ പോയി നില്ക്കും ,, പ്രതാപന്‍ അങ്കിള്‍ ആരേലും ശ്രദ്ധിക്കുന്നു എന്നു കണ്ട പിന്നെ വലിയ ആളാകാ൯ നോക്കും,,പലവട്ടം അപ്പൂനെ തല്ലിയിട്ടുണ്ട്,, അടി കൊള്ളുമ്പോ അപ്പു എന്നെ നോക്കി, കണ്ണോകെ നിറഞ്ഞു ചിരിക്കുമായിരുന്നു” “അങ്ങനെ ഉള്ള എന്നെയാ ,,,,,,,,,,അപ്പു ,,,,,,,,,,,,,,,,”

അത് മുഴുമിക്കാൻ ആകാതെ പാറു  കരഞ്ഞു കൊണ്ടിരുന്നു

അപ്പു ഇന്ന് വരെ പാറു അവനോടു കാണിച്ച കുരുത്തക്കേടുകൾ ഒന്നും അവളോട് പറഞ്ഞിട്ടില്ല, പാറുവിനെ മോശപെടുത്തി സംസാരിച്ചിട്ടും ഇല്ല.ഇതെല്ലാം പാറു പറഞ്ഞപ്പോള്‍ മാത്രമാണു ദേവിക അറിയുന്നതും..

പാറു ആണെങ്കിൽ തുടകളിൽ കൈമുട്ടൂന്നി മുഖം പൊത്തി ഇരിക്കുക ആയിരുന്നു

“എപ്പോളും എനിക്കു അപ്പു ഉണ്ടായിരുന്നു , എന്ത് സഹായത്തിനും ,,,നീ എന്താ ദേവൂ ഈ കാര്യം ഒന്നും എന്നോട് നേരത്തെ പറയാഞ്ഞേ ?”

“ഞാൻ എങ്ങനെ ആണ് പാറു പറയ,, ഇത് പറഞ്ഞ പിന്നെ നീ എന്നോട് കൂട്ടുണ്ടാകുമോ , നിന്റെ അച്ഛൻ ഇതൊക്കെ അറിഞ്ഞാൽ എന്നെ ബാക്കി വെച്ചേക്കുമോ ,, പിന്നെ ,,അപ്പു എന്ന് കേൾക്കുമ്പോ തന്നെ ദേഷ്യം അല്ലായിരുന്നോ ,, അവനോടു കാണിച്ചതും ഒക്കെ കുറെ അഭിനയം അല്ലായിരുന്നോ , ഇടയ്ക്കു അവനെ കുറിച്ച് നല്ലതു പറയും ,ചിലപ്പോ വെല്യ ദേഷ്യവും ,,നിന്റെ സ്വഭാവത്തിന് പോലും ഒരു സ്ഥിരത ഇല്ല, പിന്നെ ഞാൻ എങ്ങനെ ആണ് പറയേണ്ടത് ………….”

പാറു ഒന്നും മിണ്ടിയില്ല ,,, അവൾക്കെല്ലാം മനസ്സിലായിരുന്നു ദേവിക പറയുന്നത്

“ഞാൻ പോവാ ദേവൂ ,,, എനിക്ക് ഇവിടെ നിൽകാൻ പറ്റുന്നില്ല  , എനിക്ക് വീട്ടിൽ പോണം ”

“അതിനു കോളേജ് ബസ് ഇനി വൈക്കീട്ടല്ലേ ഉള്ളു ,, ”

“ഞാൻ ബസിൽ പോയിക്കൊള്ളാം … ” പാറു ശാട്യം പിടിച്ചു

ഒടുവിൽ ദേവിക പാറുവിനെ അവളുടെ റ്റു വീലറിൽ ടൗണിൽ ബസ് സ്റ്റാൻഡ് വരെ ഡ്രോപ്പ് ചെയ്തു ,

പാറു ബസിൽ കയറി ഇരുന്നു , അവളാകെ സങ്കടത്തിൽ ആയിരുന്നു .

ദേവിക ആദിയെ ഫോണിൽ വിളിച്ചു , നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു

“നിനക്കു ഒരു പണിയും ഉണ്ടായിരുന്നില്ലേ ദേവൂ ,,,അതങ്ങു ഒഴിവാക്കി വിടേണ്ട കാര്യമല്ലേ ഉണ്ടായിരുന്നുള്ളു , വെറുതെ ഓരോ വയ്യാവേലികൾ ഉണ്ടാക്കി വെക്കുകയാണോ നീ ”

“അപ്പു …അല്ലാതെ വേറെ ഒരു നിവൃത്തിയും എനിക്കുണ്ടായിരുന്നില്ല ,അങ്ങനെ ഒരു അവസ്ഥയിൽ ആയി പോയി , പിടിക്കപ്പെട്ടാൽ പിന്നെ ഞാൻ എന്താ ചെയ്യുക ,,, എന്നാലും പാറു ഒരുപാട് കരഞ്ഞു ”

“നിനക്കു വേറെഒന്നും പറയാൻ ഇല്ലേ ,, അതൊക്കെ വെറും അഭിനയമാണ് ,,അവൾക്കെന്റെ പുക കണ്ടാൽ അത്രയും സന്തോഷം ആകും ,,, ഇതൊന്നും കേട്ടിട്ടു എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നു൦ ഇല്ല ,,”

“എന്നാലും അപ്പു ,,അവൾ നിന്നെ സോറി പറയാൻ വിളിക്കുക ആണെങ്കിൽ ……. ”

“വിളിച്ചാൽ ഫോൺ ഡിസ്കണക്ട് ചെയ്യും ,,, എന്റെ മനസ്സിൽ നിന്നും ദൂരെ എറിഞ്ഞ ആൾ ആണ് പാറു ,, എനിക്കിനി അവളുമായി ഒരു തരത്തിലും ഒന്നും വേണ്ട ,, സോറിയും കോറിയും ,,,, ആർക്കു വേണം ,,ഒരാളെ ഉളിൽ നിന്നും പറിച്ചെറിഞ്ഞാൽ അത് എറിഞ്ഞു കളഞ്ഞതാ ,,,,,,,,,ഇവളെ സ്നേഹിച്ചു പോയതോണ്ടാ എനിക്കിപ്പോ എന്റെ അമ്മയുടെ സാന്നിധ്യം പോലും നഷ്ടമായി പോയത് ,, പ്രേമം മൂത്തു സ്വബോധം നഷ്ടമായി പോയി , വീണ്ടുവിചാരം ഇല്ലാതെ ആയി പോയി ,,, ”

“അപ്പൂ ,,,എന്നാലും ,,,,”

“ഒരു എന്നാലും ഇല്ല ,,,ദേവൂ ഞാൻ വെക്കുക ആണ് , നിനക്കു വേറെ വല്ലതും പറയാൻ ഉണ്ടോ”

“ഇല്ലാ പ്പു ….”

“എന്നാൽ ശരി ,,,,,,”

ആദി ഫോൺ വെച്ചു

ദേവിക ആകെ വല്ലായ്മയിൽ ആയി ആദിയുടെ സ്വഭാവം കണ്ട്

<<<<<<<O>>>>>>>>

 

ഒന്നരയോടെ പാറു പാലിയത്ത് എത്തി

അവൾ ചെന്നപാടെ അവളുടെ ഏറ്റവും വലിയ കൂട്ടുകാരി ആയ അമ്മയെ ഓടിച്ചെന്നു കെട്ടിപിടിച്ചു ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു , അത് കണ്ടു മാലിനിക്കും പേടി ആയി

“എന്തിനാ ,,എന്തിനാ പൊന്നു കരയുന്നത് ,,എന്താ പറ്റിയത് മോള്ക്ക് ?”

അവൾക്ക് സംസാരിക്കാൻ ആകുമായിരുന്നില്ല

ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരിക്കുക ആയിരുന്നു

മാലിനി ഏറെ അവളെ സമാധാനിപ്പിച്ചു.

അവളെ ചെയറിൽ ഇരുത്തി

കുടിക്കാൻ വെള്ളം കൊടുത്തു

 

അവളോട് കാര്യം തിരക്കി

“അമ്മെ ,,,,അപ്പു ,,,,,,,,,,,,അപ്പു ,,,,,,,,,,,,,,,,,,,”

അതുകേട്ടപോ മാലിനിക്ക് ആകെ ആശങ്ക ആയി ”

“അപ്പുവിന് എന്താ ,,,, മോൾ എന്തിനാ കരയണേ”

“അമ്മെ ,,,,ദേവിക എന്നോട് കുറെ കാര്യങ്ങൾ പറഞ്ഞു ”

അതുകേട്ട് മാലിനിക് കാര്യം മനസിലായി പനിനീർ മലയിൽ നടന്ന സംഭവമാണ് എന്ന്

“ഡാനിയെയും പ്രസാദിനെയും എമിലിയെയും ഒക്കെ അങ്ങനെ ആക്കിയത് അപ്പു ആണ് ,

പിന്നെ എനിക് മയക്കു മരുന്ന് തന്നു

“മോളെ ,,മതി ,, അതൊക്കെ കഴിഞ്ഞില്ലെ ”

മാലിനിയുടെ മുഖത്ത് ഒരു ഭാവഭേദവും ഇല്ലാത്തത് കണ്ടു അതിശയത്തോടെ  പാറു മാലിനിയെ നോക്കി

“പൊന്നു ,,എന്തിനാ പേടിക്കണേ ,,,തക്ക സമയത്തു അപ്പു അവിടെ എത്തിയില്ലേ ,, ആ ആഫ്രിക്കകാരെ തീർത്തില്ലേ , പൊന്നുനെ ഹോസ്പിറ്റലിൽ എത്തിച്ചില്ലേ ,,ഇതൊക്കെ അല്ലെ ,,”

“അമ്മക്ക് ഇതൊക്കെ അറിയാമായിരുന്നോ ? ”

“നിന്റെ എന്ത് കാര്യമാ എനിക്ക് അറിയാത്തത് ,,,ഞാൻ നിന്റെ ‘അമ്മ അല്ലെ ?”

“എന്നിട്ടെന്താ എന്നോടിത് പറയാഞ്ഞത് ,,,,”

“അതിന്റെ ആവശ്യം ഇല്ലന്ന് തോന്നി ,, കഴിഞ്ഞുപോയില്ലേ , ഈശ്വരന്റെ അനുഗ്രഹം കൊണ്ട് ഒന്നും വരാതെ രക്ഷപ്പെട്ടില്ലേ”

“അപ്പു ,,,അപ്പുവാമ്മേ”

“ആ ,,,,,,,,,അപ്പു തന്നെ ആണ് ,,,,,,,,,,,,,അത് മോള് ഒന്നും നോക്കണ്ട ,, അവൻ ഒരു കടമ ചെയ്തു എന്ന്

വിചാരിച്ച മതി ,,

 

“അപ്പൂന് എന്നോട് എന്ത് കടമയാ ഉള്ളത് ,, എന്നും ഉപദ്രവിച്ചിട്ടല്ലേ ഉള്ളു ഞാൻ ,,,അവരെന്നെ അങ്ങോട് കൊണ്ടോയത് എന്തിനാന്നു അറിയോ അമ്മക്ക്” പാറു ചോദിച്ചു

“ഉപദ്രവിക്കാന്‍ ആയിരുന്നില്ലേ …” മാലിനി മറുപടി പറഞ്ഞു

“അല്ലാമ്മേ ,,,കൊല്ലാനായിരുന്നു  ,,,,  എന്നെ ഉപദ്രവിചതിനു ശേഷം എന്നെ വച്ച് സ്നഫ് ഫിലിം ഷൂട്ട് ചെയ്യാന്‍ ആയിരുന്നു അവരുടെ പ്ലാ൯

പാറു വിറച്ച് കൊണ്ട് സ്നഫ് ഫിലിം നേ കുറീച് മാലിനിക്ക് പറഞ്ഞു കൊടുത്തു

പേടിയോടെ വിറയലോടെ ആണ് മാലിനി കേട്ടിരുന്നത് അതെല്ലാം

പതിനഞ്ചു മിനിറ്റോളം പിന്നെ ഒരു സംസാരവും ഉണ്ടായില്ല

മാലിനി അപ്പു കൊടുത്ത അര്‍ദ്ധനാരീശ്വരവിഗ്രഹത്തില്‍ നോക്കി നിറഞ്ഞ കണ്ണുകളോടെ ഇരുന്നു

“എന്തിനാ ,,എന്തിനാ അപ്പു എന്നെ ഇങ്ങനെ കാത്തുരക്ഷിക്കുന്നത് , എപ്പോളും , എന്തിനാമ്മേ അപ്പു ഇങ്ങനെ ഒക്കെ “

“അവനെ,,, പൊന്നുനെ കൂട്ടുകാരിയെ പോല കണ്ടിട്ടുള്ളത് ,, അതാ ,,” മാലിനി പറഞ്ഞു

“ഞാൻ ഒരിക്കലും അപ്പൂനോട് കൂട്ട് കാണിച്ചിട്ടില്ല , ഒരിക്കൽ കൂട്ടാകാം എന്ന് പറഞ്ഞു കൈ കൊടുത്തതാ , പിറ്റേന്നു അപ്പൂനോട് കുറെ ദേഷ്യപ്പെട്ടു ,, എന്നെ വല്ല സൈക്യട്രിസ്റ്റിനെയും കൊണ്ടോയി ഒന്ന് കാണിക്കമ്മേ ,,,എനിക്ക് വട്ടാ ,,,,,,,,,,”

അതുകേട്ടു മാലിനി ചിരിച്ചു

“എനിക്ക് അപ്പൂനോട് സംസാരിക്കണം ,, സോറി പറയണം ” പാറു വിതുമ്പി കൊണ്ട് പറഞ്ഞു

അപ്പു ഇപ്പോ ഓഫിസിൽ അല്ലെ ,, മോളെ

പാറു എഴുന്നേറ്റു മൊബൈലും കൈയിൽ എടുത്തു റൂമിലേക്കു പോയി

അവിടെ ബെഡിൽ ഇരുന്നു കൊണ്ട്

അപ്പുനെ ഫോൺ വിളിച്ചു

രണ്ടുവട്ടവും അവൻ ഡിസ്കണക്ട് ചെയ്തു

എന്നിട്ടു ഫോൺ സ്വിച് ഓഫ് ചെയ്തു

പാറു പലവട്ടം വിളിച്ചു കൊണ്ടിരുന്നു

പക്ഷെ സ്വിച് ഓഫ് എന്നാണ് കേൾപ്പിച്ചു കൊണ്ടിരുന്നത്

അതുകൂടെ ആയപ്പോള്‍ അവള്‍ക്ക് വിഷമം ഏറി.

അവളുടെ മുറിയിലേക്ക് മാലിനി വന്നു

“അപ്പു എന്താ പറഞ്ഞത് പൊന്നൂ ?

ഫോണ്‍ സ്വിച്ച് ഓഫ് ആകി വെച്ചെക്കുവാ അമ്മേ ,, ?” അവളാകെ സങ്കടത്തില്‍ പറഞ്ഞു.

എനിക് അപ്പൂനോട് സംസാരിക്കണം , ഒരുപാട് സോറി പറയണം, കൊറേ ചോക്കോലേറ്റ് ഒക്കെ അപ്പുനൂ കൊടുക്കണം.. എന്നും പറഞ്ഞു മാലിനിയെ കെട്ടിപ്പിടിച്ചു വിതുമ്പി കരഞ്ഞു.

 

“അമ്മേ ,,ഞാന്‍ എന്ന ഓഫീസില്‍ പോയി അപ്പൂനെ കണ്ടോട്ടെ”

“അത് വേണോ മോളെ “

“എന്തിനാമ്മേ ,,ഇല്ലേ എനിക് ആകെ പ്രാന്ത് പിടിക്കും, അപ്പൂന്റെ അടുത്തു ഒരുപാട് സോറി പറയണം,,”

“മോളെ ,,, “

“എന്താ മ്മേ “

“അപ്പു ഇപ്പോ പഴേ അപ്പുവോന്നുമല്ല , അവന്‍ നല്ല വാശിക്കാരനാ, നിന്നെക്കാളും വാശിയാ,, അവനൊരു കാര്യം തീരുമാനിച്ചാ തീരുമാനിച്ചതാ ,, എനിക്കു തോന്നുന്നില്ല ,, അവന്‍ കൂട്ടാകുംന്നു

“അത് സാരമില്ല ,,എന്നാലും ഞാന്‍ പോയി അപ്പൂന്റ്റെ അടുത്തു പോയി സംസാരിക്കും , ചീത്ത പറഞ്ഞാ കേട്ടോളാ൦,,, തല്ലുവാണെ കൊണ്ടോളാ൦ .. “ അവളും ശാഠ്യം പിടിച്ചു

മാലിനി സമ്മതിച്ചു , പക്ഷേ ഒരുകാര്യം അവളോടു പറഞ്ഞു , പപ്പ ഇത് അറിയരുത് , പപ്പ മരുന്നൊക്കെ കഴിക്കുന്നതാ , ഇതൊക്കെ കേട്ടു ഷോക്ക് ആയി വല്ലതും സംഭവിക്കുമോ എന്നൊരു ഭയം കൂടെ മാലിനി പങ്കുവെച്ചു

“ഇല്ല മ്മേ ,, ഞാന്‍ അപ്പൂന്റെ അടുത്ത് മാത്രേ സംസാരിക്കൂ , ഇതൊന്നും പപ്പ അറിയില്ല..”

അങ്ങനെ വേഗം പാറു കുളിച്ചു റെഡി ആയി ഡ്രസ് മാറി, ഒരുകവറില്‍ അപ്പൂനായി ചോകോളെടുകളും എടുത്തു  അവളുടെ കാറില്‍ ഓഫീസിലെക് പുറപ്പെട്ടു.

<<<<<<<<<O>>>>>>>>>>>

Recent Stories

The Author

51,474 Comments

  1. bro first sesaon kazhinjhe oru pdf upload cheyumo

  2. *വിനോദ്കുമാർ G*❤

    സ്‌നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥❤❤♥❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. പഴയ സന്യാസി

    Harshan bro we navarathan kuruma kazhichittullathano evide kittum ith

  4. അറക്കളം പീലിച്ചായൻ

    14 തീർന്നു

  5. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി ഹർഷൻ നിങ്ങൾ സൂപ്പർ ആണ് ഈ കഥ അമിഷ്ന്റെ മെലുഹയിലെ ചിരംജീവികൾ എന്ന
    നോവൽ പോലെ സൂപ്പർ ആണ് അടുത്ത ലക്കം 28 എന്നാണ് വരുന്നത് സൂപ്പർ സൂപ്പർ സൂപ്പർ

  6. നിർത്തും എന്ന് ഒന്നും പറയല്ലേ ബ്രോ 😢 .
    അടിപൊളി എന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും

    😊😊❤️

  7. Harshan,
    I understand that prabodha is only part 1 of a trilogy that you are planning from your earlier comments. Now that you are stopping it with a feel-good no-suspense moment you say. Does it mean there are no more parts? Let me hope that wont be the case 🙂

    I feel that you should make it to a trilogy of books. But in that case, I believe you have some scope to improve on the first few chapters. But overall, it is a very impressive work.

    1. 30 ode kazhiyum

      Pinne season 2
      Angane aanu

      Kalakeyanumayulla yudham okke adutha randu chapter kondu kazhiyum

  8. ശ്രിയക്ക് വഴക്ക് കേട്ടത് വായിച്ചു ഞാൻ തലതല്ലി ചിരിച്ചു 😂😂😂😂😂😂😂😂😂😂😂വല്ലാത്തൊരു മനസുഖം അവളുടെ കുശുമ്പും കരച്ചിലും ഒക്കെ വായിക്കുമ്പോ 😆😆😆😆

  9. കുറച്ചു നാളുകൾക്ക് മുൻപ് ഇതിന്റെ ആദ്യ പാർട്ട്‌ വായിച്ചു നിർത്തി . കാരണം കണ്ണ് നിറയാതെ വായിച്ചു തീർക്കാൻ പറ്റുന്നില്ല. 2 ദിവസം മുൻപ് വീണ്ടും തുടങ്ങി എവിടെ എത്തി നിൽക്കുന്നു. ഇങ്ങനെ ഒരു കഥ എഴുതാൻ പരന്ന ഒരു വായന വേണം. ഒരു ഗവേഷണ താല്പര്യം വേണം പിന്നെ ഭാവനയും. എല്ലാം ഒത്തിണങ്ങിയ ഒരു നല്ല കഥ. ശിവ പാർവതി പ്രണയം പണ്ടേ ഇഷ്ടം ആണ്. കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒരു കുട്ടിയുണ്ട് . പരസ്പരം ഇഷ്ടം ആണെന്ന് അറിയാമെങ്കിലും , ഒരിക്കലും സ്വന്തം ആക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് തുറന്നു പറയാൻ പറ്റാത്ത പോയ ഒരു പ്രണയം. ഇത് വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത്. ഇന്നും ആ ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നു ഒരു തരിപോലും കുറയാതെ. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അവൾക്കായി.

  10. സൂപ്പർ സ്റ്റോറി..❤❤

  11. Love you harshan chettan😍

  12. ചേട്ടാ ഞാൻ എന്താണ് പറയുക. സത്യത്തിൽ ഇതുപോലെ ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ വേറേ വായിച്ചിട്ടില്ല. ഒരുപാട് സമയം രാത്രി ഉറങ്ങാതെയാണ് വായിക്കുന്നത്. ഇനിയും നല്ല രീതിയിൽ ഇതിന്റെ ബാക്കി എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.

  13. Bhavana kurachukoode vikasikkanudu,anubavathiloode shivane ariyu,thanks for. Feelings of rudhra

    1. നന്ദി

      ഭാവന ഇനിയും വികസിപ്പിക്കാൻ ശ്രമിക്കാം..

      അനുഭവത്തിലൂടെ താങ്കൾ ശിവനെ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല..

      ഞാൻ അറിഞ്ഞിട്ടില്ല..

      അക്ഷരങ്ങളിലൂടെ അറിയാനുള്ള ശ്രമം ആണ്..

    2. Angane paryale Katha predictable ayirunu ene parnajirunel better ayene🤭🤭🤭

  14. “27 ഭാഗമായിട്ടും ഒരു വാക്ക് പോലും കുറിക്കാത്തവർ , എനിക്ക് 27 ഭാഗങ്ങളിൽ നിങ്ങൾക് തരാവുന്ന ഒരു കുഞ്ഞു സന്തോഷത്തെ ആണ് ഇല്ലാതെ ആക്കിയത്,, ആക്കുന്നത് ,,,” mashe…ithu shartikkum konduttoooo……5 days kondu ithrem vayichu engil , facebookum intagram ithinu vendi matti vachu engil ..അപരാജിതൻ athinte effect athra undu ….oru valatha positive energy kittunnundu….oru 10 – 15 years munne ithu irangiyirunnengil athu vayichirunnengil chilraude jeevitham (including mine ) mariyene ….ithilum kooduthal parayan undu enukku athu pinee…ithinu munneee ulla partsil comment cheythittila sorry for that …but after finishing ithu onnu koode vayikkenam..apoo ellathilum comment idum…

    1. താങ്ക്സ് ഡിയർ

      1. മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ കൂടെ വായിക്കണേ..

  15. NJA EPPOZHA VAYICHE THIRNNATHE
    MK YUM HARSHANUM ANNE ENIKKE ESHTTAPETTA KADHAKRITHUKAL
    NJAN ORU SAMSHAYAM JODIKKATTE TANKKAL
    SANTHOSH GEORGE KULANGARA ANNOOO

  16. Adipoli, itreyem Nalla ore katha lifil vayichitilla

  17. കുഞ്ഞിമോൻ

    ഓരോ പാർട്ടും 100ൽ അധികം പേജൂ കൾ ഉള്ളത് കൊണ്ട് ആദ്യം വായിക്കാൻ മടിച്ചു…… പിന്നെ വെറുതേ ഒരു പാർട്ട് വായിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു….. കാരണം ഒരു ദിവസത്തെ ഉറക്കം പോയി രാത്രി വരെ വായിച്ചു തലവേദനിച്ചു…. ദൈവങ്ങളിലും മിത്തുകളിലും മതങ്ങളിലും ഒന്നും വിശ്വസിക്കാത്ത ആളായത് കൊണ്ട്., (ഓരോ പ്രദേശത്തെ ഒരു ദൈവവും ഇന്നേവരെ അവർ വിരചിതമായ കഥകളിലെ കോണ്ടിനെന്റിനപ്പുറം സ്വാധീനം പ്രകടിപ്പിച്ചില്ല എന്നത് തന്നെയാണ് ഓരോ ദൈവങ്ങളുടെയും ന്യൂന്നത.:) ചില മിത്ത്കൾ അതിന്റെ പാട്ടിന് വിട്ട് കഥ എന്ന നിലയിൽ തന്നെ വായിച്ചു പോകുന്നു… എക്സലൻറ് വർക്…. താങ്ക്സ് ഫോർ സച്ച് എ ബ്യൂട്ടിഫുൾ റീഡിംഗ് എക്സ്പീരിയൻസ്.

  18. Nalla novel… waiting for next part… god bless you

    1. ഇതിൽ തന്നെ 27 പാർട്ട് ൨,3,,4 കൂടെ ഉണ്ടല്ലോ ബ്രോ അത് വായിക്കൂ

  19. സ്റ്റീഫൻ നെടുമ്പള്ളി

    പൊളിച്ച് മച്ചാനെ

  20. Edo urangan pattunnillado aadhhyamayitta Oru kadha karanam Urakkam povunnath oro partum vaayikkumbo vallatha Oru positive energy aa… Oru apeksha und enthu vannalum kadha Muzhuvanum ezhuthanam allenkil pakuthikk vach ninnu poyathinte vallatha sankadam undavm…… Adutha part ennuvarum ennuvarum enn aalochich Pinne ithil thamne Aavuollu athonda….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com