അപരാജിതൻ 14 [Harshan] 9411

Views : 1216872

 

ചിന്‍മയിപറഞ്ഞത് കേട്ടു മനു വേറെ ഒരു സങ്കല്‍പ ലോകത്ത് ആയിരുന്നു

അവന്റെ മുഖത്ത് ഒരു കുഞ്ഞ് പുഞ്ചിരി തെളിഞ്ഞിരുന്നു

“മനു “. ചിന്‍മയി വിളിച്ചു.

ആ ,,,,,,,,,,,,,,,എന്താ ചേച്ചി

“എവിടെ ആണ് കഥ കേള്‍ക്കുന്നില്ലേ ?

 

കേള്‍ക്കുന്നില്ലെന്നോ ,,ഞാന്‍ കാണുക ആയിരുന്നു ആ സീനുകള്‍ ഒക്കെ

“ആഹാ ,,,,,,,,,,,,,,”

“എന്റെ ചിന്‍മയി ചേച്ചി ,, ഇതിപ്പോ പാറു പാടുപ്പെടുമല്ലോ ,, ഒന്നാമത് അപ്പു മനസീന്നേ  പാറുവിനെ എടുത്തു കളഞ്ഞു , ഒരുകാലത്ത് അപ്പുപാറുവുമായി ഒന്ന് കൂട്ടാവാൻ എന്തോരം കൊതിച്ചിരുന്നു , ഇപ്പോ കണ്ടില്ലേ , പ്ളേറ്റ് തിരിഞ്ഞു വരികയല്ലേ ,, പാറു അപ്പൊ വിചാരിക്കണ പോലെ അല്ല നല്ലപോലെ കുശുമ്പ് ഉണ്ട്, അല്ലെങ്കിൽ ദേവികക്കു അപ്പുവിനോടുള്ള ഫ്രണ്ട്ഷിപ്പ് അവൾക്കെന്തിനാ ബുദ്ധിമുട്ട് ഉണ്ടാക്കുക ,, ഇതിപ്പോ ലക്ഷ്മി ‘അമ്മ പറഞ്ഞത് തന്നെ സത്യം ആയി വരുന്ന പോലെ ,,, അപ്പൊ ലക്ഷ്മി ‘അമ്മ വെറും സ്വപ്നം അല്ല എന്ന് തന്നെ വിശ്വസിക്കേണ്ടേ …ഈ കഥ കേട്ട അന്ന് മുതലേ മനസിലായത് ആണ് പാറുവിനു അപ്പുവിനോടുള്ള ഒരു തരം പക , ഇപ്പോ പക ഒകെ മാറി എങ്ങനെയെങ്കിലും അപ്പുവുമായി കൂട്ടാവണം എന്ന് ഒരു കൊച്ചുകുട്ടിയെ പോലെ പാറു ആഗ്രഹിക്കുക ആണ് ,,

എന്താ അപ്പൊ ഈ പാറുവിന്റെ ഈ ഒരു തരം ക്യാരക്ടർ ചെയ്ഞ്ച് എന്ന് മനസിലാകുന്നില്ല,

ശിവയോടു സംസാരിക്കുന്ന സമയത്തൊക്കെ അവളിൽ യാതൊരു വിധ കുട്ടിത്തവും ഉണ്ടായിരുന്നില്ല

ഇതിപ്പോ കുട്ടികളെ പോലെ അല്ലെ പെരുമാറികൊണ്ടിരിക്കുന്നത് ,,

ഹോ എന്നാലും ശിവശക്തിമാരുടെ  ഒരു കളിയെ ,,,

ഞാൻ അപ്പു നേരിട്ട് ഇന്ദുവിനെ ഈ ചെമ്പു പാളി വായിക്കുവാൻ വിളിക്കും എന്നാണ് കരുതിയത് , പക്ഷെ ഇടയിൽ ഒരു ക്യൂറേറ്റർ വരുമെന്നു പ്രതീക്ഷിച്ചില്ല ,, എന്തെല്ലാം രഹസ്യങ്ങൾ ആണ് പൗരാണിക മായ ഒരു ലിപി , അതിൽ ആരും അറിയാതെ വേറെ ഒന്ന് കൂടെ ശൈവിക്ബ്രാഹ്മി എന്ന നിഗൂഡമായ ടെക്നിക്, ഇതിപ്പോ ശിവശൈലത്തേക്ക് നേരിട്ടു പോകും വഴി മാറി പകര൦ മിഥില വഴി ഒരു കറങ്ങി ഉള്ള യാത്ര ആയി മാറി ,

ചിന്‍മയി  അതുകേട്ട് തലയാട്ടി .

മനൂ ഒരു അല്പം നേരം എന്തോ ചിന്തിച്ചു.

“ചിന്‍മയി ചേച്ചി , ഈ മിഥിലയിൽ അപ്പു ചെയ്യേണ്ടതായ എന്തോ ഉണ്ടാകുമെന്നു മനസു പറയുന്നു, അല്ലാതെ എന്തുകൊണ്ട് മിഥില തന്നെ ഇവിടെ വന്നു , അതും നരൻ ചേട്ടൻ താമസിക്കുന്ന സ്ഥലം , വേറെ ഒരു സ്ഥലവും ഇല്ലാതെ ആണോ മിഥില തന്നെ വന്നത്.”

“മനു ,,ഇപ്പോ നല്ലപോലെ കാര്യങ്ങളെ അനലൈസ് ചെയ്യുന്നുണ്ട് ട്ടോ.”

“അത് അപ്പുന്റെ കഥ കേട്ടത്‌ മുതൽ അങ്ങനെയാ ചേച്ചി,, എന്നാലും അപ്പു എത്ര ഒക്കെ പാറുവിനെ മനസിൽ നിന്ന് കളഞ്ഞാലും അവന്റെ ഉള്ളിന്റെ ഉള്ളിൽ പാറു ഉണ്ടെന്നു അറിയാം , പിന്നെ തത്കാലം ഇതൊക്കെ ഒരു മുഖം മൂടി ഇട്ടേക്കുന്നതല്ലേ ,, പക്ഷെ ചേച്ചി , പാറുവിന്റെ നിശ്‌ചയം കഴിഞ്ഞപ്പോ ഒരുപാട് സങ്കടവും വന്നു ,, ഇത്രയും നാൾ അപ്പു പാറുവിന്റെ പാറു അപ്പുവിന്റെ എന്ന് കരുതിയിട്ടു പിന്നീട് അത് അങ്ങനെ അല്ല എന്ന് മനസിനെ പറഞ്ഞു മനസിലാക്കിക്കാൻ പറ്റണില്ല ,, ഇനി ആണ് പാറു കഷ്ടപ്പെടാൻ പോകുന്നത് ,, എന്താന്ന് വെച്ചാ , ആദ്യമായിരുന്നെ അപ്പുന്റെ ഉള്ളിൽ പാറു നിറഞ്ഞു നിന്നിരുന്നത് കൊണ്ട് , അപ്പു എന്നോട് കൂട്ടാവോ എന്ന് ചോദിച്ചാൽ കൂട്ടാവുകയും ചെയ്യുമായിരുന്നു ഇനി ആണ് പ്രശനം , അവനെന്നെ പാറുവിനെ മനസിൽ നിന്നും കളഞ്ഞു , ഇനി പാറു എന്തോരം കഷ്ടപ്പെടേണ്ടി വരും , അവന്റെ മനസിൽ ഒന്ന് കയറിപറ്റുവാൻ ,,,, ഹോ ,,,,,,,,,,,,,,അതൊക്കെ കേൾക്കാൻ കൊതി ആയിട്ട് വയ്യ ചേച്ച്യേ ….”

“അതൊക്കെ പോട്ടെ ,,, മനുവിന്റെ അനുപമ എന്ത് എടുക്കുന്നു?”

മനു  അന്ധാളിപ്പോടെ ചിന്‍മയിനെ നോക്കി

“അല്ല ഇത് ,,,, ചേച്ചിക് എങ്ങനെ അറിയാം ?”

“ബാലുവിനോട് പറഞ്ഞില്ലെ ,,, ബാലു പറഞ്ഞിരുന്നു , ആരോ ആർക്കൊക്കെയോ കഥ പറഞ്ഞു കൊടുക്കുവാണെന്നോ ,,അതിലൂടെ ഹൃദയം കൈമാറുവാൻ ഉള്ള പരിപാടി ആണോന്നോ മറ്റോ ”

“അയ്യേ ,,,, ഒന്നു പോ ചേച്ചി ,, ” മനുവിന്റെ മുഖത്തു ഒരു നാണം വന്നു

“അതെന്താ ,,, അനുപമ മോശമാണോ ”

“ഏയ് ,,,,അനുകുട്ടി നല്ല കുട്ടിയാ ,,ഒരു കുരുവി കുഞ്ഞിനെ പോലെ ,,,,പാവം ”

“ഹമ്,,,,,ഹമ്,,,,,,,,അപ്പോൾ അവിടം വരെ എത്തി,,ല്ലേ കള്ളാ ”

“ഇഷ്ടമാണോ നിനക്കവളെ …?”

അത് കേട്ടപ്പോ മനുവിന് വല്ലാത്ത ഒരു വിറയൽ പോലെ ആയി , വിയർപ്പു പൊടിയുവാൻ തുടങ്ങി

ആ സമയത് ആണ് അവന്റെ മൊബൈൽ ശബ്ദിച്ചത്

അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു

അതിശയത്തോടെ ചിന്‍മയിനെ നോക്കി

 

“ആരാ ,,,,അനുപമ ആണോ ?”

“ആ ,,,ആ …അതെ ചേച്ചി ”

“എന്ന സംസാരിക്ക് ”

അവൻ ഫോൺ അറ്റൻഡ് ചെയ്തു

“മനുവേട്ടാ ,,,,,,,,,,,, എന്തായി ബാലുച്ചേട്ടനെ കണ്ടോ ,,, കഥ പറയുവാണോ ഇപ്പോ ”

“അനു ,,,, ബാലുച്ചേട്ടൻ അല്ല , ബാലുച്ചേട്ടന്റെ കൂട്ടുകാരി ആണ് വന്നത് , ചിന്‍മയി ചേച്ചി , ചിന്‍മയി ചേച്ചി എനിക്ക് കഥ പറഞ്ഞു തരുവാ ”

“ആണോ ,,,,,,,,,,,,,,, എന്ന ചിന്‍മയിച്ചേച്ചിയെ ഞാൻ അന്വേഷിച്ചതായി പറയണേ ,,, ഇന്ന് രാത്രി ഞാൻ ഉറങ്ങാതെ ഇരിക്കും ,,എനിക്ക് കഥ പറഞ്ഞു തരില്ലേ ”

“ഇല്ല ,,,, ഞാൻ നോക്കട്ടെ ” അവളെ ശുണ്ഠി പിടിപ്പിക്കാൻ മനു പറഞ്ഞു

“അയ്യോ ,,,,ഹമ്,,,,,അതെന്താ മനുവേട്ടാ …………….” അവൾക്കാകെ വിഷമമായി

“അനുകുട്ടി ,,, നിനക്കല്ലാതെ വേറെ ആർക്കാ ഞാൻ പറഞ്ഞു തരിക ,,, ഞാൻ റൂമിൽ എത്തിയിട്ട് പറഞ്ഞു തരാം ”

അതുകേട്ടു അവൾക് ഒരുപാട് സന്തോഷമായി

“എന്ന മനുവേട്ടൻ കഥ കേൾകു ,,, ഞാൻ രാത്രി കേട്ട് ത്രിൽ അടിച്ചോളാ൦ …”

എന്നുപറഞ്ഞു അവൾ ഫോൺ വെച്ചു

മനു ലജ്ജയോടെ ചിന്‍മയിനെ നോക്കി

“ഹമ്,,,,,,,,,,,കണ്ടോ ,,, ഞാൻ പറഞ്ഞില്ലേ ,,,,,,,,,എന്തേലും നിങ്ങൾ തമ്മിൽ ഒരു ആത്മബന്ധം ഉണ്ടാകും ,,ഇഷ്ടാണോ നിനക്കവളെ ”

“ചേച്ചി ,,,ഞാൻ എന്താ പറയേണ്ടത് ? പാവമാ ,,, ഒരുപാട് പാവമാ ,,, എത്ര വഴക്കു പറഞ്ഞാലും കേട്ടിരിക്കും ഒരു വാക്ക് പോലും എതിർത്ത് പറയില്ല ,, എന്താ അങ്ങനെ എന്ന് ചോദിച്ചാ ,,മനുവേട്ടന് സങ്കടമായാലോ എന്ന് പറയും ..അങ്ങനെ ഒരു പാവം കുട്ടിയാ ,,,എന്നും അവൾക്ക് കഥ പറഞ്ഞു കൊടുത്തു അവളുടെ ശബ്ദവും കേട്ട് ,,എന്ത് ഇപ്പോ അവളുടെ ശബ്ദം കേട്ടില്ലെങ്കിൽ ഒരുപാട് സങ്കടമാ ,,, ”

അതുകേട്ടു ചിന്‍മയിയുടെ  മുഖത്ത് മന്ദസ്മിതം നിറഞ്ഞു

“പറഞ്ഞിട്ടുണ്ടോ അവളോട് ,,,ഉള്ളിലെ ഇഷ്ടം ?”

“പറയാൻ പേടിയാ ചേച്ചി ,,, അവളെന്നെ എങ്ങനെയാ കാണുന്നത് എന്നറിയില്ലലോ , ഒരുപക്ഷെ ഒരു ചേട്ടനോ അല്ലെങ്കിൽ ഒരു കൂട്ടുകാരനോ ഒക്കെ ആയി ആണെങ്കിൽ , ഞാൻ ഇത് പറഞ്ഞ പിന്നെ എന്നോട് ഇഷ്ടക്കേട് തോന്നിയാലോ , പിന്നെ അവളുടെ ഈ കൂട്ട് പോലും എനിക്കില്ലാതെ ആയാലോ ,, അതോണ്ടാ പറയാത്തത് ”

“പറയാതെ ഇരിക്കരുത് മനു ,, ഏതെങ്കിലും രീതിയിൽ അറിയിക്കാൻ ശ്രമിക്കണം ,, വീട്ടുകാർക്ക് പ്രശനം ഉണ്ടാകുമോ ”

“തോന്നുന്നില്ല ചേച്ചി അമ്മക്കൊക്കെ ഇഷ്ടമാ അവളെ ,, ”

“അങ്ങനെ എങ്കിൽ സമയം പോലെ അമ്മയോട് അവതരിപ്പിക്കു , അമ്മക്ക് അനുവിന്റെ അമ്മയെ പരിചയം ഇല്ലേ ,,അവർ ഒരു സൗഹൃദ സംഭാഷണത്തിൽ ഈ വിഷയം എടുത്തിടട്ടെ ,, അപ്പൊ കാര്യം അറിയാൻ സാധിക്കുമല്ലോ ”

“നോക്കാം ചേച്ചി ,,, എന്തായാലു൦ എനിക്കിപ്പോ ഇരുപത്തി നാലല്ലേ ആയിട്ടുള്ളു അവൾക്കും ഇരുപത് ,ഉള്ളു  നോക്കട്ടെ ,, അല്പം സമയം കിട്ടുമല്ലോ ,, ”

“ആ സമയം ഉണ്ട് ,, അതിനുള്ളിൽ മനുവിന് ഒരു ജോലി കൂടെ ആവണ്ടേ . അപ്പൊ എല്ലാം നോക്കണമല്ലോ ”

“അതിനു സമാധാനം ഉണ്ട് ചേച്ചി ,, വിദേശത്തു പോയി കോഴ്സ് ചെയ്യണം എന്നുണ്ട് , അതിനുള്ള തയാറെടുപ്പുകളും നടത്തുന്നുണ്ട് , ജോലി എനിക്കൊരു പ്രശ്‌നമല്ല , കാരണം പപ്പക്ക് ബിസിനസ് ആണ് , അഞ്ചു  പെട്രോൾ പമ്പുകൾ ഉണ്ട് , പിന്നെ ടെക്‌നോ ഹോമിൽ ഒരു ഐ ടി കമ്പനി ഉണ്ട് , ഇരുപത്  ടാങ്കർ ലോറികൾ ഉണ്ട് , അത് ഹിന്ദുസ്ഥാൻ പെട്രോളിയത്തിനു വേണ്ടി ഓടുകയാണ് , ജോലി കിട്ടിയില്ലെങ്കിൽ പോലും ബിസിനസിൽ ഞാൻ ഇപ്പോ പപ്പയെ ഹെല്പ് ചെയ്യുന്നുണ്ട് , എന്തായാലും ഇത് ഞാൻ തന്നെ നോക്കി നടത്തണമല്ലോ ,, അതൊരു പ്രശ്‌നമേ അല്ല”

“അപ്പൊ പിന്നെ എന്ത് പ്രശ്‌നമ ,, മനു ,,, ”

“പ്രശനം ഒന്നുമില്ല ചേച്ചി ,, സമയമാകുമ്പോ  അവതരിപ്പിക്കാ൦ .. ” മനു പറഞ്ഞു

“എന്നിട്ടു , പിന്നെ എന്തായി ചേച്ചി ,, പാറു ആ ഒരു അവസ്ഥയിൽ ആയിട്ട് , അതിനു ശേഷം എന്തുണ്ടായി ?”

ചിന്‍മയി ബാക്കി പറഞ്ഞു തുടങ്ങി

ആദി റൂമിൽ ചെന്നു ,

തന്റെ ബാഗിൽ എല്ലാം പാക്ക് ചെയ്തു.

ഒപ്പ൦ ആ കാളപ്രതിമയും അതിൽ നിന്നും കിട്ടിയ വസ്തു വകകളും എല്ലാം

കൂടെ ലക്ഷ്മി അമ്മയുടെ ഫോട്ടോയും മുത്തശ്ശിയുടെ സാരിയും എല്ലാം എടുത്തു.

 

അവനു മനസ്സാകെ സന്തോഷം ആയിരുന്നു എല്ലാം കൊണ്ടും

സങ്കടത്തോടെ തന്റെ മുന്നിൽ നിൽക്കുന്ന പാർവതിയുടെ മുഖം, അതുപോലെ തന്റെ വഴി കണ്ടെത്താനുള്ള മിഥിലയിലേക്കുളള യാത്ര , അവിടത്തെ ആ നാടും നാട്ടുകാരും അങ്ങനെ പലതും.

ഹാൻഡ് ബാഗിൽ തന്റെ ലാപ്ടോപ്പും ചാർജറുകളും ഒക്കെ എടുത്തു.

ഫോണിൽ തന്റെ ആത്മ മിത്രമായ റോയിയെ വിളിച്ചു പോകുന്ന കാര്യം ഒകെ പറഞ്ഞു.

റോയി അതുകേട്ടു ഒരുപാട് സന്തോഷത്തോടെ അവനോടു പറഞ്ഞു , നല്ലൊരു യാത്ര ഒരേ സമയം മനസിനെയും ശരീരത്തെയും സന്തോഷിപ്പിക്കും വളരെ നല്ലൊരു തീരുമാനം ആണ് , ടാബ്ലെറ്സ് ഒക്കെ കൃത്യമായി കഴിക്കണം , അതുപോലെ മിഥില റൂട്ട് , പോകുമ്പോ ടൗണിൽ ചെന്ന് തിരിയണം , അപ്പൊ പോകും വഴി റോയിടെ വില്ലയിൽ കയറി , ക്യാമറ കൂടെ കൊണ്ടുപോകാൻ പറഞ്ഞു , കാരണം ഓരോ യാത്രയും ഓരോ അനുഭവം ആണ് , അതെല്ലാം പകർത്തി വെക്കണം , ഇടയ്ക്കു ആ ചിത്രങ്ങൾ കാണുമ്പോ

ആ യാത്ര മനസിൽ ഓർമ്മ വരണം , റോയി അതുകേട്ടപ്പോൾ ആദിക്കും തോന്നി ശരി ആണ് എന്ന്

പുതിയ  വിലകൂടിയ ക്യാമറ റോയിക്ക് ഗിഫ്ട് കിട്ടിയതാണ്‌ , അത് ആദിക്ക് കൊടുക്കാൻ വെച്ചിരുന്നതാണെങ്കിലും ആദി അത് എടുത്തില്ല , റോയി അവനോടു പറഞ്ഞു , അത് മറക്കാതെ എടുത്തോളണം , വെറുതെ ഇരിക്കുക ആണ് , വെറുതെ ഇരുന്നാൽ ചീത്ത ആകും , അത് അവനുള്ളത്‌ തന്നെ ആണ് എന്ന്.

ഒക്കെ ആദി സമ്മതിച്ചു

കുറച്ചു കഴിഞ്ഞു  അവൻ റൂം പൂട്ടി ഇറങ്ങി

തന്റെ പ്രിയപ്പെട്ട ജീപ്പിൽ പുറകിലായി  അവൻ ജാറുകളിൽ വെള്ളവും മറ്റും നിറച്ചിരുന്നു , ബാഗും അതിൽ വെച്ച് പുറകെ നിന്നും പൂട്ടി

മുന്നിൽ ഇരുന്നു

മുന്നിലുള്ള ശിവലിംഗരുപത്തിൽ തൊട്ടു വണങ്ങി.

ജീപ്പ് സ്റ്റാർട്ട് ആക്കാൻ നേരത്തു തന്നെ ഫോണിൽ ഒരു കോൾ വന്നു

മാലിനി കൊചമ്മയുടെ ആയിരുന്നു

അവൻ ഫോൺ അറ്റൻഡ് ചെയ്തു

മാലിനി അവിടെ നടന്ന എല്ലാ കാര്യവും അവനോടു പറഞ്ഞു

അതുകേട്ടു സത്യത്തിൽ ആദിക്കു അത്ഭുതം ആണ് തോന്നിയത്

എന്താ പാറുവിനു ഇപ്പോൾ ഇങ്ങനെ ഒരു മനം മാറ്റം.

“അപ്പൂ ,,,, കുറെ ലാളിച്ചിട്ടുണ്ട് അവളെ , എന്നാലും ഇങ്ങനെ സങ്കടപ്പെട്ടു ഇരിക്കുന്നത് കാണുമ്പോൾ വിഷമമാണ് ,,എന്റെ മോൾ ആയതു കൊണ്ട് പറയുക അല്ല, കുശുമ്പ് അവൾക്കിത്തിരി കൂടുതൽ ആണ് , അവൾ ആ കുശുമ്പ് കാണിക്കുന്നതും എന്റെ അടുത്താണ് , എന്റെ സ്നേഹം വേറെ ആർക്കും പോകാതെ ഇരിക്കാൻ , ഇതിപ്പോ ആദ്യമായി ആണ് ഇങ്ങനെ,, അവൾക്കിപ്പോൾ കുശുമ്പ് ദേവികയോടാ,, അവൾ നിന്റെ ബെസ്ററ് ഫ്രണ്ട് ആണ് എന്നും പറഞ്ഞു , അവൾ ഇപ്പോ വാശിപിടിക്കുന്നത് നിന്റെ ബെസ്ററ് ഫ്രണ്ട് പൊന്നു ആകണം  എന്നാ ,,ഞാൻ എന്താ പറയേണ്ടത് ,, ഒന്ന് കൂട്ട് കൂടാമോ അപ്പു ,,എന്റെ മോളോട് ,, വന്നത് മുതൽ കരച്ചിലാ ,,,,,,,,,,,, ”

“കൊച്ചമ്മക് വേറെ പണി ഒന്നുമില്ലെ , മോള് പറയുന്നത് കേട്ട് ഇങ്ങനെ ഒക്കെ കാണിക്കാൻ , ഇത്രയും വലിയ കുട്ടി ആയില്ലേ , പ്രായത്തിന്റെ മെച്യുരിറ്റി എങ്കിലും കാണിക്കാൻ പറ മകളോട് ”

“വാശിക്ക് രണ്ടുപേരും ഒന്നിനൊന്നു മെച്ചമല്ലേ ,, ഇനി എന്താ, എങ്ങനെ ആണ് എന്ന് കണ്ടറിയാ൦ ”

“അപ്പു ,,,,,,,,,,”

“എന്താ കൊച്ചമ്മേ ,,,”

“മോൾ പറഞ്ഞു ,,, അന്ന് വന്ന ആഫ്രിക്കക്കാർ സ്നഫ്‌ ഫിലിംസ് ഒകെ റെക്കോർഡ് ചെയ്യുന്നവരായിരുന്നു എന്ന് ,, ”

“ആ അത് പിന്നീടാ അറിഞ്ഞത് , അവർ  വന്നതും ആ ഒരു ഉദ്ദേശത്തോടെ ആയിരുന്നു എന്ന്”

“അപ്പു ,,അത് കേട്ടത്‌ മുതൽ എനിക്ക് സത്യത്തിൽ ഇപ്പോളും വിറയൽ മാറിയിട്ടില്ല, എന്റെ അപ്പു അവിടെ ഇല്ലായിരുന്നു എങ്കിൽ ,,,,,,,,,,, എന്റെ മോളെ എനിക്ക് കാണാൻ പോലും കിട്ടില്ലായിരുന്നു,, അപ്പു തിരക്കില്‍ ആകും എന്നു കരുതിയാ അപ്പോ വിളികാഞ്ഞേ ,,,എങ്ങനെ ആണ് മോനേ നിന്നോടു ഞാ൯ നന്ദി പറയേണ്ടത് ,,എന്റെ കുഞ്ഞിന്റെ ജീവ൯ മഹാദേവനെ പോലെ കാത്തതിന് മരിച്ചാലും തീരാത്ത കടപ്പാട് എനിക്കുണ്ട് , നിന്നോട് ,, ആ ടെന്ഷന്‍ ഇപ്പോളും മാറിയിട്ടില്ല”

“അതൊക്കെ കഴിഞ്ഞില്ലേ ,, പിന്നെ എന്തിനാ ഇനി ടെൻഷൻ അടിക്കുന്നെ ,, ഇനി മകള് ഒന്നിലും ചാടാതെ നോക്ക് ,, ആ ഇനി ഇപ്പോ ഇളയിടം കാരുടെ നോട്ടം കൂടെ ഉണ്ടാകുമല്ലോ ,, അതോണ്ട് പേടി ഒന്നും വേണ്ട ”

മാലിനിക്ക് അതൊക്കെ കേൾക്കുമ്പോ ഉള്ളിൽ ഒരു വല്ലാത്ത വിഷമാവസ്ഥ ആയിരുന്നു , മാലിനി എന്നെ മനസ്സിൽ അറിയാതെ കണ്ടുപോയതാ അപ്പുവിനെ,

“അപ്പു ,,,എവിടെയോ ദൂരയാത്ര പോകുവാണെന്നു പറഞ്ഞു എവിടെയാ ?”

“തേടിപോകാ കൊച്ചമ്മെ ,,, എന്റെ കുടുംബത്തെ ,,, അതിനുള്ള കുറച്ചു വഴികൾ കിട്ടി, കുടുംബം ഇല്ലാത്ത അസത്തുക്കൾക്കു പിറന്നവന്റെ വല്ലാത്തൊരു മോഹമാ ആ കുടു൦ബം എന്തെന്ന് കണ്ടുപിടിക്കുവാൻ ”

മാലിനി ആകെ വിഷമത്തിൽ ആയി , രാജശേഖരൻ അവന്റെ മുന്നിൽ പറഞ്ഞത് അല്ലെ ആ വാക്കുകൾ

“എന്താ അപ്പു ,,,,,,,,ഇതൊക്കെ ഇപ്പോളും മനസിൽ വെച്ചേക്കുവാണോ ?”

“എനിക്ക് നല്ല ഓർമ്മശക്തി ഉണ്ട് കൊച്ചമ്മേ ,, അതുകൊണ്ടു ഓരോരുത്തരും എന്നോട് കാണിച്ചതും പറഞ്ഞതും കുത്തും കോമയും അടക്കം ഈ മനസ്സിൽ പതിപ്പിച്ചു വെച്ചിട്ടുണ്ട്, അതിപ്പോ കൊച്ചമ്മ ആയാലും , കൊച്ചമ്മയുടെ മകൾ ആയാലും , സാർ ആയാലും ഒക്കെ, ഇപ്പോൾ അല്ലെ നിങ്ങൾക് ഞാൻ ആദിശങ്കരൻ എന്ന അപ്പു ആയിട്ടുള്ളു , അതിനു മുൻപ്പ് വീട്ടുവേലക്കാരൻ തെണ്ടി അപ്പു ആയിരുന്നല്ലോ ,, ഒന്നും മറക്കില്ല ഞാൻ ,,,,,,,,,,,,”

“മാലിനി ഒന്നും മിണ്ടിയില്ല ,,, എന്നെ ഇങ്ങനെ നോവിക്കാൻ നിനക്കു വലിയ ഇഷ്ടമാണല്ലോ ”

“ഞാൻ ആരെയും നോവിചില്ലാലോ , ഞാൻ പറയുന്നത് കേട്ട് നോവ് തോന്നുന്നു എങ്കിൽ അതിനു ഞാൻ എന്ത് ചെയ്യാനാ  ?”

“അപ്പൊ ഞാൻ പോകാണ്‌ ഒരു ദൂ ,, ,,,ര യാത്രക്കാ,,,പോകുന്നത് മിഥിലയിലേക്ക്  ”

അതുകേട്ടു ആശ്ചര്യത്തോടെ മാലിനി ചോദിച്ചു

“മിഥിലയിലോ ?”

“അതെ മിഥില ”

“അപ്പു അതിനു അടുത്താണ് എന്റെ നാട് വൈശാലി ”

“അതും അറിയാം ..”

“അപ്പു എങ്കിൽ തീർച്ചയായും സമയം ഉണ്ടെങ്കിൽ അവിടെ കൂടെ കാണാനായി പോകണം , കാണാൻ ഭംഗി ഉള്ള സ്ഥലങ്ങൾ ആണ്”

“എന്നിട്ടു ഞാൻ രാത്രി നിൽക്കുവാനായി ഒന്നുകിൽ പ്രജാപതി കൊട്ടാരത്തിലെ അന്തപുരത്തിൽ കയറാം ഇല്ലെങ്കിൽ എന്നെ മാലയിട്ടു സ്വീകരിക്കാൻ ദേവർമഠം ഉണ്ടല്ലോ ,,, എന്താ കൊച്ചമ്മെ ”

അതുകേട്ടു തന്നെ കളിയാക്കിയ ആ മറുപടിയിൽ മാലിനി ചിരിച്ചു

“പോടാ ,,,,,,,,,,, എന്തായാലും ഞാൻ പ്രാർത്ഥിക്കാം ,, ഉദ്ദേശിച്ച കാര്യങ്ങളൊക്കെ ഭംഗി ആയി നടക്കുവാനായി”

“ശരി കൊച്ചമ്മേ ”

“അപു ,,,,,,,,,”

“എന്തോ ”

“എന്റെ മോളോട് ഒന്ന് കൂട്ടാവോ ?”

“ഇല്ല കൊച്ചമ്മേ ,,ഒരിക്കലും ഉണ്ടാവില്ല”

“ഹമ്……നിർബന്ധിക്കാൻ എനിക്ക് പറ്റില്ലാലോ …..”

“നിര്ബന്ധിച്ചാലും കേൾക്കില്ല , അനുസരിക്കില്ല ”

“എന്റെ അപ്പുവല്ലേ ,,ഞാൻ അറിയാത്ത അപ്പൂവൊന്നുമല്ലോ ,,കൂട്ടായിക്കോളും”

മാലിനി ചെറുചിരിയോടെ പറഞ്ഞു

“ആ നോക്കി ഇരുന്ന മതി ”

“ഉവ്വ് നോക്കി തന്നെയാ ഇരിക്കുന്നത് ”

“അപ്പോൾ ശരി കൊച്ചമ്മേ ,,ഞാൻ എന്ന എന്റെ വണ്ടി സ്റ്റാർട്ട് ചെയ്യട്ടെ ”

“ആയിക്കോട്ടെ അപ്പു ,,ഇനി വൈകണ്ട ,,അപ്പൊ ഓൾ ദി ബെസ്ററ് ”

ആദി ജീപ്പ് സ്റ്റാർട്ട് ചെയ്തു

സന്തോഷം നിറഞ്ഞ മനസോടെ വണ്ടി മുന്നോട്ടേക് എടുത്തു

പോകും വഴി റോയിടെ വില്ലയിലും കയറി

അവിടെ അവനു വേണ്ടി ക്യാമറ ഒക്കെ എടുത്തു റെഡി ആക്കി വെച്ചിരുന്നു.

അവൻ അതും വാങ്ങി നേഹയോട് യാത്ര പറഞ്ഞു

നേരെ ജീപ്പിൽ കയറി

ജീപ്പ് മുന്നോട്ടേക്ക് എടുത്തു

അങ്ങനെ ടൌൺ കഴിഞ്ഞു

ചെക്ക്പോസ്റ്റ് എത്തി , അവിടെ ചെക്കിങ് ഒക്കെ കഴിഞ്ഞു

അവിടെ നിന്നും വണ്ടി എടുത്തു.

ഇനി ലക്‌ഷ്യം

മിഥില

 

 

Recent Stories

The Author

51,474 Comments

  1. bro first sesaon kazhinjhe oru pdf upload cheyumo

  2. *വിനോദ്കുമാർ G*❤

    സ്‌നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥❤❤♥❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. പഴയ സന്യാസി

    Harshan bro we navarathan kuruma kazhichittullathano evide kittum ith

  4. അറക്കളം പീലിച്ചായൻ

    14 തീർന്നു

  5. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി ഹർഷൻ നിങ്ങൾ സൂപ്പർ ആണ് ഈ കഥ അമിഷ്ന്റെ മെലുഹയിലെ ചിരംജീവികൾ എന്ന
    നോവൽ പോലെ സൂപ്പർ ആണ് അടുത്ത ലക്കം 28 എന്നാണ് വരുന്നത് സൂപ്പർ സൂപ്പർ സൂപ്പർ

  6. നിർത്തും എന്ന് ഒന്നും പറയല്ലേ ബ്രോ 😢 .
    അടിപൊളി എന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും

    😊😊❤️

  7. Harshan,
    I understand that prabodha is only part 1 of a trilogy that you are planning from your earlier comments. Now that you are stopping it with a feel-good no-suspense moment you say. Does it mean there are no more parts? Let me hope that wont be the case 🙂

    I feel that you should make it to a trilogy of books. But in that case, I believe you have some scope to improve on the first few chapters. But overall, it is a very impressive work.

    1. 30 ode kazhiyum

      Pinne season 2
      Angane aanu

      Kalakeyanumayulla yudham okke adutha randu chapter kondu kazhiyum

  8. ശ്രിയക്ക് വഴക്ക് കേട്ടത് വായിച്ചു ഞാൻ തലതല്ലി ചിരിച്ചു 😂😂😂😂😂😂😂😂😂😂😂വല്ലാത്തൊരു മനസുഖം അവളുടെ കുശുമ്പും കരച്ചിലും ഒക്കെ വായിക്കുമ്പോ 😆😆😆😆

  9. കുറച്ചു നാളുകൾക്ക് മുൻപ് ഇതിന്റെ ആദ്യ പാർട്ട്‌ വായിച്ചു നിർത്തി . കാരണം കണ്ണ് നിറയാതെ വായിച്ചു തീർക്കാൻ പറ്റുന്നില്ല. 2 ദിവസം മുൻപ് വീണ്ടും തുടങ്ങി എവിടെ എത്തി നിൽക്കുന്നു. ഇങ്ങനെ ഒരു കഥ എഴുതാൻ പരന്ന ഒരു വായന വേണം. ഒരു ഗവേഷണ താല്പര്യം വേണം പിന്നെ ഭാവനയും. എല്ലാം ഒത്തിണങ്ങിയ ഒരു നല്ല കഥ. ശിവ പാർവതി പ്രണയം പണ്ടേ ഇഷ്ടം ആണ്. കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒരു കുട്ടിയുണ്ട് . പരസ്പരം ഇഷ്ടം ആണെന്ന് അറിയാമെങ്കിലും , ഒരിക്കലും സ്വന്തം ആക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് തുറന്നു പറയാൻ പറ്റാത്ത പോയ ഒരു പ്രണയം. ഇത് വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത്. ഇന്നും ആ ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നു ഒരു തരിപോലും കുറയാതെ. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അവൾക്കായി.

  10. സൂപ്പർ സ്റ്റോറി..❤❤

  11. Love you harshan chettan😍

  12. ചേട്ടാ ഞാൻ എന്താണ് പറയുക. സത്യത്തിൽ ഇതുപോലെ ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ വേറേ വായിച്ചിട്ടില്ല. ഒരുപാട് സമയം രാത്രി ഉറങ്ങാതെയാണ് വായിക്കുന്നത്. ഇനിയും നല്ല രീതിയിൽ ഇതിന്റെ ബാക്കി എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.

  13. Bhavana kurachukoode vikasikkanudu,anubavathiloode shivane ariyu,thanks for. Feelings of rudhra

    1. നന്ദി

      ഭാവന ഇനിയും വികസിപ്പിക്കാൻ ശ്രമിക്കാം..

      അനുഭവത്തിലൂടെ താങ്കൾ ശിവനെ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല..

      ഞാൻ അറിഞ്ഞിട്ടില്ല..

      അക്ഷരങ്ങളിലൂടെ അറിയാനുള്ള ശ്രമം ആണ്..

    2. Angane paryale Katha predictable ayirunu ene parnajirunel better ayene🤭🤭🤭

  14. “27 ഭാഗമായിട്ടും ഒരു വാക്ക് പോലും കുറിക്കാത്തവർ , എനിക്ക് 27 ഭാഗങ്ങളിൽ നിങ്ങൾക് തരാവുന്ന ഒരു കുഞ്ഞു സന്തോഷത്തെ ആണ് ഇല്ലാതെ ആക്കിയത്,, ആക്കുന്നത് ,,,” mashe…ithu shartikkum konduttoooo……5 days kondu ithrem vayichu engil , facebookum intagram ithinu vendi matti vachu engil ..അപരാജിതൻ athinte effect athra undu ….oru valatha positive energy kittunnundu….oru 10 – 15 years munne ithu irangiyirunnengil athu vayichirunnengil chilraude jeevitham (including mine ) mariyene ….ithilum kooduthal parayan undu enukku athu pinee…ithinu munneee ulla partsil comment cheythittila sorry for that …but after finishing ithu onnu koode vayikkenam..apoo ellathilum comment idum…

    1. താങ്ക്സ് ഡിയർ

      1. മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ കൂടെ വായിക്കണേ..

  15. NJA EPPOZHA VAYICHE THIRNNATHE
    MK YUM HARSHANUM ANNE ENIKKE ESHTTAPETTA KADHAKRITHUKAL
    NJAN ORU SAMSHAYAM JODIKKATTE TANKKAL
    SANTHOSH GEORGE KULANGARA ANNOOO

  16. Adipoli, itreyem Nalla ore katha lifil vayichitilla

  17. കുഞ്ഞിമോൻ

    ഓരോ പാർട്ടും 100ൽ അധികം പേജൂ കൾ ഉള്ളത് കൊണ്ട് ആദ്യം വായിക്കാൻ മടിച്ചു…… പിന്നെ വെറുതേ ഒരു പാർട്ട് വായിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു….. കാരണം ഒരു ദിവസത്തെ ഉറക്കം പോയി രാത്രി വരെ വായിച്ചു തലവേദനിച്ചു…. ദൈവങ്ങളിലും മിത്തുകളിലും മതങ്ങളിലും ഒന്നും വിശ്വസിക്കാത്ത ആളായത് കൊണ്ട്., (ഓരോ പ്രദേശത്തെ ഒരു ദൈവവും ഇന്നേവരെ അവർ വിരചിതമായ കഥകളിലെ കോണ്ടിനെന്റിനപ്പുറം സ്വാധീനം പ്രകടിപ്പിച്ചില്ല എന്നത് തന്നെയാണ് ഓരോ ദൈവങ്ങളുടെയും ന്യൂന്നത.:) ചില മിത്ത്കൾ അതിന്റെ പാട്ടിന് വിട്ട് കഥ എന്ന നിലയിൽ തന്നെ വായിച്ചു പോകുന്നു… എക്സലൻറ് വർക്…. താങ്ക്സ് ഫോർ സച്ച് എ ബ്യൂട്ടിഫുൾ റീഡിംഗ് എക്സ്പീരിയൻസ്.

  18. Nalla novel… waiting for next part… god bless you

    1. ഇതിൽ തന്നെ 27 പാർട്ട് ൨,3,,4 കൂടെ ഉണ്ടല്ലോ ബ്രോ അത് വായിക്കൂ

  19. സ്റ്റീഫൻ നെടുമ്പള്ളി

    പൊളിച്ച് മച്ചാനെ

  20. Edo urangan pattunnillado aadhhyamayitta Oru kadha karanam Urakkam povunnath oro partum vaayikkumbo vallatha Oru positive energy aa… Oru apeksha und enthu vannalum kadha Muzhuvanum ezhuthanam allenkil pakuthikk vach ninnu poyathinte vallatha sankadam undavm…… Adutha part ennuvarum ennuvarum enn aalochich Pinne ithil thamne Aavuollu athonda….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com