അപരാജിതൻ 14 [Harshan] 9410

Views : 1216755

അന്ന് രാത്രി ശിവശൈലത്തു

മുത്യാരമ്മയുടെ തടവിൽ ആയി പോയ ചാരുലതയുടെ  അമ്മമ്മ ആയ ഈശമ്മ, അവരുടെ ഒറ്റമുറി വീട്ടിൽ ഒരു മൂലയ്ക്ക് സജ്ജീകരിച്ചിരിക്കുന്ന കുഞ്ഞു അടുപ്പിൽ ഭക്ഷണം ഉണ്ടാക്കുകയാണ്. അവർക്കു  ചാരുവിനെ കൊണ്ടുപോയ അന്ന് മുതൽ കണ്ണീർ ഒഴിഞ്ഞിട്ടില്ല , ജീവൻ നില നിർത്താനുള്ള അന്നം മാത്രം ഉണ്ടാക്കും , ഒരു പങ്കു ചാരുവിനായി അവർ കരുതും , തന്റെ കൊച്ചുമകൾ രാത്രി എങ്ങാനും വന്നാലോ എന്ന് കരുതി ആണ്, അവൾ വിശന്നു വന്നാൽ അവളെ ഊട്ടാൻ എന്തേലും വേണ്ടേ എന്ന് കരുതി ആണ് ആ വൃദ്ധ ഇങ്ങനെ ചെയ്യുന്നത്. കൊച്ചുമകൾ എന്നാൽ ജീവനാണ് അവർക്കു , വർഷങ്ങൾ ആയി ആ ‘അമ്മ ചാരുവിനെ കണ്ടിട്ട്

അവൾക്കുള്ള ഭക്ഷണം ഉണ്ടാക്കി അവർ ഒരു പാത്രത്തിൽ ആക്കി അടച്ചു വെച്ച് അവിടെ നിന്നും ഇറങ്ങി , നടന്നു ഗ്രാമത്തിന്റെ കവാടത്തിനു മുന്നിൽ പോയി അവിടെ ഉള്ള തിണ്ണയിൽ ഇരിക്കുക ആയിരുന്നു , അതവരുടെ ശീലം ആണ്, കൊച്ചുമകൾ വരും എന്ന് മനസിൽ കരുതി അവളുടെ വരവ് കാത്തു ഇരിക്കുന്ന ആ പാവം അമ്മമ്മ .

എല്ലാവർക്കും അവരുടെ വിഷമമൊക്കെ അറിയാം , ആശ്വസിപ്പിക്കുക അല്ലാതെ വേറെ ഒരു നിവൃത്തിയും അവർക്കും ഇല്ലല്ലോ ,  മുത്യാരമ്മയുടെ മാളികമുറ്റത്ത്‌ കയറാൻ പോലും ശിവശൈലത്തെ ആർക്കും അനുവാദമില്ല , അവിടെ വലിയ ഗേറ്റിനു പുറത്തു കാത്തു നിന്ന് പുറത്തു നില്കുന്ന കാവല്കാരോട് ചെന്ന് പറഞ്ഞാൽ അവർ അത് മുത്യാരമയുടെ കാതിൽ എത്തിക്കും എന്ന് മാത്രം .

അവർ ആ ഇരിപ്പു അങ്ങനെ ഇരുന്നു ,

ഒപ്പം നിറയുന്ന കണ്ണ് ചേല തുമ്പു കൊണ്ട് തുടച്ചു കൊണ്ടിരുന്നു

ശങ്കരായ ശങ്കരായ ശങ്കരായ ശങ്കര

ശിവ ശങ്കരായ ശങ്കരായ ശങ്കരായ ശങ്കര

ശങ്കരായ ശങ്കരായ ശങ്കരായ ശങ്കര

പാഹി പാഹി ശങ്കരായ ശങ്കരായ ശങ്കര

ശിവഭക്തയായ ഈശമ്മ ശങ്കര നാമം ജപിച്ചു കൊണ്ടിരുന്നു

അപ്പോളാണ് വൈദ്യരയ്യ അവിടെ  എത്തിയത്

അദ്ദേഹം ഈശമ്മയുടെ അടുത്തിരുന്നു

ഈശമ്മാ ,,, നല്ല തണുപ്പുണ്ടല്ലോ , എന്തിനാ ഇങ്ങനെ ഇരിക്കുന്നത് ?

എന്റെ ചാരു വന്നാലോ …………..ഇടറുന്ന തൊണ്ടയുടെ ആ അമ്മമ്മ പറഞ്ഞു

അവരുടെ ഉള്ളിലെ വിഷമമൊക്കെ അദ്ദേഹത്തിനും അറിയാം

എന്ത് പറഞ്ഞാണ് അവരെ ആശ്വസിപ്പിക്കുക എന്നത്, അദ്ദേഹത്തിനും അറിയില്ലയിരുന്നു

അവളെ ഒന്ന് കാണാൻ ഒരു വഴി ഉണ്ടാക്കാമോ വൈദ്യരയ്യ .. എപ്പോ വേണേലും ഞാൻ മണ്ണോടു പോകാം

അതിനു മുന്നേ എങ്കിലും എന്റെ പൊന്നിൻകുടത്തിനെ ഒന്ന് കാണാൻ കൊതി ആയിട്ടാ,,  ദുഷ്ടന്മാരാ അവിടെ ,,, ഒരുപാട് ഉപദ്രവിക്കുന്നുണ്ടാകും എന്റെ കുട്ടിയെ ,,കുഞ്ഞു വേദന വന്നാൽ പോലും അലറി കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞാ ,,,,,,,,,,,,,,,

അത് പറഞ്ഞു തീരും മുൻപേ അവര്‍ പൊട്ടി കരഞ്ഞു

 

അത് കണ്ടപ്പോൾ വൈദ്യരയ്യക്ക് ആകെ സങ്കടമായി

അദ്ദേഹത്തിന്റെ കണ്ണുകളും നിറഞ്ഞു

 

“കരയല്ലേ ഈശമ്മ ,, സ്വാമി കൂടെ വരട്ടെ , നമുക് എന്തേലും ഒരു വഴിയുണ്ടാക്കാം,,

നോക്കട്ടെ ,,നാളേ നമുക് അവരുടെ കവാടത്തിൽ പോയി കാത്തു നിന്ന് കാലുപിടിച്ചു നോക്കാം

ഒന്ന് കാണാനെങ്കിലും അനുവദിക്കുമോ എന്ന് … ഈശമ്മ വിഷമിക്കല്ലേ ,,, “

അവർ കണ്ണുകൾ തുടച്ചു

ദൂരത്തേക്ക് നോക്കി , വീണ്ടും തന്റെ കൊചുമകളെ കാത്തോളണേ എന്ന് കരഞ്ഞു പ്രാത്ഥിച്ചു

ശങ്കര നാമം ജപിച്ചു കൊണ്ടിരുന്നു

 

ശങ്കരായ ശങ്കരായ ശങ്കരായ ശങ്കര

ശിവ ശങ്കരായ ശങ്കരായ ശങ്കരായ ശങ്കര

ശങ്കരായ ശങ്കരായ ശങ്കരായ ശങ്കര

പാഹി പാഹി ശങ്കരായ ശങ്കരായ ശങ്കര

 

വൈദ്യരയ്യ എഴുന്നേറ്റു

എന്നിട്ടു സ്വാമി അയ്യയുടെ ഭവനത്തിലേക്ക് പോയി

സ്വാമി അയ്യ പൂജകൾ അവസാനിപ്പിക്കുന്ന വേളയിൽ ആയിരുന്നു

“ശംഭു ,,,,,,,,,,,മോനെ ,.,,,,,,,,,,,” വൈദ്യരയ്യ , സ്വാമി അയ്യയുടെ കൊച്ചുമകനായ ശംഭുവിനെ  വിളിച്ചു

ശംഭു പുറത്തേക്ക് വന്നു ” എന്താ അപ്പൂപ്പാ ”

“മോന്റെ മുത്തശ്ശൻ പൂജയിലാണോ ?”

“കഴിഞ്ഞു അപ്പൂപ്പാ , ഇപ്പോൾ തന്നെ വരും ”

” ശംഭു ,,ചിന്താമണി ഗുരുനാഥൻ എവിടെ ?”

“വല്യപ്പൂപ്പൻ ,, പുലര്‍ച്ചെ  ഇറങ്ങിയതാ പിന്നെ തിരികെ എത്തിയിട്ടില്ല ”

ഹമ്,,,,,,,,,,,,,,,,

അപ്പോളേക്കും സ്വാമി അയ്യാ പുറത്തേക്ക് ഇറങ്ങി

“എന്തായി  വൈദ്യരെ ,, എപ്പോ വന്നു ?”

“വന്നേ ഉള്ളു സ്വാമി , ഈശമ്മ , കവാട തിണ്ണയിൽ ഇരിക്കുകയാ , ചാരുവിനെയും കാത്ത് ”

സ്വാമി അയ്യക്കു മറുപടി ഒന്നും ഉണ്ടായിരുന്നില്ല

“സ്വാമി ,,,,,,,,,,,നമ്മുടെ ശിവശൈല സമൂഹത്തിന്റെ പ്രതിനിധി ആണ് അങ്ങ് , ഉപപ്രധിനിധി ആണ് ഞാനും , നമുക് എന്തേലും ഒന്ന് ചെയ്യണ്ടേ , അവരാകെ സങ്കടത്തിൽ ആണ് , ഒരു തവണ എങ്കിലും കൊച്ചുമകളെ ഒന്ന് കാണിച്ചു കൊടുക്കണ്ടേ , നമ്മുടെ  ഭാഗത്തു നിന്ന് ഒരു ശ്രമം എങ്കിലും വേണ്ടേ ”

“എന്താ വൈദ്യരെ ഈ പറയുന്നത് , നമ്മൾ  ശ്രമിക്കാഞ്ഞിട്ടാണോ , കുലോത്തമൻ അവളെ അവിടെ അടിമയാക്കി വെച്ചിരിക്കുക അല്ലെ , എത്ര തവണ നമ്മളവരുടെ കവാടത്തിനു പുറത്തു പോയി അപേക്ഷിച്ചതാ ,,,,,,,,,, ആ യക്ഷിയായ സ്ത്രീ ഒരു തവണ പോലും നമ്മുടെ വാക്കുകൾ ചെവി കൊണ്ടില്ലലോ ”

“സ്വാമി നാളെ നമുക്കവിടം വരെ ഒന്ന് പോയാലോ , ഈശമ്മയെയും കൂട്ടാം, അവരെ കണ്ടു ഒരു അലിവ് തോന്നി ചാരുവിനെ ഒന്ന് കാണിച്ചാലോ ”

സ്വാമി അയ്യ ,,ഒന്ന് ആലോചിച്ചു ,,

“ശരി വൈദ്യരെ ,,, നമുക് നാളെ പോകാം , ഒരു തവണ കൂടെ പരിശ്രമിക്കാം , അല്ലാതെ എന്ത് ചെയ്യുവാനാ ”

അപ്പോളാണ് കവാടതിണ്ണയിൽ നിന്നും എഴുന്നേറ്റു ആ പാവം ഈശമ്മ , അതുവഴി വന്നത്

അവർ സ്വാമി അയ്യയുടെ വീടിനു മുന്നിൽ എത്തി

“ഈശമ്മേ ”

അവർ അവരെ നോക്കി

“നമുക് നാളെ ഒന്ന് അവിടം വരെ പോകാം ,,പോയി അപേക്ഷിക്കാം , ഈശമ്മ കൂടെ വരൂ ,, നമുക് ഒരുമിച്ച് പോയി അവരോടു യാചിക്കാം ”

അതുകേട്ട് അവരുടെ മുഖം ഒന്നു തെളിഞ്ഞു

നിറഞ്ഞു വന്ന കണ്ണുനീര്‍ ചേല തുമ്പു കൊണ്ട് തുടച്ചു

അവരുടെ മുഖത്ത് സന്തോഷം നിറഞ്ഞു

“ഞാൻ പോയി എന്റെ പൊന്നുമോൾക്ക് പൂരപൊടി ഉണ്ടാക്കട്ടെ , അതവൾക് ഒരുപാട് ഇഷ്ടമാ ,, ”

അവർ അതും പറഞ്ഞു ആവേശത്തോടെ സാധിക്കുന്ന വേഗത്തിൽ നടന്നു വീട്ടിലേക്കു പോയി

“ശങ്കരാ ………………………നീ തന്നെ തുണ”

ആ സാധു വൃദ്ധയെ  നോക്കി സ്വാമി അയ്യാ കൈകൾ കൂപ്പി ഭഗവാനോട് പ്രാത്ഥിച്ചു

<<<<<<<O>>>>>>>

Recent Stories

The Author

51,474 Comments

  1. bro first sesaon kazhinjhe oru pdf upload cheyumo

  2. *വിനോദ്കുമാർ G*❤

    സ്‌നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥❤❤♥❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. പഴയ സന്യാസി

    Harshan bro we navarathan kuruma kazhichittullathano evide kittum ith

  4. അറക്കളം പീലിച്ചായൻ

    14 തീർന്നു

  5. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി ഹർഷൻ നിങ്ങൾ സൂപ്പർ ആണ് ഈ കഥ അമിഷ്ന്റെ മെലുഹയിലെ ചിരംജീവികൾ എന്ന
    നോവൽ പോലെ സൂപ്പർ ആണ് അടുത്ത ലക്കം 28 എന്നാണ് വരുന്നത് സൂപ്പർ സൂപ്പർ സൂപ്പർ

  6. നിർത്തും എന്ന് ഒന്നും പറയല്ലേ ബ്രോ 😢 .
    അടിപൊളി എന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും

    😊😊❤️

  7. Harshan,
    I understand that prabodha is only part 1 of a trilogy that you are planning from your earlier comments. Now that you are stopping it with a feel-good no-suspense moment you say. Does it mean there are no more parts? Let me hope that wont be the case 🙂

    I feel that you should make it to a trilogy of books. But in that case, I believe you have some scope to improve on the first few chapters. But overall, it is a very impressive work.

    1. 30 ode kazhiyum

      Pinne season 2
      Angane aanu

      Kalakeyanumayulla yudham okke adutha randu chapter kondu kazhiyum

  8. ശ്രിയക്ക് വഴക്ക് കേട്ടത് വായിച്ചു ഞാൻ തലതല്ലി ചിരിച്ചു 😂😂😂😂😂😂😂😂😂😂😂വല്ലാത്തൊരു മനസുഖം അവളുടെ കുശുമ്പും കരച്ചിലും ഒക്കെ വായിക്കുമ്പോ 😆😆😆😆

  9. കുറച്ചു നാളുകൾക്ക് മുൻപ് ഇതിന്റെ ആദ്യ പാർട്ട്‌ വായിച്ചു നിർത്തി . കാരണം കണ്ണ് നിറയാതെ വായിച്ചു തീർക്കാൻ പറ്റുന്നില്ല. 2 ദിവസം മുൻപ് വീണ്ടും തുടങ്ങി എവിടെ എത്തി നിൽക്കുന്നു. ഇങ്ങനെ ഒരു കഥ എഴുതാൻ പരന്ന ഒരു വായന വേണം. ഒരു ഗവേഷണ താല്പര്യം വേണം പിന്നെ ഭാവനയും. എല്ലാം ഒത്തിണങ്ങിയ ഒരു നല്ല കഥ. ശിവ പാർവതി പ്രണയം പണ്ടേ ഇഷ്ടം ആണ്. കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒരു കുട്ടിയുണ്ട് . പരസ്പരം ഇഷ്ടം ആണെന്ന് അറിയാമെങ്കിലും , ഒരിക്കലും സ്വന്തം ആക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് തുറന്നു പറയാൻ പറ്റാത്ത പോയ ഒരു പ്രണയം. ഇത് വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത്. ഇന്നും ആ ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നു ഒരു തരിപോലും കുറയാതെ. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അവൾക്കായി.

  10. സൂപ്പർ സ്റ്റോറി..❤❤

  11. Love you harshan chettan😍

  12. ചേട്ടാ ഞാൻ എന്താണ് പറയുക. സത്യത്തിൽ ഇതുപോലെ ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ വേറേ വായിച്ചിട്ടില്ല. ഒരുപാട് സമയം രാത്രി ഉറങ്ങാതെയാണ് വായിക്കുന്നത്. ഇനിയും നല്ല രീതിയിൽ ഇതിന്റെ ബാക്കി എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.

  13. Bhavana kurachukoode vikasikkanudu,anubavathiloode shivane ariyu,thanks for. Feelings of rudhra

    1. നന്ദി

      ഭാവന ഇനിയും വികസിപ്പിക്കാൻ ശ്രമിക്കാം..

      അനുഭവത്തിലൂടെ താങ്കൾ ശിവനെ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല..

      ഞാൻ അറിഞ്ഞിട്ടില്ല..

      അക്ഷരങ്ങളിലൂടെ അറിയാനുള്ള ശ്രമം ആണ്..

    2. Angane paryale Katha predictable ayirunu ene parnajirunel better ayene🤭🤭🤭

  14. “27 ഭാഗമായിട്ടും ഒരു വാക്ക് പോലും കുറിക്കാത്തവർ , എനിക്ക് 27 ഭാഗങ്ങളിൽ നിങ്ങൾക് തരാവുന്ന ഒരു കുഞ്ഞു സന്തോഷത്തെ ആണ് ഇല്ലാതെ ആക്കിയത്,, ആക്കുന്നത് ,,,” mashe…ithu shartikkum konduttoooo……5 days kondu ithrem vayichu engil , facebookum intagram ithinu vendi matti vachu engil ..അപരാജിതൻ athinte effect athra undu ….oru valatha positive energy kittunnundu….oru 10 – 15 years munne ithu irangiyirunnengil athu vayichirunnengil chilraude jeevitham (including mine ) mariyene ….ithilum kooduthal parayan undu enukku athu pinee…ithinu munneee ulla partsil comment cheythittila sorry for that …but after finishing ithu onnu koode vayikkenam..apoo ellathilum comment idum…

    1. താങ്ക്സ് ഡിയർ

      1. മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ കൂടെ വായിക്കണേ..

  15. NJA EPPOZHA VAYICHE THIRNNATHE
    MK YUM HARSHANUM ANNE ENIKKE ESHTTAPETTA KADHAKRITHUKAL
    NJAN ORU SAMSHAYAM JODIKKATTE TANKKAL
    SANTHOSH GEORGE KULANGARA ANNOOO

  16. Adipoli, itreyem Nalla ore katha lifil vayichitilla

  17. കുഞ്ഞിമോൻ

    ഓരോ പാർട്ടും 100ൽ അധികം പേജൂ കൾ ഉള്ളത് കൊണ്ട് ആദ്യം വായിക്കാൻ മടിച്ചു…… പിന്നെ വെറുതേ ഒരു പാർട്ട് വായിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു….. കാരണം ഒരു ദിവസത്തെ ഉറക്കം പോയി രാത്രി വരെ വായിച്ചു തലവേദനിച്ചു…. ദൈവങ്ങളിലും മിത്തുകളിലും മതങ്ങളിലും ഒന്നും വിശ്വസിക്കാത്ത ആളായത് കൊണ്ട്., (ഓരോ പ്രദേശത്തെ ഒരു ദൈവവും ഇന്നേവരെ അവർ വിരചിതമായ കഥകളിലെ കോണ്ടിനെന്റിനപ്പുറം സ്വാധീനം പ്രകടിപ്പിച്ചില്ല എന്നത് തന്നെയാണ് ഓരോ ദൈവങ്ങളുടെയും ന്യൂന്നത.:) ചില മിത്ത്കൾ അതിന്റെ പാട്ടിന് വിട്ട് കഥ എന്ന നിലയിൽ തന്നെ വായിച്ചു പോകുന്നു… എക്സലൻറ് വർക്…. താങ്ക്സ് ഫോർ സച്ച് എ ബ്യൂട്ടിഫുൾ റീഡിംഗ് എക്സ്പീരിയൻസ്.

  18. Nalla novel… waiting for next part… god bless you

    1. ഇതിൽ തന്നെ 27 പാർട്ട് ൨,3,,4 കൂടെ ഉണ്ടല്ലോ ബ്രോ അത് വായിക്കൂ

  19. സ്റ്റീഫൻ നെടുമ്പള്ളി

    പൊളിച്ച് മച്ചാനെ

  20. Edo urangan pattunnillado aadhhyamayitta Oru kadha karanam Urakkam povunnath oro partum vaayikkumbo vallatha Oru positive energy aa… Oru apeksha und enthu vannalum kadha Muzhuvanum ezhuthanam allenkil pakuthikk vach ninnu poyathinte vallatha sankadam undavm…… Adutha part ennuvarum ennuvarum enn aalochich Pinne ithil thamne Aavuollu athonda….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com