അഥർവ്വം 7[ചാണക്യൻ] 147

“മോളെ സേഫ് ആയിട്ട് അവളുടെ വീട്ടിൽ എത്തിക്കണം കേട്ടോ ”

അനന്തു ആയ്ക്കോട്ടെ എന്ന അർത്ഥത്തിൽ തലയാട്ടി.

എന്തോ ഒരു ഉൾപ്രേരണയിൽ അനന്തു അരുണിമയുടെ കയ്യെടുത്തു അവന്റെ വയറിൽ പിണച്ചു വച്ചു.

അരുണിമ ആദ്യം ഒന്നു അമ്പരന്നെങ്കിലും വണ്ടിയിൽ നിന്നും വീഴാതിരിക്കാൻ വേറെ വഴി ഇല്ലാത്തതിനാൽ അവനെ അനുസരിച്ചു.

അനന്തു സാവധാനം ബുള്ളറ്റ് മുൻപോട്ട് എടുത്തു.

വണ്ടിക്ക് അധികം ഇളക്കം വരുത്താതെ അനന്തു സൂക്ഷ്മമായി ഓടിച്ചു.

ബുള്ളറ്റിനു പുറകിൽ ഇരുന്നുകൊണ്ടുള്ള യാത്ര അവളെ വല്ലാതെ ഹരം കൊള്ളിച്ചു.

മുഖത്തു ഊക്കിൽ വന്നടിക്കുന്ന തെന്നലിനും റോഡിനു ഇരുവശവും നീണ്ടു കിടക്കുന്ന പാടത്തിനും പ്രകൃതിയുടെ പച്ചപ്പിനും കുന്നുകളും മലകളും ഒക്കെ ഇന്ന് പതിവിനു വിപരീതമായി സുന്ദരമായ ഒരു അനുഭൂതി തനിക്ക് സമ്മാനിക്കുന്നതായി അവൾക്ക് തോന്നി.

ഇതൊക്കെ മുൻപൊക്കെ ഒരുപാട് തവണ കണ്ടിട്ടുള്ളതാണെങ്കിലും ആദ്യമായി കാണുന്ന പ്രതീതി ആയിരുന്നു അരുണിമയ്ക്ക്.

യാത്രയിൽ അങ്ങനെ മുഴുകിയിരിക്കവേ പൊടുന്നനെ അരുണിമയുടെ കണ്മുൻപിൽ പല തരം നിഴൽ ചിത്രങ്ങൾ മിന്നി മറയാൻ തുടങ്ങി.

ഒരു ബൈക്കിന് പിറകിൽ ഒരാളെ  കെട്ടിപിടിച്ചുകൊണ്ടു പോകുന്ന ഒരു പെൺകുട്ടിയെ അവൾ അവ്യക്തമായി കണ്ടു.

പതിയെ അരുണിമയുടെ ശ്വാസ ഗതി ഉയരുവാൻ തുടങ്ങി.

അവളുടെ ചെന്നിയിൽ നിന്നും വിയർപ്പ് തുള്ളികൾ ചാലു പോലെ ഒഴുകാൻ തുടങ്ങി.

കണ്ണുകൾ മങ്ങി ചെറുതായി നിയന്ത്രണം നഷ്ട്ടപ്പെടുന്ന പോലെ തോന്നിയപ്പോൾ അരുണിമ അനന്തുവിന്റെ ചുമലിൽ തല ചായ്ച്ചു.

13 Comments

  1. സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു

  2. Mashaa kadha nanayittunda ??? vegam thane adutha part idanee???

  3. ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
    ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
    ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു

  4. ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?

  5. സൂര്യൻ

    ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.

  6. chaanuse….

  7. വിനോദ് കുമാർ ജി ❤

    ♥♥❤❤❤

  8. ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??

  9. വിരഹ കാമുകൻ???

    First❤

Comments are closed.