അഥർവ്വം 7[ചാണക്യൻ] 147

സീത അവളെ നോക്കി പുഞ്ചിരിച്ചു.

”ബാക്കി വിശേഷങ്ങൾ പിന്നെയാവാം.. അവൾ ഇത്രേം യാത്ര ചെയ്ത് വന്നതല്ലേ.. ഒന്ന് വിശ്രമിക്കട്ടെ.. ”

സീത അവളുടെ രക്ഷയ്ക്കെത്തി.

“എന്നാൽ നീ പോയി ഒന്നുറങ്ങ് പെണ്ണെ………….പിന്നെ കാണവേ  ”

മാലതി അവളുടെ കയ്യിൽ പിടിച്ചു.

“ശരിയെടി പിന്നെ കാണാം.. എനിക്ക് നല്ല തലവേദനയാ ഒന്നുറങ്ങണം.  ”

“ലക്ഷ്മി മോൾടെ മുറി നേരത്തെ ഒരുക്കിയില്ലേ”

ശങ്കരൻ ഗൗരവത്തോടെ വിളിച്ചു ചോദിച്ചു.

“ഉവ്വ് അച്ഛാ എല്ലാം നേരത്തെ തന്നെ ശരിയാക്കിയിട്ടുണ്ട്.”

സീത ഉറക്കെ മറുപടി പറഞ്ഞു. ശങ്കരൻ ബാലരാമാനുമായി സംസാരിക്കുന്ന തിരക്കിൽ ആയിരുന്നു.

ലക്ഷ്മി മാലതിയോട് തലയാട്ടി കാണിച്ചുകൊണ്ട് സീതയുടെ കൂടെ നടന്നു. നടുമുറ്റം കഴിഞ്ഞതും ലക്ഷ്മി സീതയെ പിടിച്ചു മുഖത്തോട് നോക്കി.

“ഏട്ടത്തി മാലതി ആകെ തടിച്ചു സുന്ദരിയായല്ലേ……….പണ്ട് എങ്ങനെ ഉണ്ടായിരുന്ന പെണ്ണാ………..ഇപ്പൊ ആകെ മാറി. ”

“ശരിയാ ലക്ഷ്മി………… ആകെ കഷ്ടപ്പാടിൽ ആയിരുന്നു അവൾ…………..ബാലരാമേട്ടനാ അവളെ കണ്ടു പിടിച്ചേ.. ”

“അതു നന്നായി………….. ഇത്രേം സൗകര്യങ്ങൾ ഇവിടെ ഉണ്ടായിട്ടും ആരോടുള്ള വാശി തീർക്കാനാ അവൾ ഇത്രേം കാലം ഒളിച്ചു ജീവിച്ചത്? ”

ലക്ഷ്മി സംശയത്തോടെ ചോദിച്ചു.

“അച്ഛനെ പേടിച്ചിട്ടാവും അവൾ വരാതിരുന്നേ…………. ഇത് അവളുടെ വീട് കൂടിയല്ലേ…………..ഇവിടാ ഇനി അവൾ ജീവിക്കണ്ടേ ”

ഉറച്ച ശബ്ദത്തിൽ സീത പറഞ്ഞു.

“ശരിയാ ഏട്ടത്തി…………. ഇനി അവളെയും പിള്ളേരെയും എങ്ങോട്ടും വിടരുത് ”

സംസാരിച്ചുകൊണ്ടു നടന്നു അവർ തെക്കിനി അറയിലേക്ക് എത്തി.

അവിടുള്ള ദേവന്റെ മുറി കണ്ടതും ലക്ഷ്മി പൊടുന്നനെ തറഞ്ഞു നിന്നു.

അവൾ ആ മുറിയിലേക്ക് ഉറ്റു നോക്കി.

പതിയെ അവളുടെ കാലുകൾ ആ മുറി ലക്ഷ്യമാക്കി ചലിച്ചു.

മുറിയുടെ മുൻപിൽ എത്തിയതും വല്ലാത്തൊരു വിറയൽ നെഞ്ചിനുള്ളിൽ കുടി കൊള്ളുന്ന പോലെ അവൾക്ക് തോന്നി.

എന്തോ ഒരു തരം നഷ്ട്ടബോധം അവളെ അപ്പൊ വേട്ടയാടിക്കൊണ്ടിരുന്നു.

പതിയെ അവൾ ആ വാതിലിൽ തള്ളിയതും അത് മലർക്കനെ തുറന്നു.

ലക്ഷ്മി സംശയത്തോടെ സീതയെ പാളി നോക്കിയ ശേഷം ഉള്ളിലേക്ക് കടന്നു ചെന്നു.

മുറിയ്ക്ക് ചുറ്റുപാടും അവൾ ചുഴിഞ്ഞു നോക്കി. മുറിയിൽ ആകപ്പാടെ മാറ്റം വന്നപോലെ അവൾക്ക് തോന്നി.

അങ്ങിങ്ങായി ആരുടെയോ വസ്ത്രങ്ങൾ കൂട്ടിയിട്ടതും സാധന സാമഗ്രികൾ അടുക്കി വച്ചതും ബെഡ് മനോഹരമായി വിരിച്ചിട്ടത് കണ്ടതും അവളുടെ ഉള്ളിൽ സംശയം ഉണർന്നു.

ലക്ഷ്മി കോപത്തോടെ സീതയെ നോക്കി.

“ആരാ ഇപ്പൊ ഇവിടെ പൊറുതി ? ”

ലക്ഷ്മി ചീറിക്കൊണ്ട് ചോദിച്ചു.

“മാലതിയുടെ മോനാ ലക്ഷ്മി ”

സീത അല്പം ഭയത്തോടെ അവളെ നോക്കി.

“ഏട്ടത്തിക്ക് അറിയുന്നതല്ലേ വേറാരും ഈ
റൂമിൽ കേറണത് എനിക്ക് ഇഷ്ടമല്ലെന്നു……….. എന്നിട്ടാണോ ഇവിടെ അവനെയൊക്കെ പൊറുപ്പിച്ചത്. ”

“അമ്മയുടെ അഭിപ്രായം ആയിരുന്നു മോളെ………. ഞങ്ങൾ ആരുമല്ല.. ”

“ആരായാലും ഇന്ന് തന്നെ ഞാൻ അവനെ കെട്ടു കെട്ടിക്കും………… എന്റെ ദേവേട്ടന്റെ റൂമിൽ കേറാനും അന്തിയുറങ്ങാനും എനിക്ക് മാത്രേ അവകാശം ഉള്ളൂ…………..അത് ഏട്ടത്തിക്ക് അറിയാലോ………….. ഞാൻ ഒന്നു അമ്മയെ കാണട്ടെ”

ലക്ഷ്മി അലറിക്കൊണ്ട് മുറി വിട്ടിറങ്ങി പോയി.

സീത ഒന്ന് നെടുവീർപ്പെട്ട ശേഷം അടുക്കളയിലേക്ക് നീങ്ങി.

മുറിയിൽ എത്തിയ ലക്ഷ്മി കയ്യിലെ ബാഗ് നിലത്തേക്ക് വലിച്ചെറിഞ്ഞു കട്ടിലിലേക്ക് ചെന്നു വീണു.

തലയിണയിൽ മുഖം അമർത്തി അവൾ വിങ്ങി പൊട്ടി.

ദേവേട്ടന്റെ മുറി അവളുടെ അനുവാദം ഇല്ലാതെ മറ്റൊരാൾക്ക്‌ പങ്കു വച്ചു കൊടുത്തത് അവളെ ശരിക്കും വേദനിപ്പിച്ചിരുന്നു.

കാരണം ലക്ഷ്മി പൊന്നു പോലെ സൂക്ഷിച്ചതായിരുന്നു ആ മുറിയും ദേവൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഒക്കെ.

ദേവന്റെ ഓർമ്മയ്ക്കായിട്ട്.

കരഞ്ഞു കരഞ്ഞു അവസാനം ലക്ഷ്മി ഉറക്കത്തിലേക്ക് വഴുതി വീണു.
.
.
.
.
അരുണിമയുമായുള്ള ഓർമകൾ അയവിറക്കികൊണ്ട് അനന്തു ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു.

13 Comments

  1. സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു

  2. Mashaa kadha nanayittunda ??? vegam thane adutha part idanee???

  3. ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
    ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
    ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു

  4. ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?

  5. സൂര്യൻ

    ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.

  6. chaanuse….

  7. വിനോദ് കുമാർ ജി ❤

    ♥♥❤❤❤

  8. ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??

  9. വിരഹ കാമുകൻ???

    First❤

Comments are closed.