അഥർവ്വം 7[ചാണക്യൻ] 147

“ഒരുപാട് നന്ദീണ്ട് കുട്ട്യേ………….. എന്റെ കുട്ടീനെ നോക്ക്യേന്………….. ഓളെ കൈകാര്യം ചെയ്യാൻ ച്ചിരി ബുദ്ധിമുട്ട് ആന്നേ അതാ ”

“ഇല്ല അമ്മേ അരുണിമ എനിക്ക് ബുദ്ധിമുട്ട് ഒന്നും ആക്കിയില്ല…………… അവളെ ഉള്ളിലേക്ക് കൊണ്ടു പോയിക്കോളൂ………… വെയിൽ കൊള്ളിക്കണ്ട ”

“ശരിയാ കുട്ട്യേ………….. അയ്യോ മോൻ വന്ന കാലിൽ നിക്കണയല്ലേ ഉള്ളിലേക്ക് വാ………….. ചായ കൂട്ടാം ”

“വേണ്ട അമ്മേ ഇപ്പൊ ഇത്തിരി തിരക്ക് ഉണ്ടേ.. പിന്നെ ഒരിക്കൽ ആവാം ”

അനന്തു പോകാനായി അമ്മയുടെ അനുവാദത്തിനായി കാത്തു നിന്നു.

“പോയി വാ കുട്ട്യേ………….. ഒരിക്കെ കാണാം. ”

“ശരി അമ്മേ”

അനന്തു പോകുവാനായി തയാറായി.

അവൻ വീടിനു മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ നോക്കി ചിരിച്ചു.

അവൾ അനന്തുവിനെ അത്ഭുതത്തോടെ നോക്കിക്കൊണ്ട്  ചിരിച്ചു കാണിച്ചു.

ആ പെൺകുട്ടി അരുണിമയുടെ അനിയത്തി ആവുമെന്ന് അവനു തോന്നിയിരുന്നു.

അനന്തു പോകുവാണെന്നു കേട്ടപ്പോൾ അരുണിമയ്ക്ക് ആകെ ഒരു വല്ലായ്മ പോലെ തോന്നി.

ഉള്ളിൽ ദുഃഖം നുരഞ്ഞു പൊന്തുന്ന പോലെ.

അനന്തുവിന്റെ മുഖത്തേക്ക് നോക്കാൻ ത്രാണിയില്ലാതെ അവൾ തല താഴ്ത്തി.

അരുണിമ മുഖം താഴ്ത്തി നിൽക്കുന്നത് കണ്ട് അവനു സങ്കടം വന്നെങ്കിലും തല്ക്കാലം അവിടുന്ന് പോകാൻ തന്നെ അവൻ തീരുമാനിച്ചു.

അരുണിമയെ സുരക്ഷിതമായ  കൈകളിൽ എത്തിച്ചെന്ന ചാരിതാർഥ്യത്തോടെ അവൻ അവിടുന്ന് ഇറങ്ങി തിരിച്ചു ബുള്ളറ്റിനു സമീപം നടന്നു.

അവൻ പോയി കഴിഞ്ഞതും ആശ അരുണിമയുടെ മുഖത്തേക്ക് നോക്കി.

“മോളെ ആരൂ………….. ആ കുട്ടി ആരാ?ഏടയിള്ളതാ  മുൻപ് ഈട എങ്ങും  കണ്ടിട്ടില്ലല്ലോ? ”

ആശ സംശയത്തോടെ അവളെ നോക്കി.

“തേവക്കാട്ടെ പുതിയ കാര്യസ്ഥന്റെ മോനാ………. ഇവിടത്തുകാരല്ല………. പുറം നാട്ടുകാരാ”

“ഹാ അങ്ങനെ പറ……….. വെറുതെ അല്ലപ്പാ അറിയാത്തെ……….. നീ ഉള്ളിലേക്ക് വാ കുട്ട്യേ വെയിൽ കൊള്ളാണ്ട്..  ”

13 Comments

  1. സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു

  2. Mashaa kadha nanayittunda ??? vegam thane adutha part idanee???

  3. ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
    ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
    ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു

  4. ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?

  5. സൂര്യൻ

    ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.

  6. chaanuse….

  7. വിനോദ് കുമാർ ജി ❤

    ♥♥❤❤❤

  8. ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??

  9. വിരഹ കാമുകൻ???

    First❤

Comments are closed.