അഥർവ്വം 7[ചാണക്യൻ] 147

“ആയ്ക്കോട്ടെ.. ഞാൻ ഒന്ന് എംഡി യെ കണ്ടിട്ട് വരാം. ”

“ശരി അങ്ങുന്നേ  ”

ബലരാമൻ അരുണിമയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നേരെ എം ഡിയുടെ മുറിയിലേക്ക് പോയി.

പോകുന്ന വഴിക്ക് അദ്ദേഹം അനന്തുവിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.

ബലരാമൻ പോയി കഴിഞ്ഞതും അനന്തു പതിയെ അരുണിമയ്ക്ക് സമീപം വന്നു നിന്നു.

അവളെ തലയുയർത്തി നോക്കി.

“ഇയാൾക്ക് എങ്ങനാ ബലരാമൻ അങ്ങുന്നുമായി പരിചയം………
താൻ അവിടുത്തെ പണിക്കാരൻ വല്ലതും ആണോ? ”

അരുണിമ സംശയത്തോടെ അവനെ നോക്കി.

അനന്തു ഉള്ളിൽ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു.

“അതു കുട്ടിക്കെങ്ങനെ മനസിലായി? ”

“അതു അങ്ങനാവാനല്ലേ വഴിയുള്ളൂ……….. അല്ലാതെ തേവക്കാട്ട് കുടുംബത്തിലെ കുട്ടിയായി ജനിക്കാനുള്ള യോഗം ഒന്നും തനിക്ക് ഇല്ലാല്ലോ ”

“ഹാ അതും ശരിയാ  “

അനന്തു പിറുപിറുത്തു.

“താൻ ആളെ കൊല്ലാൻ നടക്കുവല്ലേ………..ആ കുന്ത്രാണ്ടവും കൊണ്ടു ”

“കുട്ടി അതൊരു അബദ്ധം പറ്റിയതാ ”

13 Comments

  1. സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു

  2. Mashaa kadha nanayittunda ??? vegam thane adutha part idanee???

  3. ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
    ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
    ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു

  4. ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?

  5. സൂര്യൻ

    ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.

  6. chaanuse….

  7. വിനോദ് കുമാർ ജി ❤

    ♥♥❤❤❤

  8. ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??

  9. വിരഹ കാമുകൻ???

    First❤

Comments are closed.