അഥർവ്വം 7[ചാണക്യൻ] 147

അവൻ അവളുടെ നോട്ടത്തിന്റെ ശക്തി താങ്ങാനാവാതെ മുഖം താഴ്ത്തി.

ആ പൂച്ചക്കണ്ണുകൾ കാണുംതോറും അതിൽ താൻ സ്വയം അലിഞ്ഞു പോകുകയാണെന്നു  അവനു തോന്നി.

പൂച്ചക്കണ്ണുകളുടെ അടിമയായി മാറിയപോലെ.

മുൻപ് എപ്പോഴോ കണ്ടു പരിചയമുള്ള കണ്ണുകൾ ആണ് അതെന്നു അവനു തോന്നിയിരുന്നു.

പക്ഷെ എപ്പോഴാണെന്ന് മാത്രം എത്ര ചിന്തിച്ചിട്ടും അവനു പിടി കിട്ടിയില്ല.

ഏതോ ഒരു തരം മുജ്ജന്മ ബന്ധം അവളുമായി ഉള്ളത് പോലെ അനന്തുവിന് തോന്നി.

മനസ് ഒന്നു പാകപ്പെടാൻ മുറിയിലാകമാനം അവൻ കണ്ണുകൾ ഓടിച്ചുകൊണ്ടിരുന്നു.

“ഡോക്ടർ മോൾക്ക് ഇപ്പൊ എങ്ങനുണ്ട്? ”

“കുഴപ്പമില്ല അങ്ങുന്നേ….. ചെറിയൊരു ഫ്രാക്ചർ ഉണ്ട് വിരലിന്.. പിന്നെ വീണപ്പോൾ മുട്ടിനു പറ്റിയ ചെറിയ വേദനയും… അതിനു പുരട്ടാൻ ഓയിന്റ്മെന്റ് കൊടുത്തിട്ടുണ്ട്. ”

“ഹ്മ്മ്…  അപ്പൊ ഫ്രാക്ചർ മാറാൻ എത്ര
നാൾ വേണ്ടി വരും.? ”

“ഏകദേശം 2 ആഴ്ച വേണ്ടി വരും. പിന്നെ ഒരാഴ്ച കഴിഞ്ഞ് ഇങ്ങോട്ട്  ഒന്നു വരേണ്ടി വരും ചെക്കപ്പിന്. ”

“ശരി ഡോക്ടറെ.. ഒരാഴ്ച കഴിഞ്ഞിട്ട് ചെക്കപ്പിന് വരാം. പിന്നെ എനിക്ക് ഇത് വേണ്ടപ്പെട്ട കുട്ടിയാ.. അതുകൊണ്ട് വേണ്ടത് പോലെ നോക്കണം കേട്ടോ ”

ഗൗരവത്തോടെ ബലരാമൻ ഡോക്ടറോട് പറഞ്ഞു.

“നോക്കാം അങ്ങുന്നേ.. ഇതെന്റെ മാത്രം റെസ്‌പൊൺസിബിലിറ്റിയാ.. അങ്ങുന്ന് അത് ഓർത്തു വറീഡ് ആവണ്ടട്ടോ ”

ഡോക്ടർ ആശ്വാസത്തിന്റെ സ്വരത്തിൽ അദ്ദേഹത്തോട് പറഞ്ഞു.

13 Comments

  1. സൂപ്പർ കഥ, ഒരു ഫ്ലോ കിട്ടിയാൽ നന്നായിരുന്നു

  2. Mashaa kadha nanayittunda ??? vegam thane adutha part idanee???

  3. ചാണക്യൻ നല്ലൊരു രചയിതാവ് ആണ്,എല്ലാ കഥകളും നമുക്ക് വായിക്കുമ്പോൾ മനസിൽ കാണാൻ കഴിയുന്നുണ്ട്, കഥകളിലെ കഥാപാത്രങ്ങൾ ഒക്കെയും മനസിൽ ആഴനിറങ്ങുന്നവയും ആണ്…. ആ ഒരു ബഹുമാനം കൊണ്ടു പറയുന്നതാ തെറ്റായി തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കണം..
    ഒന്നോ രണ്ടോ കഥകൾ ഒരേസമയം എഴുതാൻ ശ്രേമിക്കുക അതാവും എഴുത്തുകാരനും വായിക്കുന്നവനും ശ്രെദ്ധ ഉണ്ടാവാൻ നല്ലതു കഥകൾ ഒരുപാട് വരുന്നുണ്ട് പക്ഷെ ഉള്ളത് പകുതിവരെ നല്ലരീതിയിൽ പോകുന്നുണ്ട് ബാക്കി എങ്ങനെയെങ്കിലും തീർത്താൽ മതി എന്ന രീതിയിൽ ആണ് കാരണം വേറെ കഥകളിൽ തിരക്കയത് കൊണ്ടാകണം ഈ കഥ തന്നെ നല്ലൊരു രീതിയിൽ പോകുന്നതാണ് ഏതേലും ഒരു സൈറ്റിൽ അധികം ഡിലേ വരാതെ എഴുതാൻ സ്രെമിച്ചുകൂടെ… എന്റെ ഒരു അഭിപ്രായം മാത്രം ആണിത് …
    ചാണക്യന്റെ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് മനോഹരമാണ് നിങ്ങളുടെ ഓരോകഥകളും .. ശുഭദിനം ഇനിയും ഒരുപാട് പ്രതീക്ഷകളോടെ ചാണക്യന്റെ കഥകൾക്കായി കാത്തിരിക്കുന്നു

  4. ഇതിന്റെ ബാക്കി K K കാണുന്നില്ലല്ലോ. അവിടെ നിർത്തിയതാണോ?

  5. സൂര്യൻ

    ഇത് ആകേ മോത്ത൦ ലേറ്റ് ആണല്ലോ. കഥ നല്ലത പക്ഷേ flow പോയി.

  6. chaanuse….

  7. വിനോദ് കുമാർ ജി ❤

    ♥♥❤❤❤

  8. ഇത് അവിടെ വന്നുകൊണ്ടിരിക്കുന്ന kathayalle….ഇനി മുതൽ ivideyano വരിക??

  9. വിരഹ കാമുകൻ???

    First❤

Comments are closed.