ഹരിനന്ദനം.4 [Ibrahim] 108

Views : 7643

ഹരിനന്ദനം 4

Author : Ibrahim

 

 

“””അതിരിക്കട്ടെ അവൻ കാണാൻ എങ്ങനെ ഉണ്ട് ഫ്രീക്കനാണോ ”’

 

 

അവളുടെ ഓഞ്ഞ ഒരു സംശയം. കാണാത്ത ഒരാൾ എങ്ങനെ ഉണ്ടെന്ന് പറയാൻ എനിക്കെന്താ വല്ല ദിവ്യ ദൃഷ്ടിയും ഉണ്ടോ. പിന്നെ നമ്പർ ഒക്കെ ചോദിച്ച കിട്ടും പക്ഷെ തോന്നിയില്ല എന്ന് പറയുന്നതാവും ശരി..

 

 

“””നീ മറുപടി ഒന്നും പറഞ്ഞില്ല “”എന്നവൾ പറഞ്ഞപ്പോൾ ഹരി പറയാൻ തുടങ്ങിയാതായിരുന്നു പക്ഷെ ഒരുക്കങ്ങൾ കഴിഞ്ഞില്ലേ ചോദിച്ചു കൊണ്ട് ഡോറിൽ മുട്ടാൻ തുടങ്ങി.

 

 

എന്നാ നീ ചെല്ല് ഞാൻ ഒന്ന് ഒരുങ്ങിയിട് വരാമെന്നു പറഞ്ഞു കൊണ്ട് അവൾ ബാത്‌റൂമിൽ കയറി.

 

ഇവൾക്ക് ഇനി എന്താ ഒരുങ്ങാൻ. ഒരു പലാസയും ടോപ്പും ആണ് അവൾ ഇട്ടത് മുടി മൊത്തത്തിൽ മുകളിൽ കെട്ടി വെച്ചിട്ടുണ്ട്. അത് ഇടയ്ക്കിടെ ബുദ്ധിമുട്ട് ആക്കാതിരിക്കാനാവും. ആ മുടി ഒന്ന് കെട്ടി വെച്ചാൽ പോരെ ഇവൾക്ക് എന്ത് ഒരുക്കങ്ങൾ അതൊക്കെ ഓർത്തു കൊണ്ടാണ് താഴേക്കു പോയത്. അവളെ  കണ്ട പാടെ തുടങ്ങി ഇവൾക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നുവോ മേഘയുടെ കഴിവ് അപാരം തന്നെ ഹെമേ ഇനി എങ്കിലും അവളെ അവളുടെ വഴിക്ക് വിട്ടേക്ക് എന്നൊക്കെ പറഞ്ഞു കൊണ്ട്. “”എനിക്കെന്താ ഒട്ടും സൗന്ദര്യം ഇല്ലെ  അവളുടെ കരവിരുത് കൊണ്ട് മാത്രമല്ല അല്ലെങ്കിലും ഞാൻ സുന്ദരിയാ എന്നൊക്കെ ഓർത്തു കൊണ്ട് അവൾ അവിടെ തന്നെ നിന്നു..

 

 

അപ്പോൾ തന്നെ മേഘ ഒരുങ്ങി വന്നു. നല്ലൊരു സാരിയിൽ അവൾ തിളങ്ങി നിന്നു. കാതിലൊരു വലിയ ജിമിക്കി കഴുത്തിൽ ഒരു മാല. കഴുത്തിലുള്ള മാല എന്റെ മാല പോലെ തന്നെ ഉള്ളതല്ലേ. അതാവും അമ്മയുടെ വകയുള്ള ഗിഫ്റ്റ്. കയ്യിൽ രണ്ടു വളകൾ പിന്നെ മുടി ഒക്കെ ഷാമ്പൂ ചെയ്ത് പാറി ഇട്ടിട്ടുണ്ട് നെറ്റിയിൽ ഒരു ചുട്ടിയും ഉണ്ട്. മുടി ഒരു ഭാഗത്ത്‌ മാത്രം ഒതുക്കി വെച്ചിട്ടുണ്ട്. അവളെ കണ്ടപ്പോൾ തന്നെ കുശുമ്പ് വന്നു നിറയുന്നത് ഹരി ക്ക് മനസിലായി..

 

 

“”നീ എന്താ ഡി എന്നെ തന്നെ നോക്കി നിൽക്കുന്നത് “”

 

മേഘ യുടെ ചോദ്യം ആണ് ഹരിയെ ചിന്തയിൽ നിന്നുണർത്തിയത്..

Recent Stories

The Author

Ibrahim

8 Comments

Add a Comment
 1. നന്നായിട്ടുണ്ട് ❤️

 2. °~💞അശ്വിൻ💞~°

  Kollaam….❤️🔥

  1. ഇബ്രാഹിം

   Thanks 🥰

 3. 💞💞💞

 4. Last page sredhichilla alle

  Nice story keep going 💙❤️

  1. ഇബ്രാഹിം

   Repeat aayi vannu shradhichilla☹️

 5. സൂര്യൻ

  Last പേജ് എന്ത് പറ്റി?

  1. ഇബ്രാഹിം

   Repeat ayipoyi

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com