ജീവിതമാകുന്ന നൗക 5 [Red Robin] 121

Views : 6535

ജീവിതമാകുന്ന നൗക 5

Author : red robin

Previous Part

പിറ്റേ ദിവസം ഞങ്ങൾ കോളേജിലേക്ക് നേരത്തെ ഇറങ്ങി. ഞാൻ ഇന്നലത്തെ പോലെ തന്നെ കാഷവൽ ഡ്രസ്സ് ആണ് ഞാൻ ഇട്ടിരിക്കുന്നത്. രാഹുൽ എന്തോ  ആ പരിപാടിക്കില്ല ഇല്ല എന്ന് പറഞ്ഞു ഒഴുവായി.  അവൻ അല്ലെങ്കിലും എന്നെ പോലെ റിബൽ അല്ലല്ലോ. എനിക്കാണ് അമിതമായി അധികാരവും കാണിക്കുന്നവരെ കാണുമ്പോൾ കുരു പൊട്ടൽ.  അതു കൊണ്ട് ഡയറക്ടർ പെണ്ണുമ്പിള്ളയുടെ കുരു പൊട്ടിക്കണം എന്നാണ് എൻ്റെ തീരുമാനം.

പറയാനുള്ള നുണ കഥകൾ കോളേജിൽ പോകുന്ന വഴി അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു പ്രാക്ടീസ്  ചെയ്തു. ഇന്നലത്തെക്കാൾ കൂടുതൽ  ചോദ്യങ്ങൾ ഇന്നുണ്ടാകും ഉണ്ടാകും. ഇന്നലെ തന്നെ സുമേഷ് കുറെ തവണ ഫോൺ വിളിച്ചിട്ടുണ്ട്. കാൾ ഞാൻ എടുത്തില്ലായിരുന്നു, ഇന്ന് ചോദിച്ചാൽ തലവേദനയായിരുന്നു അതു കൊണ്ട് നേരത്തെ കിടന്നു എന്ന് പറയണം. ദോഷം പറയരുതല്ലോ അവനും ടോണിക്കും  കുത്തി കുത്തി ചോദിച്ചു ഓരോന്ന് കണ്ടുപിടിക്കാൻ ഭയങ്കര മിടുക്കാണ്.

 

“ഡാ ആ പുതിയതായി ചേർന്ന കൊച്ചില്ലേ അവൾ മീര മാമിൻ്റെ ചേച്ചിയുടെ മോളാണ്. നല്ല ശ്രീത്വം ഉള്ള മുഖം അല്ലേ?”

രാഹുൽ എന്നോടായി  പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല  പകരം ഒന്ന് മൂളുക മാത്രം ചെയ്തു.

 

“അന്നയെ കുറിച്ചറിഞ്ഞായിരുന്നോ അന്നത്തെ സംഭവത്തിനു ശേഷം അവളാകെ ഒതുങ്ങി പോയെന്നാണ് ജെന്നി പറഞ്ഞത്. അവൾ ഇപ്പോൾ പഴയതു പോലെ ക്ലാസ്സിൽ ആക്റ്റീവ് അല്ല. അവൾക്ക് ഇപ്പോൾ ഒന്നിനും ഒരു താത്പര്യം ഇല്ല എന്നാണ് ജെന്നി പറഞ്ഞത്. അന്ന് ഓൺലൈൻ ക്ലാസ്സിൽ ഞാൻ അവളെ നോക്കിയെങ്കിലും  അവൾ സീറ്റ് മാറിയത് കൊണ്ട് കണ്ടില്ല. ചിലപ്പോൾ എല്ലാം അവളുടെ അഭിനയം ആയിരിക്കും. അല്ലെങ്കിലും അഭിനയത്തിൻ്റെ  കാര്യത്തിൽ അവൾക്ക് ഓസ്കാർ കൊടുക്കണം”

അതിനും ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

 

കോളേജിൽ എത്തിയപ്പോൾ മെയിൻ കവാടത്തിനു താഴെ തന്നെ അന്ന സ്റ്റീഫനുമായി സംസാരിച്ചു നിൽക്കുന്നുണ്ട്. തിരിഞ്ഞു നിന്നത് കൊണ്ട് സ്റ്റീഫൻ ഞങ്ങളെ കണ്ടിട്ടില്ല,

 

“ഡാ അവൾക്കു നൂറ ആയിസ്സാണെല്ലോ.”

 

അതും പറഞ്ഞു കൊണ്ട്  രാഹുൽ ജീപ്പ് പാർക്കിങിലോട്ട് എടുത്തു.

 

അവര് കടന്ന് പോയതും അന്ന സ്റ്റീഫനോട് പറഞ്ഞു

“എടാ ഇതാണ് വണ്ടി. നീ വണ്ടി നം. വേഗം നോക്കി പറ.”

സ്റ്റീഫൻ നോക്കി പറഞ്ഞതും അന്ന അത് ഫോണിൽ ടൈപ്പ് ചെയ്തെടുത്തു.

“പിന്നെ പരീക്ഷ 12 മണി ആകുമ്പോൾ തീരും. അവർ ഇവിടന്ന് സ്റ്റാർട്ട് ചെയ്യുമ്പോൾ ചേച്ചി മിസ്സ് കാൾ തരാം നീ അവർ അറിയാതെ  പിന്തുടർന്നു പോയി അവരുടെ താമസ സ്ഥലം കണ്ടു പിടിക്കണം. സിറ്റിയിൽ ഏതോ ഫ്ലാറ്റിലാണന്നാണ് കേട്ടത്. അവിടെ ചെല്ലുമ്പോൾ ഫ്ളാറ്റിലെ സെക്യൂരിറ്റിയുടെ അടുത്തു എന്തെങ്കിലും  ഒക്കെ ചോദിച്ചു മനസ്സിലാക്കണം,   ഇവിടന്നു തന്നെ സ്റ്റാർട്ട് ചെയ്യണ്ടേ അപ്പുറത്തു മെയിൻ ജംഗ്ഷനിൽ നിന്ന് മതി.”

Recent Stories

The Author

Red Robin

4 Comments

Add a Comment
 1. ഇതിപ്പോ എല്ലാം kainn പൂവോ, ശിവ ആണ അർജുൻ എന്ന് അന്ന എന്തായാലും അറിയും, അപ്പരത് കീർത്തണയും 😑
  💗💗💗💗

 2. kidilan story bro..
  waiting for next part.

 3. 👍❤👍❤സൂപ്പർ
  ഇന്നാണ് എല്ലാർട്ടും വായിച്ചേ നല്ല സ്റ്റോറി.
  ബാക്കി പോന്നോട്ടെ

 4. °~💞അശ്വിൻ💞~°

  ❤️❤️❤️

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com