ജീവിതമാകുന്ന നൗക 5 [Red Robin] 123

Views : 7910

പക്ഷേ ഈയിടയായി കീർത്തന അർജ്ജുവിനെ നോക്കുന്നുണ്ടോ എന്ന് ഒരു സംശയം. ഒന്ന് രണ്ട് പ്രാവിശ്യം അവൾ  പാളി നോക്കുന്നത് അവൻ കണ്ടു.  അർജ്ജുവിൻ്റെ ഗ്ലമറിൻ്റെ അടുത്ത് അവൻ ഒന്നുമല്ല. പക്ഷേ എന്നെക്കാൾ മോശ പേരുണ്ട് അർജ്ജുവിന്. പോരാത്തതിന് മീര മാമിൻ്റെ മരുമകൾ ആണ് കീർത്തന. പിന്നെ പെണ്ണുപിടിയൻ എന്ന പേര് വീണെങ്കിലും താൻ പെണ്ണുപിടിയൻ അല്ലെന്ന് എല്ലാവർക്കും അറിയാം. അന്ന വരെ എൻ്റെ അടുത്തു സംസാരിക്കുന്നുണ്ടല്ലോ. ഇങ്ങനെ ഓരോന്നൊക്ക ആലോചിച്ചു ദീപു സ്വയം സമാധാനപ്പെട്ടു.

അടുത്ത മൂന്നു ദിവസത്തേക്ക്  എല്ലാ സെമെസ്റ്ററിലും മാനേജ്മെൻ്റെ വക നടത്താറുള്ള പേഴ്‌സണാലിറ്റി ഡെവലൊപ്മെൻ്റെ ട്രെയിനിങ് ആണ്.  മെറ്റമോർഫസിസ് എന്ന ഒരു ഗ്രൂപ്പാണ് ട്രെയിനിങ് നടത്തുന്നത്.  പല തരത്തിലുള്ള ഗെയിംസ്‌  പബ്ലിക് സ്‌പിക്കിങ്ങ അങ്ങനെ പല പല ആക്ടിവിറ്റീസ്. മീര മാം ക്ലാസ്സിൽ വന്നു ട്രൈനേഴ്സിനെ ഇൻട്രൊഡ്യൂസ് ചെയ്‌ത്‌ മൂന്നു ദിവസത്തെ കാര്യ പരിപാടികൾ വിവരിക്കുകയാണ്.

പക്ഷേ സംഭവം പണിയായി അതിലെ ഹെഡ് ട്രൈനെർ സാറാ തോമസ് ഐഐഎം മിൽ എൻ്റെ സീനിയർ ആയിരുന്നു. എന്നെ പേർസണൽ ആയിട്ട് അറിയുകയൊന്നുമില്ല. പക്ഷേ ഐഐഎം ജൂനിയർ എന്ന നിലയിൽ എന്നെ തിരിച്ചറിയാൻ സാധിച്ചേക്കും.  മാത്രമല്ല മീര മാം അവരുടെ അടുത്തു എന്തായാലും എന്നെ പറ്റി സൂചിപ്പിച്ചിട്ടുണ്ടാകും.

പെട്ടന്നു തന്നെ ആക്ട ചെയ്യണം. അവരുടെ വായിൽ നിന്ന് എന്തെങ്കിലും  വന്നാൽ പഠിത്തം തന്നെ അവസാനിപ്പിക്കേണ്ടി വരും. മീര മാം പരിചയപ്പെടുത്തലും കഴിഞ്ഞു പോയി.  സാറാ ഒരു വട്ടം കൂടി സ്വയം പരിചയപ്പെടുത്തി എന്നിട്ട് അവരുടെ ടീം അംഗങ്ങളെയും. മൂന്നു പേരും പെണ്ണുങ്ങൾ ആണ്. ട്രെയിനിങ് അവർക്ക് ഒരു പാഷൻ ആണ് പോലും. അത് കൊണ്ടാണ് ഫ്രണ്ട്സ കൂടി മെറ്റമോർഫസിസ് തുടങ്ങിയത് എന്നൊക്കെ പറയുന്നുണ്ട്, ഞാൻ ആണെങ്കിൽ മുഖം കുനിച്ചിരിക്കുകയാണ്. ഏതു നിമിഷവും കാര്യങ്ങൾ കൈ വിട്ടുപോകും. അവർ ഓരോരുത്തരെയായി പരിചയപ്പെടാൻ വിളിച്ചു,

താഴോട്ട് ചെന്ന് സ്വയം പരിചയപ്പെട്ടിട്ട് എന്തെങ്കിലും  അഭിനയിച്ചു കാണിക്കണം. അഞ്ചാമതായി ഞാൻ ചെല്ലേണ്ടി വരും. അനുപമയുടെ പേര് കഴിഞ്ഞാണ് എൻ്റെ.  അർജ്ജുൻ ദേവ് എന്ന് വിളിച്ചതും ട്രൈനേഴ്‌സ് പരസ്പരം നോക്കുന്നത് കണ്ടു. മുഖ ഭാവത്തിൽ നിന്ന് തന്നെ മീര മാം എന്നെക്കുറിച്ച  അവർക്ക് വാണിംഗ് കൊടുത്തിട്ടുണ്ട് എന്ന് വ്യക്തം.

ഞാൻ പെട്ടന്ന് എഴുന്നേറ്റ് മിണ്ടരുത് എന്നർത്ഥത്തിൽ ഞാൻ ചുണ്ടിൽ വിരൽ വെച്ചു കൊണ്ട്  അതിവേഗം മുന്നിലേക്ക് ഇറങ്ങി ചെന്നു. എൻ്റെ പെട്ടന്നുള്ള മാറ്റം കണ്ട്  എല്ലാവരും ഞെട്ടി തരിച്ചിരിക്കുകയാണ്, അവസാനമായി ഞാൻ ഇത്‌ പോലെ ഇറങ്ങി ചെന്നത് അന്നയുടെ അടുത്തേക്കാണ്. എല്ലാവർക്കും അത് ഓർമ്മ വന്നു കാണണം.

എന്നെ തിരിച്ചറിഞ്ഞ സാറ എന്ധോ പറയാൻ വാ തുറന്നതും എൻ്റെ വരവ് കണ്ടതോടെ വിഴുങ്ങി. ഞാൻ അടുത്തു ചെന്ന് അവരോട് പുറത്തക്ക് വരാൻ  ആവിശ്യപ്പെട്ടിട്ടു ക്ലാസ്സിൻ്റെ വെളിയിലേക്കിറങ്ങി അല്പം മാറി നിന്നു.  മടിച്ചു മടിച്ചാനെങ്കിലും പുള്ളിക്കാരി  എൻ്റെ  അടുത്ത് വന്നു. പെണ്ണുങ്ങളെ ഭീക്ഷിണിപ്പെടുത്തി പരിചയം ഒന്നുമില്ലെങ്കിലും ഞാൻ രണ്ടും കൽപിച്ചു പറഞ്ഞു.

“ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ തന്നെ. ഐ.ഐ,എം മിൽ നിങ്ങളുടെ ജൂനിയർ, പക്ഷേ ഞാനവിടെ പഠിച്ചിരുന്ന കാര്യം ആർക്കും തന്നെ  അറിയില്ല. അതിന് അതിൻ്റെതായ കാരണങ്ങൾ ഉണ്ട്. എന്നെ പറ്റി മീര മാം പറഞ്ഞു കാണുമെല്ലോ. അവർക്കു പോലും എന്നെ പേടിയാണ്. നമ്മൾ തമ്മിൽ ഒരു മുൻപരിചയവും  ഇല്ല. ക്ലാസ്സിലും അത് അങ്ങനെ തന്നെ ആയിരിക്കണം എന്നെനിക്ക് നിർബന്ധം ഉണ്ട്. പിന്നെ ഇവിടനിന്ന് പോയിട്ട് എന്നെ കുറിച്ചന്വേഷിക്കാൻ നിൽക്കരുത്.”

അവർ ഓക്കേ എന്നർത്ഥത്തിൽ തലയാട്ടി .

 

“ക്ലാസ്സിലേക്ക് തിരിച്ചു പൊയ്ക്കോളൂ, കൂട്ടുകാരികളുടെ  അടുത്തു ഞാൻ ക്യാന്റീനിൽ  പോകാൻ പെർമിഷൻ ചോദിച്ചതാണെന്ന് എന്ന് പറഞ്ഞാൽ മതി.”

ഇത്രെയും പറഞ്ഞിട്ട് ഞാൻ ക്യാന്റീനിലേക്ക് പോയി. ഞെട്ടൽ മാറിയപ്പോൾ സാറ ക്ലാസ്സിലേക്കും.

തിരിച്ചു ക്ലാസ്സിൽ എത്തിയ സാറയുടെ മുഖം വിളറി വെളുത്തിരിക്കുന്നത് എല്ലാവരും ശ്രദ്ധിച്ചു. കൂടെ ഉള്ള ഒരു ട്രെയിനർ അവരുടെ അടുത്തു എന്താണ് പ്രശനം എന്ന് ചോദിക്കുന്നുണ്ട്. അതിനവർ പതുക്കെ എന്ധോ പറഞ്ഞുവെങ്കിലും ആ ഉത്തരം വിശ്വാസമായില്ല എന്ന് ചോദിച്ചയാളുടെ മുഖഭാവത്തിൽ നിന്ന് വ്യക്തവുമാണ്. പിന്നെ ഒന്നും സംഭവിക്കാത്ത പോലെ സാറ വീണ്ടും ട്രെയിനിങ് പരിപാടിയിലേക്ക് കടന്നു.

ക്ലാസ്സിൽ ഉള്ള പലരും അർജ്ജു അവൻ്റെ പഴയ സ്വഭാവം പെട്ടന്ന് പുറത്തെടുത്തു എന്നാണ് കരുതിയത്. എന്നാൽ അന്നക്കും ദീപുവിനും മാത്യുവിനും പുറമേ കണ്ടതിനുമപ്പുറം കാര്യങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി. രാഹുലിന് സംഭവം അറിയാൻ അർജ്ജുവിൻ്റെ  അടുത്തേക്ക് പോകണം എന്നുണ്ട്. പക്ഷേ ഇപ്പോൾ പോയാൽ അത് കൂടുതൽ ചോദ്യങ്ങൾ ഉയർത്തും. രണ്ട് പേർ നുണ പറയാത്തതിനെക്കാൾ നല്ലത് ഒരാൾ പറയുന്നതാണ് നല്ലത്.

പക്ഷേ അന്നയാണ് കൂടുതൽ അതിനെപ്പറ്റി ആലോചിച്ചത്.

ആ ട്രൈനെർ ചേച്ചിക്ക് അർജ്ജുവിനെ എങ്ങനെയോ അറിയാം. അർജ്ജു എഴുന്നേറ്റപ്പോൾ അവരുടെ മുഖഭാവത്തിൽ നിന്ന്  അത് വ്യക്തമാണ്. പിന്നെ മിണ്ടരുത് എന്ന ആംഗ്യം കാണിച്ചു കൊണ്ടാണ് അർജ്ജുൻ വേഗത്തിൽ ചെന്നത്. പക്ഷേ അവർക്ക് രാഹുലിനെ അറിയില്ല രാഹുലിന് തിരിച്ചും. അതെങ്ങനെ അവർ ഒരേ സ്കൂളിലും കോളേജിലും ആണെല്ലോ പഠിച്ചിരിക്കുന്നത്? പറ്റുമെങ്കിൽ പോകുന്നതിന് മുൻപ് അവരോടു ചോദിച്ചു മനസ്സിലാക്കണം ഹോസ്റ്റലിൽ ചെന്നിട്ട് സംശയങ്ങൾ എല്ലാം ഡയറിയിൽ  എഴുതി വെക്കണം.

ബ്രേക്ക് ആയപ്പോൾ അർജ്ജുൻ ക്ലാസ്സിലേക്ക് തിരിച്ചു വന്നു. കുറെ പേർ എന്താണ് സംഭവം എന്നറിയാൻ അവൻ്റെ ചുറ്റും കൂടി. പിന്നെ എല്ലാവരും കൂടി ചിരിക്കുന്നത് കണ്ടത്.

ഞാൻ ക്ലാസ്സിലേക്ക് വന്നതും കൂട്ടുകാർ എൻ്റെ ചുറ്റും കൂടി. അർജ്ജു എന്തെങ്കിലും പ്രശ്‍നം നീ എങ്ങോട്ടാ പെട്ടന്ന് ഇറങ്ങി പോയത്.? രാഹുലാണ് എന്നോട് ചോദിച്ചത്. ഞാൻ എമർജൻസി  നം  എന്ന് വിരലുകൾ പൊക്കി ആംഗ്യം കാണിച്ചു.  അതിനായിരുന്നോ ഇത്ര ബിൽഡ്അപ്പ് എന്ന് സുമേഷ് പറഞ്ഞതും ചുറ്റും കൂടി നിന്ന എല്ലാവരും പൊട്ടി ചിരിച്ചു. മാത്യവിനും ദീപുവിനും അത് വിശ്വാസമായിട്ടില്ല. രാഹുൽ കഷ്ടപ്പെട്ടു ചിരിക്കുന്നുണ്ട്.

ബ്രേക്ക് ടൈം കഴിഞ്ഞപ്പോൾ മെറ്റമോർഫിസ് കാർ ട്രെയിനിങ് പുനരാരംഭിച്ചു ഒന്നും സംഭവിക്കാത്ത പോലെ ആണ് സാറയും ടീമും പെരുമാറുന്നത്. വളരെ ആക്റ്റീവ് ആണ് അവർ. അതിൻ്റെ ഗുണം ക്ലാസ്സിലും പ്രതിഫലിച്ചു. ഒതുങ്ങി കൂടി ഇരുന്ന് പഠിപ്പിക്കൽ അടക്കം എല്ലാവരും വളരെ ആക്റ്റീവ്. സാറയുടെ ടീമിൻ്റെ വക പല പരിപാടികൾ ഉണ്ട് ഗ്രൂപ്പായും ഒറ്റക്കും, നാടകം മുതൽ പബ്ലിക് സ്‌പീക്കിങ് വരെ. പല തരം കളികൾ കലാ പരിപാടികൾ അങ്ങനെ പലതും. പലർക്കും അത് ഒരു പുതിയ അനുഭവം ആയിരുന്നു. എല്ലാവരുടെയും പോലെ ഞാനും എല്ലാ ആക്ടിവിറ്റികളിലും പങ്കെടുത്തു. സാറയും ടീമും  എൻ്റെ അടുത്ത് വിഭിന്നമായി പെരുമാറിയ തും ഇല്ല. സാറയും ടീമും എല്ലാവരുടെയും അടുത്തു ഭയങ്കര കമ്പനിയായി. അവരിൽ നിറഞ്ഞിരിക്കുന്ന ആ പോസിറ്റിവിറ്റിയാണ് അതിന് കാരണം.

Recent Stories

The Author

Red Robin

4 Comments

  1. ഇതിപ്പോ എല്ലാം kainn പൂവോ, ശിവ ആണ അർജുൻ എന്ന് അന്ന എന്തായാലും അറിയും, അപ്പരത് കീർത്തണയും 😑
    💗💗💗💗

  2. kidilan story bro..
    waiting for next part.

  3. 👍❤👍❤സൂപ്പർ
    ഇന്നാണ് എല്ലാർട്ടും വായിച്ചേ നല്ല സ്റ്റോറി.
    ബാക്കി പോന്നോട്ടെ

  4. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com