ജീവിതമാകുന്ന നൗക 5 [Red Robin] 123

Views : 7904

ഉത്തര കടലാസ്സ് വിതരണം ചെയ്‌ത്‌  കഴിഞ്ഞതും മീര മാം ആദ്യം അർജ്ജുവിനെ ഉയർന്ന മാർക്ക് നേടിയതിന് അവർ അഭിനദിച്ചു. പിന്നെ ബാക്കി എല്ലാവരെയും ചീത്ത വിളി തുടങ്ങി. ആവറേജ് മാർക്ക് എടുക്കുമ്പോൾ പാസ്സാകാത്തവരെ  ഇക്സ്റ്റർനൽ പരീക്ഷക്കിരുത്തക പോലുമില്ലെന്ന് ഒക്കെ ഭീക്ഷിണിപെടുത്തുന്നുണ്ടായിരുന്നു.

അർജ്ജുവിൻ്റെ കണ്ണിലൂടെ :-

“പുഞ്ചിരി തൂകി വരുന്ന അന്നയെ കണ്ടപ്പോൾ ഒരു മാലാഖ വരുന്നതായി എനിക്ക് തോന്നി പഴയ ചുറു ചുറുക്കും  പ്രസരിപ്പും. നല്ല പോലെ ഡ്രെസ്സൊക്കെ ചെയ്‌ത്‌ സ്മാർട്ടായിട്ടാണ് വന്നത്. ഞാൻ മാത്രമല്ല പലരും അവളുടെ മാറ്റം ശ്രദ്ധിച്ചിരുന്നു. അവളുടെ മുഖം സന്തോഷത്താൽ നിറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി. പക്ഷേ അവളുടെ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. ഫസ്റ്റ് പീരീഡ് മീര മാം ക്ലാസ്സിൽ കയറി വന്നു കഴിഞ്ഞ ആഴ്ച്ച നടന്ന പരീക്ഷയുടെ ഉത്തര കടലാസുകൾ വിതരണം നടത്തി, ആദ്യ പേര് വിളിച്ചത് അവളുടെ, മാർക്ക് പൂജ്യം. ഞാൻ തിരിച്ചു വന്ന ദിവസത്തെ എക്സാം.   ബാക്കി വിഷയങ്ങളിലും അവൾക്ക് മാർക്ക് വളരെ കുറവായിരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളുടെ മാർക്ക് കുറഞ്ഞതിൽ എനിക്ക് ചെറിയ കുറ്റ ബോധം തോന്നി.”

 

വൈകിട്ടു  ഹോസ്റ്റലിൽ എത്തിയതും  അന്ന രണ്ടു പേരെ ഫോണിൽ  വിളിച്ചു. ആദ്യം വിളിച്ചത് ബാലൻ ചേട്ടനെ ആയിരുന്നു. പുള്ളി വണ്ടി രജിസ്‌ട്രേർ ചെയ്തിരിക്കുന്നത് ഒരു ജേക്കബ് ജോർജിൻ്റെ പേരിൽ ആണെന്ന് പറഞ്ഞു അഡ്രസ്സും കൊടുത്തു. അർജ്ജുവിൻ്റെ ലോക്കൽ ഗാർഡിയൻ ആയിരിക്കും എന്ന് അവൾക്കു തോന്നി. രണ്ടാമത് വിളിച്ചത് അവളുടെ ചെന്നൈയിൽ ഉള്ള കൂട്ടുകാരി ലക്ഷ്മിയെ ആണ്. പക്ഷേ അവളുടെ ഉത്തരം അവളെ ശരിക്കും ഞെട്ടിച്ചു.

“എളി നീ പറഞ്ഞ മാതിരി  രണ്ടു പേരെ കുറിച്ചും ഞാൻ അന്വേഷിച്ചു. അവർ ഇങ്കെ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് എന്നല്ല ഒരു സ്ട്രീം പോലും ഇന്ത കോളേജിൽ  പഠിച്ചിട്ടില്ല. എൻ്റെ കൂട്ടുകാരിയുടെ അക്ക അങ്കെ  ഫാക്കൽറ്റി ആണ് പുള്ളിക്കാരി പറയുന്നത് ഒന്നെങ്കിൽ നിനക്ക് കോളേജ് മാറി പോയതാകും അല്ലെങ്കിൽ തിരുട്ട് പസങ്കൾ അകാൻ ചാൻസിറുക്ക്‌  വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു അഡ്മിഷൻ നേടിയതാകാം.”

അവൾ നന്ദി പറഞ്ഞിട്ടു ഫോൺ വെച്ച്.

ഇനി കോളേജ് വല്ലതും തെറ്റി പോയതാണോ?  അങ്ങനെ ആണെങ്കിൽ തന്നെ രണ്ടു പേരുടെയും FB പേജിൽ ഒരുപോലെ തെറ്റ് പറ്റില്ലല്ലോ അല്ലെങ്കിൽ രണ്ടും  കൂടി എവിടെന്നെങ്കിലും വ്യാജ ഡിഗ്രി ഒപ്പിച്ചതാകാം. പരീക്ഷക്ക് ഇത്ര മാർക്ക് കിട്ടുന്ന അർജ്ജുവിന് എന്തിനാണ് വ്യാജ ഡിഗ്രി?. രണ്ടു പേരുടെയും MAT സ്കോർ എങ്ങനെയെങ്കിലും അറിയണം എന്നവൾ ഉറപ്പിച്ചു. കോളേജിൽ കൊടുത്തിട്ടുള്ള അഡ്മിഷൻ ഫോം കിട്ടിയാൽ അഡ്രസ്സും കിട്ടും.

 

ക്ലാസ്സുകൾ വീണ്ടും ഉഷാറായി ഞാൻ പതിവ് പോലെ ക്‌ളാസ്സുകളിൽ ഇരുന്നുറങ്ങും. അന്നയിൽ കുറെ കൂടി മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. എപ്പോഴും മുഖത്തൊരു പുഞ്ചിരി നിറഞ്ഞു നിൽക്കുന്നു. എല്ലാവരോടും നല്ല രീതിയിൽ ആണ് പെരുമാറ്റം.   പഴയതു പോലെ അമൃതയുടെയും അനുപമയുടെ അടുത്ത്  മാത്രമല്ല പലരുമായി അവൾ നല്ല സൗഹൃദം ഉണ്ടാക്കിയെടുത്തു. ആണുങ്ങളുടെ ബോയ്‌ക്കോട്ടിങ് ഒക്കെ പതുക്കെ അലിഞ്ഞില്ലാതായി. അല്ലെങ്കിലും എനിക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ വേറെ ആർക്കാണ് പ്രശനം. അന്ന ഇപ്പോൾ കീർത്തനയുടെയും ജെന്നിയുടെ കൂടെയും ആണ് കൂട്ട്.

Recent Stories

The Author

Red Robin

4 Comments

  1. ഇതിപ്പോ എല്ലാം kainn പൂവോ, ശിവ ആണ അർജുൻ എന്ന് അന്ന എന്തായാലും അറിയും, അപ്പരത് കീർത്തണയും 😑
    💗💗💗💗

  2. kidilan story bro..
    waiting for next part.

  3. 👍❤👍❤സൂപ്പർ
    ഇന്നാണ് എല്ലാർട്ടും വായിച്ചേ നല്ല സ്റ്റോറി.
    ബാക്കി പോന്നോട്ടെ

  4. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com