ജീവിതമാകുന്ന നൗക 5 [Red Robin] 123

Views : 7912

രണ്ടാമത്തെ ദിവസം പെയർ ആയി ചെയ്യേണ്ട ഒരു ആക്ടിവിറ്റി ഉണ്ടായിരുന്നു. റാൻഡം ആയി തിരഞ്ഞെടുക്കുന്ന രണ്ട് പേരുടെ ഒരു ടീം അങ്ങനെ മൊത്തം ക്ലാസ്സിൽ 28 ടീം.  ഓരോ ടീമും  ഒരു സാങ്കൽപ്പിക ഉൽപന്നം ഒരു മിനിറ്റു കൊണ്ട് അവതരിപ്പിക്കണം.  ഞാനും പുതിയ കുട്ടി കീർത്തനയുമാണ് പെയർ ആയി വന്നത്. അവളാണെങ്കിൽ എൻ്റെ അടുത്ത് സംസാരിക്കാറെ ഇല്ല പോരാത്തതിന് മീര മാമിൻ്റെ നീസും (മരുമകൾ). എങ്കിലും അന്നവൾ ആദ്യമായി സംസാരിക്കുന്നതിൻ്റെ ബുദ്ധിമൊട്ടൊന്നും കാണിച്ചില്ലന്ന് മാത്രമല്ല ഞങ്ങൾ രണ്ട് പേരും നല്ല പോലെ സിങ്ക്‌ ആയി പ്രവർത്തിച്ച വിജയകരമായി പ്രോഡക്റ്റ് അവതരിപ്പിച്ചു. എല്ലാവരും ഞങ്ങളുടെ അവതരണത്തെ പ്രശംസിക്കുകയും ചെയ്‌തു.

ദീപവിൻ്റെ നെഞ്ചിൽ അത് ഒരു തീ ആയി മാറി, എങ്കിലും അത്  അവൻ ഉള്ളിൽ   ഒതുക്കി, അവന് അർജ്ജുവിൻ്റെ അടുത്ത് അസൂയയും ദേഷ്യവും തോന്നി.

അതെ സമയം അന്നക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എങ്കിലും കീർത്തനയുടെ സ്ഥാനത്തു താനായിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു.

അവസാന ദിവസം മുഴുവൻ ഒറ്റ പരിപാടി മാത്രം, 360 ഡിഗ്രീ ഇവാലുവേഷൻ. ഓരോരുത്തരെയായി സ്റ്റേജിൽ വിളിച്ചിരുത്തി അയാളുടെ/ അവളുടെ നല്ല ഗുണങ്ങളും പോരായ്മകളും അവ മറികടക്കാനുള്ള നിർദേശങ്ങളും ഒരു ചെറിയ ചിറ്റിൽ   എഴുതി ഇരിക്കുന്നവർക്കിടയിൽ മ്യൂസിക്ക് നിർത്തുന്നത് വരെ പാസ്സ് ചെയ്തുകൊണ്ടിരിക്കും. മ്യൂസിക്ക് നിർത്തുമ്പോൾ അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുറച്ചു പേർ അവരുടെ കയ്യിൽ അപ്പോൾ ഉള്ള ചിറ്റ് വായിക്കും. ഓരോരുത്തരെ പറ്റി മറ്റുള്ളവർ എങ്ങനെ വിലയിരുത്തുന്നു എന്നറിയാ നുള്ള ഒരു അവസരം.

എല്ലാവർക്കും വയറു നിറയെ സഹപാഠികളുടെ വക കിട്ടുന്നുണ്ട്. പേരു വെളിപ്പെടില്ലാത്തത് കൊണ്ട് എനിക്കെതിരെ കുറെ വിമർശനം ഞാൻ പ്രതീക്ഷിച്ചിരുന്നു. ഏതാണ്ട് അത് പോലെ തന്നെ സംഭവിച്ചു. പലരും ഞാൻ കുറെ കൂടി ഫ്രണ്ട്‌ലി ആകണം മസ്സിൽ പിടിത്തം വിടണം എന്നൊക്കെ എഴുതിയിട്ടുണ്ട്. ആണുങ്ങൾ മാത്രം ഞാൻ അടി പൊളിയാണെന്ന് രീതിയിൽ എഴുതിയിട്ടുണ്ട്. ചിലർ തമാശ രൂപത്തിൽ എനിക്കെങ്ങനെ ഇത്ര മാർക്ക് കിട്ടുന്നു എന്ന് ചോദിക്കാൻ ആണ് അവസരം ഉപയോഗിച്ചിരിക്കുന്നത്. ഏതെങ്കിലും പഠിപ്പിക്കൾ അവനാണ് ചാൻസ്. പക്ഷേ എല്ലാത്തിൽ നിന്ന് വ്യത്യസ്തമായി ഒരു  കുറിപ്പ് വന്നു അതിൽ എന്നെ കുറിച്ച് എഴുതിയത് ടോണി വായിച്ചു “Arjun is a gem of a person, no words can describe him” ക്ലാസ്സിലെ ആണുങ്ങൾ എല്ലാവരും കളിയാക്കി ശബ്‌ദം ഉണ്ടാക്കി .

Recent Stories

The Author

Red Robin

4 Comments

  1. ഇതിപ്പോ എല്ലാം kainn പൂവോ, ശിവ ആണ അർജുൻ എന്ന് അന്ന എന്തായാലും അറിയും, അപ്പരത് കീർത്തണയും 😑
    💗💗💗💗

  2. kidilan story bro..
    waiting for next part.

  3. 👍❤👍❤സൂപ്പർ
    ഇന്നാണ് എല്ലാർട്ടും വായിച്ചേ നല്ല സ്റ്റോറി.
    ബാക്കി പോന്നോട്ടെ

  4. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com