Comment Moderation issue resolved... ദയവായി മെയിൽ ഐഡി, ഫോൺനമ്പർ,പേഴ്സണൽ ഡീറ്റെയിൽസ്, മറ്റു സൈറ്റുകളുടെ നെയിം എന്നിവ ഷെയർ ചെയ്യരുത്... ചെയ്‌താൽ ബാൻ, മോഡറേഷൻ ഉണ്ടാകും.....

കൂടെവിടെ? – 7 [ദാസൻ] 243

Views : 7781

കൂടെവിടെ? – 7

Author : ദാസൻ

[ Previous Part ]

 
11:30 ന് ആയിരുന്നു ട്രെയിൻ, ടിക്കറ്റ് എടുത്ത് ഞങ്ങൾ പ്ലാറ്റ്ഫോമിൽ കാത്തിരുന്നു. വണ്ടി വന്നു പ്ലാറ്റ്ഫോമിൽ പിടിച്ചു, എറണാകുളം തൃശൂർ ഭാഗത്തു നിന്നും കയറുന്നവരുടെ സീറ്റ് കണ്ടെത്തി, ആ കമ്പാർട്ട്മെൻറിൽ ഞങ്ങൾ കയറി. അവളോട് ബർത്തിൽ കയറി കിടക്കണൊ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞു. അവൾ സൈഡ് സീറ്റിൽ ഇരുന്നു, തൊട്ടടുത്ത് ഞാനും. എറണാകുളം സൗത്ത് വരെ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല, പിന്നീട് തിരക്കായി. ആലുവ എത്തിയപ്പോൾ ഞങ്ങൾക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. അടുത്ത സ്റ്റേഷൻ ഇരിങ്ങാലക്കുട, അവിടെ ഞങ്ങൾ ഇറങ്ങി, പുറത്തുവന്ന് ബേക്കറിയിൽ കയറി രണ്ടുപേരും ചായകുടിച്ച് പിള്ളേർക്ക് പലഹാരവും വാങ്ങി ഓട്ടോ വിളിച്ച് അമ്മ വീട്ടിലേക്ക് പോയി. ഞങ്ങളുടെ അപ്രതീക്ഷിത വരവ് അവരെ അത്ഭുതപ്പെടുത്തി. തറവാട്ടിലെ അമ്മായി കിളിയോട്
അമ്മായി: നീ ആള് ആകെ മാറിപ്പോയല്ലോഡി, നീ സുന്ദരി ആയിട്ടുണ്ട്. അവന് മാറ്റമൊന്നുമില്ല, നീ വെളുത്ത് തുടുത്തു സുന്ദരിയായി.
അപ്പോൾ ഞാൻ അവളെ ശ്രദ്ധിച്ചു, ശരിയാണ് അവൾ ആകെ മാറിയിരിക്കുന്നു. ദിവസവും കാണുന്നതുകൊണ്ട്, എനിക്ക് നേരത്തെ വലിയ വ്യത്യാസം ഒന്നും തോന്നിയിരുന്നില്ല. അമ്മായി പറഞ്ഞപ്പോഴാണ്, ശരിക്കും ശ്രദ്ധിക്കുന്നത്. അമ്മായി ഞങ്ങളെ അകത്തേക്ക് വിളിച്ചു.
അമ്മായി: നിങ്ങൾ ഇവൻറെ മുറിയിലേക്ക് ചെല്ല്.
ഞങ്ങൾ ഞാൻ കിടക്കാറുള്ള മുറിയിലേക്ക് പോയി, അവിടെ ബാഗ് ഒക്കെ വെച്ച് വാതിലടച്ചു. അവൾ, അവൾക്ക് കുളിച്ച് മാറാനുള്ള ചുരിദാറും മറ്റു വസ്ത്രങ്ങളും ടൗവ്വലുമായി ബാത്റൂമിൽ കയറി. അവൾ കുളി കഴിഞ്ഞ് മുടിയിൽ ടവ്വൽ ചുറ്റി ഷാൾ ഇടാതെ ചുരിദാർ മാത്രമിട്ട് പുറത്തേക്ക് വന്നു. ആ വേഷത്തിൽ അവളെ കണ്ടപ്പോൾ എനിക്ക്, എന്നെ നിയന്ത്രിക്കാനാവാതെ ഞാനവളെ പുണരാൻ ശ്രമിച്ചപ്പോൾ സ്വകാര്യമായി
കിളി: ഒന്നു മാറിയെ ചെക്കാ, ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല.
എൻറെ നെഞ്ചിൽ ഒരു കിള്ളും ഒരു തള്ളും തന്നു.
ഞാൻ: ഓ…….. കുട്ടിത്തം മാറിയ ഒരാളെ. കഴിഞ്ഞ ദിവസം കാണിച്ച കുട്ടിത്തം ഒക്കെ മറന്നു.
അവൾ നാണിച്ചു കൊണ്ട്.
കിളി: ഒന്നു പോയേ…. ആരെങ്കിലും കേൾക്കും. പോയി കുളിക്കാൻ നോക്ക്, ശരീരം മുഴുവൻ അഴുക്ക് ആയിരിക്കും.
എന്നെ തള്ളി ബാത്റൂമിൽ കയറ്റി. ഞാൻ അവളെ പിടിച്ച് ബാത്റൂമിലേക്ക് വലിച്ചു.
കിളി: വിട്……. ചേട്ടാ, ഞാൻ അപ്പുറത്തേക്ക് ചെല്ലട്ടെ. ഒരു കാര്യം മറന്നു. ഞാനിപ്പോൾ ചേച്ചിയെ, അമ്മായി എന്ന് വിളിക്കണോ ചേച്ചി എന്നു വിളിക്കണൊ?
ഞാൻ: നീ എൻറെ പെണ്ണ് അല്ലേ, അമ്മായി എന്ന് വിളിച്ചാൽ മതി.
കിളി: വല്യമ്മമാരെയൊ?
ഞാൻ: ഇവിടുത്തെ അമ്മുമ്മയെ അമ്മുമ്മയെന്ന് തന്നെ വിളിച്ചാൽ മതി. അവിടുത്തെ വലിയമ്മ തന്നെ ആയിക്കോട്ടെ.
കിളി വാതിൽ തുറന്ന് പുറത്തേക്ക് പോകാൻ തുനിഞ്ഞപ്പോൾ….
ഞാൻ: എടി, ആദ്യം നീ ഒരു ഷാൾ എടുത്തിട്. പിന്നെ ആ ബാഗിൽ നിന്നും പിള്ളേരുടെ ഡ്രസ്സും, അമ്മൂമ്മയുടെ ഡ്രസ്സും എടുത്തു കൊണ്ട് പോയി കൊടുക്ക്.
കിളി: അത് ചേട്ടൻ കൊടുത്താൽ പോരെ.
ഞാൻ: നീ കൊടുക്ക്, അമ്മൂമ്മയ്ക്ക് ഒരു ഇംപ്രഷൻ ഉണ്ടാകട്ടെ.
അവൾ ബാഗ് തുറന്നു അവരുടെ ഡ്രസ്സ് ഒക്കെ എടുത്തു, ഷാൾ എടുത്ത് ചുരിദാറിനു മുകളിലൂടെ ഇട്ടു.
കിളി: കുളികഴിഞ്ഞ് വേഗം വരൂ…..
ഞാൻ കുളി കഴിഞ്ഞിറങ്ങിയപ്പോഴേക്കും അവൾ ചായയുമായി മുറിയിലേക്ക് വന്നു.
കിളി: നമ്മൾ എപ്പോഴാണ് വല്യമ്മയെ കാണാൻ പോകുന്നത്?
ഞാൻ: ഇപ്പോൾ ഇരുട്ടിയില്ലെ, നാളെ പോകാം. നീ ഇങ്ങോട്ട് വന്നെടി പെണ്ണേ, അമ്മായി പറഞ്ഞപ്പോഴാണ് നിൻറെ സൗന്ദര്യം ഇത്ര കൂടിയ കാര്യം ഞാൻ ശ്രദ്ധിക്കുന്നത്.
ഞാൻ അവളെ പിടിക്കാൻ ആഞ്ഞപ്പോൾ, അവൾ വാതുക്കലേക്ക് ഓടി. വാതിൽ പടിമേൽ പിടിച്ചു നിന്നുകൊണ്ട്
കിളി: ഇത്രയും നാളും കൂടെ ഉണ്ടായിട്ടും, എന്നെ ശ്രദ്ധിച്ചില്ല എന്ന് പറയുമ്പോൾ എന്നോട് അത്രയേ കാര്യം ഉള്ളൂ എന്ന് മനസ്സിലാക്കാം.
ഞാൻ: ഇത്രയും നാളും, ഞാൻ എൻറെ കണ്ണിലൂടെയാണ് നിന്നെ കണ്ടത്. നീ അന്നും ഇന്നും എനിക്ക് കിളി തന്നെയാണ്. പക്ഷേ ഇന്ന് വേറൊരാൾ, നിൻറെ സൗന്ദര്യത്തെപ്പറ്റി വർണ്ണിച്ചപ്പോൾ…….
കിളി: ചേട്ടന് വിഷമം ആയോ, ഞാൻ വെറുതെ പറഞ്ഞതാ.
അവൾ വാതിൽ ചാരി എൻറെ അടുത്ത് വന്നു, മാറിൽ ചാരി നിന്നു.
കിളി: എൻറെ സൗന്ദര്യം, ചേട്ടനല്ലാതെ വേറെ ആര് ആസ്വദിക്കാൻ. ഞാൻ, എൻറെ ചേട്ടൻ്റെതല്ലേ. വാ അപ്പുറത്ത് അമ്മുമ്മ അന്വേഷിക്കുന്നുണ്ട്.
ചായ കുടിച്ചു കഴിഞ്ഞ് ഞാൻ അമ്മുമ്മയുടെ മുറിയിൽ ചെന്നു. സന്ധ്യ കഴിഞ്ഞാൽ അമ്മൂമ്മ, വിളക്കുവച്ച് പ്രാർത്ഥിച്ച് മുറിയിലേക്ക് പോകും.
അമ്മൂമ്മ: ഞാൻ മോളെ കണ്ടിരുന്നു, മോനെ. ആദ്യം എനിക്ക് അവളോടും നിന്നോടും ദേഷ്യം ആയിരുന്നെങ്കിലും, ഇപ്പോൾ അതൊക്കെ മാറി. നീ അവളുടെ വീട്ടിൽ ഒന്ന് പോകണം, അവർ എന്തെങ്കിലും പറഞ്ഞാലും കേട്ടില്ലെന്നു വെച്ചാൽ മതി. അവളുടെ അച്ഛനും അമ്മയ്ക്കും എന്തെങ്കിലും കൊടുക്കണം. അവളുടെ അമ്മ സരസ്വതി ഒരു ദിവസം ഇവിടെ വന്നിരുന്നു. അവളുടെ സംസാരത്തിൽ, നിങ്ങളോട് വിരോധം ഒന്നും തോന്നിയില്ല.

Recent Stories

The Author

ദാസൻ

10 Comments

Add a Comment
 1. Good story❤️
  That kili is quite an irritating character 🤢
  Appreciate the hero 👍👍👍👍

  1. 💖💖💖

 2. Ee kadha kk yil vanam nal thotu agrahicha climax aanu ithu enthayalum ivide ithu thannathinu valare athikam nanni❤️

  1. 💖💖💖

 3. നിങ്ങൾക്കു ഇങ്ങനെ KK യിൽ എഴുതിയ പോരായിരുന്നോ, anyway ആഗ്രഹിച്ചത് ഇവിടെ കിട്ടി.

  ഇവിടെ climax മാത്രം വായിച്ചു, ഇനി തുടക്കം മുതൽ വായിക്കണം.

  1. 💖💖💖

 4. കാത്തിരുന്ന ഒരു കഥയാണ് ഇത് ഹാപ്പി എൻഡിങ് ആയത് വളരെ സന്തോഷം…. അപ്പുറം ഇട്ട രീതി കൂടെ കംപ്ലീറ്റ് ചെയ്താൽ ഒരു പൂർണത വന്നേനെ…. 👍❤

  1. 💖💖💖

  1. 💖💖💖

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com