കൂടെവിടെ? – 7 [ദാസൻ] 266

Views : 12783

കാളി: എൻ്റെ ചേട്ടനാണ്. എന്നെ സ്നേഹിച്ചിട്ട് മതി, മോനെ സ്നേഹിക്കുന്നത്.
ഞങ്ങൾ സമയം കിട്ടുന്നതനുസരിച്ച് നാട്ടിൽ പോയി വരും. ഇതിനിടയിൽ കിളിയുടെ റാങ്ക് ലിസ്റ്റ് വന്നു. വീണ്ടും നാളുകൾ കടന്നു പോയി. നാട്ടിൽ മോനുമായുള്ള യാത്ര ബുദ്ധിമുട്ടായതിനാൽ, മാരുതി സുസുക്കിയുടെ esteem എടുത്തു.
ഒരുവർഷം പോയതറിഞ്ഞില്ല, മോന് ഒരു വയസ്സ് ആകാറായി. മോൻറെ ഡേറ്റ് ഇവിടെ ചേട്ടനും ചേച്ചിയും ആയി ആഘോഷിക്കാനും, പിറന്നാൾ നാട്ടിൽ ആഘോഷിക്കാനും തീരുമാനിച്ചു. ഡേറ്റ് അതിഗംഭീരമായി ആഘോഷിച്ചത്, ചേട്ടൻറെ ഫ്രണ്ട്സിനെയും എൻറെ ഓഫീസിലെ സ്റ്റാഫിനേയും വിളിച്ചു. ഡേറ്റ് കഴിഞ്ഞ ദിവസം കഴിഞ്ഞിട്ടാണ് പിറന്നാൾ. ഒരാഴ്ച ലീവെടുത്ത് നാട്ടിൽ പോയി. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി കുട്ടിയുമായി അവളുടെ വീട്ടിൽ പോയി, പിറന്നാൾ വിളിച്ചു പോന്നു. പിറന്നാൾ ദിനത്തിൽ പ്രകാശൻ വന്നു. അവൻ വന്നപ്പോൾ കിളിക്ക് പിഎസ്സി ഓഫീസിൽ നിന്നും വന്ന അഡ്വൈസ് മെമ്മോ കൊണ്ടുവന്നു തന്നു. അത് വന്നിട്ട് രണ്ടാഴ്ച ആകുന്നു എന്നും പറഞ്ഞു. അതിഗംഭീരമായാണ് പിറന്നാൾ ആഘോഷം നടന്നത്. വീട്ടിൽനിന്ന് ഒരാഴ്ചയും മോൻ അമ്മയുടെയും അച്ഛൻ്റെയും കൂടെയാണ് കിടന്നത്. കിളി ഇല്ലെങ്കിലും മോന് അമ്മ മതി എന്ന അവസ്ഥയായി. ഞങ്ങൾ പോകുന്നതിന് 2 ദിവസം മുമ്പ് പ്രകാശൻ വിളിച്ചു. കിളിക്ക് ഒരു രജിസ്ട്രേഡ് കത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞു. പിറ്റേദിവസം പോസ്റ്റോഫീസിൽ ചെന്ന് പോസ്റ്റുമാനെ കണ്ട് അത് വാങ്ങി. തുറന്നുനോക്കിയപ്പോൾ സെക്രട്ടറിയേറ്റിൽ എൽജിഎസ് ആയി നിയമിച്ചുകൊണ്ടുള്ള അപ്പോയ് മെൻറ് ലെറ്റർ ആയിരുന്നു. ഈ വിവരം വീട്ടിൽ പറഞ്ഞപ്പോൾ രണ്ടുപേർക്കും ജോലിക്ക് പോകണ്ടേ, അതു കൊണ്ട് മോനെ നിങ്ങൾ കൊണ്ടുപോകേണ്ട എന്നു പറഞ്ഞു. ഞാൻ ആലോചിച്ചപ്പോൾ അത് ശരിയാണ് എന്ന് തോന്നി, പക്ഷേ കിളിക്ക് വിഷമമായി. ഞാൻ പറഞ്ഞ് അവളെ സമാധാനിപ്പിച്ചു. ഞങ്ങൾ പോകുന്ന ദിവസം, അമ്മയുടെ കയ്യിലിരുന്ന് ചിരിച്ചുകൊണ്ട് ഞങ്ങൾക്ക് ടാറ്റ തന്നു. പോകുന്ന വഴി കിളി വളരെ മൂഡി ആയിരുന്നു, കുഞ്ഞിനെ വിട്ടുവരുന്ന വിഷമം കൊണ്ടാണ്. അവൻ വളരെ കുസൃതിയായിരുന്നു, അതുകൊണ്ട് സമയം പോകുന്നത് അറിയില്ലായിരുന്നു. താമസസ്ഥലത്ത് എത്തിയിട്ടും അവൾ വിഷമിച്ചു തന്നെ ഇരുന്നു. ഞാൻ സമാധാനിപ്പിക്കാൻ ചെന്നിട്ടു അവൾ എൻറെ കൈ തട്ടിമാറ്റി.
കിളി: നിങ്ങൾക്ക്, നിങ്ങളുടെ സന്തോഷവും ജോലിയും ആണ് വലുത്. എനിക്ക് എൻറെ മോനെ കാണണം.
ഞാൻ: മോളെ, വരുന്ന വെള്ളിയാഴ്ച വീട്ടിൽ പോകാം.
കിളി: നിങ്ങൾക്ക് അങ്ങനെ പറയാം, എനിക്ക് എൻറെ കൊച്ചിനെ കാണണം
ഞാൻ:ഒരാഴ്ചത്തെ കാര്യമല്ലെ.
കിളി: ഒരാഴ്ച പോയിട്ട് ഒരു നിമിഷം പോലും എനിക്ക് നിൽക്കാൻ പറ്റില്ല. എനിക്ക് ഒരു ജോലിയും വേണ്ട കൂലിയും വേണ്ട. എനിക്ക്, എൻറെ മോൻ മതി. നിങ്ങളൊരു ദുഷ്ടനാണ്. മോനെ മറ്റൊരിടത്ത് ആക്കിയിട്ട്, ഇവിടെ വന്ന് എന്നെയും കൊണ്ട് ആർത്തുല്ലസിച്ച് കാമ പേക്കൂത്ത് നടത്താമെന്ന് കരുതിയോ? അത് നടക്കില്ല…..
ഞാൻ അപ്പോൾ തന്നെ, അവളെ കാറിൽ കയറ്റിയിരുത്തി വീടുപൂട്ടി വണ്ടിയെടുത്തു. നേരെ നാട്ടിലേക്ക് തന്നെ വിട്ടു. അവൾ എന്നെ നോക്കുന്നുണ്ട് എങ്കിലും, ഞാൻ ശ്രദ്ധിച്ചില്ല. കുറച്ചുദൂരം ചെന്നപ്പോൾ അവൾ ഉറക്കമായി, ഞാൻ വണ്ടി ഒതുക്കി അവളുടെ സീറ്റ് ചെരിച്ച് ബെൽറ്റ് ഇട്ടു കൊടുത്തു. അവൾ എഴുന്നേറ്റ് എന്നെ നോക്കി, ഞാൻ ഒന്നും പറയാതെ ഡ്രൈവിംഗ് സീറ്റിൽ വീണ്ടും കയറിയിരുന്ന് വണ്ടിയെടുത്തു. പാതിരാവോടെ വീടെത്തി, കോളിംഗ് ബെൽ അടിച്ചപ്പോൾ അനിയൻ വന്ന് വാതിൽ തുറന്നു. അപ്പോഴേക്കും അമ്മയും അച്ഛനും എഴുന്നേറ്റു വന്നു.
അമ്മ: എന്തായി മക്കളെ പോയിട്ട് തിരിച്ചു വന്നത്.
ഞാൻ, ഒന്നും പറയാതെ എൻ്റെ മുറിയിലേക്ക് പോയി. അവൾ മുറിയിലേക്ക് വന്നപ്പോൾ, ഞാൻ ഇറങ്ങി അനിയൻറെ മുറിയിൽ പോയി മുട്ടി. അവൻ എഴുന്നേറ്റു വന്നു.
ഞാൻ: ഞാൻ വെളുപ്പിനു തന്നെ പോകും, വണ്ടി ഇവിടെ ഉണ്ടാവും. അവൾക്ക് എവിടെയെങ്കിലും പോകണമെങ്കിൽ നീയൊന്നു കൊണ്ടുപോകണം.
മോനപ്പൻ: ഞാൻ കൊണ്ടുപോയി കൊള്ളാം ചേട്ടാ. ചേട്ടൻ എങ്ങനെ വെളുപ്പിന് പോകും? ഞാൻ കൊണ്ടുപോയി വിടണൊ?
ഞാൻ: ഉത്തമനെ വിളിച്ചുകൊണ്ടുപോയി കൊള്ളാം, അവന് ഹോട്ടൽ തുറന്നാൽ പിന്നെ പണിക്കാർ ഉണ്ടാവുമല്ലോ.
ഞാൻ മുറിയിൽ ചെല്ലുമ്പോൾ, അവൾ ഡ്രസ്സ് മാറി കയറി കിടന്നു കഴിഞ്ഞുവെങ്കിലും, ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ഞാനും ഡ്രസ്സ് മാറി കിടന്നു. എനിക്ക് ഉറക്കം ശരിയായി കിട്ടുന്നുണ്ടായിരുന്നില്ല, ലീവ് കഴിഞ്ഞ് നാളെ ജോയിൻ ചെയ്യേണ്ടതാണ്. ഈ ഒരാഴ്ചത്തെ ഫയൽ എൻറെ മേശപ്പുറത്ത് കുന്നുകൂടി ഇരിപ്പുണ്ടാവും, ഇനിയും ലീവെടുത്ത് ഓഫീസർ വഴക്കുപറയും. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റ് സമയം നോക്കി കൊണ്ടിരുന്നു. രണ്ടേമുക്കാൽ ആയപ്പോൾ എഴുന്നേറ്റു, ശബ്ദമുണ്ടാക്കാതെ ബാത്റൂമിൽ കയറി ഫ്രഷായി ഇറങ്ങിവന്നു. മൊബൈലിലെ വെട്ടത്തിൽ അലമാരയിൽ നിന്നും ഡ്രസ്സ് എടുത്തു റൂമിനു വെളിയിൽ ഇറങ്ങി. അനിയൻറെ വാതിലിൽ ചെന്ന് മുട്ടി, അവൻ ഇറങ്ങി വന്നപ്പോൾ വാതിലടയ്ക്കാൻ പറഞ്ഞു. ഡ്രസ്സ് മാറി പുറത്തിറങ്ങി, വണ്ടിയിൽ നിന്നും വീടിൻറെ താക്കോൽ എടുത്തു. വണ്ടിയുടെ താക്കോലും കുറച്ചു പൈസയും അവനെ ഏൽപ്പിച്ചു, അവൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ കൊടുക്കുക എന്ന് പറഞ്ഞു അത് വാങ്ങി അവൻ വാതിലടച്ചു. ഞാൻ പോകുന്ന വഴി ഉത്തമന് വിളിച്ചു, അവൻ കട തുറന്നതേയുള്ളൂ എന്നു പറഞ്ഞു. ഞാൻ അവനോട് റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡിലൊ കൊണ്ടുപോയി വിടാമോ എന്ന് ചോദിച്ചപ്പോൾ അവൻ ഒക്കെ പറഞ്ഞു. അവൻ വണ്ടിയുമായി വന്നു, റോഡിൽ വണ്ടികളുടെ തിരക്ക് ഇല്ലാതിരുന്നതിനാൽ അരമണിക്കൂർ കൊണ്ട് തന്നെ ടൗണിൽ എത്തി റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ നാലുമണിക്ക് ഒരു വണ്ടി ഉണ്ടെന്നു പറഞ്ഞു. അവനെ പറഞ്ഞയച്ച് ഞാൻ പ്ലാറ്റ്ഫോമിൽ വെയിറ്റ് ചെയ്തു. വണ്ടി സ്റ്റേഷനിൽ പിടിച്ചു, കമ്പാർട്ട്മെൻറിൽ ഒരുവിധം തിരക്കുണ്ടായിരുന്നു. എല്ലാവരും ഉറക്കത്തിലായിരുന്നു. എറണാകുളം സൗത്ത് എത്തിയപ്പോൾ ഇരിക്കാൻ സീറ്റ് കിട്ടി. ഫോൺ ബെൽ അടിക്കുന്നത് കേട്ടപ്പോഴാണ് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേൽക്കുന്നത്, സീറ്റിലിരുന്ന് മയങ്ങിപ്പോയി. കഴിഞ്ഞ രാത്രിയിൽ ഉറങ്ങാൻ പറ്റിയില്ലല്ലോ, പ്രത്യേകിച്ചും യാത്രയുടെ ക്ഷീണവും. മൊബൈൽ എടുത്തു നോക്കിയപ്പോൾ കിളിയുടെ നമ്പറാണ്, അറ്റൻഡ് ചെയ്തില്ല. തുടർച്ചയായി നാലഞ്ചു തവണ വിളിച്ചു. സമയം നോക്കിയപ്പോൾ ആറുമണി ആകുന്നതേയുള്ളൂ. അവൾ എഴുന്നേറ്റു നോക്കിയപ്പോൾ എന്നെ കണ്ടില്ല, അതുകൊണ്ട് വിളിക്കുന്നതാണ്. ഞാൻ വീണ്ടും ഇരുന്നു മയങ്ങി. വീണ്ടും ഫോണിൻറെ ബെല്ലടി കേട്ടാണ് എഴുന്നേറ്റത്. നോക്കുമ്പോൾ അനിയൻറെ നമ്പർ ആണ്, ഞാൻ അറ്റൻഡ് ചെയ്തു.
മോനപ്പൻ: ഹലോ ചേട്ടാ ഞാനാണ്.
ഞാൻ: എന്താടാ കാലത്തെ. വെളുപ്പിനെ നീ എന്നെ കണ്ടതല്ലേ.
മോനപ്പൻ: ചേട്ടാ, ചേച്ചിക്ക് സംസാരിക്കണമെന്ന്.
കിളി: ചേട്ടാ, അന്നേരത്തെ വിഷമത്തിന് പറഞ്ഞതാണ്. എനിക്ക് ചേട്ടൻറെ കൂടെ വരണം. ഞാൻ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി, എന്നെ ഇവിടെ തനിച്ചാക്കി വിട്ടുപോയത് ശരിയാണോ?
ഞാൻ: നിനക്ക് അവിടെ കുഞ്ഞില്ലെ. എനിക്ക്, നിൻ്റെ പോലെ പിള്ളേര് കളിക്കാൻ സമയമില്ല. ഈ ജോലി ഉള്ളതുകൊണ്ടാണ് നിനക്ക് അവിടെ ഒരു നിലയും വിലയും ഒക്കെ ഉള്ളത്, ഇല്ലായിരുന്നെങ്കിൽ നമ്മൾ രണ്ടും പട്ടിക്ക് തുല്യം ആയിട്ട് തെണ്ടി നടന്നേനെ. നിനക്ക് ജോലിയും കൂലിയും ഒന്നും വേണ്ട, അത് നിൻറെ ഇഷ്ടം. ഞാനായിട്ട് ആരെയും നിർബന്ധിക്കുന്നില്ല. ഞാൻ സമയം കിട്ടുമ്പോൾ ഒക്കെ വന്നു കണ്ടോളാം, ഇപ്പോൾ എൻറെ വീട്ടിൽ അല്ലെ നിൽക്കുന്നത് അവിടെ തന്നെ നിൽക്കു. എനിക്ക് നിന്നെ ഇവിടെ കൊണ്ടുവന്നത് ആർത്തുല്ലസിക്കണമെന്ന് ഒട്ടും താല്പര്യമില്ല.

Recent Stories

The Author

ദാസൻ

10 Comments

  1. Good story❤️
    That kili is quite an irritating character 🤢
    Appreciate the hero 👍👍👍👍

    1. 💖💖💖

  2. Ee kadha kk yil vanam nal thotu agrahicha climax aanu ithu enthayalum ivide ithu thannathinu valare athikam nanni❤️

    1. 💖💖💖

  3. നിങ്ങൾക്കു ഇങ്ങനെ KK യിൽ എഴുതിയ പോരായിരുന്നോ, anyway ആഗ്രഹിച്ചത് ഇവിടെ കിട്ടി.

    ഇവിടെ climax മാത്രം വായിച്ചു, ഇനി തുടക്കം മുതൽ വായിക്കണം.

    1. 💖💖💖

  4. കാത്തിരുന്ന ഒരു കഥയാണ് ഇത് ഹാപ്പി എൻഡിങ് ആയത് വളരെ സന്തോഷം…. അപ്പുറം ഇട്ട രീതി കൂടെ കംപ്ലീറ്റ് ചെയ്താൽ ഒരു പൂർണത വന്നേനെ…. 👍❤

    1. 💖💖💖

  5. 💝💝💝💝

    1. 💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com