കൂടെവിടെ? – 7 [ദാസൻ] 266

Views : 12727

ഞാൻ: കിളി എവിടെ?
കിളി പുറത്തേക്ക് വന്നു.
ഞാൻ: എന്താണ് കിളിയുടെ അഭിപ്രായം? ഇവരുടെ അഭിപ്രായം തന്നെയാണോ കിളിക്കും.
അവൾ ഒന്നും മിണ്ടിയില്ല. ഇനി അവൾക്ക് സമ്മതമാണോ അല്ലയോ എന്നറിയാൻ നേരിട്ട് ഒരു ഉത്തരം കിട്ടിയാൽ മതി.
ഞാൻ: വണ്ടിയിലിരുന്ന ബാഗ് ആരാണ് എടുത്തത്?
കിളി: ഞാനാണ് ചേട്ടാ.
ഞാൻ വേറൊന്നും പറഞ്ഞില്ല, ആ ഒറ്റ ഉത്തരത്തിൽ തന്നെ എല്ലാം അടങ്ങിയിരുന്നു. ഇവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാൻ സിറ്റൗട്ടിൽ നിന്നും എഴുന്നേറ്റു, പ്രകാശിനെയും കൂട്ടി മുറ്റത്തേക്ക് നടന്നു.
ഞാൻ: എടാ, കണ്ടോ അവൾക്ക് ഇവിടെ നിൽക്കുന്നതിനോട് താല്പര്യമുണ്ട്. ഞാൻ ഇറങ്ങുകയാണ്.
പ്രകാശൻ: എടാ, ആ ഷിജിയുടെ ആങ്ങള ഇവിടെയുണ്ട്. പ്രദീപിൻ്റെ വീട്ടിൽ. രാത്രിയിൽ അച്ഛനും പ്രദീപും അവനും കൂടി ഇരുന്ന് വീട്ടിലിരുന്ന് വെള്ളമടിയാണ്, ഒരെണ്ണത്തിനും അന്നേരം ബോധം ഉണ്ടാകില്ല. അതുകൊണ്ട് നീ അവളെയും വിളിച്ച് ഇവിടെനിന്നും പോകുന്നതാണ് നല്ലത്.
ഞാൻ:ങും…… ഞാൻ ഒരു വഴി കൂടി നോക്കട്ടെ, എന്നിട്ടും അവൾ വന്നില്ല എങ്കിൽ നിർബന്ധിക്കും, എന്നിട്ടും രക്ഷയില്ലെങ്കിൽ എന്തു ചെയ്യാൻ?
ഞാൻ തിരിച്ച് അവളുടെ വീടിൻ്റെ മുറ്റത്ത് ചെന്നു.
ഞാൻ: കിളി …..
അവളും ഷിജിയും പുറത്തേക്ക് വന്നു.ഞാൻ ഷിജിയോട്
ഞാൻ: ഷിബു ഇവിടെ ഉണ്ടല്ലെ?
ഷിജി: ഉണ്ട്. എന്താണ്?
ഞാൻ: അല്ല ചോദിച്ചന്നെയുള്ളു. കിളി, നീ എൻറെ കൂടെ വരുന്നുണ്ടോ?
കിളി: ഞാൻ അമ്മയുടെ കൂടെ രണ്ടു ദിവസം നിൽക്കട്ടെ.
ഞാൻ: നിനക്ക് മതിവരുവോളം നിന്നോളു …. നിനക്ക് എപ്പോഴാണോ വരാൻ തോന്നുന്നത്, അപ്പോൾ വിളിച്ചാൽ മതി ഞാൻ വരാം. ശരി, ഞാൻ ഇറങ്ങുന്നു.
പ്രകാശൻ: എടീ, നിനക്ക് അനുഭവിച്ച ഒന്നും മതിയായില്ലേ. ഇവൻ ഒരു പ്രാവശ്യം നിന്നെ രക്ഷിച്ചു കൊണ്ടു പോയതാണ്. നീ വീണ്ടും ഇവരുടെ കെണിയിൽ വന്നു വീഴുകയാണ്. ഇത്രയുമേ എനിക്ക് പറയാനുള്ളൂ മോളെ. അറിയാത്ത പിള്ള ചൊറിയുമ്പോഴേ അറിയു……. ശരിയടാ, നീ ഇറങ്ങ്.
ഞാൻ: കിളി, ഞാൻ ഇറങ്ങുകയാണ്. ഞാൻ ഒരിക്കൽ കൂടി പറയുന്നു നീ എൻറെ കൂടെ വരണം.
കിളി: രണ്ടു ദിവസം അല്ലേ ചേട്ടാ, കുറെ നാളായല്ലോ അമ്മയെ കണ്ടിട്ട്.
ഞാൻ: ഞാൻ ഇനി ഒന്നും പറയുന്നില്ല.
ഞാൻ ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു, പ്രകാശനോട് യാത്രയും പറഞ്ഞു നീങ്ങി. ഞാൻ, എൻറെ വീട്ടിലേക്ക് പോകാം എന്ന് കരുതി ഇറങ്ങിയതാണ്, അവൾ ഇല്ലാതെ എങ്ങനെ വീട്ടിലേക്ക് ചെല്ലാൻ. ഞാൻ തിരിച്ച് അമ്മൂമ്മയുടെ അടുത്തുചെന്നു, വിവരങ്ങൾ പറഞ്ഞു.
അമ്മൂമ്മ: നീ അവളെ അവിടെ നിർത്തിയിട്ട് പോരാൻ പാടില്ലായിരുന്നു.
ഞാൻ: കുറെ പറഞ്ഞുനോക്കി, അവൾക്ക് എന്തെങ്കിലും മനസ്സിൽ ആകണ്ടേ. അമ്മുമ്മ ആ വീടിൻറെ താക്കോല് താ, ഞാനവിടെ പോയി കിടന്നോളാം.
അമ്മുമ്മ: ശരി താക്കോൽ തരാം, നീ ഭക്ഷണം കഴിക്കാൻ ഇങ്ങോട്ട് വരണം.
ഞാൻ സമ്മതിച്ചു താക്കോലും വാങ്ങി, വീട്ടിലേക്ക് പോയി. വൈകിട്ട് ചിറ്റയുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് തിരിച്ചുവന്നു. രാത്രി ഒമ്പതര പത്തുമണി ആയപ്പോൾ കിളി ഇവിടെ മൊബൈലിൽ നിന്നും കോൾ വന്നു, ഞാൻ എടുത്തില്ല. വീണ്ടും തുടരെത്തുടരെ കോളുകൾ വന്നുകൊണ്ടിരുന്നു.

Recent Stories

The Author

ദാസൻ

10 Comments

  1. Good story❤️
    That kili is quite an irritating character 🤢
    Appreciate the hero 👍👍👍👍

    1. 💖💖💖

  2. Ee kadha kk yil vanam nal thotu agrahicha climax aanu ithu enthayalum ivide ithu thannathinu valare athikam nanni❤️

    1. 💖💖💖

  3. നിങ്ങൾക്കു ഇങ്ങനെ KK യിൽ എഴുതിയ പോരായിരുന്നോ, anyway ആഗ്രഹിച്ചത് ഇവിടെ കിട്ടി.

    ഇവിടെ climax മാത്രം വായിച്ചു, ഇനി തുടക്കം മുതൽ വായിക്കണം.

    1. 💖💖💖

  4. കാത്തിരുന്ന ഒരു കഥയാണ് ഇത് ഹാപ്പി എൻഡിങ് ആയത് വളരെ സന്തോഷം…. അപ്പുറം ഇട്ട രീതി കൂടെ കംപ്ലീറ്റ് ചെയ്താൽ ഒരു പൂർണത വന്നേനെ…. 👍❤

    1. 💖💖💖

  5. 💝💝💝💝

    1. 💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com