കൂടെവിടെ? – 7 [ദാസൻ] 266

Views : 12728

കിളി: എൻറെ ഒരു ബുദ്ധിമോശം കൊണ്ട് പറഞ്ഞു പോയതാണ് ചേട്ടാ, ക്ഷമിക്ക്. എൻറെ ചേട്ടനല്ലെ എന്നെ വന്നു കൊണ്ടു പോകു.
ഞാൻ: അങ്ങോട്ടും ഇങ്ങോട്ടും ആക്കാൻ ഞാനെന്താണ് യന്ത്ര പാവയൊ? നിനക്കറിയില്ല ഇന്നലെ രാത്രി തിരുവനന്തപുരത്തുനിന്നും അവിടെയെത്തിയത് എങ്ങിനെയെന്ന്. നീ ഉറക്കം ആയിരുന്നല്ലോ, കൺപോളകൾ തൂങ്ങി പോയിട്ടും ഒരു കണക്കിനാണ് ഞാൻ ഡ്രൈവ് ചെയ്ത് അവിടെ എത്തിയത്. ആടി കളിക്കട കുഞ്ഞിരാമ എന്ന് പറയുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് നിന്നോടുള്ള ഇഷ്ടം കൊണ്ടാണ്. അത് നീ ഇന്നലെ പരമാവധി ഉപയോഗിച്ചു. എന്തൊക്കെയാണ് പറഞ്ഞു കൂട്ടിയതെന്ന് നിനക്ക് വല്ല ഓർമ്മയുണ്ടോ, അന്നേരത്തെ ഞാൻ അനുഭവിച്ച വേദന നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. ഏതായാലും നിന്നെ സുരക്ഷിതമായ സ്ഥലത്താണ് ഏൽപ്പിച്ചിരിക്കുന്നത്. സ്വസ്ഥമായി അവിടെ നിൽക്കുക. നിനക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മോനപ്പൻ്റെ കയ്യിൽ പൈസ കൊടുത്തിട്ടുണ്ട്.
അവൾ ഫോണിലൂടെ കരയാൻ തുടങ്ങി.
കിളി: ഞാനൊരു പൊട്ടിപ്പെണ്ണ് അല്ലേ ചേട്ടാ. ഞാൻ എന്തെങ്കിലും പൊട്ടത്തരം പറഞ്ഞെന്നു കരുതി, അടിച്ച് നേരെയാക്കുന്നതിനു പകരം…..
ഞാൻ: ഞാൻ ഇന്നുവരെ നിൻറെ ശരീരത്തിൽ ഒരു ഉപദ്രവവും ഏൽപ്പിച്ചിട്ടില്ല, എനിക്കതിന് കഴിയില്ല. ശരി, ഞാൻ വിളിച്ചോളാം.
കിളി: കട്ട് ചെയ്യല്ലെ. വിളിക്കുകയല്ല, എന്നെ കൊണ്ടു പോകണം.
ഞാൻ: ശരി, വെള്ളിയാഴ്ച നോക്കട്ടെ.
കിളി: നോക്കുകയല്ല, വരണം.
ഫോൺ കട്ട് ചെയ്തു. അപ്പോഴേക്കും ട്രെയിൻ പേട്ട എത്തിയിരുന്നു. സമയം ഒൻപത് കഴിഞ്ഞിരുന്നു. ഇനി റൂമിൽ പോയി വരാൻ സമയമില്ല. സെൻട്രൽ സ്റ്റേഷനിൽ വണ്ടി നിർത്തി ഇറങ്ങി ഓട്ടോ വിളിച്ച് നേരെ ഓഫീസിലേക്ക് പോയി. ഓഫീസിനു മുൻപിൽ ഉള്ള ഹോട്ടലിൽ നിന്നും ബ്രേക്ഫാസ്റ്റ് കഴിച്ചു ജോലിക്ക് കയറി. എൻറെ മേശപ്പുറത്തു നോക്കിയപ്പോൾ മറച്ചു ഫയലുകൾ കുന്നുകൂടി ഇരിക്കുന്നു, അത് കണ്ടപ്പോൾ തന്നെ എനിക്ക് സമനില തെറ്റി. ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ പോകാതെ പെൻഡിങ് ഫയലുകൾ ഒക്കെ നോക്കി തീർത്തു. വൈകിട്ട് കൂടെ നിൽക്കുന്ന ആൾക്ക് ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി അഞ്ചരയോടെ ഓഫീസിൽ നിന്നും ഇറങ്ങി. ഇതിനിടയിൽ പലപ്രാവശ്യവും കിളി വിളിച്ചിരുന്നു, നല്ല തിരക്കായിരുന്നു അതിനാൽ ഞാൻ എടുത്തില്ല. ഓഫീസിൽ നിന്ന് ഇറങ്ങി കുറച്ചു ദൂരം നടന്നു, ധൃതിപിടിച്ച് അങ്ങോട്ട് ചെല്ലേണ്ട കാര്യമില്ല അവിടെ ആരും ഇല്ലല്ലോ. ലൈബ്രറിയിൽ പോയി കുറച്ചുനേരം ബുക്കുകൾ വായിച്ചു. തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചാണ് റൂമിലേക്ക് പോയത്. റൂമിൽ എത്തിയപ്പോഴേക്കും കിളിയുടെ വിളിവന്നു. അവളോട് കുറച്ചു നേരം സംസാരിച്ചു, മോൻറെ വിശേഷങ്ങളൊക്കെ അന്വേഷിച്ചു. അവൾക്ക് അപ്പോഴും ഞാൻ, തിരികെ ചെന്ന് അവളെ വിളിച്ചു കൊണ്ടുവരുന്ന കാര്യം മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. വിളിയും മുറയ്ക്കു നടന്നു. ആഴ്ച എനിക്ക് നാട്ടിൽ പോകാൻ പറ്റിയില്ല, ഒരു അദാലത്ത് ഉണ്ടായിരുന്നു. അവൾ അതിന് ഒരുപാട് പരിഭവം പറഞ്ഞു കരഞ്ഞു. ചേട്ടനും ചേച്ചിയും, കിളിയേ കൊച്ചിനെയും അവിടെ നിർത്തി കൊണ്ടുവന്ന് വന്നതിന് ഒരുപാട് വഴക്കുപറഞ്ഞു. ആന ദിവസങ്ങൾ വീണ്ടും കടന്നു പോയി. ഹോട്ടല് ഭക്ഷണം കഴിച്ച് വയറിന് ബുദ്ധിമുട്ടായി. രണ്ടുമൂന്നു ദിവസം തുടർച്ചയായി വയറിളക്കം പിടിച്ചു, സാജനേം കൂട്ടി ഡോക്ടറെ കാണാൻ പോയി. തുടർച്ചയായുള്ള വയറിളക്കം മൂലം, ഞാൻ ആകെ വശംകെട്ടു. ക്ഷീണിച്ച് അവശനായി. മരുന്നു കഴിച്ചപ്പോൾ വയറിളക്കം മാറിയെങ്കിലും, ക്ഷീണം മാറിയില്ല. ഇതിനിടയിൽ കിളിയുടെ ജോലിയിൽ ജോയിൻ ചെയ്യാനുള്ള ദിവസം, ഓഫീസറുടെ പരിചയത്തിലുള്ള ഒരാൾ മുഖാന്തരം നീട്ടി മേടിച്ചു. ഇന്നത്തെ വെള്ളിയാഴ്ച ഞാൻ നാട്ടിലേക്ക് പുറപ്പെട്ടു. വീടെത്തുമ്പോൾ സന്ധ്യയായി, അച്ഛൻ ഒഴികെ മറ്റെല്ലാവരും ഹാളിൽ ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ
അമ്മ: ഇത് എന്തൊരു കോലമാടാ, ആകെ ക്ഷീണിച്ച് അവശത ആയല്ലോ.
എന്നെ കണ്ടപ്പോൾ അവളുടെ കണ്ണിൽ കണ്ണുനീർ ഉരുണ്ടുകൂടി. ഞാൻ മുറിയിലേക്ക് പോയി, ബാത്റൂമിൽ കയറി കുളി കഴിഞ്ഞ് ഇറങ്ങി വന്നു. മുറിക്ക് പുറത്തിറങ്ങി ചെല്ലുമ്പോൾ അമ്മായിയമ്മയും മരുമോളും അടുക്കളയിൽ എനിക്ക് ചായ ഉണ്ടാക്കുന്നു. മോൻ കുഞ്ഞാറ്റയുടെ മടിയിൽ ഇരിപ്പുണ്ട്, ഞാൻ അവനെ എടുത്തു മുറിയിലേക്ക് പോയി. അവനെ കളിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, കിളി ഒരു കൊട്ട മുഖവുമായി വന്നു. ചായ തന്ന അതേ സ്പീഡിൽ തിരിച്ചുപോയി. ഞാൻ മോനു വേണ്ടി വാങ്ങിയ റിമോട്ട് കാർ എടുത്തു കൊടുത്തു. മോൻ അതെടുത്ത് എറിഞ്ഞു. ഞാൻ ആ റിമോട്ട് ഉപയോഗിച്ച് വണ്ടി ഓടിച്ചു കാണിച്ചു, മോൻ അതിനു പുറകെ ഒറ്റയടി വെച്ച് നടന്നു. കുറേ നേരം കഴിഞ്ഞപ്പോൾ അമ്മ വന്ന് മോനെ എടുത്തുകൊണ്ടുപോയി. ഞാൻ കട്ടിലിൽ കയറി കിടന്നു, സാജനെ വിളിച്ചു, നാട്ടിലെത്തിയ വിവരം പറഞ്ഞു. അവനും നാട്ടിലുണ്ട്. അച്ഛൻ വന്ന് ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ മോനെ അന്വേഷിച്ചു. ഉറക്കമായി എന്ന് അമ്മ പറഞ്ഞു. മോൻ എപ്പോഴും അമ്മയുടെയും അച്ഛൻ്റെയും കൂടെ തന്നെയാണ് കിടക്കുന്നത്. ഭക്ഷണം കഴിച്ച് ഞാൻ റൂമിലേക്ക് പോയി, ജഗ്ഗിൽ വെള്ളവും ഒരു കൊട്ട മുഖവുമായി കിളി മുറിയിലേക്ക് വന്നു. ബാത്റൂമിൽ പോയി തിരിച്ചു വന്ന് സ്ഥിരം ആയിട്ടുള്ള സ്ഥലത്ത് സ്ഥിരം ആയിട്ടുള്ള പൊസിഷനിൽ പോയി കിടന്നു. ചുവരിനോട് ചേർന്ന് മുഖംതിരിച്ച് ചരിഞ്ഞു കിടന്നു. ഞാൻ അവളുടെ അരികിലേക്ക് ചേർന്നു കിടന്ന്, അവളെ നേരെ കിടത്തി. അവൾ ചരിഞ്ഞു കിടന്നു കരയുകയായിരുന്നു. ഞാൻ കണ്ണുനീർ തുടച്ചുകൊണ്ട്
ഞാൻ: എന്തിനാടി മോളെ നീ കരയുന്നത്?
കിളി: എന്ത് കോലം ആണ് ചേട്ടാ ഇത്. എനിക്ക് കണ്ടിട്ട് സഹിക്കാൻ വയ്യായിരുന്നു. ആകെ ക്ഷീണിച്ചിരിക്കുന്നു.
ഞാൻ: ഇത് വേറൊന്നുമല്ല മോളെ, രണ്ടുമൂന്ന് ദിവസം വയറിളക്കം ആയിരുന്നു. ഹോട്ടലിലെ ഭക്ഷണം കഴിച്ച് വയറിന് അസുഖം ആയി.
അവൾ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. പിന്നീട് തമാശരൂപേണ എന്നെ മേലെ കേറി കിടന്ന് തല്ലുകയും പിച്ചുകയും ഒക്കെ ചെയ്തു. പിന്നെയാ മർദ്ദനം, കാളിയമർദ്ദനം ആയി. അവളുടെ പവിഴാധരങ്ങളിൽ നിന്നും തേൻ നുകർന്നും, അവളുടെ പന്തൊക്കും നിറ പയോധരങ്ങളിൽ നിന്നും അമൃത് തന്നും കാളിയമർദ്ദനം നടത്തി. വിഷം തുപ്പിച്ചു, സ്വേദ കണങ്ങളാൽ കുളിച്ച് എൻറെ മാറിൽ കിടക്കുമ്പോൾ
കിളി: ഇനിയൊരിക്കലും ഞാൻ എൻറെ ചേട്ടനെ വിട്ടു നിൽക്കില്ല. എൻറെ ചേട്ടൻ എവിടെയാണോ അവിടെയാണ് ഞാൻ.
അന്നുമുതൽ അവൾ എൻറെ അരികിൽ നിന്നും മാറിയിട്ടില്ല. ഞങ്ങൾ, മകനെ ഇവിടെ അമ്മയുടെ അടുത്ത് നിർത്തി, തിരുവനന്തപുരത്തേക്ക് പോയി. കിളി ജോലിയിൽ പ്രവേശിച്ചു. കാലങ്ങൾ പിന്നെയും കടന്നു പോയി. ഞങ്ങൾക്ക് ഒരു മോളും കൂടി ജനിച്ചു. ഇപ്പോഴും കിളിക്ക് ചെറിയ വാശിയും കുശുമ്പും ഒക്കെയുണ്ട്. എന്നാലും അവൾ എന്നെ ഒരിക്കലും പിരിഞ്ഞു നിന്നിട്ടില്ല. പിള്ളേരൊക്കെ വലുതായി, അവരുടെ വിദ്യാഭ്യാസത്തിനായി വിവിധ സ്ഥലങ്ങളിൽ ആണ്. ഞാനും ആളും സന്തുഷ്ട കുടുംബമായി കഴിയുന്നു. അവൾ, ഇപ്പോൾ സെക്രട്ടറിയേറ്റിൽ സെക്ഷൻ സൂപ്രണ്ടാണ്, ഞാൻ തഹസിൽദാറും. ഞങ്ങൾ രണ്ടുപേരും ഇണങ്ങിയും പിണങ്ങിയും അങ്ങനെ സന്തോഷമായി ജീവിച്ചുപോകുന്നു…….

NB :എൻ്റെ കഥയെ സ്വീകരിച്ച എല്ലാവർക്കു നന്ദി

Recent Stories

The Author

ദാസൻ

10 Comments

  1. Good story❤️
    That kili is quite an irritating character 🤢
    Appreciate the hero 👍👍👍👍

    1. 💖💖💖

  2. Ee kadha kk yil vanam nal thotu agrahicha climax aanu ithu enthayalum ivide ithu thannathinu valare athikam nanni❤️

    1. 💖💖💖

  3. നിങ്ങൾക്കു ഇങ്ങനെ KK യിൽ എഴുതിയ പോരായിരുന്നോ, anyway ആഗ്രഹിച്ചത് ഇവിടെ കിട്ടി.

    ഇവിടെ climax മാത്രം വായിച്ചു, ഇനി തുടക്കം മുതൽ വായിക്കണം.

    1. 💖💖💖

  4. കാത്തിരുന്ന ഒരു കഥയാണ് ഇത് ഹാപ്പി എൻഡിങ് ആയത് വളരെ സന്തോഷം…. അപ്പുറം ഇട്ട രീതി കൂടെ കംപ്ലീറ്റ് ചെയ്താൽ ഒരു പൂർണത വന്നേനെ…. 👍❤

    1. 💖💖💖

  5. 💝💝💝💝

    1. 💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com