കൂടെവിടെ? – 7 [ദാസൻ] 266

Views : 12728

ഞാൻ: കുറേനേരം ആയില്ലേ വാ, ബാത്ത്റൂമിൽ പോയിട്ട് വരാം.
ഞാൻ അവളെ ബാത്റൂമിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിയും അവൾ കരഞ്ഞു കൊണ്ടിരുന്നു.
കിളി: ഞാൻ…… കാരണം……. ഞാൻ തുറന്നു പറയാൻ പോവുകയാണ്
ഞാൻ: മണ്ടത്തരം കാണിക്കാതെടീ. നീ അവിടെ നിന്നതാണെന്നും, ഷിബു ആയുണ്ടായ പിടിവലിയിലാണ് നിൻറെ കാലൊടിഞ്ഞതെന്നും പറഞ്ഞാൽ നിന്നോട് അമ്മക്ക് വീണ്ടും ദേഷ്യം ആവും. വീണ്ടും നീ അവിടെ പോയി നിന്ന് എന്നുപറഞ്ഞാൽ, നിന്നോട് വെറുപ്പ് ആയിരിക്കും. നിന്നെ അവർ സ്നേഹിച്ചു തുടങ്ങിയിട്ടേയുള്ളൂ, എനിക്ക് കാണേണ്ടതും അതാണ്. ഞാൻ വഴക്ക് കേൾക്കുന്നു എന്ന് മാത്രമല്ലേയുള്ളൂ, അത് ഞാൻ കേൾക്കേണ്ടതാണ്. എനിക്ക് ഒട്ടും ഇഷ്ടമില്ലാഞ്ഞിട്ടും, നിൻ്റെ ഇഷ്ടത്തിനു വേണ്ടി മാത്രമാണ് ഞാൻ അവിടെ നിർത്തിയത്. നിന്നെ അവിടെ നിന്ന് എനിക്ക് അന്ന് തന്നെ കൊണ്ടുപോരാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല, നിൻറെ കുറുമ്പ് കുറച്ച് അനുവദിച്ചു തന്നത് കൊണ്ടാണ് ഇങ്ങനെ ഒരു അവസ്ഥ വന്നത്. അതൊക്കെ പോട്ടെ, നീ മണ്ടത്തരം ഒന്നും വിളിച്ചു പറയരുത്. ഇനി അച്ഛൻ വരുമ്പോൾ ഇതിൽ കൂടുതൽ കേൾക്കാൻ കിടക്കുന്നതേയുള്ളൂ. അതൊക്കെ അവർക്ക് നിന്നോടുള്ള ഇഷ്ടം കൊണ്ടാണ്. അതിന് ഞാൻ കുറച്ച് വഴക്ക് കേട്ടാലും കുഴപ്പമില്ല. നിന്നെ അവര് സ്നേഹിക്കുന്നത് കാണുമ്പോൾ, എനിക്ക് എന്ത് സന്തോഷം ആണെന്നോ. നീ അവിടെ ഇരുന്ന് എന്തെങ്കിലും വിളിച്ചു പറഞ്ഞാലോ എന്ന് കരുതിയാണ്, ഞാൻ നിന്നെ എടുത്തു കൊണ്ടു വന്നത്.
ഞാൻ അവളെ ബാത്റൂമിൽ കൊണ്ടുപോയി തിരിച്ചു കട്ടിലിൽ കിടത്തി. എന്നെ വലിച്ച് അവളുടെ മേലേക്ക് കിടത്തി.
കിളി: എനിക്ക്, എൻറെ ചേട്ടനെ മനസ്സിലാക്കാൻ കഴിഞ്ഞില്ല……. എനിക്ക് കിട്ടിയ നിധിയാണ്. ഞാൻ അത് മനസ്സിലാക്കാൻ ഒരുപാട് വൈകി.
അവൾ എൻറെ മുഖത്ത് തെരുതെരെ ചുംബിച്ചു.
ഞാൻ: കാല് അനക്കാൻ പാടില്ല.
ഞാൻ അവളുടെ മേലെ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചിട്ട്, അവൾ എന്നെ വിട്ടില്ല. ചിണുങ്ങിക്കൊണ്ട്
കിളി: എനിക്കിനിയും ബാത്റൂമിൽ പോണം
അവൾ കീഴ് ചുണ്ട് കടിച്ചു.
ഞാൻ: കാല് ശരിയാവട്ടെ……. അല്ലെങ്കിൽ വീണ്ടും ഇതേ ഇരിപ്പ് ഇരിക്കേണ്ടിവരും.
അവൾ ചിണുങ്ങി കൊണ്ട്, എൻറെ പിടുത്തം അയച്ചു. ഞാൻ എഴുന്നേറ്റു. അവൾ എൻറെ കയ്യിൽ പിടിച്ചു.
കിളി: ഇന്ന് എൻറെ ചേട്ടൻ്റെ മാറിൽ കിടന്നു എനിക്ക് ഉറങ്ങണം.
അച്ഛൻറെ ശബ്ദം ഹാളിൽ കേട്ടു.
അച്ഛൻ: അവര് വന്നിട്ട് എവിടെ?
അമ്മ: അവരും മുറിയിലുണ്ട്. അവൻ മോളുടെ കാലു ഒടിച്ച് വെച്ചിരിക്കുകയാണ്.
ഞാൻ അവളെയും അടുത്ത ഹാളിലേക്ക് വന്നു.
അച്ഛൻ: ഇവൻ എന്തു ചെയ്തതാണ് മോളുടെ കാലിന്?
അമ്മ: ഇവർ രണ്ടുപേരും കൂടി, മോളുടെ വീട്ടിൽ പോയി. വീടിനകത്ത് നിന്ന് ധൃതിയിൽ പുറത്തേക്ക് വലിച്ചു ഇറക്കിയതാണ്. പടിയിൽ കാൽ തെന്നി വീണു.
അച്ഛൻ എന്നോട് വല്ലാതെ ദേഷ്യപ്പെട്ടു
അച്ഛൻ: നീ എന്തൊരു കോവർകഴുത ആണെടാ……… മോള് ആടോ മാടോ വല്ലതുമാണോടാ വലിച്ചിറക്കാൻ. നീ ഒരു കോവർകഴുത ആണല്ലോടാ. ഇത് നിൻറെ ഭാര്യ ആണെടാ, സ്നേഹവും പരിചരണവും കൊടുക്കണം. അല്ലാതെ വലിച്ചു കൊണ്ട് നടക്കാനുള്ളതല്ലടാ. നിന്നോട് എന്തു പറഞ്ഞിട്ടെന്താ കാര്യം.
ഞാൻ അതെല്ലാം, ഒരക്ഷരം ഉരിയാടാതെ കേട്ടിരുന്നു. അവൾ ഇടയ്ക്കിടയ്ക്ക് എൻറെ മുഖത്തേക്ക് ദയനീയമായി നോക്കുന്നുണ്ട്. ഞാൻ അവളെ കണ്ണടച്ചു കാണിച്ചു, ഇത് കണ്ട് അച്ഛനെ വീണ്ടും ദേഷ്യം ആയി.
അച്ഛൻ: നീയെന്താടാ കണ്ണടച്ചുകാട്ടി, എന്നെ പൊട്ടൻ ആക്കുന്നൊ?
ഇത് പറഞ്ഞു അച്ഛൻ കരണം നോക്കി ഒന്ന് തന്നു. അപ്രതീക്ഷിത അടി ആയതിനാൽ, വേദനയിൽ എൻ്റെ കണ്ണു നിറഞ്ഞു. പ്രത്യേകിച്ച് അവളുടെ മുമ്പിൽ വച്ച് ആയതുകൊണ്ട് കൂടുതൽ വേദനയായി. ഞാൻ പെട്ടെന്ന് എഴുന്നേറ്റു റൂമിലേക്ക് പോയി, ബാത്റൂമിൽ കയറി മുഖം കഴുകി. അച്ഛൻ എന്തൊക്കെയോ ഉറക്കെ പറയുന്നുണ്ട്, കുറച്ചു കഴിഞ്ഞ് അമ്മ ഊണുകഴിക്കാൻ വന്നു വിളിച്ചു. ഞാൻ അവളെ എടുത്ത് ഡൈനിങ് ടേബിബിൻറെ കസേരയിലിരിത്തി. നോക്കിയപ്പോൾ അവളുടെ കണ്ണുകളിൽ, കണ്ണുനീർ ഊറി നിൽക്കുന്നു. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും അച്ഛൻ എന്നെ കുറ്റപ്പെടുത്തി സംസാരിച്ചുകൊണ്ടേയിരുന്നു. ഞാൻ ഒന്നും മിണ്ടാതെ ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ചിരുന്നു കഴിച്ചു. അവൾ കണ്ണുനീർ തുടയ്ക്കുന്നത് കണ്ടപ്പോൾ
അച്ഛൻ: കരയണ്ട മോളെ. അവൻ ഇങ്ങനെ ആയിപ്പോയി, അല്ലെങ്കിൽ മോളെ പിടിച്ചു വലിച്ചു താഴെ ഇടൊ. എൻറെ മറ്റ് രണ്ട് മക്കളെ പോലെയല്ലാ ഇവൻ.
അമ്മ: മതി നിർത്ത്. അവൻ ഒരു കയ്യബദ്ധം പറ്റി എന്ന് കരുതി, കുറ്റപ്പെടുത്തൽ ഇത്തിരി കൂടുന്നുണ്ട്.
പിന്നീട് അതിനെക്കുറിച്ച് ഒന്നും സംസാരം ഉണ്ടായില്ല. ഭക്ഷണം കഴിഞ്ഞ് അവളെ, വാഷ്ബേസിനിൽ കൊണ്ടുപോയി മുഖം കഴുകിച്ചു.
അമ്മ: മോളെ കൊണ്ടുപോയി കിടത്തടാ, കുറെ നേരമായില്ലേ ഇരിപ്പ് തുടങ്ങിയിട്ട്.
ഞാൻ അവളെ മുറിയിലേക്ക് കൊണ്ടുപോയി.
കിളി: വാതിൽ അടച്ചേക്കു.
ഞാൻ അവളെ കിടത്തി, ഡ്രസ്സ് മാറി പുറത്തേക്കിറങ്ങാൻ ഭാവിക്കവേ.
കിളി: ഒന്നിങ്ങു വന്നേ.
അവൾ കരയാൻ ഉള്ള ഭാവം ആണെന്ന് മനസ്സിലാക്കിയ ഞാൻ, പുറത്തേക്ക് തന്നെ ഇറങ്ങി വാതിൽ ചാരി. വീടിന് പുറത്തേക്കിറങ്ങവെ
അച്ഛൻ: ഈ ഉച്ച നേരത്ത് നീ എങ്ങോട്ടാ? ഒരു നേരത്തും കുടുംബത്തിൽ ഇരിക്കരുത്.

Recent Stories

The Author

ദാസൻ

10 Comments

  1. Good story❤️
    That kili is quite an irritating character 🤢
    Appreciate the hero 👍👍👍👍

    1. 💖💖💖

  2. Ee kadha kk yil vanam nal thotu agrahicha climax aanu ithu enthayalum ivide ithu thannathinu valare athikam nanni❤️

    1. 💖💖💖

  3. നിങ്ങൾക്കു ഇങ്ങനെ KK യിൽ എഴുതിയ പോരായിരുന്നോ, anyway ആഗ്രഹിച്ചത് ഇവിടെ കിട്ടി.

    ഇവിടെ climax മാത്രം വായിച്ചു, ഇനി തുടക്കം മുതൽ വായിക്കണം.

    1. 💖💖💖

  4. കാത്തിരുന്ന ഒരു കഥയാണ് ഇത് ഹാപ്പി എൻഡിങ് ആയത് വളരെ സന്തോഷം…. അപ്പുറം ഇട്ട രീതി കൂടെ കംപ്ലീറ്റ് ചെയ്താൽ ഒരു പൂർണത വന്നേനെ…. 👍❤

    1. 💖💖💖

  5. 💝💝💝💝

    1. 💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com