കൂടെവിടെ? – 7 [ദാസൻ] 266

Views : 12728

ഞാൻ: അവിടെ ആകുമ്പോൾ, ജോലിയും പ്രശ്നങ്ങളുമാണ്. ഇപ്പോൾ വളരെ ഫ്രീ അല്ലേ.
കിളി: ഇനിയും സമയമുണ്ട്, പേകേണ്ട സ്ഥലത്തൊക്കെ പോയിട്ട് വരാം.വേഗം ആകട്ടെ ചേട്ടാ…. പോയി കുളിക്ക്.
ഞാനവളെ മോചിപ്പിച്ച് എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി. ഞാൻ കളിയൊക്കെ കഴിഞ്ഞു വന്നപ്പോൾ അവൾ മുറിയിൽ ഇല്ല. ഹാളിലേക്ക് ചെന്നപ്പോൾ അമ്മാവൻ പത്രം വായിച്ചു ഇരിക്കുന്നു. എന്നെ കണ്ടപ്പോൾ
അമ്മാവൻ: നിങ്ങൾ ഇന്നലെ വന്നു അല്ലേ? ഇന്നലെ ഞാൻ വന്നപ്പോൾ വൈകി. എന്താണ് രാവിലെ തന്നെ പരിപാടി.
ഞാൻ: ഒന്ന് അമ്മൂമ്മയെ കാണണം, പിന്നെ കിളിയുടെ വീട് വരെ ഒന്ന് പോകണം.
അമ്മാവൻ: ഞാൻ അത് പറയാൻ ഇരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചിറ്റ ഇവിടെ വന്നിരുന്നു, അവർക്ക് കഴിഞ്ഞ് കാര്യത്തെക്കുറിച്ച് മനസ്താപം ഉണ്ട്. നിങ്ങൾ എങ്ങനെ പോകും, എൻറെ വണ്ടി വേണോ?
ഞാൻ: വേണ്ട, അമ്മാവാ. ഞാൻ അവിടെ പോയി വണ്ടി എടുത്തോളാം.
അമ്മാവൻ: ഞാൻ ഇടയ്ക്കൊക്കെ ചെന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു വെക്കാറുണ്ട്.
അപ്പോഴേക്കും കിളി അങ്ങോട്ട് വന്നു.
അമ്മാവൻ: എന്തൊക്കെയുണ്ട് മോളെ വിശേഷങ്ങൾ, സുഖം തന്നെയല്ലേ. നിങ്ങൾ എവിടെ നിന്നും പോയിട്ട് നാലഞ്ച് മാസം ആയില്ലേ?
കിളി: സുഖമാണ്, അമ്മാവാ.
അമ്മാവൻ: എടീ, ഞാൻ നിൻറെ ചേട്ടനല്ലേ, എന്നിട്ട് എന്താണ് നീ അമ്മാവാ എന്ന് വിളിക്കുന്നത്.
ഞാൻ: ഞാൻ പറഞ്ഞിട്ടാണ്.
കിളി: അവിടെ ചായയും കഴിക്കാനുള്ളതും ഒക്കെ എടുത്തു വച്ചിട്ടുണ്ട്.
അവൾ അതും പറഞ്ഞ് അങ്ങോട്ടു തിരിച്ചുപോയി.
അമ്മാവൻ: നിങ്ങൾക്ക് പോകാനുള്ളതല്ലേ, ഞാൻ താമസിക്കും ചായ കുടിക്കാൻ. നീ പോയി കുടിക്ക്.
അമ്മായി അവിടേക്ക് വന്നു.
അമ്മായി: എടാ, നീ വന്നു ചായ കുടിക്ക്. ചേട്ടൻ ഇപ്പോഴൊന്നും കുടിക്കില്ല. നിങ്ങൾക്ക് പോകാനുള്ളതല്ലേ? നിങ്ങൾ ഇന്ന് കളിയുടെ വീട്ടിൽ പോകുന്നുണ്ടോ? അവർ നിർബന്ധിക്കുക ആണെങ്കിൽ, ഒരുനേരത്തെ ഭക്ഷണം അവിടുന്ന് കഴിക്കണം. ശരി, നീ വന്നു ചായ കുടിക്ക്.
ഞാൻ അമ്മായിയോടൊപ്പം ഡൈനിങ് ടേബിളിലേക്ക് പോയി. കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ റെഡിയായി ഇറങ്ങിയപ്പോൾ അവൾ, അമ്മുമ്മയുടെ കാൽ തൊട്ടു വണങ്ങി. ചിറ്റയുടെ വീട്ടിലേക്കാണ് ഞങ്ങൾ പോയത്, അവിടെ ചെന്ന് അമ്മുമ്മയെ കണ്ടു. ചിറ്റയുടെ പിള്ളേർക്കുള്ള ഡ്രസ്സും അമ്മുമ്മയുടെ ഡ്രസ്സും കൊടുത്തു. അമ്മുമ്മയുടെ കയ്യിൽ നിന്നും വണ്ടിയുടെ താക്കോൽ വാങ്ങി, വണ്ടി എടുത്തു കൊണ്ട് വന്നു. ഒരു ബാഗ് വണ്ടിയുടെ കരിയറിൽ വെച്ച് കെട്ടി, മറ്റൊന്ന് സൈഡിൽ തൂക്കി. കിളിയോട് പുറകിൽ കയറി ഇരിക്കാൻ പറഞ്ഞപ്പോൾ അവൾ, ഒരു സൈഡ് ആയി കയറിയിരുന്നു. ടൗണിലെത്തി അവളുടെ അച്ഛനും അമ്മയ്ക്കും ഉള്ള ഡ്രസ്സ് എടുത്തു, ഞാൻ നോക്കുമ്പോൾ അവളുടെ മുഖത്തിന് ഒരു തെളിച്ചമില്ല.
ഞാൻ: എന്തേ, എൻറെ കിളിയുടെ മുഖത്തിന് ഒരു തെളിച്ചം ഇല്ലാത്തത്?
കിളി: ഒന്നുമില്ല.
ഞാൻ: ഇന്നലെ കൂടി ഞാൻ പറഞ്ഞതാണ്, എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറയണം എന്ന്.
കിളി: പ്രദീപ് ചേട്ടൻറെ ഇളയ കുട്ടിക്ക് ഒരു ജോഡി ഡ്രസ്സ്……
ഞാൻ: അവനും അവളും കൂടി നിന്നോട് ചെയ്തതൊന്നും പോരെ?
കിളി: ആ കൊച്ച് എന്ത് ചെയ്തു?
ഞാൻ: നിനക്ക് എടുക്കണമെങ്കിൽ എടുക്കാം.
അവൾ കുട്ടിക്ക് ഡ്രസ്സ് സെലക്ട് ചെയ്യുന്ന സമയം കൊണ്ട്, ഞാൻ പ്രകാശന് ഒരു ഷർട്ട് എടുത്തു. ക്യാഷ് കൊടുത്ത് എല്ലാം പാക്ക് ചെയ്തു. കിളി ചുരിദാറിൽ ആയിരുന്നതിനാൽ, അവളോട് വണ്ടിയിൽ രണ്ടു സൈഡ് ആയി ഇരിക്കാൻ പറഞ്ഞു. അവൾ വണ്ടിയിൽ ഇരുന്നപ്പോൾ, ഷാൾ കഴുത്തിൽ ചുറ്റി പറക്കാതെ ഒതുക്കി വെക്കാൻ പറഞ്ഞു. എടുത്ത ഡ്രസ്സ് പാക്കറ്റ് ഞങ്ങളുടെ രണ്ടുപേരുടെയും ഇടയിലായി വെച്ചു, എന്നെ കെട്ടിപ്പിടിച്ച് ഇരിക്കാൻ പറഞ്ഞു.

അവളുടെ വീട്ടിൽ ചെന്നിറങ്ങിയപ്പോൾ, അവളുടെ അമ്മ ഓടിവന്നു. അവളെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി, കൂടെ അവളും. അവളെയും വിളിച്ച്, അവളുടെ അമ്മ അകത്തേക്ക് പോയി. ഞാൻ വണ്ടിയിൽ ചാരി അങ്ങനെ നിന്നു. പ്രശാന്തൻ ചേട്ടൻറെ ഭാര്യ വരുന്നു, പ്രദീപിൻ്റെ ഭാര്യ വരുന്നു. എല്ലാവരും അവരുടെ പെരക്കകത്തേക്ക് കയറി. ഞാൻ പതിയെ അവിടെ അകന്നു നിന്ന് പ്രകാശനെ വിളിച്ചു. അവൻ അവരുടെ അടുത്തുള്ള റോഡിൽ ഉണ്ടെന്ന് പറഞ്ഞു, ഞാൻ അങ്ങോട്ട് നടന്നു. അവനോടു കുറച്ചുനേരം കുശലാന്വേഷണങ്ങൾ നടത്തി. അര മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ, ഞങ്ങൾ രണ്ടുപേരും അവൻറെ വീട്ടിലേക്ക് ചെന്നു. ഞാൻ നോക്കുമ്പോൾ വണ്ടിയിൽ, അവളുടെ ഡ്രസ്സ് വച്ചിരിക്കുന്ന ബാഗില്ല. ഞങ്ങൾ രണ്ടുപേരും സിറ്റൗട്ടിൽ കയറി ഇരുന്നിട്ടും ആരും പുറത്തേക്ക് വന്നില്ല. അകത്ത് നല്ല വർത്തമാനം കേൾക്കുന്നുണ്ട്. കുറേ നേരം കഴിഞ്ഞപ്പോൾ, അവളുടെ രണ്ടാമത്തെ ചേച്ചിയും അമ്മയും കൂടി പുറത്തേക്കു വന്നു.
ഷിജി: കിളി രണ്ടു ദിവസം ഇവിടെ നിൽക്കട്ടെ.
അമ്മ: എൻറെ മോള്, എൻറെ കൂടെ രണ്ടുദിവസം നിൽക്കട്ടെ.
ഞാൻ: കിളി സമ്മതിച്ചോ?
ഷിജി: അവള് സമ്മതിക്കാതെ പിന്നെ…. അവളുടെ അമ്മയുടെ കൂടെ, അവൾക്ക് നിൽക്കണമെന്ന ആഗ്രഹം ഉണ്ടാവില്ലെ?
ഞാൻ: എന്നിട്ട് കിളി എവിടെ?
പ്രകാശൻ: അവള്, ഇവൻറെ കൂടെ പോകട്ടെ. ഇവിടെ നിൽക്കണ്ട.
ഷിജി: പ്രകാശൻ ഒന്ന് മിണ്ടാതിരിക്കു.
പ്രകാശൻ: നീ, അവളെയും വിളിച്ചു കൊണ്ട് പോകണം. ഇത്രയും നാളില്ലാത്ത സ്നേഹം ഇപ്പോൾ വന്നിരിക്കുന്നു. നിൻറെ കൂടെ ആണ് അവൾ നിൽക്കേണ്ടത്.

Recent Stories

The Author

ദാസൻ

10 Comments

  1. Good story❤️
    That kili is quite an irritating character 🤢
    Appreciate the hero 👍👍👍👍

    1. 💖💖💖

  2. Ee kadha kk yil vanam nal thotu agrahicha climax aanu ithu enthayalum ivide ithu thannathinu valare athikam nanni❤️

    1. 💖💖💖

  3. നിങ്ങൾക്കു ഇങ്ങനെ KK യിൽ എഴുതിയ പോരായിരുന്നോ, anyway ആഗ്രഹിച്ചത് ഇവിടെ കിട്ടി.

    ഇവിടെ climax മാത്രം വായിച്ചു, ഇനി തുടക്കം മുതൽ വായിക്കണം.

    1. 💖💖💖

  4. കാത്തിരുന്ന ഒരു കഥയാണ് ഇത് ഹാപ്പി എൻഡിങ് ആയത് വളരെ സന്തോഷം…. അപ്പുറം ഇട്ട രീതി കൂടെ കംപ്ലീറ്റ് ചെയ്താൽ ഒരു പൂർണത വന്നേനെ…. 👍❤

    1. 💖💖💖

  5. 💝💝💝💝

    1. 💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com