കൂടെവിടെ? – 7 [ദാസൻ] 266

Views : 12777

നേരം പുലർന്നു, ഞാൻ പ്രഭാതകൃത്യങ്ങൾ എല്ലാം നിറവേറ്റി ചിറ്റയുടെ വീട്ടിലേക്ക് പോയി. കാപ്പികുടിയും കഴിഞ്ഞ് വണ്ടിയെടുത്ത് ഒന്ന് രണ്ട് ഫ്രണ്ട്സിൻ്റെ വീട്ടിൽ പോയി. അവിടെനിന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ചിറ്റയുടെ വീട്ടിൽ വന്നു. അവൾ ഇല്ലാത്തത് കാരണം വല്ലാത്ത ബോറ്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ പത്രത്തിൽ സിനിമയുടെ പരസ്യങ്ങൾ നോക്കി, ടൗണിലെ ഒരു തിയറ്ററിൽ കമൽഹാസൻ്റെ മൂന്നാംപിറ കളിക്കുന്നു. ഗ്യാപ്പ് കളിയാണ്, പടം മാറാൻ രണ്ടുദിവസം ഉള്ളതുകൊണ്ട് ഗ്യാപ്പിൽ ഇട്ടിരിക്കുന്നതാണെന്ന് തോന്നുന്നു. ഏതായാലും വെറുതെ ഇരിക്കുകയല്ലേ സിനിമയ്ക്ക് പോകാം. ഊണു കഴിഞ്ഞ് ഞാൻ തീയറ്ററിലേക്ക് വിട്ടു. തീരെ ആളില്ല, സുഖമായിരുന്നു സിനിമ കണ്ടു. ടൗണിൽ ഒന്ന് കറങ്ങി രാത്രി ഭക്ഷണത്തിനാണ് ചിറ്റയുടെ വീട്ടിലെത്തിയത്. രണ്ടു ദിവസമായിട്ട് മൊബൈൽ കയ്യിൽ കരുതാത്തത് കൊണ്ട് ശല്യമില്ല. കിടക്കാൻ വീട്ടിലേക്ക് ചെന്നു, കിടന്നു ഉറക്കം പിടിച്ചു വന്നപ്പോൾ മൊബൈൽ ബെൽ അടിക്കുന്നു. ചെന്നുനോക്കുമ്പോൾ കിളിയാണ്, അവൾ രണ്ടുദിവസം സ്വസ്ഥമായി നിൽക്കാൻ പോയതല്ലേ അവിടെ നിൽക്കട്ടെ. ബെല്ലടി കഴിഞ്ഞ് മൊബൈലിൽ നോക്കിയപ്പോൾ 98 മിസ്കോൾ, എല്ലാം കിളിയുടേത്. വീണ്ടും ബെൽ അടിക്കാൻ തുടങ്ങി, അവസാനം പ്രകാശൻ്റെ കോൾ വന്നു, എന്നോട് അവിടെ വരെ ഒന്ന് ചെല്ലാൻ പറഞ്ഞു കൊണ്ട്.എന്താണെന്ന് ചോദിച്ചിട്ട് പറഞ്ഞില്ല. ഞാൻ വണ്ടിയുമെടുത്ത് പുറപ്പെട്ടു. വീട് അടുക്കാറായപ്പോൾ കേൾക്കാം ഒച്ച, ഷിബുവിൻ്റെ ഒച്ചയാണ് മുഴങ്ങിക്കേൾക്കുന്നത്. അടുത്തേക്ക് എത്തുമ്പോഴാണ് വ്യക്തത വരുന്നത്, അവൻ കിളിയെ പച്ചത്തെറി വിളിക്കുകയാണ്. വണ്ടിയുടെ ലൈറ്റും ശബ്ദവും കേട്ടപ്പോൾ, അവൻ അടുത്തേക്ക് വന്നു. അവൻ കാലുകൾ വട്ടം ചവിട്ടി ആണ് വരുന്നത്, നിലത്ത് ഉറക്കാത്ത വരവ്. അവൻ എൻറെ അടുത്ത് വന്ന് കോളറിനു കുത്തി പിടിച്ചു, ഈ സമയം എൻറെ മുട്ടുകാൽ കൊണ്ട് അവൻ്റെ മർമ്മത്ത് നോക്കി ഒരു തൊഴി. അതോടെ അവൻ കുന്തുകാലിൽ ഒറ്റ ഇരിപ്പ്, അവൻ്റെ മോന്ത നോക്കി കാലിന് ഒരു പെട കൊടുത്തു. അതാ കിടക്കുന്നു മോങ്ങിക്കൊണ്ട് അവൻ. നാട്ടുകാരൊക്കെ അവിടവിടെ കൂടി നിൽപ്പുണ്ട്. ഞാൻ പ്രകാശനെ വിളിച്ചു അവൻ അകത്തു ഉണ്ട് എന്ന് പറഞ്ഞു. ഞാൻ വാതിൽക്കൽ ചെന്നു, അതാ സിറ്റൗട്ടിൽ ഒരാൾ കാലിൽ പ്ലാസ്റ്റർ ഇട്ട് കസേരയിൽ ഇരിക്കുന്നു. ആൾ എന്നെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു. പ്രകാശൻ പുറത്തേക്ക് വന്നു, അവൻ എന്നെ നീക്കി നിർത്തി. ഇന്നുച്ചക്ക് സംഭവിച്ചതാണ് ഇതൊക്കെ, പ്രകാശൻ സ്ഥലത്തില്ലായിരുന്നു. അവർ മൂന്നു പേരും കൂടി ഞായറാഴ്ച ആഘോഷിച്ചതാണ്, കുടിച്ചു കഴിഞ്ഞപ്പോൾ മൂന്നുപേർക്കും ബോധമില്ലാതെ ആയി. ഷിബു കിളിയുടെ നേരെ ചെന്നു, പിടിവലിയിൽ ആൾ കാൽ തെന്നി പടിയിൽ വീണു. കാലിന് ഒടിവുണ്ട്, രണ്ടാഴ്ചയെങ്കിലും പ്ലാസ്റ്റർ ഇടണം.
ഞാൻ സിറ്റൗട്ടിലേക്ക് ചെന്നു.
ഞാൻ: മോളെ, കിളി. നിൻ്റെ ഡ്രസ്സ് ഒക്കെ ആ ബാഗിലില്ലെ? നിന്ന് മതിയായോ പെണ്ണേ? നിന്നെ ഞാൻ ഇവിടെ ആക്കിയത് എല്ലാ അവയവങ്ങളോടും കൂടിയാണ്, ഇപ്പോൾ ഒരു കാലൊടിഞ്ഞ് ഇരിക്കുന്നു. ഇനി നമുക്ക് പോകാമല്ലോ?
കിളി: പോകാം……
ഞാൻ: പോയി ഒരു വണ്ടി വിളിച്ചിട്ട് വരാം. പ്രകാശാ, ഇവിടെ അടുത്ത് വല്ല ഓട്ടോറിക്ഷയും കിട്ടുമോ?
പ്രകാശൻ: ആ ഇവിടെ അടുത്ത് ഒരു ഓട്ടോറിക്ഷ ഉണ്ട്, ഞാൻ വിളിക്കാം.
ഞാൻ: നീ കൂടെ വരേണ്ടി വരും, നിനക്ക് ആ വണ്ടിയിൽ തന്നെ തിരിച്ചു പോരാം.
പ്രകാശൻ പോയി ഓട്ടോറിക്ഷയും വിളിച്ചു വന്നു, അവളെ വണ്ടിയിൽ വട്ടമെടുത്തു കയറ്റി ബാഗും വെച്ചു. ഞാൻ ടൂവീലറിനും, പ്രകാശനും കിളിയും ഓട്ടോറിക്ഷയിലും. വീടെത്തി കിളിയേ ഇറക്കി അവൾ കിടന്നിരുന്ന മുറിയിൽ കൊണ്ടുപോയി, ബെഡ് കൊട്ടി ഷീറ്റ് അലമാരയിൽ നിന്നും എടുത്ത് വിരിച്ച് കിടത്തി. പ്രകാശനെ ആ വണ്ടിയിൽ തന്നെ, വണ്ടിക്കാരന് പൈസയും കൊടുത്തു വിട്ടു. അതിനു ശേഷം ഗേറ്റ് അടച്ച് ഫ്രൻ്റ് വാതിലും അടച്ചു, അവൾ കിടക്കുന്ന മുറിയിൽ താഴെ പായ വിരിച്ചു കിടന്നു.
കിളി: ചേട്ടാ കട്ടിലിൽ കയറി കിടക്ക്.
ഞാൻ: നീ കാണിച്ച തെറ്റിന്, ഞാൻ ശിക്ഷ അനുഭവിച്ചു കൊള്ളാം. നിന്നോട് ഞാനും പ്രകാശനും കെഞ്ചി പറഞ്ഞില്ലേഡി, എന്നിട്ടും നീ കേട്ടോ. അതിൻറെ ശിക്ഷയാണ് ഇത്.
കുറച്ചു കഴിഞ്ഞപ്പോൾ തേങ്ങി കരയുന്ന ശബ്ദം കേട്ടു, അവൾ കരയട്ടെ. ഞാൻ ഉറക്കത്തിനിടയിൽ എപ്പോഴൊ ഞെട്ടിയുണർന്നു, അവൾ എഴുന്നേറ്റ് ബെഡ് ലൈറ്റ് ഇട്ടതാണ്. അവൾക്ക് ബാത്ത്റൂമിൽ പോകാൻ ആണെന്ന് എനിക്ക് മനസ്സിലായി. ഞാൻ എഴുന്നേറ്റ്, കൈകളിൽ അവളെ വട്ടം പൊക്കി ബാത്ത്റൂമിയിൽ കൊണ്ടുപോയി ആക്കി. യൂറോപ്യൻ ക്ലോസറ്റ് ആയതുകൊണ്ട് വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല. അതു കഴിഞ്ഞ് അവളെ പൊക്കി ബെഡിൽ കൊണ്ടുവന്നു കിടത്തി. അവൾ എൻറെ മുഖത്ത് നോക്കുന്നുണ്ടെങ്കിലും ഞാൻ മുഖം കൊടുക്കാൻ നിന്നില്ല. ഞാൻ വീണ്ടും പഴയ സ്ഥലത്ത് തന്നെ വന്നു കിടന്നു.
രാവിലെ തന്നെ, അവളെ ബാത്റൂമിൽ ആക്കി. അവളെ തുടക്കാൻ വെള്ളം ചൂടാക്കാൻ വെച്ചു കൊണ്ട് എൻറെ പ്രാഥമിക കാര്യങ്ങൾ നിറവേറ്റി. ഞാൻ തിരിച്ചുവന്നപ്പോൾ വെള്ളം ചൂടായിട്ടുണ്ട്, ഞാൻ അതുമായി ബാത്റൂമിൽ ചെന്ന് വാതിലിൽ തുറന്നു. ക്ലോസറ്റിലെ ടോപ്പ് ഇട്ടു അതിൽ അവളെ ഇരുത്തുന്നതിനു മുമ്പ് ഡ്രസ്സുകൾ ഒക്കെ അഴിച്ചുമാറ്റി. ഇതൊക്കെ ചെയ്യുമ്പോഴും അവൾ എൻറെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ടിരിക്കുകയായിരുന്നു. പ്ലാസ്റ്റർ ഇട്ടിരുന്ന കാൽ, ബാത്റൂമിലെ ബക്കറ്റ് കമഴ്ത്തിവെച്ച് അതിൽ കയറ്റി വച്ചു. ടവ്വൽ എടുത്ത് ചൂടുവെള്ളത്തിൽ മുക്കി നോക്കി, ചൂടു പരുവമാക്കി. അവളുടെ ശരീരം മുഴുവൻ ഞാൻ ചൂടുവെള്ളത്തിൽ ടവ്വൽ മുക്കി തുടച്ചു, അതിനുശേഷം നനഞ്ഞിരുന്നു ടവ്വൽകൊണ്ട് അവളുടെ തലമുടി നല്ലവണ്ണം ഒന്നു തോർത്തി കൊടുത്തു. ഞാൻ തലമുടി തോർത്തുമ്പോൾ, അവളുടെ മുഖം എൻ്റെ പൊക്കിളിൽ അമർന്നിരുന്നു. അവൾ അവിടെ ചുണ്ടുകൾകൊണ്ട് ഒന്ന് കമ്മി, ഞാനത് ഗൗനിക്കാതെ തോർത്തി കൊടുത്തു. അതിനുശേഷം അവളെ ബെഡിൽ കൊണ്ടുവന്നു കിടത്തി. അവളുടെ ബാഗിൽ നിന്നും നല്ലൊരു ചുരിദാറും മറ്റു വസ്ത്രങ്ങളുമെടുത്തു, അവളെ ധരിപ്പിച്ചു. മുടി ഈരിക്കെട്ടാൻ ചീർപ്പ് എടുത്തു കൊടുത്തപ്പോഴും അവൾ എൻറെ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു. ഞാൻ പോയി ഡ്രസ്സ് ചെയ്തു വന്നു, സ്ഥിരം ഓട്ടോ ഡ്രൈവറോട് വിളിച്ച് ഒരു കാർ അറേഞ്ച് ചെയ്ത് തരാൻ പറഞ്ഞു. ഞാൻ അവളുടെ അടുത്ത് ചെന്ന്, നെറ്റിയിൽ ഒരു പൊട്ട് തൊട്ടു. എൻറെയും അവളുടെയും ഡ്രസ്സുകൾ അടങ്ങിയ ബാഗുകൾ ഒരുക്കി സിറ്റൗട്ടിൽ വച്ചു. അപ്പോഴേക്കും കാർ എത്തി, ബാഗുകൾ കാറിൻറെ ഡിക്കിയിൽ വെച്ചു. ഞാൻ അകത്തു പോയി അവളെ വട്ടം പൊക്കിയെടുത്തു കൊണ്ടുവന്നു, കാറിൻറെ ബാക്ക് സീറ്റിൽ ഇരുത്തി. വീട് പൂട്ടി, വണ്ടി പുറത്തെടുത്തപ്പോൾ ഗേറ്റ് പൂട്ടി. ഞാൻ അവളോടൊപ്പം ബാക്ക് സീറ്റിൽ കയറിയിരുന്നു. പോകുന്ന വഴി ചിറ്റയുടെ വീട്ടിൽ കയറി താക്കോൽ അമ്മൂമ്മയെ ഏൽപ്പിച്ചു.

Recent Stories

The Author

ദാസൻ

10 Comments

  1. Good story❤️
    That kili is quite an irritating character 🤢
    Appreciate the hero 👍👍👍👍

    1. 💖💖💖

  2. Ee kadha kk yil vanam nal thotu agrahicha climax aanu ithu enthayalum ivide ithu thannathinu valare athikam nanni❤️

    1. 💖💖💖

  3. നിങ്ങൾക്കു ഇങ്ങനെ KK യിൽ എഴുതിയ പോരായിരുന്നോ, anyway ആഗ്രഹിച്ചത് ഇവിടെ കിട്ടി.

    ഇവിടെ climax മാത്രം വായിച്ചു, ഇനി തുടക്കം മുതൽ വായിക്കണം.

    1. 💖💖💖

  4. കാത്തിരുന്ന ഒരു കഥയാണ് ഇത് ഹാപ്പി എൻഡിങ് ആയത് വളരെ സന്തോഷം…. അപ്പുറം ഇട്ട രീതി കൂടെ കംപ്ലീറ്റ് ചെയ്താൽ ഒരു പൂർണത വന്നേനെ…. 👍❤

    1. 💖💖💖

  5. 💝💝💝💝

    1. 💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com