Z Virus [Arrow] 1624

” ഇങ്ങനെ ഒരു മടിയൻ ” അതും പറഞ്ഞ് അവൻ എന്നെ തല്ലാൻ വന്നു.

” ഏയ് സാമൂഹിക അകലം ” ഞാൻ അവന്റെ അടുത്ത് നിന്ന് മാറി അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു. അത് കേട്ട് അവൻ ചിരിച്ചു. ഒപ്പം ഞാനും. ഞാൻ വരുൺ, ഒരു സോഫ്റ്റ്‌വെയർ എൻജിനിയർ ആണ്. ടിപ്പിക്കൽ 26 വയസുകാരൻ ബാച്ചിലർ. കിരൺ എന്റെ ചങ്ക്  ആണ്, കോളജിൽ ഞങ്ങൾ ഒരുമിച്ച് ആയിരുന്നു, ഇപ്പൊ ഇവിടെ വർക്ക്‌ ചെയ്യുന്നതും ഒരുമിച്ച് ആണ്. K19 കാരണം 8 മാസങ്ങൾക്ക് ശേഷം ഞങ്ങളുടെ കമ്പനി വീണ്ടും പ്രോപ്പർ വർക്ക്‌ തുടങ്ങുകയാണ് ഇന്ന്. എല്ലാ മുൻകരുതലുകളും എടുത്താണ് ഞങ്ങളുടെ ബോസ് വീണ്ടും വർക്ക്‌ തുടങ്ങിയിരിക്കുന്നത്. ഞങ്ങൾ ഞങ്ങളുടെ ക്യാബിനിലേക്ക് ചെന്നു. എല്ലാം റീഅറേഞ്ച് ചെയ്തിട്ടുണ്ട്. ഓരോ കാബിനും തമ്മിൽ  നല്ല ഗ്യാപ്പ് ഒക്കെ ഉണ്ട്.  ഞങ്ങൾ രണ്ടുപേരും വർക്ക്‌ ആരംഭിച്ചു.

” വരുൺ, നമ്മൾ ലാസ്റ്റ് ചെയ്ത പ്രൊജക്റ്റ് ഇല്ലേ , അത് താൻ  സ്റ്റോറൂമിൽ പോയി കോപ്പി ചെയ്തിട്ട് വാ ” ശബ്ദം കേട്ട് ഞാൻ നോക്കി, ഞങ്ങളുടെ ടീം ലീഡർ ആണ്. അവൻ ആൾ ഒരു ചൊറിയൻ ആണ്. അതോണ്ട് തന്നെ എനിക്ക് അവനെ കാണുന്നതെ കലി ആണ്. പക്ഷെ ടീം ലീഡർ ആയി പോയില്ലേ. സഹിക്കുക ഞാൻ ഒന്ന് മൂളിയിട്ട് സ്റ്റോറൂമിലേക്ക് നടന്നു. ഞാൻ എന്റെ id സ്വൈപ് ചെയ്തു സ്റ്റോർ റൂമിന്റെ ഉള്ളിൽ കയറി. ഞാൻ കയറിയതും ഡോർ അടഞ്ഞു. കമ്പനിയുടെ ഇമ്പോര്ടന്റ്റ്‌ ഡാറ്റാ ഒക്കെ സ്റ്റോർ ചെയ്തു വെച്ചിട്ടുള്ള സ്ഥലം ആണ്. അത് കൊണ്ട് തന്നെ ഹൈ സെക്യൂരിറ്റി ആണ്. ഫോൺ ഒന്നും ഇതിന്റെ ഉള്ളിൽ അലൗഡ് അല്ല. ഒരു 20 മിനിറ്റ് എടുത്തു ഞാൻ പ്രൊജക്റ്റ്‌ കോപ്പി ചെയ്തു. അവിടെ നിന്ന് ഇറങ്ങാൻ വേണ്ടി id സ്വൈപ് ചെയ്തു. ലോക്ക് അഴിയുന്ന ശബ്ദം കേട്ടു, ഡോർ ചെറുതായി തുറന്നു. പെട്ടന്ന് കറന്റ് പോയി. ഡോർ സ്റ്റക്ക് ആയി.  മൊത്തത്തിൽ ഇരുട്ട് ആയി. ഡോർ വിടവിലൂടെ വരുന്ന ചെറിയ വെളിച്ചം മാത്രമേ ഉള്ളു. ഇതെന്തു പറ്റി കറണ്ട് പോയാൽ സാദാരണ ജനറേറ്റർ ഓൺ ആവണ്ടത് ആണ്.

” ഹലോ … ആരെങ്കിലും ഉണ്ടോ ???” ഞാൻ ആ വിടവിൽ കൂടെ വിളിച്ചു ചോദിച്ചു. ഞാൻ ആ വിടവിൽ കൂടെ നോക്കി. സ്റ്റോർറൂം ഒരു കോർണറിൽ ആയത് കൊണ്ട് ഒന്നും കാണാൻ പറ്റുന്നില്ല.

” ഹലോ … ആർകെങ്കിലും കേൽക്കാവോ ??ശ്യാമേട്ടാ ഹലോ …..” ഡോറിന് സൈഡിൽ ഒരു ബട്ടൺ ഉണ്ട്, അത് ഞെക്കിയാൾ വയർലെസ്സ് വഴി മെയിന്റനൻസ് റൂമുമായി ബന്ധപ്പെടാം. ശ്യാമേട്ടൻ മെയ്ന്റനസിൽ ഉള്ള ആൾ ആണ്.

” ഹാ…. കേൾക്കാം ” അവിടെ നിന്ന് മറുപടി വന്നു, ശബ്ദം കേട്ടപ്പോഴേ ശ്യാമേട്ടൻ ആണെന്ന് മനസ്സിലായി.

” ശ്യാമേട്ടാ, ഞാൻ വരുണാ. ഞാൻ സ്റ്റോറൂമിൽ പെട്ട് പോയി. ഈ ഡോർ തുറയുന്നില്ല , ജനറേറ്ററിന് എന്നാ പറ്റി. ” ഞാൻ ചോദിച്ചു.

” ഡാ സിറ്റി മൊത്തം പവർഡൌൺ ആണ്. ജനറേറ്ററിനു എന്ത് പറ്റിയെന്നു നോക്കട്ടെ ഒരുമിനിറ്റ്.”  ശ്യാമേട്ടൻ പറഞ്ഞു.

” ഏയ് …. താൻ ആരാ …. ഇവിടെ നോൺസ്റ്റാഫ്‌ ന് കയറാൻ പാടില്ലന്ന് എഴുതി വെച്ചിരിക്കുന്നത് കണ്ടില്ലേ ??” ശ്യാമേട്ടൻ ആരോടോ ചോദിക്കുകയാണ്.

” താൻ എന്താ ചെയ്യുന്നേ …..ആാാാ …..വിട് ….കടിക്കല്ലേ …
ആാാാ ….” പെട്ടന്ന് ശ്യാമേട്ടന്റെ അലർച്ച കേട്ടൂ.

” ശ്യാമേട്ടാ …. എന്നാ പറ്റി ….. ശ്യാമേട്ടാ ” ഞാൻ വിളിച്ചു. പക്ഷെ അപ്പുറത്ത് നിന്ന് മറുപടി ഒന്നുമില്ല. ഞാൻ അഞ്ചാറു തവണ വിളിച്ചു നോക്കി. റിപ്ലൈ ഒന്നുമില്ല. ഞാൻ ടെൻഷൻ ആയി. കുറച്ചു നേരം കഴിഞ്ഞു പുറത്ത് നിന്ന് എന്തക്കെയോ ശബ്ദം ഒക്കെ കേട്ടു.  ആരൊക്കയോ ഓടുന്ന പോലെ. പിന്നെ ആരുടെ ഒക്കെ അലർച്ച കേൾക്കുന്നുണ്ട്. എന്താണ് നടക്കുന്നെ എന്ന് മനസ്സിലാവാതെ ഞാൻ അകത്തു നിന്നു. ഞാൻ ഡോറിന്റ  ഇടയിലൂടെ നോക്കി.

71 Comments

  1. അവസാനിച്ചോടത്തു എന്തിനാ ചോദ്യ ചിഹ്നം ?

    തുടരണോ എന്നാണോ,തുടരൂ ബ്രോ…

    K19 പോലെ ഇങ്ങിനെ ഒരു വൈറസ് ശരിക്കും ഉണ്ടായാൽ
    എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ ??

    ” കുനിന്മേൽ കുരു “

    1. എല്ലാം വരും…
      ആദ്യം കൊറോണ പോട്ടെ…
      എന്നിട്ട് അടുത്തത് റിലീസ് ആവും

      1. ദുരന്തൻ ???

      2. Ooohhhhh
        Get lost negative vibe??????

Comments are closed.