Z Virus [Arrow] 1624

തിന്നുകയാണ്.  ഞാൻ ഒന്നൂടെ നോക്കി, ഒരാൾ ആണ് അത്. അവൾ എന്നെ കണ്ടു എന്നെ ദയനീയ മായി നോക്കി. അവളുടെ ശരീരത്തിൽ ഭൂരിഭാഗവും അവർ തിന്നു. മായ, പുതുതായി വന്ന ഒരു ട്രെയിനി പെൺകൊച് ആണ്. എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഞാൻ ഒച്ച ഉണ്ടാക്കാതെ എൻട്രൻസിന്റെ അടുത്തേക്ക് ചെന്നു. സ്റ്റെപ് ന്റ അവിടെ കണ്ട കാഴ്ച. അവിടെ മുഴുവൻ zombie ആണ്. പുറത്ത് ഇറങ്ങാൻ ഒരു വഴിയും ഇല്ല. ഞാൻ വേഗം സ്റ്റെപ്പ് കയറി ടെറസിലേക്ക് നടന്നു. അവിടെ എത്തിയതും ആരോ എന്റെ നേരെ ഒരു വടി വീശി. ഞാനും പേടിച്ചു എന്റെ കയ്യിൽ ഇരുന്ന കോടാലി വീശി. അന്നേരം ആണ് ഞാൻ ആ ആളെ തിരിച്ചറിഞ്ഞത്. കിരൺ.

” നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ ” ഞാൻ അവനെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു. ഇല്ലാ എന്നാ മട്ടിൽ അവൻ തല ആട്ടി.

” വേറെ ആരെയും ഉണ്ടോ ??” ഞാൻ അവനോടു ചോദിച്ചു. അവന്റെ മൗനത്തിൽ നിന്ന് ഞാൻ ഉത്തരം ഊഹിച്ചു. ഞാൻ അവന്റെ തോളിൽ തട്ടി. ഞങ്ങൾ അവിടെ ഇരുന്നു.

” ഡാ നിന്റെ കയ്യിൽ കഴിക്കാൻ വല്ലതും ഉണ്ടോ ?? വല്ലാതെ വിശക്കുന്നു ” കിരൺ ചോദിച്ചപ്പോൾ ഞാൻ നേരത്തെ vending machine ൽ നിന്ന് എടുത്ത സ്നാക്സ് അവന്‌ കൊടുത്തു. അവന്റെ കഴിക്കുന്ന രീതി കണ്ട് എനിക്ക് സംശയം ആയി.

” ഡാ നിനക്ക് അവരുടെ കയ്യിൽ നിന്ന് മുറിവ് വല്ലോം പറ്റിയോ ??'” ഞാൻ അവനോടു ചോദിച്ചു. അവന് എന്നെ ഒന്നും നോക്കി. പിന്നെ അവന്റെ ദേഹത്ത് ഒക്കെ നോക്കി, അന്നേരം ആണ്‌ അവന്റ കാലിൽ ഉള്ള പല്ലിന്റെ പാട് ഞങ്ങൾ ശ്രദ്ധിചത്.

” ഡാ ,ഞാൻ ചത്തു പോകുവോഡാ ??”  അവൻ എന്നോട് അത് ചോദിച്ചപോൾ. ഞാൻ കരഞ്ഞില്ലന്നേ ഉള്ളു.

” വാ എഴുന്നേൽക്കു ” ഞാൻ അവനെ വിളിച്ചു.

” എങ്ങോട്ടാ , നീ വേഗം പൊക്കോ ഞാൻ ഉടനെ രൂപം മാറും. നിന്ന ഉപദ്രവിക്കും. നീ പൊക്കോ ” അവൻ.

” നിനക്ക് ഒന്നും പറ്റില്ല, നമുക്ക് എങ്ങനെ എങ്കിലും ഇവിടെ നിന്ന് പുറത്ത് കടക്കാം ” ഞാൻ അവന്റെ മറുപടി ക്ക് കാക്കാതെ പുറത്ത്അവനെ താങ്ങി. സ്റ്റെപ്പ് ഇറങ്ങി. അവസാനതെ നിലയിൽ നിന്നു. താഴെ മുഴുവൻ അവർ ആണ്.

” നീ ഇവിടെ ഇരി, ഞാൻ എന്തേലും വഴി നോക്കട്ടെ ” എന്നും പറഞ്ഞു ഞാൻ അവനെ ആ സ്റ്റെപ്പിൽ ഇരുത്തി. പിന്നെ സൈഡിൽ ഒക്കെ ഒന്ന് നോക്കി.

” ഡാ, എനിക്ക് അധികം സമയം ഇല്ല, ഉടനെ ഞാൻ രൂപം മാറും എനിക്ക് അത് അറിയാം. നീ എങ്കിലും രെക്ഷപെടു ” അവന്റെ ശബ്ദം കേട്ട് ഞാൻ നോക്കി. അന്നേരം അവൻ സ്റ്റേറിന്റെ അവിടെ നിൽക്കുകയാണ്. എനിക്ക് എന്തേലും ചെയ്യാൻ പറ്റുന്നതിന് മുന്നേ അവൻ താഴേക്ക് ചാടി. അന്നേരം ആ ശബ്ദം കേട്ട് എൻട്രൻസിന്റെ അവിടെ നിന്ന zombie കൾ എല്ലാം അവന്റെ അടുത്തേക്ക് വന്നു. ആ ഗ്യാപ്പിൽ നിറ കണ്ണുകളോടെ ഞാൻ പുറത്തേക്ക് നടന്നു.

പുറത്ത് കണ്ട കാഴ്ച എന്റെ നട്ടെല്ലിൽ കൂടി ഒരു തരിപ്പ് കടത്തിവിട്ടു. റോഡ് മുഴുവൻ ചോരയും ശരീരഭാഗങ്ങളും ചിതറി കിടക്കുന്നു. വണ്ടികൾ ഒക്കെ അവിടെ ഇവിടെ ഇടിച്ചു തകർന്നിരിക്കുന്നു. എങ്ങും തീയും പുകയും. ഞാൻ എന്റെ കയ്യിൽ ഉള്ള axe ൽ പിടുത്തം മുറുക്കി അവക്ക് ഇടയിലൂടെ നടന്നു. ഒരു വളവ് തിരിഞ്ഞപ്പോ കണ്ട കാഴ്ച എന്റെ ശ്വാസം പോലും ഒരു നിമിഷത്തേക്ക് പിടിച്ചു നിർത്തി. എണ്ണാൻ പോലും പറ്റാത്ത അത്ര എണ്ണം zombie കൾ കൂട്ടം കൂടി നിൽക്കുന്നു. ഞാൻ പതിയെ ശബ്ദം ഉണ്ടാക്കാതെ തിരിഞ്ഞു. അന്നേരം ഒരു zombie എന്നെ കണ്ടു, അത് എന്റെ നേരെ പാഞ്ഞു വന്നു, അതോടെ ബാക്കി ഉള്ളവരും എന്റെ നേരെ വന്നു. ഞാൻ തിരിഞ് ഓടി. ഓടി ഓടി ഞാൻ എത്തിയത് ഒരു

71 Comments

  1. അവസാനിച്ചോടത്തു എന്തിനാ ചോദ്യ ചിഹ്നം ?

    തുടരണോ എന്നാണോ,തുടരൂ ബ്രോ…

    K19 പോലെ ഇങ്ങിനെ ഒരു വൈറസ് ശരിക്കും ഉണ്ടായാൽ
    എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ ??

    ” കുനിന്മേൽ കുരു “

    1. എല്ലാം വരും…
      ആദ്യം കൊറോണ പോട്ടെ…
      എന്നിട്ട് അടുത്തത് റിലീസ് ആവും

      1. ദുരന്തൻ ???

      2. Ooohhhhh
        Get lost negative vibe??????

Comments are closed.