വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി ?] 335

കണ്ണനും ശേഖരനെ നോക്കി. ശേഖരന്‍ ഒന്ന് ചിരിച്ച് അത് ശരിയാണെന്ന് ഭാവത്തിലിരുന്നു.

അല്ല, ഇന്ന് നേരത്തെ എണിറ്റോ…. ചിന്നു ചോദിച്ചു…

ഹാ… കുറച്ച് നേരത്തെയായി പോയി….

അല്‍പനേരം കൊണ്ട് ഗ്ലാസിലെ ചായ മൊത്തം കുടിച്ച് ഗ്ലാസ് അവള്‍ക്ക് നേരെ നീട്ടി. അവളത് വാങ്ങി കണ്ണനോടായി പറഞ്ഞു.

കണ്ണേട്ടന്‍ കുളിച്ച് വാ…. ഭക്ഷണം ഒന്നിച്ച് കഴിക്കാം…

എനിക്കൊരു തോര്‍ത്ത് വേണം….

കണ്ണേട്ടന്‍ വാ…. അതൊക്കെ ഞാന്‍ എടുത്ത് തരാം…. ചിന്നു കണ്ണന്‍റെ കൈ പിടിച്ച് വലിച്ചു.

കണ്ണന്‍ ശേഖരനെ ഒന്ന് നോക്കി. ശേഖരന്‍ ഇത് കണ്ട് ഒന്ന് ചിരിക്കുന്നുണ്ട്. കണ്ണന് വെറെ ഒന്നും ചെയ്യന്‍ കഴിഞ്ഞില്ല. ഒരു നൂലില്‍ ചലിക്കുന്ന പട്ടം പോലെ അവളുടെ കുടെ ചലിച്ചു. അവള്‍ അവനെ അവരുടെ മുറിയില്‍ എത്തിച്ചു.

അവനെ അവിടെ നിര്‍ത്തി ചായ ഗ്ലാസുമായി അടുക്കളയിലേക്ക് പോയി.

അല്‍പസമയത്തിനകം തിരിച്ചെത്തി. അവള്‍ മുറിയിലെ അലമാറ തുറന്ന് തോര്‍ത്ത് തപ്പി.
അവന്‍ അലമാറയ്ക്ക് അരിക്കില്‍ നിന്ന് അവളെ സസുക്ഷ്മം നോക്കി…. കുളിയൊക്കെ കഴിഞ്ഞ് മുടിയൊക്കെ ഭംഗിയില്‍ ചീകി വെച്ചിട്ടുണ്ട്. എന്നത്തെയും പോലെ ചുരിദാറാണ് വേഷം. കണ്ണെഴുതി സിന്ദുരവും പൊട്ടും തൊട്ട് പൗഡറിട്ട് സുന്ദരിയായിയാണ നില്‍പ്പ്…. നോക്കി നിന്നാല്‍ കണ്ണെടുക്കാന്‍ തോന്നില്ല. പൗഡറിന്‍റെ സുഗന്ധം അവള്‍ക്ക് ചുറ്റും പരന്നിട്ടുണ്ട്. കഴുത്തിലും കൈയിലും വിയര്‍പ്പ് തുള്ളികള്‍ ഉണ്ട്.

അവന്‍റെ ചിന്തകളും നോട്ടവും അറിയാതെ അവള്‍ അലമാറയില്‍ അടക്കി വെച്ച ഡ്രസിനിടയില്‍ തോര്‍ത്ത് തപ്പികൊണ്ടിരിക്കുകയായിരുന്നു.

ഇന്ന് പതിവിലും സുന്ദരിയായിട്ടുണ്ടല്ലോ…. കണ്ണനെ അവളെ തന്നെ നോക്കി പറഞ്ഞു….

ഉണ്ടോ…. ചിന്നു പെട്ടെന്ന് കണ്ണെടുത്ത് അവനെ നോക്കി ചോദിച്ചു.

ഉം… ഉണ്ട്…. കണ്ണന്‍ വശ്യമായി അവളുടെ കേശാദിപാദം ചൂഴ്ന്ന് ഒരു നോട്ടം നോക്കി….

അപ്പോഴെക്കും അവള്‍ക്ക് ഒരു തോര്‍ത്ത് കൈയില്‍ തടഞ്ഞു. അത് വലിച്ചെടുത്തവള്‍ അവന് നേരെ നീട്ടി….

അതേയ് കണ്ണേട്ടന് ഇങ്ങനെ സഹിക്കാന്‍ പറ്റുന്നില്ല എങ്കില്‍ ഞാന്‍ തിരിച്ച് വൈഷ്ണവത്തിലേക്ക് വരുന്നില്ല. രണ്ടു കൊല്ലം കഴിഞ്ഞ് വരാം… എന്തേയ്…

ചതിക്കല്ലേ എന്‍റെ മുത്തേ….. നീയില്ലതെ എനിക്കെന്ത് സന്തോഷം…. അവള്‍ നീട്ടിയ തോര്‍ത്ത് വാങ്ങി അവളുടെ കണ്ണിലേക്ക് നോക്കി ചിരിച്ചുകൊണ്ട് കണ്ണന്‍ പറഞ്ഞു….

എന്നാ ഈ ചുഴ്ന്നുള്ള നോട്ടം ഓക്കെ നിര്‍ത്തികൊണ്ടു…. എനിക്കത് തീരെ ഇഷ്ടപ്പെടുന്നില്ല…. ചിന്നു കണ്ണിലേക്ക് നോക്കി ഗൗരവത്തോടെ പറഞ്ഞു….

കണ്ണന് അത് കേട്ടപ്പോ ചിരി പതിയെ മാഞ്ഞു. എന്തോ ഒരു വേദന അവന്‍റെ മനസിലേക്ക് വന്നു. അവന്‍ അവളുടെ കണ്ണില്‍ നിന്ന് നോട്ടം മാറ്റി ചുരെയുള്ള ചുമരിലേക്കാക്കി.

12 Comments

  1. നിങ്ങളുടെ ഒന്ന് കഥകൾക് അഭിപ്രായം പറയാൻ ഞാൻ ആളല്ല..

    എന്നാലും എനിക്കിഷ്ട്ട പെട്ടു

    വൈറ്റിംഗ് ???

    1. നന്ദി നൗഫു… ❤️

      നിങ്ങളെ കഥകൾ എനിക്കും ഒരുപാട്‌ ഇഷ്ടമാണ് ❤️♥️?

  2. പോന്നോട്ടെ,, ബാകി part oke പോന്നൊട്ടെ. ❤️

    1. വരും?☺️ ഉടനെ ഉണ്ടാവും ?❤️

  3. നല്ല കഥ

  4. ༻™തമ്പുരാൻ™༺

    ???

Comments are closed.