വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി ?] 335

ഇ…. ഇവിടെയെന്താ ക… കണ്ണേട്ടാ…. കാ… കാണാനുള്ളത്…. കിതപ്പിന്‍റെ കുടെ ചിന്നു ചോദിച്ചു.

നീ… വാ കാണിച്ചു തരാം…. കണ്ണന്‍ ഇത്രയും പറഞ്ഞ് അവളുടെ കൈ പിടിച്ച് മണ്ഡപത്തിന്‍റെ ഭാഗത്തേക്ക് നടന്നു. മണ്ഡപത്തിനടത്തെത്തിയപ്പോഴാണ് അതൊരു കല്ലില്‍ കൊത്തിയ ക്ഷേത്രമാണെന്ന് മനസിലായത്. അതിന്‍റെ വാതില്‍ അടഞ്ഞു കിടക്കുകയാണ്.

അവന്‍ അവളെയും കൊണ്ട് ക്ഷേത്രം കടന്ന് പിറകിലേക്ക് നടന്നു. അവിടെ പാറയില്‍ നിന്ന് വെള്ളം പാറയിലുടെ ഇറ്റിറ്റ് വീഴുന്നുണ്ട്. ചിന്നുവിന് അത് കണ്ടപ്പോ വെള്ളത്തോട് അതീവ ആര്‍ത്തി തോന്നി. അവള്‍ കണ്ണന്‍റെ കൈ വീടിപ്പിച്ച് ഓടി പോയി ഇറ്റിറ്റ് വീഴുന്ന വെള്ളത്തുള്ളികളെ കൈകുമ്പിളില്‍ എറ്റു വാങ്ങി… പിന്നെ കൈ നിറയുമ്പോ വായിലേക്ക് കൊണ്ടുപോയി.

ഹോ…. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്വാദ്…. പച്ചവെള്ളത്തിന് ഇത്രയും സ്വാദ് ഇതാദ്യമായാണ്… ആവശ്യത്തിലധികം കുടിച്ച് കഴിഞ്ഞപ്പോ അവള്‍ പറഞ്ഞു….

ശുദ്ധമായ വെള്ളമാണ്. കുടിക്കുന്നത് നല്ലതാ…. കണ്ണന്‍ ഇത്രയും പറഞ്ഞ് അവളെ മാറ്റി കൈകുമ്പിളില്‍ വെള്ളം ശേഖരിച്ചു. വയറുനിറയെ കുടിച്ചു.

പിന്നെ അവിടെ നിന്ന് ചിന്നുവിന്‍റെ കൈ പിടിച്ച് അതിനപ്പുറത്തുള്ള കരിങ്കല്ലില്‍ തീര്‍ത്ത ഇരുപ്പിടത്തിലേക്ക് ചെന്നു.

കിഴക്കെ ചക്രവാളം ചുവന്നു തുടങ്ങിയിരുന്നു. അവളെ ഇരുപ്പിടത്തില്‍ ഒറ്റയ്ക്കിരുത്തി കിഴക്കെ ചക്രവാളത്തിലെക്ക് നോക്കി നില്‍ക്കാന്‍ പറഞ്ഞു.

കാഴ്ചകളുടെ വസന്തം അവിടെ തുടങ്ങുകയായിരുന്നു.

നേരെ മേഘങ്ങള്‍ ഒരു പട്ടുമെത്ത പോലെ നിങ്ങുന്നു. അതിന് അറ്റത്തായി രണ്ടു പര്‍വ്വതങ്ങള്‍ക്കിടയില്‍ നിന്ന് അരുണകീരണം ഉയരുന്നു. ചുവന്ന ചക്രവാളത്തിന് വെള്ളുത്ത മേഘത്തിന്‍റെ മണിമെത്ത….

പയ്യെ ഉയര്‍ന്നു വരുന്ന സൂര്യനെ കണ്ട് ചിന്നുവിന്‍റെ കണ്ണ് അത്ഭുതം കൊണ്ട് വിടര്‍ന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭുതി. പ്രകൃതിസൗന്ദര്യം മനസിനെ സന്തോഷിപ്പിക്കുന്നു.

വൗ….. നയനസുഖത്തില്‍ ചിന്നു പതിയെ പറഞ്ഞു പോയി…

അപ്പോഴെക്കും തെക്കു നിന്ന് ചൂടുകാറ്റടിച്ചു തുടങ്ങി. അത് മുന്നിലെ പരവതാനി പോലുള്ള മേഘങ്ങളെ തഴുകി കൊണ്ടു പോയി. അതോടെ താഴ് വരയിലെ സൗന്ദര്യവും കണ്ണില്‍ തെളിഞ്ഞു. കാറ്റടിക്കുമ്പോള്‍ ചെമ്പകത്തിന്‍റെ ഗന്ധം മൂക്കിലേക്ക് അടിച്ചുകയറി വരുന്നു. പുറകില്‍ നിന്ന് പല തരത്തിലുള്ള സംഗീതഉപകരണത്തിന്‍റെ ശബ്ദം കേള്‍ക്കുന്നുണ്ട്.
മുന്നിലെ മേഘപടലം മാറിയപ്പോ താഴ് വരയിലെ ഹരിതഭംഗി തെളിഞ്ഞു വന്നു.

നോക്കത്താ ദൂരത്തോളം പടര്‍ന്നു കിടക്കുന്ന ഗോതവ് പാടങ്ങള്‍… അതിനിടയിലുടെയുള്ള മണ്‍പാതകള്‍. അങ്ങിങ്ങായി വീടുകള്‍. ആരാധാനലയങ്ങള്‍, ചന്തകള്‍. എങ്ങും പഞ്ചാബിന്‍റെ കണ്ണിന് കുളിര്‍മയുള്ള കാഴ്ചകള്‍ മാത്രം….

പാടങ്ങള്‍ക്ക് ഇടയിലെ റെയില്‍ പാതയിലുടെ ഒരു ട്രയിന്‍ പോവുന്നുണ്ടായിരുന്നു. പച്ച വിരിച്ച് കിടക്കുന്ന പാടങ്ങളെ കീറി മുറിക്കുന്ന പോലെ ട്രെയിന്‍ കുതിച്ചുപായുന്നു.
ഒരു നിമിഷം പോലും കണ്ണെടുക്കാന്‍ സാധിക്കാത്ത ദൃശ്യഭംഗി. ചുവന്ന ആകാശം, വെള്ള മേഘതടം, പച്ച ഭൂമി….

12 Comments

  1. നിങ്ങളുടെ ഒന്ന് കഥകൾക് അഭിപ്രായം പറയാൻ ഞാൻ ആളല്ല..

    എന്നാലും എനിക്കിഷ്ട്ട പെട്ടു

    വൈറ്റിംഗ് ???

    1. നന്ദി നൗഫു… ❤️

      നിങ്ങളെ കഥകൾ എനിക്കും ഒരുപാട്‌ ഇഷ്ടമാണ് ❤️♥️?

  2. പോന്നോട്ടെ,, ബാകി part oke പോന്നൊട്ടെ. ❤️

    1. വരും?☺️ ഉടനെ ഉണ്ടാവും ?❤️

  3. നല്ല കഥ

  4. ༻™തമ്പുരാൻ™༺

    ???

Comments are closed.