ജോച്ചന്റെ മാലാഖ [Shana] 128

Views : 3210

ജോച്ചന്റെ മാലാഖ

Jochayante Malakha | Author : Shana

 

അറ്റൻഷൻ… പ്ലീസ്…, ദിസ്‌ ഈസ്‌ ദി ഫൈനൽ ബോർഡിങ്ങ് കാൾ ഫോർ പാസഞ്ചേഴ്‌സ്…പാസഞ്ചേഴ്സിനുള്ള അവസാനത്തെ അനൗൺസ്മെന്റ് കേട്ടുകൊണ്ടാണ് ലിയ അകത്തേക്ക് ഓടിയെത്തിയത്. ഓടിപ്പാഞ്ഞു വന്നിട്ടാകാം നെറ്റിയിലും കഴുത്തിലുമായി വിയർപ്പുകണങ്ങൾ പൊടിഞ്ഞിരുന്നു . വെളുത്തു കൊലുന്നനെ യുള്ള അവളുടെ ദേഹത്ത് അധികം അലങ്കാരങ്ങളൊന്നുമില്ല കാതിൽ ചെറിയൊരു മൊട്ടു കമ്മൽ കഴുത്തിൽ നേർത്തൊരു മാല കൂടെ ഒരു കൊന്തയും ,കൈയ്യിൽ ഒരു വാച്ചും. ഒരു ഇളം റോസ് നിറത്തിലുള്ള ചുരിദാർ അവളുടെ ഭംഗിയെ എടുത്തു കാണിച്ചു.

എയർഹോസ്റ്റസ് അവൾക്കുള്ള സീറ്റ്‌ കാണിച്ചു കൊടുത്തു. അവളുടെ ആഗ്രഹം പോലെ വിൻഡോ സൈഡ് തന്നെ കിട്ടി . തൊട്ടടുത്തുള്ള സീറ്റിൽ ഒരു ചെറുപ്പക്കാരനും പെൺകുട്ടിയുമാണ് പുതുമോടിയാണെന്ന് കണ്ടാൽ തന്നെ അറിയാം.
അവർ അവരുടേതായ ഒരു ലോകത്തിൽ പ്രണയം പങ്കുവക്കുന്നു.

എയർഹോസ്റ്റസിന്റെ നിർദേശപ്രകാരം സീറ്റ്‌ ബെൽറ്റ്‌ ധരിച്ചു. അവൾ പതിയെ മിഴികൾ അടച്ചു. ഫ്ലൈറ്റ് റൺവെയിലൂടെ നീങ്ങിത്തുടങ്ങി പതുക്കെ അത് ഉയർന്നു പൊങ്ങി ലക്ഷ്യസ്ഥാനത്തേക്കു കുതിച്ചു.അതിനൊപ്പം അവളുടെ മനസ്സും….

“കൃതി ഒന്ന് വേഗം വരുന്നുണ്ടോ ഇപ്പോ തന്നെ വൈകി ഇന്നിനി സമയത്തിന് എത്തുമോന്ന് ഈശോയ്‌ക് അറിയാം.

“മോളെ ലിയേ നമ്മൾ സമയത്തിന് എത്തിയാലും ഇല്ലേലും നിനക്കുള്ള ആൾ അവിടെ കൃത്യത പാലിച്ചു നില്പുണ്ട് ”

ഉള്ളിൽ വന്ന സന്തോഷം അടക്കികൊണ്ട് അവളെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട് ലിയ ബസ്റ്റോപ്പിലേക് കണ്ണുകൾ പായിച്ചു…

അവിടെ നിൽക്കുന്ന ആളെ കണ്ടതും മുഖത്തു ഗൗരവം വരുത്തി തന്റെ നേർക്കുവരുന്ന നോട്ടം അവഗണിച്ചുകൊണ്ട് അവൾ ബസ്റ്റോപ്പിൽ കയറി നിന്നു. അതൊന്നും മൈൻഡ് ചെയ്യാതെ കൃതി അയാളോട് സംസാരിക്കാൻ തുടങ്ങി.

ബസ് വരുന്നതു കണ്ടപ്പോൾ അയാൾ ഒരു പേപ്പർ കൃതിയുടെ കയ്യിൽ വെച്ചുകൊടുത്തു.അതും വാങ്ങി അവൾ ബസിലേക് കയറി.

ലിയ പതുക്കെ മിഴികൾ പുറത്തേക് പായിച്ചു തന്നെ തന്നെ നോക്കി നിൽക്കുന്ന ആ മുഖം ഉള്ളിലേക്കു ആവാഹിച്ചു പതിയെ മിഴികൾ പൂട്ടി ഒരു ദീർഘനിശ്വാസം എടുത്തു പുറത്തേക് നോക്കിയിരുന്നു.

കുറച്ചു നാളായി തന്നെ പിന്തുടരുന്ന മുഖം. “ജോയ് ചെറിയാൻ” തന്നെ ഇഷ്ടമാണെന്ന് പലവട്ടം പറഞ്ഞു പക്ഷേ അതിന്റെ പുറകെ പോകാനുള്ള അവസ്ഥയിൽ അല്ലാത്തത്കൊണ്ട് ഉള്ളിലുള്ള ഇഷ്ടത്തെ അവിടത്തന്നെ വെച്ചുപൂട്ടി. ആരെയും പ്രണയിക്കാൻ പറ്റിയ അവസ്ഥായിൽ അല്ലല്ലോ താനിപ്പോൾ ഉള്ളത്. അതവിടെത്തന്നെ കിടക്കട്ടെ . ആരും അറിയണ്ട , കർത്താവ് എനിക്ക് വിധിച്ചതാണെങ്കിൽ അത് എനിക്കുതന്നെ വന്നു ചേരും. ആർക്കും ആശയും മോഹവും ഒന്നും കൊടുക്കാൻ വയ്യ.

Recent Stories

The Author

Shana

34 Comments

  1. Vayikkan orupaadu vayki…

    Valare nalla kadha..

    Bhaaki kadhakal vayichittilla pakshe vaayikkum….

    Bhakki kadhakal vayikkumbol abhiprayam parayam..

    ♥️♥️♥️

    1. ഹൃദയം നിറഞ്ഞ സ്നേഹം ❤️

  2. മനോഹരമായ പ്രണയകഥ.. നന്നായി പറഞ്ഞു..ആശംസകൾ ഷാന💗💗

    1. സ്നേഹം കൂട്ടെ

  3. ഷാന… നന്നായിരുന്നു… വളരെ നല്ല അവതരണ ശൈലി… മികച്ച ഭാഷ സാമർഥ്യം വാക്ക് ചാതുര്യം ❣️… മനസ്സിൽ ഒരു കുളിരു ഫീൽ ചെയ്തു വായിച്ചപ്പോൾ… ഇനിയും എഴുതുക ❤️…

    1. ഒത്തിരി സ്നേഹം കൂട്ടെ

  4. Nyc … ❤❤❤

    1. സ്നേഹം കൂട്ടെ

  5. മനോഹരം…❤❤❤❤❤❤❤❤❤

    1. സ്നേഹം കൂട്ടെ….

  6. പെരുത്ത് ഇഷ്ട്ടം.. ❤️

    1. സ്നേഹം കൂട്ടെ

  7. സ്നേഹം കൂട്ടെ…

  8. നല്ല കഥ…

    നല്ല എഴുതു..

    💞💞💞

    1. ഒത്തിരി സ്നേഹം

  9. 👌👌👌💓💓💓

    1. ഒത്തിരി സ്നേഹം

  10. Nice😍😍😍

    1. ഒത്തിരി സ്നേഹം

  11. തൃശ്ശൂർക്കാരൻ 🖤

    ❤️

    1. ❤️❤️

  12. ഒരു ചെറു കഥയാണെങ്കിലും ഭാഷയുടെ മനോഹാരിതയിൽ നന്നായി എഴുതി, ആശംസകൾ…

    1. നിറഞ്ഞ സ്നേഹം സുഹൃത്തേ…

  13. നന്നായിട്ടുണ്ട് good story

    1. നിറഞ്ഞ സ്നേഹം കൂട്ടെ..

  14. ഇത് നമ്മുടെ ഷാന തന്നെ ആണോ 🙄

    1. അവൾക് ഇത്രയും മലയാളം ഹെയ്

      1. ༻™തമ്പുരാൻ™༺

        എനിക്കും ആ സംശയം ഇല്ലാതില്ല , ,.🤣🤣

    2. നിങ്ങടെ ഷാന ആയി കരുതിക്കോ… ഞാനിവിടെ പുതിയ ആൾ ആണ്… 😊😊

  15. 💓💓💓💓

    1. സ്നേഹം കൂട്ടെ…

  16. ༻™തമ്പുരാൻ™༺

    💕💕💕

    1. സ്നേഹം കൂട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com