വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി ?] 473

മ്…. ഇതാണാല്ലേ അമ്മ പറഞ്ഞത് മോനിത്തിരി കുരുത്തകേടുണ്ടന്ന്, എല്ലാം മനസിലാക്കി വെച്ചിട്ടുണ്ടലോ…. ചിന്നു കണ്ണനെ ഒന്നാക്കികൊണ്ട് ചോദിച്ചു.

ഒരു നശിച്ച ജാതകം കൊണ്ട് മനുഷ്യന്‍റെ എത്ര ആഗ്രഹങ്ങളാ നശിച്ച് പോയത്…. കണ്ണന്‍ ആരോടിന്നില്ലാതെ പറഞ്ഞു…

മ്…. എന്നാ ഞാന്‍ പോയി നോക്കട്ടെ….

അതേയ് ഓവറാക്കി കൊളമാക്കരുത്… എല്ലാം കുറച്ച് മതി….

ഹാ…. നോക്കാം….

പിന്നെ അഭിനയം അമ്മയുടെയും അച്ഛന്‍റെയും അടുത്ത് പോയി വേണ്ടട്ടോ…

ഹാ… മനസിലായി…. അവള്‍ വാതില്‍ തുറന്ന് പുറത്തേക്ക് പോയി…

കണ്ണന്‍ പിന്നെ ബാത്ത്റൂമിലേക്ക് പോയി കുളിയും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. അലമാരയില്‍ നിന്ന് ഒരു ഷര്‍ട്ടും മുണ്ടും എടുത്തുടുത്തു. ശേഷം പുറത്തേക്കിറങ്ങി.

ചിന്നുവിന്‍റെ അഭിനയം എന്തായി എന്തോ…. ഈശ്വരാ കാത്തോണേ….

കണ്ണന്‍ താഴെത്തിറങ്ങി വരുമ്പോള്‍ നിധിനളിയന്‍ സോഫയില്‍ ഇരുപ്പുണ്ട്. ആള് കുളിച്ച് കുട്ടപ്പനായിട്ടുണ്ട്. ഗോവണിയിറങ്ങി വരുന്ന കണ്ണനെ കണ്ട് അളിയനൊരു അക്കിയ ചിരി ചിരിച്ചു… കണ്ണന്‍ പോയി അളിയന്‍റെ അടുത്തുള്ള സോഫയില്‍ പോയിയിരുന്നു.

അളിയന്‍ ഇപ്പോ ഇറങ്ങുമോ…. കണ്ണന്‍ ചോദിച്ചു…

ഹാ…. അവിടെ ചെന്നിട്ട് കുറച്ച് പണിയുണ്ട്… നിധിന്‍ മറുപടി കൊടുത്തു. കുടെ വീണ്ടും ആക്കി ചിരിച്ചു…

എന്താ അളിയാ ഒരു ആക്കിചിരി…. ഒന്നുമറിയാത്ത പാവത്തെപോലെ കണ്ണന്‍ ചോദിച്ചു.

ഇന്നലെ ക്ഷീണമാണ്, ഉറങ്ങാന്‍ പോവാണ് എന്ന് പറഞ്ഞ് പോയിട്ട് മുഖത്ത് നല്ല രക്തപ്രസാദമുണ്ടല്ലോ…. നിധിനളിയന്‍ ചിരിയോടെ തന്നെ പറഞ്ഞു.

അളിയാ… അത് പിന്നെ പറ്റി പോയി…. കുടുതല്‍ പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ല…. കണ്ണന്‍ ഇത്തിരി നാണത്തോടെ ക്ഷീണം അഭിനയിച്ച് കള്ളം പറഞ്ഞു….

മ്….. നിങ്ങളുടെ രണ്ടുപേരുടെയും മുഖം കണ്ട അറിയാം രാത്രി ഉറങ്ങിയിട്ടില്ലന്ന്….. നിധിന്‍ പറഞ്ഞു….

അപ്പോ രാവിലെ ചിന്നു തകര്‍ത്തഭിനയിച്ചുന്ന് കണ്ണന് മനസിലായി. മണ്ടന്‍ അളിയന്‍ എല്ലാം വിശ്വസിച്ചു….

അപ്പോഴാണ് കണ്ണനുള്ള ചായയുമായി ചിന്നു കടന്നു വരുന്നത്. ഇത്തിരി നാണവും ക്ഷീണവും ഭയഭക്തിബഹുമാനത്തോടെയാണ് അവള്‍ അവനടുത്തേക്ക് വന്നത്. നിധിന്‍ അത് നോക്കി നിന്നു.

കണ്ണേട്ടാ… ചായ കൈയിലെ ചായഗ്ലാസ് കണ്ണന് നേരെ നീട്ടി ചിന്നു പറഞ്ഞു. കണ്ണന്‍ അവളെ ഒന്നു നോക്കി.

ശ്ശോ…. എന്തൊരു അഭിനയം… ഭാവങ്ങളും ചലനങ്ങളുമെല്ലാം സിറ്റുവേഷന് അനുസരിച്ച് തന്നെ… ഈ വിട്ടില്‍ തന്നെക്കാള്‍ വലിയ ഒരു അഭിനേതാവോ… കണ്ണന്‍ മനസില്‍ ചിന്തിച്ച് ചായ വാങ്ങി. അവള്‍ക്കായി ഒരു പുഞ്ചിരി നല്‍കി.

കണ്ണേട്ടാ…. രാവിലെ അമ്പലത്തില്‍ പോവാന്‍ അമ്മ പറഞ്ഞിട്ടുണ്ട്….

14 Comments

  1. പോളിയേ ????

  2. പതിവ് പോലെ ഗംഭീരം…
    അടുത്ത പാർട്ടിനായി കാതിരിക്കുവാണ്… ആശംസകൾ…

  3. പോരാളി
    വീട്ടിൽ ചെന്ന് കൊലന്റൈൻ ഇരിക്കുമ്പോ വായിക്കാം എല്ലാം കൂടെ..

  4. ༻™തമ്പുരാൻ™༺

    നന്നായിട്ടുണ്ട് ഖൽബേ.,.,.
    സ്നേഹം മാത്രം.,.,.,
    ??

    1. ഒത്തിരി സന്തോഷം തമ്പുരാനെ… ❤️♥️

  5. ആദിദേവ്

    ?????

    1. ആദ്യമായിട്ടാണ് കമെന്റ് ഇടുന്നന്ന്ത് കൊള്ളാം നല്ല അടിപളി കഥ…????

  6. ❤️❤️❤️

Comments are closed.