വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി ?] 473

അത് പണ്ട്…. ഇപ്പോ എന്‍റെ കൂടെയാ…. അത് കളയുന്നുണ്ടോ അതോ ഞാന്‍ അമ്മയോട് പറയണോ….

അയ്യോ… വേണ്ട… പുല്ല്…. കണ്ണന്‍ പകുതി എരിഞ്ഞ സിഗററ്റ് ജനലയിലൂടെ പുറത്തേക്കിട്ടു.
കണ്ണന്‍ ആകെയുള്ള അശ്വാസം നഷ്ടപ്പെട്ടത്തിന്‍റെ വിഷമം….. ചിന്നു അത് കണ്ട് ബെഡില്‍ നിന്ന് എണിറ്റ് അവന്‍റെ അടുത്തേക്ക് വന്നു.

കണ്ണേട്ടാ…. എനിക്ക് ഇഷ്ടമല്ലാത്തത്കൊണ്ടല്ലേ…. നമ്മുക്ക് ഈ ശീലം വേണ്ട…. പ്ലീസ്….. അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി ദയനീയമായി കൊഞ്ചി….

ശ്ലോ…. ആകെയുള്ള ഒരു ആശ്വാസമായിരുന്നു. അത് നിര്‍ത്താന്‍ പറഞ്ഞാ….

വീട്ടില്‍ നിന്ന് ഉപയോഗിക്കണ്ട…. വേണേല്‍ പുറത്ത് നിന്ന് ഞാനില്ലത്തപ്പോ വലിച്ചോ…. ചിന്നു ആശ്വസകരമായ രീതിയില്‍ പറഞ്ഞു…..

മ്…. നോക്കാം….

ഗുഡ് ബോയ്….. എന്‍റെ പുന്നാര കണ്ണേട്ടന്‍….. അവള്‍ വശ്യമായ ചിരിയോടെ അവന്‍റെ കണ്ണുകളില്‍ നോക്കി പറഞ്ഞു….

ദേ… പോയേ…. മനുഷ്യന്‍ എങ്ങിനെയോ കണ്ട്രോള്‍ ചെയ്ത് നില്‍ക്കുകയാ…. വെറുതെ എന്‍റെ മനസിലളക്കണ്ട…

അയ്യോ… സോറി…. എന്ന ഞാന്‍ പോട്ടെ…. ഇത്രയും പറഞ്ഞവള്‍ അടുത്തുള്ള പെട്ടി തുറന്ന് ബ്രഷും ഡ്രസുമൊക്കെ എടുത്ത് ബാത്ത്റൂമിലേക്ക് നടന്നു.

കണ്ണന്‍ ആശ്വസങ്ങള്‍ നഷ്ടപ്പെട്ട വിഷമത്തില്‍ കട്ടിലില്‍ ചാരി ഇരുന്നു.

കുറച്ച് നേരത്തിന് ശേഷം കുളിയും മറ്റും കഴിഞ്ഞ് ചിന്നു പുറത്തിറങ്ങി. ഐശ്വരമുള്ള മുഖം. വെള്ള ചുരിദാറില്‍ അങ്ങിങ്ങായി വെള്ളത്തുള്ളി വിണ പാടുകള്‍.. വെള്ളുത്ത പാദങ്ങള്‍ വെള്ള ടൈലിന്‍റെ നിറത്തിന് ചേര്‍ന്ന് നില്‍ക്കുന്നു. മുടി തോര്‍ത്തുകൊണ്ട് കെട്ടിവെച്ചിട്ടുണ്ട്.

എന്‍റെ സാറെ…. കുളിച്ചൊരുങ്ങിവരുന്ന ആ രൂപം കണ്ട് ഒരു നിമിഷം കണ്ണന്‍ നോക്കി നിന്നു. പയ്യെ കട്ടിലില്‍ കിടന്ന തലയണ എടുത്ത് മടിയില്‍ വെച്ചു…. എന്തിനാ വെറുതെ അവളെ പേടിപ്പിക്കുന്നേ….

അവള്‍ രാത്രി ഇട്ട ഡ്രെസ് പെട്ടിക്കരികില്‍ വെച്ച് ടെന്‍ഷന്‍ നിറഞ്ഞ മുഖത്തോടെ കണ്ണനെ നോക്കി….

എന്താ…. എന്തുപറ്റീ….. ടെന്‍ഷനുള്ള മുഖം കണ്ട് കണ്ണന്‍ ചോദിച്ചു.

താഴെക്ക് പോകാന്‍ ഒരു മടി…. അവര്‍ എന്ത് വിചാരിക്കും…. ചിന്നു പറഞ്ഞു…

ആര് എന്‍റെ അമ്മയും അച്ഛനുമോ…. അവര്‍ക്കൊകെ അറിയില്ലേ…. പിന്നെന്താ…

അല്ല…. നിധിനേട്ടനും വല്യമ്മയും…..

അയ്യോ…. അങ്ങിനെ രണ്ട് കുരിശുണ്ടല്ലോ…. ഞാനത് ഓര്‍ത്തില്ല…

എന്ത് ചെയ്യും… അവരെ എങ്ങിനെ ഫേസ് ചെയ്യും…. ചിന്നു വിണ്ടും ചോദിച്ചു….

നീ എല്ലാം നടന്നു എന്ന ഭാവത്തില്‍ അവരെ ഫേസ് ചെയ്തേക്ക്… ഒരു നാണവും കുറച്ച് ക്ഷീണവും ഇത്തിരി നടക്കാന്‍ ബുദ്ധിമുട്ടും ഒക്കെയായിട്ടു….

നടക്കാന്‍ ബുദ്ധിമുട്ടോ…. അതെന്തിനാ….

അതൊക്കെ ഉണ്ടാവും…. നീ അത് അനുസരിച്ചാ മതി…. കാരണം പിന്നെ പറഞ്ഞ് തരാം….

14 Comments

  1. പോളിയേ ????

  2. പതിവ് പോലെ ഗംഭീരം…
    അടുത്ത പാർട്ടിനായി കാതിരിക്കുവാണ്… ആശംസകൾ…

  3. പോരാളി
    വീട്ടിൽ ചെന്ന് കൊലന്റൈൻ ഇരിക്കുമ്പോ വായിക്കാം എല്ലാം കൂടെ..

  4. ༻™തമ്പുരാൻ™༺

    നന്നായിട്ടുണ്ട് ഖൽബേ.,.,.
    സ്നേഹം മാത്രം.,.,.,
    ??

    1. ഒത്തിരി സന്തോഷം തമ്പുരാനെ… ❤️♥️

  5. ആദിദേവ്

    ?????

    1. ആദ്യമായിട്ടാണ് കമെന്റ് ഇടുന്നന്ന്ത് കൊള്ളാം നല്ല അടിപളി കഥ…????

  6. ❤️❤️❤️

Comments are closed.