വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി ?] 473

പയ്യെ ബെഡില്‍ ഇരുന്ന് സൈഡിലെ ചുമരില്‍ ചാരിയിരുന്ന മൊബൈല്‍ ഫോണെടുത്തു. വരാന്‍ കഴിയാത്ത പലരും വാട്സാപ്പില്‍ ആശംസ അറിയിച്ചിട്ടുണ്ട്. ക്ലാസ് ഗ്രൂപ്പിലും ഫാമലി ഗ്രൂപ്പിലും കല്യാണത്തിലെ പല ഫോട്ടോസ് ഉണ്ട്. അങ്ങിനെ ഇരിക്കെയാണ് ഒരു അമേരിക്കന്‍ നമ്പറില്‍ നിന്ന് കോള്‍….

ഗോപകുമാറിന് രണ്ട് സഹോദങ്ങളാണ്. ഇളയയാള്‍ അമേരിക്കയിലാണ്. അവിടെ ഫാമലിയായി സെറ്റില്‍ഡാണ്. അദ്ദേഹത്തിന് മക്കളില്ല. അതിനാല്‍ തന്നെ വൈഷ്ണവും മിഥുനയും മക്കളെപോലെയാണ്. കുട്ടികാലത്ത് അവരെ ഔട്ടിങിന് കൊണ്ടുപോകുന്നതും വേണ്ടതൊക്കെ വാങ്ങി കൊടുക്കുന്നതും ഒക്കെ അവരുടെ ഈ ചെറിയച്ഛനാണ്.

രണ്ടുകൊല്ലം കൊണ്ട് അമേരിക്കയിലെ ബിസിനസ് ഒക്കെ തീര്‍ത്ത് തിരിച്ച് നാട്ടില്‍ സെറ്റിലാവാനാണ് അദ്ദേഹത്തിന് താല്‍പര്യം അതിനാല്‍ കല്യാണത്തിന് വരാന്‍ സാധിച്ചില്ല.

ചെറിയച്ഛനുമായി കുറച്ച് നേരം സംസാരിച്ച് നില്‍ക്കുമ്പോഴാണ് ചിന്നു വാതില്‍ തുറന്ന് അകത്ത് വരുന്നത്. കൈയില്‍ പാല്‍ ഗ്ലാസ് ഒക്കെയുണ്ട്. അവള്‍ വാതിലിനടുത്ത് തന്നെ നിന്നു. സാരി തന്നെയാണ് വേഷം…. അവള്‍ അതില്‍ വല്ലാതെ വിയര്‍പ്പുമുട്ടുന്നത് പോലെ അവന് തോന്നി. അവന്‍ ചെറിയച്ഛനോട് ബൈ പറഞ്ഞ് ഫോണ്‍ കട്ടാക്കി. പിന്നെ അവള്‍ക്ക് നേരെ തിരിഞ്ഞു.

ചിന്നു… താന്‍ കയറി വാടോ…. അവന്‍ ചിന്നുവിനോടായി പറഞ്ഞു.

അവള്‍ പാല്‍ഗ്ലാസ് അവനായി നീട്ടി. പാല്‍…. എന്ന് മൊഴിഞ്ഞു.

എനിക്കിത് ശീലമില്ല. എന്നാലും ആചാരമല്ലേ… അവിടെ വെച്ചേക്ക്…. അടുത്തുള്ള മേശ കാണിച്ച് അവന്‍ പറഞ്ഞു.

അവള്‍ അത് കൊണ്ടുപോയി അവിടെ വെച്ചു. പിന്നെ കണ്ണന് നേരെ തിരിഞ്ഞു….

ചിന്നു ഈ സാരിയില്‍ നന്നായി ബുദ്ധിമുട്ടുന്നുണ്ടല്ലേ….. കണ്ണന്‍ അവളോടായി ചോദിച്ചു.
മ്…. അവള്‍ തലകുനിച്ച് മുളി….

എന്നാല്‍ താന്‍ പോയി തനിക്ക് പറ്റുന്ന ഡ്രെസ് എടുത്തിട്ട് വാ… തന്നെ കണ്ടിട്ട് എനിക്ക് തന്നെ സഹിക്കുന്നില്ല….

അവള്‍ മൂലയ്ക്ക് എടുത്ത് വെച്ച പെട്ടികളില്‍ ഒന്ന് തുറന്ന് അവള്‍ക്കാവശ്യമായ ഡ്രെസെടുത്തു. പിന്നെ ബാത്ത്റൂമിലേക്ക് പോയി.

കുറച്ച് കഴിഞ്ഞപ്പോ ഒരു ചുരിദാറിട്ട് വന്നു. കൈയില്‍ നേരത്തെയിട്ട സാരിയുണ്ടായിരുന്നു. അവള്‍ കൊണ്ടുവന്ന പെട്ടിയുടെ അടുത്തേക്ക് നിങ്ങി. സാരി അവിടെ വെച്ചു…. മുഖത്ത് ഇപ്പോഴും ഒരു തെളിച്ചമില്ല…

ഈ ബാഗോക്കെ നമ്മുക്ക് നാളെ ആ അലമാറയില്‍ വെക്കാം… കണ്ണന്‍ അവളുടെ ബാഗുകളെയും പെട്ടിയേയും നോക്കി പറഞ്ഞു.

മ്…. അതിനും ഒരു മുളല്‍ മാത്രമായിരുന്നു മറുപടി….

താഴെത്ത് നിന്ന് അമ്മ വല്ലതും പറഞ്ഞോ….. കണ്ണന്‍ ചോദിച്ചു.

അവള്‍ പതിയെ അവന്‍റെ മുഖത്തേക്ക് നോക്കി….

എനിക്കിത്തിരി കുറുമ്പുണ്ട്. ഇവിടെ തെറ്റായൊന്നും നടക്കരുത്. എന്തെലും ഉണ്ടെല്‍ അമ്മയോട് പറഞ്ഞ മതി. പരിഹരിക്കാം. അങ്ങിനെയൊക്കെ അല്ലേ എന്‍റെ അമ്മ പറഞ്ഞത്….

14 Comments

  1. പോളിയേ ????

  2. പതിവ് പോലെ ഗംഭീരം…
    അടുത്ത പാർട്ടിനായി കാതിരിക്കുവാണ്… ആശംസകൾ…

  3. പോരാളി
    വീട്ടിൽ ചെന്ന് കൊലന്റൈൻ ഇരിക്കുമ്പോ വായിക്കാം എല്ലാം കൂടെ..

  4. ༻™തമ്പുരാൻ™༺

    നന്നായിട്ടുണ്ട് ഖൽബേ.,.,.
    സ്നേഹം മാത്രം.,.,.,
    ??

    1. ഒത്തിരി സന്തോഷം തമ്പുരാനെ… ❤️♥️

  5. ആദിദേവ്

    ?????

    1. ആദ്യമായിട്ടാണ് കമെന്റ് ഇടുന്നന്ന്ത് കൊള്ളാം നല്ല അടിപളി കഥ…????

  6. ❤️❤️❤️

Comments are closed.