വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി 💞] 472

Views : 22584

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆

വൈഷ്ണവം 7

Vaishnavam Part 7 | Author : Khalbinte Porali | Previous Part

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆


കണ്ണാ…. പെട്ടെന്ന് താഴെ നിന്ന് ഒരു വിളി

വിലാസിനിയാണ്. മുഖത്ത് എന്തോ ദേഷ്യമോ വിഷമമോ അടങ്ങിയ വികാരം…. കണ്ണന്‍ കയറിയ പടികള്‍ താഴെയ്ക്കിറങ്ങി…. വിലാസിനി എന്താണ് പറയുന്നത് കേള്‍ക്കാനായി…..

(തുടരുന്നു)

കണ്ണന്‍ വിലാസിനിയുടെ മുന്നിലെത്തി നിന്നു. അമ്മയുടെ മുഖത്തേക്ക് നോക്കി…. വിലാസിനി പറഞ്ഞ് തുടങ്ങി…..

കണ്ണാ…. നിനക്കെല്ലാമറിയമല്ലോ…. രണ്ടുകൊല്ലം നീ നല്ല കുട്ടിയായിട്ട് നിന്നോണം…. അവള്‍ക്കോ നിനക്കോ ഒരു കൈബന്ധം പറ്റിയാല്‍ പിന്നെ നഷ്ടം എല്ലാവര്‍ക്കുമാണ്. ഞങ്ങള്‍ക്ക് നീയല്ലാതെ വേറെയാരാ ഉള്ളത്… അത് കൊണ്ട് കണ്ണാ, നീ കുരുത്തക്കേട് ഒന്നും കാണിക്കരുത്…. ഇനി നീ വല്ലതും ചെയ്യാന്‍ തുനിഞ്ഞാല്‍ പിന്നെ നീ അവളെ രണ്ടുകൊല്ലത്തിന് കാണില്ല.

വിലാസിനി ഒരു ഭിഷണിയുടെ സ്വരത്തില്‍ പറഞ്ഞു നിര്‍ത്തി. കണ്ണന്‍ ഇതുവരെ കാണാത്ത ഒരു വിലാസിനിയെ അവിടെ കണ്ടു. അവന്‍ ഒന്നും പറയാതെ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

കണ്ണാ… നീ തെറ്റൊന്നും ചെയ്യില്ല എന്നെനിക്കറിയാ… എന്നാലും നിന്നെ നിയന്ത്രിക്കാതെ ഞങ്ങള്‍ക്ക് വേറെ വഴിയില്ല. ഇത് നിന്‍റെയും അവളുടെയും നല്ല ഭാവിയ്ക്ക് വേണ്ടിയാ പറയുന്നത് കേട്ടലോ….

വിലാസിനി അവന്‍റെ ഭാവം കണ്ട് വീണ്ടും പറഞ്ഞു.

അവന്‍ നിര്‍വികാരത്തോടെ അമ്മയെ നോക്കി. പിന്നെ പറഞ്ഞതൊക്കെ ശരിയെന്ന ഭാവത്തില്‍ തലകുലുക്കി.

എന്നാ പോയി കുളിക്ക്…. അപ്പോഴെക്കും അവളെ അങ്ങോട്ട് വിടാം…. നീ ഞാന്‍ പറഞ്ഞത് ഒന്നും മറക്കണ്ട… കേട്ടോ….

അതിനും തലകുലുക്കി സമ്മതിക്കാനെ അവന് സാധിച്ചുള്ളു… അവന്‍ പതിയെ ഗോവണി കയറി. അമ്മയ്ക്ക് തന്നില്‍ എന്തോ വിശ്വാസകുറവുള്ള പോലെ…. ഈശ്വരാ കല്യാണം ഒരു പൊല്ലാപ്പായോ… ഈ ജാതകം കണ്ടുപിടിച്ചവനെ ആദ്യം തല്ലണം… അവന്‍ അങ്ങനെ ഒരോന്ന് ആലോചിച്ച് പടികള്‍ കയറി മുറിയിലെത്തി.

തന്‍റെ കട്ടില്‍ നന്നായി തന്നെ ആരോ ഒരുക്കിയിട്ടുണ്ട്. പുതിയ ബെഡ്ഷിട്ടും പൂക്കളും ഒക്കെയായി മണിയറ ഗംഭീരം തന്നെ. മൂന്ന് തലയണകള്‍… റൂമിലാകെ മൂല്ലപൂ സുഗന്ധം. റൂമില്‍ ഒരു സൈഡില്‍ ചിന്നുവിന്‍റെ പെട്ടികള്‍ കൊണ്ടുവന്നിട്ടുണ്ട്. ഒന്നും തുറന്നതായി കാണുന്നില്ല. കല്യാണത്തിന് കിട്ടിയ സമ്മാനങ്ങള്‍ ഒരു വശത്ത്. നല്ല ചൂട്….

വേനല്‍ക്കാലമാരംഭമാണ്. ആദ്യമേ പോയി ഫാനിട്ടു. നല്ല ഇളം കാറ്റ് റൂമില്‍ പടര്‍ന്നു.
കണ്ണന്‍ ഡ്രെസെടുത്ത് ബാത്ത്റൂമില്‍ പോയി കുളിച്ച് വന്നു. സാധാരണ ഇടാറുള്ള ഒരു ടീഷര്‍ട്ടും ഷോര്‍ട്ടും ഇട്ടു. ഇന്ന് വേറെ ഒന്നും നടക്കില്ല. എന്നാലും അവളോട് സംസാരിക്കണം. എന്തോ ഇന്ന് ഇതുവരെ മിണ്ടാന്‍ പോലും നിന്നിട്ടില്ല.

Recent Stories

14 Comments

  1. പോളിയേ 😍😍😍😍

  2. പതിവ് പോലെ ഗംഭീരം…
    അടുത്ത പാർട്ടിനായി കാതിരിക്കുവാണ്… ആശംസകൾ…

  3. പോരാളി
    വീട്ടിൽ ചെന്ന് കൊലന്റൈൻ ഇരിക്കുമ്പോ വായിക്കാം എല്ലാം കൂടെ..

  4. ༻™തമ്പുരാൻ™༺

    നന്നായിട്ടുണ്ട് ഖൽബേ.,.,.
    സ്നേഹം മാത്രം.,.,.,
    💕💕

    1. ഒത്തിരി സന്തോഷം തമ്പുരാനെ… ❤️♥️

  5. ആദിദേവ്

    💙💙💙💙💙

    1. ആദ്യമായിട്ടാണ് കമെന്റ് ഇടുന്നന്ന്ത് കൊള്ളാം നല്ല അടിപളി കഥ…🥰🥰🥰🥰

  6. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com