ഇത് ഞങ്ങളുടെ ഏരിയാ 3 [മനൂസ്] 2957

 

ഫർഹയുടെ ദേഷ്യം അപ്പോഴേക്കും ഏറെക്കുറെ തണുതിരുന്നു…

 

ഇടക്കിടെ ആരും കാണാതെ മുഖം കൊണ്ട് ഐസ്ക്രീം കഴിക്കാൻ അവനെ ക്ഷണിക്കുന്നുണ്ടായിരുന്നു..

 

“എന്തിനാ നിങ്ങൾ ക്ലസ്സിലെ കുട്ടിയെ തല്ലിയത്..”

 

കെട്ടിയോളുടെ പരാതി തീർക്കാൻ ഇനിമുതൽ അല്പം കണിശക്കാരൻ ആകാൻ തന്നെ ജാഷി തീരുമാനിച്ചിരുന്നു..

 

അതാണ് വീട്ടിൽ എത്തിയപ്പോൾ തന്നെ വിസ്താരം തുടങ്ങിയത്..

 

“പറയു..”

 

ഇരുവരും മൗനം ഭജിച്ചതിനെ തുടർന്നവൻ വീണ്ടും ചോദിച്ചു..

 

അപ്പോഴും പരസ്പരം നോക്കി മുഖം കുനിച്ചതല്ലാതെ വാപ്പയുടെ ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകിയില്ല..

 

വെറുതെ കുട്ടികളെ പേടിപ്പിക്കാൻ മുൻപ് വാങ്ങിയ ചൂരൽ പൊടുന്നനെ ജാഷിയുടെ ശ്രദ്ധയിൽ പെട്ടു..

 

അവൻ ഫർഹയോട് അത് എടുത്തു കൊണ്ടുവരുവാൻ കണ്ണുകൊണ്ട് ആജ്ഞ നൽകി..

 

വണ്ടിയിലിരുന്നു അങ്ങനെയൊക്കെ പറഞ്ഞെങ്കിലും കുട്ടികളെ തല്ലേണ്ട അവസരത്തിലേക്ക് കാര്യങ്ങൾ ജാഷി എത്തിക്കുമെന്ന് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ആ ഒരു പകപ്പ് അവളുടെ മുഖത്തും ഉണ്ടായിരുന്നു…

 

എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കഴിയാതെ അവൾ അവിടെ തന്നെ നിന്നു…

 

“പോയി വടി എടുക്കടി…”

 

ജാഷിയുടെ അലർച്ച കേട്ടതും ഒറ്റക്കുതിപ്പിന് ചൂരലുമായി അവൾ ജാഷിയുടെ മുന്നിലെത്തി..

 

വാപ്പയുടെ ഇതുവരെ കാണാത്ത മുഖം കണ്ടതോടെ മക്കൾ കിടുകിടെ വിറച്ചു..

30 Comments

  1. മച്ചാനെ spr സ്റ്റോറി ഓരോ പാർട്ടും spr കുട്ടികൾ spr ആണ് ഓരോ ഐഡിയ spr അവൻ അവളോട് അടുക്കുന്നത് ഒകെ spr nxt part എന്ന post അടുത്ത പാർട്ടിനു കാത്തിരിക്കുന്നു

    1. അന്റെ നല്ല വാക്കുകൾ കേട്ടിട്ട് ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ… ഇതിന്റെ ബാക്കി എഴുത്തിലാണ്… ഉടൻ വരും.. ജ്ജ് വെയിറ്റ്…????

      1. ❤❤❤ ഉടനെ ഉണ്ടാവോ bro

  2. Super story waiting for next part

    1. ഇതിന്റെ ബാക്കി വരുന്നതാണ്.. എഴുത്തിലാണ്..???

  3. Continuation poyirunnu annath ozhichal kadha suuper

    1. പെരുത്തിഷ്ടം ഡിയർ??

  4. സുഹൃത്തേ കഥ കൊള്ളാം ചില ഭാഗങ്ങൾ വായിച്ചു ചിരിക്കാനും പറ്റി പക്ഷെ തുടര്കഥകൾ തുടർച്ചയായിട്ട് വന്നില്ലെങ്കിൽ വായിക്കുമ്പോൾ തുടർച്ച കിട്ടില്ല ഇത് തന്നെ പേര് കണ്ടിട്ട് മനസ്സിൽ ആയില്ല പിന്നെ വായിച്ചു വന്നപ്പോൾ ഓർത്തു എടുത്തത് ആണ്

    1. അപാകത മനസ്സിലായി.. ഇനി ഉണ്ടാവില്ല.. വൈകാതെ അടുത്ത ഭാഗം ഉണ്ടാവും.. പെരുത്തിഷ്ടം?

  5. കൊള്ളാം വളരെ നന്നായിട്ടുണ്ട്…..

    പഴയ ഭാഗങ്ങൾ ഒന്നൂടെ നോക്കണ്ട് വന്നതൊഴിച്ചാൽ എല്ലാം മനോഹം ആയിക്കണ് പുള്ളേ…

    ♥️♥️♥️♥️♥️♥️

    1. ഇനി വൈകാതെ പാർട്ട് വരും പാപ്പിച്ചായാ..പെരുത്തിഷ്ടം??

  6. രാഹുൽ പിവി

    ❤️

  7. മനൂസ്,
    തുടർകഥ വളരെ താമസിക്കുന്നത് കൊണ്ട് ഒരു തുടർച്ച നഷ്ടമാകുന്നു. പിന്നെ പഴയ ഭാഗങ്ങൾ ഒന്ന് മറിച്ചു നോക്കി,
    എഴുത്തു സൂപ്പർ, നർമ്മ രസത്തിൽ നല്ല ഒഴുക്കോടെ കഥ മുന്നോട്ട് പോകുന്നു… വേഗം അടുത്തതും എഴുതിക്കോ…

    1. ഇനി വൈകാതെ പാർട്ടുകൾ എത്തും.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

    2. ?????

  8. മനൂസ് പുള്ളെ.. ഇൗ കഥ ആദ്യം തോട്ട് വായ്ച്ചിട്ടില്ല. വായ്‌കണം. വായ്‌കമെ

    1. ആ സമയം പോലെ വായിച്ച് അഭിപ്രായങ്ങൾ പറ കരളേ?

    2. ????

  9. കുറെ time eduththalle……

    We part poliyaayirunnu…..

    നാലാമത്തെ ഐറ്റം കൂടി വന്നാൽ ജാഷിയുടെ കാര്യം പോക്ക….??????

    വെയിറ്റിംഗ് ഫോർ.next part

    .

    1. അത് ഉറപ്പല്ലേ.. ജാഷി കുറേ വിയർക്കും.. അടുത്ത ഭാഗം ഉടൻ ഉണ്ടാവും..പെരുത്തിഷ്ടം sidh?

  10. പുള്ളേ ബന്നല്ലോ

    1. ഇത്തിരി വൈകിയെങ്കിലും മ്മള് എത്തി കാക്ക?

  11. ❤️

  12. അതുൽ കൃഷ്ണ

    ??

  13. ശങ്കരഭക്തൻ

    1st

    1. വായിച്ചോ ശങ്കു?

    2. ????

Comments are closed.