ഇത് ഞങ്ങളുടെ ഏരിയാ 3 [മനൂസ്] 2957

 

തന്നെ വിറ്റ ക്യാഷ് കെട്ടിയോളുടെ കൈയിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞ ജാഷി തന്റെ തുറന്ന വായ അടച്ചുകൊണ്ട്  വണ്ടിയോടിക്കലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു..

 

“മറ്റൊരുത്തനെ തല്ലാനായാലും ഇവന്മാർ ഒന്നിച്ച് നിന്നല്ലോ..പടച്ചോൻ എന്റെ പ്രാർത്ഥന കേട്ടു..”

 

ഉള്ളിലെ ജാള്യത മറക്കാൻ ജാഷി വിഷയം മാറ്റി..

 

“ആ അത് ശരി… അപ്പോൾ ഇക്കക്ക് അതാണല്ലേ വല്യ കാര്യം..

 

ഇവന്മാർ ഇതൊക്കെ ഒപ്പിച്ചു വച്ചിട്ടും ഗുണദോഷിക്കുന്നതിനു പകരം അവർക്കൊപ്പം കൂടുന്നോ.. ”

 

ദേഷ്യത്തോടെയുള്ള ഫർഹയുടെ മറുപടിയാണ് താൻ വീണ്ടും ആവർത്തിച്ച മണ്ടത്തരത്തിന്റെ വ്യപ്തി ജാഷിക്ക് മനസ്സിലായത്..

 

വിഷയം മാറ്റാനെന്നോണം പെട്ടെന്ന് പറഞ്ഞ വാക്കുകൾ അവനെ തന്നെ തിരിഞ്ഞു കൊത്തി..

 

“അല്ല.. അതല്ലടി…”

 

“ഇക്ക ഒന്നും പറയേണ്ട… നിങ്ങളാണ് ഇവരെ വഷളാക്കുന്നത്…”

 

കാറിനുള്ളിൽ ഉറഞ്ഞു തുള്ളിയ കെട്ടിയോളെ എങ്ങനെ ശാന്തയാക്കണം എന്നറിയാതെ അവൻ കുഴഞ്ഞു..

 

ഒടുവിൽ എല്ലാരേയും ഒന്ന് തണുപ്പിക്കാൻ തന്നെ അവൻ തീരുമാനിച്ചു..

 

ദൃഷ്ടിയിൽപെട്ട ഒരു ഐസ്ക്രീം പാർലറിന് മുന്നിൽ അവൻ വണ്ടി ഒതുക്കി..

 

കോഴിക്കുഞ്ഞുങ്ങളെക്കാൾ തള്ള കോഴിക്കാണ് ഐസ്ക്രീം ഏറെ പ്രിയങ്കരം എന്ന ബോധ്യമാണ് അവനെ അത്തരമൊരു പ്രവർത്തിയിലേക്ക് നയിച്ചത്..

 

തള്ളക്കോഴി വാനിലയും കോഴിക്കുഞ്ഞുങ്ങൾ സ്ട്രാബെറി ഫ്ലേവറും രുചിയോടെ കഴിക്കുന്നത് നോക്കി സൂത്രശാലിയായ ആ കുളക്കോഴി നിർവൃതിയടഞ്ഞു..

 

എല്ലാം ഉണ്ടാക്കി വച്ചിട്ടും ഞാനൊന്നുമറിഞ്ഞില്ലേ എന്റെ രാമനാരായണാ എന്ന ഭാവത്തോടെ ഐസ്ക്രീമിൽ മുങ്ങി തപ്പുന്ന കുട്ടിപ്പട്ടാളത്തിനെ അവൻ നോക്കിയിരുന്നു..

 

ചിറിയിൽ പതിഞ്ഞ ഐസ്ക്രീമിനെ നാക്കുകൊണ്ട് തോണ്ടി അകത്താക്കുന്നതിന് ഇടയിൽ വാപ്പയെ നോക്കി പുഞ്ചിരിക്കാനും അവർ ഇരുവരും മറന്നില്ല..

30 Comments

  1. മച്ചാനെ spr സ്റ്റോറി ഓരോ പാർട്ടും spr കുട്ടികൾ spr ആണ് ഓരോ ഐഡിയ spr അവൻ അവളോട് അടുക്കുന്നത് ഒകെ spr nxt part എന്ന post അടുത്ത പാർട്ടിനു കാത്തിരിക്കുന്നു

    1. അന്റെ നല്ല വാക്കുകൾ കേട്ടിട്ട് ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ… ഇതിന്റെ ബാക്കി എഴുത്തിലാണ്… ഉടൻ വരും.. ജ്ജ് വെയിറ്റ്…????

      1. ❤❤❤ ഉടനെ ഉണ്ടാവോ bro

  2. Super story waiting for next part

    1. ഇതിന്റെ ബാക്കി വരുന്നതാണ്.. എഴുത്തിലാണ്..???

  3. Continuation poyirunnu annath ozhichal kadha suuper

    1. പെരുത്തിഷ്ടം ഡിയർ??

  4. സുഹൃത്തേ കഥ കൊള്ളാം ചില ഭാഗങ്ങൾ വായിച്ചു ചിരിക്കാനും പറ്റി പക്ഷെ തുടര്കഥകൾ തുടർച്ചയായിട്ട് വന്നില്ലെങ്കിൽ വായിക്കുമ്പോൾ തുടർച്ച കിട്ടില്ല ഇത് തന്നെ പേര് കണ്ടിട്ട് മനസ്സിൽ ആയില്ല പിന്നെ വായിച്ചു വന്നപ്പോൾ ഓർത്തു എടുത്തത് ആണ്

    1. അപാകത മനസ്സിലായി.. ഇനി ഉണ്ടാവില്ല.. വൈകാതെ അടുത്ത ഭാഗം ഉണ്ടാവും.. പെരുത്തിഷ്ടം?

  5. കൊള്ളാം വളരെ നന്നായിട്ടുണ്ട്…..

    പഴയ ഭാഗങ്ങൾ ഒന്നൂടെ നോക്കണ്ട് വന്നതൊഴിച്ചാൽ എല്ലാം മനോഹം ആയിക്കണ് പുള്ളേ…

    ♥️♥️♥️♥️♥️♥️

    1. ഇനി വൈകാതെ പാർട്ട് വരും പാപ്പിച്ചായാ..പെരുത്തിഷ്ടം??

  6. രാഹുൽ പിവി

    ❤️

  7. മനൂസ്,
    തുടർകഥ വളരെ താമസിക്കുന്നത് കൊണ്ട് ഒരു തുടർച്ച നഷ്ടമാകുന്നു. പിന്നെ പഴയ ഭാഗങ്ങൾ ഒന്ന് മറിച്ചു നോക്കി,
    എഴുത്തു സൂപ്പർ, നർമ്മ രസത്തിൽ നല്ല ഒഴുക്കോടെ കഥ മുന്നോട്ട് പോകുന്നു… വേഗം അടുത്തതും എഴുതിക്കോ…

    1. ഇനി വൈകാതെ പാർട്ടുകൾ എത്തും.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

    2. ?????

  8. മനൂസ് പുള്ളെ.. ഇൗ കഥ ആദ്യം തോട്ട് വായ്ച്ചിട്ടില്ല. വായ്‌കണം. വായ്‌കമെ

    1. ആ സമയം പോലെ വായിച്ച് അഭിപ്രായങ്ങൾ പറ കരളേ?

    2. ????

  9. കുറെ time eduththalle……

    We part poliyaayirunnu…..

    നാലാമത്തെ ഐറ്റം കൂടി വന്നാൽ ജാഷിയുടെ കാര്യം പോക്ക….??????

    വെയിറ്റിംഗ് ഫോർ.next part

    .

    1. അത് ഉറപ്പല്ലേ.. ജാഷി കുറേ വിയർക്കും.. അടുത്ത ഭാഗം ഉടൻ ഉണ്ടാവും..പെരുത്തിഷ്ടം sidh?

  10. പുള്ളേ ബന്നല്ലോ

    1. ഇത്തിരി വൈകിയെങ്കിലും മ്മള് എത്തി കാക്ക?

  11. ❤️

  12. അതുൽ കൃഷ്ണ

    ??

  13. ശങ്കരഭക്തൻ

    1st

    1. വായിച്ചോ ശങ്കു?

    2. ????

Comments are closed.