ഇത് ഞങ്ങളുടെ ഏരിയാ 3 [മനൂസ്] 2957

 

ഊർജം കിട്ടിയതും തിണ്ണയിൽ തനിക്ക് അരികിലിരിക്കുന്ന കെട്ടിയോളെ അവൻ തനിക്ക് അടുത്തേക്ക് ചേർത്തു..

 

“ദേ ഇക്കാ.. ഇന്നലെ പറഞ്ഞത് ഓർമ്മയില്ലേ..”

 

നാണത്തോടെ അവൾ മൊഴിഞ്ഞു..

 

“ഓഹ് ഒരു മുത്തം തരാൻ പാടില്ലെന്നൊന്നും അന്റെ വല്യുപ്പാപ്പ പറഞ്ഞില്ലല്ലോ..”

 

കണ്ണിറുക്കി അത് പറഞ്ഞു ജാഷി ഫർഹയുടെ മുഖം തന്റെ മുഖത്തേക്ക് അടുപ്പിച്ചു..അവന്റെ ചുണ്ടിന്റെ തൊട്ടടുത്തു എത്തിയപ്പോഴേക്കും അവൾ കണ്ണുകൾ മുറുകെയടച്ചു..

 

ഇരുവരുടെ ശ്വാസഗതി ഒന്നായി..

 

“ഉമ്മാ… എന്റെ ഷർട്ട് എവിടെ..”

 

പൊടുന്നനെ മുറിയിൽ നിന്നും വിളി ഉയർന്നു..

 

ഇരുവരും ഞെട്ടിപ്പിടഞ്ഞു മാറി.. മുട്ടായിക്ക് വേണ്ടി കൊതിയോടെ നിൽക്കുന്ന കുട്ടിയുടെ നിഷ്കളങ്കതയോടെ ജാഷി അവളെ നോക്കി.. പക്ഷെ ഫർഹ അവനെയും തള്ളിമാറ്റി അങ്ങോട്ടേക്ക് പോയി..

 

പൊടുന്നനെ ഉമ്മയുടെ മുറിയിലെ ഫോണിൽ നിന്നും ആ പാട്ട് അവന്റെ കാതുകളിലേക്ക് ഒഴുകിയെത്തി..

 

നഷ്ട സ്വർഗ്ഗങ്ങളെ നിങ്ങളെനിക്കൊരു ദുഃഖാസിംഹാസനം നൽകൂ..

 

ആരോ തനിക്ക്‌വേണ്ടി എഴുതിയ വരികൾ പോലെ ജാഷിക്ക് തോന്നി.. അതും ആസ്വദിച്ചവൻ ആ പടികളിൽ ഇരുന്നു..

 

ചെക്കപ്പ് എല്ലാം കഴിഞ്ഞ് അവർ ഉച്ചയോടെ വീട്ടിൽ എത്തി.. അപ്പോഴേക്കും ഉമ്മ അവർക്കുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നു..

 

വീട് ഒരു സന്തോഷത്തെ വരവേൽക്കാൻ തയ്യാറി കഴിഞ്ഞിരുന്നു.. കുട്ടിപ്പട്ടാളത്തിന് മാത്രമേ ഇനി സംഗതി മനസ്സിലാവാനുണ്ടായിരുന്നുള്ളൂ..

 

വൈകുന്നേരം സ്‌കൂൾ കഴിഞ്ഞു പുള്ളകൾ എത്തിയപ്പോൾ പതിവിനു വിപരീതമായി വിവിധ മധുരപലഹാരങ്ങളുടെ പ്ളേറ്റുകൾ അവർക്ക് മുന്നിൽ ഫർഹ നിരത്തി..

30 Comments

  1. മച്ചാനെ spr സ്റ്റോറി ഓരോ പാർട്ടും spr കുട്ടികൾ spr ആണ് ഓരോ ഐഡിയ spr അവൻ അവളോട് അടുക്കുന്നത് ഒകെ spr nxt part എന്ന post അടുത്ത പാർട്ടിനു കാത്തിരിക്കുന്നു

    1. അന്റെ നല്ല വാക്കുകൾ കേട്ടിട്ട് ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ… ഇതിന്റെ ബാക്കി എഴുത്തിലാണ്… ഉടൻ വരും.. ജ്ജ് വെയിറ്റ്…????

      1. ❤❤❤ ഉടനെ ഉണ്ടാവോ bro

  2. Super story waiting for next part

    1. ഇതിന്റെ ബാക്കി വരുന്നതാണ്.. എഴുത്തിലാണ്..???

  3. Continuation poyirunnu annath ozhichal kadha suuper

    1. പെരുത്തിഷ്ടം ഡിയർ??

  4. സുഹൃത്തേ കഥ കൊള്ളാം ചില ഭാഗങ്ങൾ വായിച്ചു ചിരിക്കാനും പറ്റി പക്ഷെ തുടര്കഥകൾ തുടർച്ചയായിട്ട് വന്നില്ലെങ്കിൽ വായിക്കുമ്പോൾ തുടർച്ച കിട്ടില്ല ഇത് തന്നെ പേര് കണ്ടിട്ട് മനസ്സിൽ ആയില്ല പിന്നെ വായിച്ചു വന്നപ്പോൾ ഓർത്തു എടുത്തത് ആണ്

    1. അപാകത മനസ്സിലായി.. ഇനി ഉണ്ടാവില്ല.. വൈകാതെ അടുത്ത ഭാഗം ഉണ്ടാവും.. പെരുത്തിഷ്ടം?

  5. കൊള്ളാം വളരെ നന്നായിട്ടുണ്ട്…..

    പഴയ ഭാഗങ്ങൾ ഒന്നൂടെ നോക്കണ്ട് വന്നതൊഴിച്ചാൽ എല്ലാം മനോഹം ആയിക്കണ് പുള്ളേ…

    ♥️♥️♥️♥️♥️♥️

    1. ഇനി വൈകാതെ പാർട്ട് വരും പാപ്പിച്ചായാ..പെരുത്തിഷ്ടം??

  6. രാഹുൽ പിവി

    ❤️

  7. മനൂസ്,
    തുടർകഥ വളരെ താമസിക്കുന്നത് കൊണ്ട് ഒരു തുടർച്ച നഷ്ടമാകുന്നു. പിന്നെ പഴയ ഭാഗങ്ങൾ ഒന്ന് മറിച്ചു നോക്കി,
    എഴുത്തു സൂപ്പർ, നർമ്മ രസത്തിൽ നല്ല ഒഴുക്കോടെ കഥ മുന്നോട്ട് പോകുന്നു… വേഗം അടുത്തതും എഴുതിക്കോ…

    1. ഇനി വൈകാതെ പാർട്ടുകൾ എത്തും.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

    2. ?????

  8. മനൂസ് പുള്ളെ.. ഇൗ കഥ ആദ്യം തോട്ട് വായ്ച്ചിട്ടില്ല. വായ്‌കണം. വായ്‌കമെ

    1. ആ സമയം പോലെ വായിച്ച് അഭിപ്രായങ്ങൾ പറ കരളേ?

    2. ????

  9. കുറെ time eduththalle……

    We part poliyaayirunnu…..

    നാലാമത്തെ ഐറ്റം കൂടി വന്നാൽ ജാഷിയുടെ കാര്യം പോക്ക….??????

    വെയിറ്റിംഗ് ഫോർ.next part

    .

    1. അത് ഉറപ്പല്ലേ.. ജാഷി കുറേ വിയർക്കും.. അടുത്ത ഭാഗം ഉടൻ ഉണ്ടാവും..പെരുത്തിഷ്ടം sidh?

  10. പുള്ളേ ബന്നല്ലോ

    1. ഇത്തിരി വൈകിയെങ്കിലും മ്മള് എത്തി കാക്ക?

  11. ❤️

  12. അതുൽ കൃഷ്ണ

    ??

  13. ശങ്കരഭക്തൻ

    1st

    1. വായിച്ചോ ശങ്കു?

    2. ????

Comments are closed.