Author : Manoj Devarajan ഗോൽഗത്താമലയുടെ വലത്തേ ചെരുവിൽ മാനം മുട്ടി നിവർന്നു നിന്നിരുന്ന അഴിഞ്ഞിൽ വൃക്ഷം ആയിരുന്നു ഞാൻ. ശിഖരങ്ങൾ മാനത്തേയ്ക്ക് എറിഞ്ഞ്, ശ്വേതരക്തവർണ്ണത്തിലുള്ള പുഷ്പങ്ങളുമായി തലയുയർത്തി നിന്ന നാളുകൾ. ചെറുകുരുവികളും പ്രാവുകളും എന്റെ ചുറ്റിലും പറന്നു നടന്നിരുന്നു. മദഗന്ധം പേറുന്ന പൂക്കളിലെ തേൻ നുകരാൻ വന്ന വണ്ടുകളും തേനീച്ചകളും താഴെ തായ്തടിയിൽ പുറം ചൊറിയുന്ന ചെമ്മരിയാട്ടിൻപറ്റങ്ങളും. എപ്പോഴും എനിക്ക് ചുറ്റും തിരക്കായിരുന്നു, ആഘോഷമായിരുന്നു. ഷേബാത് മാസത്തിലെ കൊടും മഞ്ഞിൽ വെളുത്തു തൂങ്ങുന്ന ഇലകളും, നിസാൻ മാസത്തിലെ അലറുന്ന മഴയും, […]
Tag: Malayalam Short stories
അച്ഛൻ നട്ടുനനച്ച മുല്ലച്ചെടികൾ 10
പുറത്തു മഴ തിമർത്തു പെയ്യുകയാണ്. ഓടിട്ട വീടിനു മുകളിൽ പതിക്കുന്ന മഴത്തുള്ളികളുടെയും , കാറ്റും മഴയും ഇരമ്പുന്ന ശബ്ദവും എല്ലാം കേട്ടുകൊണ്ട് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടക്കുവാൻ നല്ല രസം. ജനൽ പാളികൾ ചേർത്ത് അടച്ചിട്ടും ചെറിയ വിടവുകൾക്കിടയിലൂടെ മഴവെള്ളം അരിച്ചിറങ്ങുന്നുണ്ട്. ഓടിനിടയിലെ വിടവിൽ നിന്നും വീഴുന്ന മഴവെള്ളം പിടിക്കാൻ ‘അമ്മ ഒരു വലിയ പത്രം കൊണ്ട് വെച്ചിരിക്കുന്നു. മഴ പെയ്തു തുടങ്ങിയപ്പോൾ തന്നെ അച്ഛൻ ഓടുകൾ നീണ്ട വടി കൊണ്ട് ചെറുതായി തട്ടി ശെരിയാക്കിയതാണ്. പോരാത്തതിന് […]
അമ്മ 432
കൃത്യം നാലുമണിക്ക് തന്നെ അലാം അടിച്ചു. തലേദിവസം രാത്രിയിൽ താമസിച്ചു കിടന്നതിനാൽ ഉറക്കച്ചടവ് ഇനിയും ബാക്കിയാണ്. റൂം ഹീറ്റർ ചെറിയ ശബ്ദത്തോടെ അർദ്ധവൃത്താകൃതിയിൽ ചലിച്ചു കൊണ്ട് മുറിയിൽ ചൂട് പകരുന്നുണ്ട്. കയ്യെത്തിച്ച് അലാം ഓഫ് ചെയ്തു. പിന്നെയും രണ്ടു മിനിട്ടുകൂടി ബ്ളാങ്കറ്റിന്റെ ഇളംചൂടിനെ പുണർന്നു കൊണ്ട്, തുറക്കുവാൻ മടിക്കുന്ന മിഴികളെ അതിനനുവദിച് ചുരുണ്ടു കൂടി. അത് പക്ഷെ വിലക്കപ്പെട്ട കനിയാണ്. മണത്തു നോക്കാം, ഭക്ഷിക്കാൻ പാടില്ല. ബ്ളാങ്കറ്റ് നീക്കി ബെഡിൽ നിന്നും അലസതയോടെ മിഴികൾ തൂത്തു, ഊർന്നിറങ്ങി. […]
ദേവകിയമ്മ 62
ദേവകിയമ്മ Devakiyamma bY Anamika Anu “അമ്മ ആരോടു ചോദിച്ചിട്ടാ ഈ വിവാഹം ഉറപ്പിച്ചത്? ” ഹരിയുടെ ശബ്ദം വല്ലാതെ ഉയർന്നു. “ആരോടു ചോദിക്കണം? നിന്റെ അമ്മ തന്നല്ലേ ഞാൻ? സ്ഥാനം ഒന്നും മാറീട്ടില്ലല്ലോ? “ ദേവകിയമ്മയും വിട്ടു കൊടുത്തില്ല. “അമ്മയ്ക്ക് അറിയാവുന്നെ അല്ലെ എല്ലാം “ “അതുകൊണ്ട് തന്നെയാണ് ഞാൻ ഈ വിവാഹം ഉറപ്പിച്ചത്. നിനക്ക് ഇപ്പോൾ എന്താ കുറവ്? വിദ്യാഭ്യാസം ഉണ്ട് ജോലി ഉണ്ട്. നിന്റെ അമ്മയെന്ന സ്ഥാനത്തു നിന്നു ദേവകിയമ്മയെ നീ […]
സംശയക്കാരി 38
സംശയക്കാരി Samshayakkari bY Samuel George “ഗോപുവേട്ടാ..ഉടുപ്പിട്..ഇങ്ങനെ ശരീരോം കാണിച്ചോണ്ട് വെളിയില്‍ ഇരിക്കണ്ട” ചൂട് സമയത്ത് അല്‍പ്പം കാറ്റ് കൊള്ളാന്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന ഗള്‍ഫന്‍ ഗോപുവിന്റെ കൈയിലേക്ക് ഒരു ടീ ഷര്‍ട്ട് നീട്ടിക്കൊണ്ട് പ്രിയതമ മഞ്ജു പരിഭവത്തോടെ പറഞ്ഞു. “ഒന്ന് പോടീ..ഈ ചൂടത്ത് ഉടുപ്പിടാന്‍..വിയര്‍ത്തിട്ടു വയ്യ” “നിങ്ങളൊക്കെ എസിയില്‍ ഇരുന്നങ്ങു ശീലിച്ചു പോയതുകൊണ്ടാ ഈ ചെറിയ ചൂട് പോലും താങ്ങാന്‍ വയ്യാത്തെ..ഉള്ളില്‍ ഫാന്‍ ഉണ്ടല്ലോ..അങ്ങോട്ട് പോയി ഇരുന്നാലെന്താ..” “ഇപ്പോള്‍ ഇവിടെ എന്റെ വീടിന്റെ വരാന്തയില്‍ അല്ലെ ഞാന്‍ ഇരിക്കുന്നത്..അതിലിപ്പം […]
പാദസരം 29
പാദസരം | Padasaram Author : ജിതേഷ് പൊതുപ്രവർത്തനം കഴിഞ്ഞു വീട്ടിലെത്തുമ്പോ രാവിലെ ഏഴുമണി….. ഇന്നലെ വൈകിട്ട് ചായ കുടിക്കാൻ നേരം വന്നു വിളിച്ചതിന്റെ പിറകെ ഇറങ്ങി ഓടി….. ഇന്ന് വരുന്നതിനു ഭാര്യയെന്ന മഹിളാ രത്നം ഒന്നും പറയില്ല…. പക്ഷെ അമ്മ വിടില്ല…. ഉള്ള ജോലിക്ക് പോയാൽ പോരെ….. പക്ഷെ അമ്മയ്ക്ക് അറിയില്ലല്ലോ നാട്ടില് ചില്ലറ കാര്യങ്ങളില് ഇടപെടുമ്പോളും നമ്മക്ക് ചില്ലറ തടയും…. പിന്നെ ജനസമ്മതി…. തിരഞ്ഞെടുപ്പ് ഒക്കെ അടുത്ത സമയവും…. ഒരു സീറ്റ് എങ്ങാനും കിട്ടിയാലോ…. […]
നായാട്ട് 21
നായാട്ട് Naayattu Author : Samuel George പഴയ ചാരുകസേരയില്‍ കിടന്ന്, ചിതലെടുത്ത് ദ്രവിച്ചു തുടങ്ങിയ മച്ചിലേക്ക് ഒരു നെടുവീര്‍പ്പോടെ ഭാര്‍ഗ്ഗവന്‍ പിള്ള നോക്കി. തന്റെ മനസും ശരീരവും പോലെ ഈ വീടും ദ്രവിച്ചും നശിച്ചും തുടങ്ങിയിരിക്കുന്നു. ചുളിവുകള്‍ വീണ മുഖത്ത് ശുഷ്കിച്ച വിരലുകള്‍ കൊണ്ട് തടവി മങ്ങിത്തുടങ്ങിയ കണ്ണുകളില്‍ വിരുന്നെത്തിയ രണ്ടു തുള്ളി കണ്ണീര്‍ അയാള്‍ ഒപ്പിയെടുത്തു. മച്ചില്‍ അവിടവിടെ ചിലന്തികള്‍ മാറാലകള്‍ കെട്ടി ഇരയെയും കാത്ത് ഇരിപ്പുണ്ട്. താനിവിടെ ഇരയായി സ്വയം മാറി മരണത്തെയും […]
ആദ്യരാത്രിയിൽ പെയ്ത മഴക്കും പറയാനുണ്ട് 24
ആദ്യരാത്രിയിൽ പെയ്ത മഴക്കും പറയാനുണ്ട് Adyaraathriyil Peitha Mazhakkum Parayanundu Author : മനു ശങ്കർ പാതാമ്പുഴ ഇടവമാസ സന്ധ്യയിൽ പെയ്തിറങ്ങുന്ന മഴ ആ പഴയ തറവാടിനെ തണുപ്പിച്ചു തുടങ്ങിയിരിക്കുന്നു. പലനാളുകളായി ആ തറവാട് ചൂടുപിടിച്ച തിരക്കുകളിലായിരുന്നു. ഇന്ന് തിരക്കുകൾ തീർത്തു തറവാട്ട് മുറ്റത്തു നിന്നും അവസാന വണ്ടിയും ചെളി തെറിപ്പിച്ചു കടന്നു പോയിരിക്കുന്നു . മുല്ല പൂക്കളുടെ ഗന്ധം നിറഞ്ഞ ആ മുറിയിൽ പുറത്തു പെയ്യുന്ന മഴയെ നോക്കി നിൽക്കുകയാണ് ഉണ്ണി. അയാൾ എന്തോ വലിയ […]
സംഹാരരുദ്ര 17
സംഹാരരുദ്ര Story Name : SamharaRudhra Author : രോഹിത ഓരോ തവണ ഗംഗയെന്ന ഈ മഹാനദിയിൽ, ഈ പാപനാശിനിയിൽ മുങ്ങി നിവരുമ്പോഴും അറിയപ്പെടാത്ത വശ്യമായ ഒരനുഭൂതി എന്നിൽ നിറഞ്ഞു കവിയും.. അതൊരിക്കലും പാപം കഴുകി കളഞ്ഞതിനാലല്ല, ഈ പുണ്യ നദിയിൽ മറ്റൊരു പുണ്യകർമം അനുഷ്ടിച്ചെത്തിയതിന്റെ പരിണിതഫലമായുണ്ടായ ഗൂഢ മന്ദസ്മിതം… അതെ !!!മറ്റൊരു നീചജന്മത്തെ കൂടി ഈ ഭൂമിയിൽ നിന്നും അവസാനിപ്പിച്ചതിന്റെ അവസാന തെളിവും കൂടി ഈ ഗംഗയിൽ ഒഴുക്കി കളഞ്ഞു.. പാപത്തിന്റെ ചോരക്കറ ഈ പുണ്യനദിയിലൂടെ […]
നഷ്ടപ്രണയം 22
നഷ്ടപ്രണയം Nashtta Pranayam Author : Sunil Thrissur പോയ് പോയ് ഒരു നാണല്ല്യണ്ടായിരിക്കണു ഇവറ്റോൾക്ക് ഇത് സ്വന്തം റൂമിൽ പോയി ചെയ്തുടെ മറ്റുള്ളവർ കാണും എന്ന വിചാരം പോലും ഇല്ല ഹും… ചാടി കുലുക്കി പിറുപിറുത്ത് കലപ്പിൽ നടന്ന സുജയെ കണ്ട്കാര്യം തിരക്കി കല്യാണിയമ്മ … അമ്മേടെ ഇളയമോളില്ലെ എന്റെ അനിയത്തി അവളും കെട്ടിയോനും എപ്പ നോക്കിയാലും തോളത്ത് കയ്യിട്ട് നടക്കലും മടിയിൽ തലവച്ച് കിടക്കലും കൊഞ്ചലും കുറുങ്ങലും പറയാൻ തന്നെ നാണാവാ വണ്ടില് […]
തിരമാലകളുടെ കഥ 34
തിരമാലകളുടെ കഥ Thiramalakalude kadha Author : Arjun പെയ്തൊഴിഞ്ഞ മഴയുടെ ശേഷിപ്പുകൾ ഇലപ്പടർപ്പുകളിൽ നിന്ന് തുള്ളികളായി ഭൂമിയിലേക്ക് അടര്‍ന്ന്‍ വീണുകൊണ്ടിരുന്നു. മറ്റൊരു മഴയുടെ വരവ് തിരിച്ചറിഞ്ഞ അന്തരീക്ഷം തണുപ്പിന്‍റെ ആവരണം ചേർത്തുടുത്ത്,ഇരുട്ടിനെ പതിയെ പുണരുവാന്‍ തുടങ്ങി. കമ്പിളിപുതപ്പിന്‍റെ ഒരുതുമ്പ് തോളിലേക്ക് മടക്കിയിട്ട് കൊണ്ട് ബാല്‍ക്കണിയില്‍ നിന്ന്‍ കാഴ്ചകള്‍ കാണുകയായിരുന്നു ശകുന്തള ടീച്ചർ. സ്കൂൾ കഴിഞ്ഞെത്തി കുളിയും പ്രാത്ഥനയും കഴിഞ്ഞാല്‍ നേരെ ബാൽക്കണിയിലേക്ക് പോകുന്നതാണ് ടീച്ചറിന്‍റെ പതിവ്. ഇവിടെ ബാൽക്കണിയിൽ ഇരിക്കുപ്പോൾ വിശാലമായ ലോകത്ത് […]
ഓഫര്‍ 58
ഓഫര്‍ Story Name : Offer | രചന: കൃഷ്ണനുണ്ണി കിള്ളിക്കുറുശ്ശിമംഗലം നേരം രാത്രി 9 മണിയായിട്ടും അവൻ പുലർച്ചെ 5 മണിക്ക് മൊബൈലിൽ വന്ന ആ സന്ദേശം നോക്കിയിരിക്കുകയാണ്. ” പുതുമയുള്ളതും വളരെ വ്യത്യസ്തമായതും ആകാംഷയാർന്നതുമായ ഒരു ലൈംഗികാനുഭവത്തിന് ഈ നമ്പറിൽ സമീപിക്കുക “.ശെടാ ഇതൊരു വല്ലാത്ത ഒരു ഓഫറായിപ്പോയല്ലോ . പക്ഷേ തിരിച്ച് വിളിച്ചപ്പോ നമ്പറാണെങ്കിൽ സ്വിച്ച് ഓഫ്..! ഓ പറ്റിക്കാൻ വേണ്ടി ആരെങ്കിലും അയച്ചതായിരിക്കും. അല്ലെങ്കിൽ കൊച്ചിയിലൊക്കെ സ്ത്രീവേശ്യകളേ പോലെ കൂത്താടികൾ […]
അളകനന്ദ [Kalyani Navaneeth] 179
അളകനന്ദ Alakananda Author : Kalyani Navaneeth നന്ദേ തനിക്ക് ഇനി പഠിക്കണം എന്നുണ്ടോ … വൈശാഖ് സാറിന്റെ ചോദ്യം കേട്ടപ്പോൾ നന്ദയ്ക്ക് നെഞ്ചിലൂടെ മിന്നൽപിണർ പാഞ്ഞു പോകുന്ന പോലെ തോന്നി …. ഇനിയും പഠിക്കാനോ …?എന്റെ മഹാദേവാ ഇതെന്തു പരീക്ഷണം ആണ് … .ഈ മനുഷ്യനോടുള്ള പ്രണയഭ്രാന്ത് കൊണ്ട് പത്തിൽ എൺപത്തിമൂന്നു ശതമാനം മാർക്ക് കിട്ടിയ ഞാൻ പ്ലസ് ടു നല്ല വെടിപ്പായി തോറ്റു…. പതിനെട്ടു തികഞ്ഞാൽ കെട്ടിക്കുമെന്നു അച്ഛൻ ഉറപ്പു പറഞ്ഞതോടെ തോറ്റത് വീണ്ടും […]
പ്രേതം 51
പ്രേതം | Pretham Author : Sanal SBT സർ, എന്താ വിളിപ്പിച്ചത്? ആ സനൽ നീ നാളെ കോട്ടയത്ത് പോണം. കോട്ടയത്തോ? അതിന് drawing ഒന്നും ശരിയായിട്ടില്ല. അതല്ല ഇത് വെറെ ഒരു വർക്കാണ് സ്വാമിയുടെ പഴയ ഒരു ഫ്ലാറ്റ് അത് ഇപ്പോൾ ഒരു പത്ത് വർഷം ആയി പൂട്ടിക്കിടക്കുകയാണ് അതൊന്ന് നമ്മൾ ചെയ്തു കൊടുക്കണം. അല്ല സർ ഈ drawing ഒന്നും ഇല്ലാതെ എങ്ങനെയാണ്. പത്ത് വർഷം മുൻപ് ഉള്ളതാണ് drawing ഒന്നും […]
വേനൽമഴ 27
വേനൽമഴ കഥ : VenalMazha രചന : രാജീവ് രംഗം 1 . (കുടുംബകോടതിയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് അപ്പച്ചന്റെ കാറിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ , ജീവിതത്തിൽ കഴിഞ്ഞുപോയ കാര്യങ്ങൾ സെലിനെ അലട്ടിക്കൊണ്ടിരുന്നു ..) (ജെയിംസ് അവളെ ഡിവോഴ്സിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ വഴങ്ങിയില്ല .) ” നമ്മുടെ കുഞ്ഞിനെ ഓർത്തെങ്കിലും …” ജെയിംസ് അവളോട് പലവട്ടം കെഞ്ചി . പക്ഷെ ഒന്നും കേൾക്കാൻ സെലിൻ ഒരുക്കമല്ലായിരുന്നു . അല്ലിമോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുകയാണ്.. പപ്പയും മമ്മിയും […]
ചെന്നിക്കുത്ത് 18
ചെന്നിക്കുത്ത് Chennikkuthu | Auuthor : അനു ബാബു വിവേകിൽ നിന്ന് പതിമൂന്നാമത്തെ മെസേജും സ്വീകരിക്കപ്പെട്ടു എന്ന് മെസഞ്ചർ മണിയടി ശബ്ദത്തോടെ ഓർമ്മിപ്പിച്ചു. അനുപമയ്ക്ക് തലവേദനയുടെ ദിവസമായിരുന്നു അന്ന്. അവൻ മാസത്തിൽ ഒരു വിരുന്നു വരവുണ്ട്. തലച്ചോറിലെ ചെറിയൊരു മൂളലോടെയാണ് ആരംഭം. ഒരു തേനീച്ച കൂകി വരുന്നതു പോലെ ശാന്തതയോടെ.. ക്രമേണ തേനീച്ചകളുടെ എണ്ണം പെരുകുകയായി. മൂളലിന്റെ ഫ്രീക്വൻസികൾ ഉയർന്നു വരും. മണിക്കൂറുകൾക്കുള്ളിൽ തലച്ചോർ തേൻകൂടാവുകയാണ്. കണ്ണിന്റെ ഒരു പാതിയിൽ ജലപാതത്തിലൂടെ എന്നവണ്ണം അവ്യക്തമായിത്തീരുന്ന കാഴ്ച. വെളിച്ചം […]
കാത്തിരിപ്പ് 35
കാത്തിരിപ്പ് രാമേട്ടാ കുറച്ചു വെളിച്ചെണ്ണ തന്നേ… കടയ്ക്കുള്ളിലായിരുന്ന രാമേട്ടന്‍ ഇറങ്ങി വന്നു… മോളേ അരലിറ്റര്‍ പേക്കറ്റേ ഉള്ളൂ…. അതിനെന്താ വില…? 110 രൂപ…. അയ്യോ അത്രയൊന്നും എന്‍റെ കയ്യിലില്ലാലോ… വര്‍ഷ ബാഗ് മൊത്തം പരതി നോക്കി…ആകെ 180 രൂപയുണ്ട് … വീട്ടിലണേല്‍ ഒരു തുള്ളി വെളിച്ചെണ്ണയില്ല….അവള്‍ പാതി മനസ്സോടെ 110 രൂപയുടെ വെളിച്ചെണ്ണയും വാങ്ങി വീട്ടിലേക്ക് നടന്നു… ശമ്പളം കിട്ടാന്‍ ഇനിയും രണ്ടുദിവസം കൂടി ബാക്കിയുണ്ട്.. രാവിലെയും വൈകിട്ടും ബസ്സിന് ഇരുപത് രൂപ വേണം…ആകെ 70 […]
വിഷ കന്യക 31
വിഷ കന്യക Visha Kanyaka Author: Dhanya ദേവൂ … ഇക്കുട്ടി ഇതെവിടെയാ…… എത്ര പറഞ്ഞാലും മനസ്സിലാവില്യാച്ചാ എന്താ ചെയ്യാ…… ന്താ മുത്തശ്ശി…. ഇങ്ങനെ വിളിച്ചു കൂവേണ്ട കാര്യോ ണ്ടോ ഇന്നേരത്ത് നാഗത്താർക്ക് വിളക്കിന് പോവുംന്ന് അറിഞ്ഞൂടേ…… വിളി കേട്ടു വന്ന ദേവു നീരസപ്പെട്ടു….. അറിയാഞ്ഞിട്ടല്ല, ന്റെ കുട്ട്യേ…. ത്രിസന്ധ്യ നേരാ… വിളക്ക് വെച്ച് വെക്കം വന്നൂടെ, അന്തിമയങ്ങിയാനാഗത്താർ കാവലിനിറങ്ങണ നേരാ… ദാ തുടങ്ങീലോ.. കഥ പറയാൻ….ന്റെ മുത്ത്യേ.. കേട്ടുകേട്ട് മടുത്തിരിക്കണൂ..ദേവു ചിരിച്ചു.. ചിരിച്ചോ കുട്ടീ… എന്റെ […]
പറയാൻ ബാക്കിവെച്ചത് 22
പറയാൻ ബാക്കിവെച്ചത് (Based on a true story) Paryan bakkivachathu Author : Abdu Rahman Pattamby നമ്മൾ പട്ടാമ്പി കൈത്തളി ക്ഷേത്രക്കുളത്തിന്റെ പടവിലിരിക്കുമ്പോൾ വരുന്ന ഓണത്തിന് ഏട്ടൻ സമ്മാനിച്ച ഒരു സാരി ഉടുക്കണമെന്ന് നീ ആഗ്രഹം പറഞ്ഞതും…. അതിനായി ഞാൻ വാങ്ങിവെച്ച സ്വർണ നിറംകൊണ്ട് കര നെയ്ത സാരിയുടെ അറ്റത്തു ഞാനിട്ട കുരുക്കിൽ എന്റെ കഴുത്തിലെ ഞെരമ്പുകൾ മുറുകുമ്പോൾ ദൈവ വിധിയേക്കാൾ എന്റെ നിന്നോടുള്ള പ്രായശ്ചിത്തമായാണ് ധനു ഞാനിതിനെ കാണുന്നത്. പുറത്തു പെയ്യുന്ന മഴയും മഴത്തുള്ളികളെ കീറിമുറിച്ചു […]
ഇങ്ങനെയുമുണ്ട് ചില ഭാര്യമാർ 57
?ഇങ്ങനെയുമുണ്ട് ചില ഭാര്യമാർ? Enganeyumund chila bharyamaar ഗൾഫിലെ ഒരു മൾട്ടിനാഷ്ണൽ കമ്പനിയുടെ മാനേജറായി ജോലി ചെയ്യുന്ന ഷറഫു ഒരു മാസത്തെ ലീവിന് നാട്ടിലെത്തിയിട്ട് രണ്ട് ദിവസമായി. ഉമ്മയും, ഭാര്യയും, രണ്ട് കുട്ടികളും, ‘MBA കഴിഞ്ഞ് നാട്ടിൽ തന്നെ സ്വന്തമായി ബിസ്സിനസ് ചെയ്യുന്ന അവിവാഹിതനായ അനിയൻ അഫ്സലും അടങ്ങുന്ന സന്തുഷ്ട കുടുംബം. കഴിഞ്ഞ ഓരോ ലീവിനും നടക്കാതെ പോയ ഒരു ആഗ്രഹമാണ് ഹംസക്കയുടെ വീട് വരെ ഒന്ന് പോകണമെന്ന്. സമയ കുറവ് കാരണം ഇതു വരെ […]
ചെറിയമ്മ 115
കഥ: ചെറിയമ്മ Cheriyamma : രചന: രാജീവ് …………………………… “തറവാട്ടു കുളത്തിലെ നീലത്താമര പറിച്ചാൽ പനി വരും തീർച്ച ..” വേനലവധിക്ക് സ്കൂൾ അടച്ചപ്പോൾ അമ്മ വീട്ടിൽ എത്തിയ ഉണ്ണിമായയും ഉണ്ണിരാമനും കുളത്തിലെ നീലത്താമര പറിക്കാൻ വാശി പിടിച്ചപ്പോൾ , അവരുടെ ചെറിയമ്മയായ ഇന്ദുലേഖ ഒരു മുന്നറിയിപ്പുപോലെ പറഞ്ഞു . ഉണ്ണിമായയും ഉണ്ണിരാമനും എത്ര ചോദിച്ചിട്ടും അതിൻറ്റെ കാരണം പറയാൻ ചെറിയമ്മ തയ്യാറായില്ല . എന്തായിരിക്കും ഇന്ദുലേഖ ചെറിയമ്മ അങ്ങനെ പറഞ്ഞത് … ഉണ്ണിരാമൻ ആശങ്ക പ്രകടിപ്പിച്ചു […]
എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍ 16
എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍ Ente chillayil veyilirangumbol Author : Aayisha അഭിയേട്ടാ.. അഭിയേട്ടാാാ.. എന്തിനാ മാളൂട്ടി ഈ നിലവിളി.. നാട്ടുകാര് കേട്ടാൽ എന്താ ഓർക്കുക.. കേൾക്കട്ടെ.. എല്ലാവരും കേൾക്കട്ടെ.. അഭിയുടെ പെണ്ണാണ് ഞാനെന്ന് എല്ലാവരും അറിയട്ടെ.. ഒരിത്തിരി പൊന്നിൽ ഒരു താലി ഞാൻ ആ കഴുത്തിലിട്ട് തരും. ഒരു നുള്ള് സിന്ദൂരം ആ നെറുകയിലും..അന്നറിയിച്ചോളാം ഞാൻ നാട്ടുകാരേ.. ഞാൻ വരുമ്പോൾ ഇവിടെ കാണുമോ?അതോ വേറെ ഏതെങ്കിലും പെണ്ണ് കട്ടെടുക്കുമോ? എനിക്കറിയാം ഇത്രക്കൊന്നും ആഗ്രഹിക്കാനുള്ള അർഹത എനിക്കില്ലെന്ന്.. […]
ഉപ്പയും ഉമ്മയും ഞാനും [ആയിഷ] 363
ഉപ്പയും ഉമ്മയും ഞാനും Uppayum Ummayum Njaanum Author : Ayisha വൈകുന്നേരം കൂട്ടുകാർക്ക് ഒപ്പം ക്ലബ്ബിലിരുന്ന് മദ്യപിക്കുമ്പോഴാണ് പരിചയം ഇല്ലാത്ത നമ്പറിൽ നിന്നൊരു കോൾ വന്നത്.. കോൾ അറ്റൻഡ് ചെയ്യ്തപ്പോൾ കുടിച്ച മദ്യത്തിന്റെ ലഹരി അത്രയും നഷ്ടപ്പെട്ടു.പോലീസ് സ്‌റ്റേഷനിൽ നിന്നായിരുന്നു കോൾ.. നടുക്കം വിട്ട് മാറാതെയാണ് നജ്മയെ വിളിച്ചത്.. നജ്മ നീ എവിടെയാണ് ? ഞാൻ ഓഫീസിലാണ്.ഇറങ്ങാൻ താമസിക്കും.. മോള്… മോള് വീട്ടിൽ എത്തിയോന്ന് വിളിച്ച് നോക്കിയോ നീ.. ന്റെ മാത്രം മോളാണോ.ഇക്കാക്കും വിളിച്ച് നോക്കാമല്ലോ. […]