?സ്നേഹ തീരം 1? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 518

?സ്നേഹ തീരം 1?
Snehatheeram Part 1 | Author : Chekuthane Pranayicha Malakh

സൂര്യൻ കിഴക്ക് നിന്നും പതിയെ പൊന്തി വരുന്നു . സൂര്യകിരണങ്ങൾ പതിയെ ഭൂമിയിലേക്ക് പരന്ന് ഇറങ്ങാൻ തുടങ്ങി , അതിന്റെ വെളിച്ചം തട്ടി പുല്ലുകളിലെ മഞ്ഞുനീർ തുള്ളികൾ വജ്രം കണക്കെ തിളങ്ങാൻ തുടങ്ങി . ചെറിയ കിളികൾ കലപില ശബ്ദം കൂട്ടി എങ്ങോട്ടെന്നില്ലാതെ പറന്ന് പോവുകയാണ്.

” പാറൂ ……. നീ ഞങ്ങളെയും കൊണ്ട് ഇതെങ്ങോട്ടാ ഈ വെളുപ്പാൻ കാലത്ത് , മനുഷ്യനെ കിടന്ന് ഉറങ്ങാനും സമ്മതിക്കില്ല , പോരാത്തതിന് അതിവെളുപ്പിലെ ഈ മല കയറ്റവും എനിക്ക് വയ്യ…. ”

 

രേവതി മുൻപേ നടക്കുന്ന പാർവ്വതിയോട് വിളിച്ച് പറഞ്ഞു. പാറു അതൊന്നും ശ്രദ്ധിക്കുന്നില്ല അവൾ ആ മൊട്ട കുന്നിലേക്കുള്ള ആ ചെറിയ വഴിയിലൂടെ മുന്നോട്ട് നടക്കുകയാണ് . രേവതി തന്റെ കൂടെ വരുന്ന അഞ്ചലിയുടെ കയ്യും പിടിച്ച് കിതച്ചു കൊണ്ട് ആ കുന്ന് കയറുകയാണ് .

 

………………..

ഒരു എഞ്ചിനീയറിംഗ് കോളേജിലെ നാലംഗ ഗ്യാങ്യായിരുന്നു പാർവ്വതി, രേവതി , അഞ്ചലി , മിഥുന . ആദ്യ വർഷം മുതലെ അവർ ഒറ്റക്കെട്ടായിരുന്നു ഏത് കാര്യത്തിനും . കോളേജിലും ഹോസ്റ്റിലും എപ്പോഴും ഒരുമിച്ച് . ഒരു സൗഹ്യദത്തിനപ്പുറം മറ്റേതോ ഒരു ആത്മബന്ധം അവർക്കിടയിൽ ഉണ്ടായിരുന്നു.

 

പാർവ്വതിയും മിഥുനയും ഒരേ നാട്ടുകാരാണ് . നാല് വർഷത്തെ കോഴ്സിനിടയ്ക്കു തന്നെ മിഥുനയുടെ വിവാഹം വീട്ടുകാർ നിശ്ചയിച്ചു . പഠിപ്പ് കഴിഞ്ഞ് മതി വിവാഹം എന്നുള്ള മിഥുനയുടെ അഭിപ്രായം ആരും തള്ളി കളഞ്ഞില്ല. നാല് വർഷത്തെ എഞ്ചിനീയറിംഗ് കോഴ്സ് രണ്ട് മാസങ്ങൾക്ക് മുൻപ് തന്നെ അവർ പൂർത്തിയാക്കി . മിഥുനയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് രേവതിയും അഞ്ചലിയും രണ്ട് ദിവസം മുൻപേ പാർവ്വതിയുടെ വീട്ടിൽ എത്തിയത് . അവിടെ നിന്ന് ഒരുമിച്ച് വിവാഹ വീട്ടിലേക്ക് പോകാം അതായിരുന്നു അവരുടെ പ്ലാൻ . തന്റെ നാട്ടിൽ എത്തിയ തന്റെ പ്രിയപ്പെട്ട കൂട്ടുകാരികൾക്ക് തന്റെ നാട് ചുറ്റി കാണിച്ചു കൊടുക്കുക എന്ന ത്രില്ലിലായിരുന്നു പാർവ്വതി, അതാണ് നേരം പുലർന്നു തുടങ്ങിയപ്പോഴേ ഗ്രാമഭംഗി മുഴുവൻ കാണാൻ കഴിയുന്ന ആ കുന്നിലേക്ക് അവർ യാത്ര തിരിച്ചത് . ആ കുന്നിന്റെ മുകളിലെ ചെറിയ പാറയുടെ മുകളിൽ കയറിയാൽ ആ ഗ്രാമം മുഴുവൻ കാണാൻ കഴിയുമായിരുന്നു .

 

” എനിക്ക് വയ്യ ഇനി നടക്കാൻ .”

 

ഇടുപ്പിൽ കയ്യും കൊടുത്ത് കിതച്ചു കൊണ്ട് രേവതി പറഞ്ഞു . അഞ്ചലിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല . എന്നാൽ ഈ നാട്ടിൽ ജനിച്ച് വളർന്ന് പല തവണ ഈ കുന്ന് കയറി ഇറങ്ങയിട്ടുള്ള പാറുവിന്റെ മുഖത്ത് ഒരു ക്ഷീണവും ഇല്ല .

 

” ദേ രേവു …… കുറച്ച് കൂടിയല്ലേ ഉള്ളൂ വാ…. നമ്മൾ എത്താറായി . ”

 

പാർവ്വതി അതും പറഞ്ഞ് അവരെയും കൂട്ടി വീണ്ടും ആ കുന്ന് കയറാൻ തുടങ്ങി . ഒരു പത്ത് മിനിട്ട് കൂടി നടന്നതും അവർ ആ കുന്നിന്റെ മുകളിൽ എത്തി. അപ്പോഴേക്കും അവിടെ മുഴുവൻ പ്രകാശം പരന്നിരുന്നു. പടർന്ന് പന്തലിച്ച ഏതോ ഒരു വടവൃക്ഷം ഒത്ത നടുക്കായി ആ കുന്നിന്റ മുകളിൽ തണൽ നൽകി തല ഉയർത്തി നിൽക്കുന്നു . അതിന്റെ അടുത്തായി ആർക്കും അനായാസം കയറാൻ കഴിയുന്ന ഒരു ചെറിയ പാറയും , ആ പാറമേൽ കയറിയാൽ ആ ഗ്രാമം മുഴുവൻ കാണാൻ കഴിയുമായിരുന്നു .

93 Comments

  1. ഡിയർ വിച്ചു ബ്രോ…

    ഇങ്ങനെ സസ്‌പെൻസിൽ കൊണ്ടു നിർതിയിട്ട്,,

    ” തുടരണോ ” എന്ന് ??

    ഈ ക്ളീഷേ ചോദ്യം വേണ്ടായിരുന്നൂ…ബ്രോ!!

    പിന്നെ ചോദിച്ച സ്ഥിതിക്ക്… തീർച്ചയായും തുടരുക ??
    തന്നെയും തന്റെ കഥകളെയും സ്നേഹിക്കുന്ന പ്രിയ വായനക്കാർക് വേണ്ടിയെങ്കിലും ഉടനെഅവസാനിപ്പിക്കാതെ ഇതുപോലെ നല്ല ഒഴുക്കോടെ തുടർന്നുള്ള ഭാഗങ്ങൾ അധികം താമസിക്കാതെ തരുവാൻ ശ്രമിക്കണം ✌️✌️

    അപ്പോ കാത്തിരിക്കുന്നു ” സ്നേഹതീരം 2 ” വിന് വേണ്ടി!

    ? With Love ?

    ?? മേനോൻ കുട്ടി ??

    1. നന്ദി bro .

      പിന്നെ തുടരണോ എന്ന് ചോദിച്ചത് മറ്റൊന്നും കൊണ്ടല്ല KK യിലുണ്ടായിരുന്ന പോലെ എനിക്ക് ഇവിടെ സപ്പോർട്ട് കിട്ടുമോ എന്നറിയാൻ വേണ്ടി ആയിരുന്നു . എനിക്ക് മനസ്സിലായി നല്ല സപ്പോർട്ട് നിങ്ങളിൽ നിന്ന് എന്നും ഉണ്ടാകും എന്ന് .

      ഒരായിരം നന്ദി എല്ലാവർക്കും?????

      1. മാടമ്പി

        തീർച്ചയായും സപ്പോർട്ട് ഉണ്ട്. വീണ്ടും നല്ല സ്റ്റോറി പ്രധീഷിക്കുന്ന്.

        1. Thanks bro???

  2. എന്താണ് ബ്രോ 8 പേജ് ഒക്കെ എഴുതിയിട്ട് തുടരണോ എന്നൊക്കെ ചോദിക്കണേ, ഒരു 20 പേജ് എഴുത്തായിരുന്നു, തുടരണോ എന്ന് ചോദിക്കണ്ട കാര്യം ഇല്ല, 100% തുടരണം ?

    സ്നേഹം ❤️

    1. തുടരും bro തീർച്ചയായും . Thanks ???

  3. രുദ്ര ശിവ

    നന്നായിട്ടുണ്ട്

  4. ബ്രോ.. നീ ഒക്കെ തുടർന്ന് എഴുതാണോ എന്നു ചോദിക്കേണ്ട ആവശ്യം ഉണ്ടോ ബ്രോ…
    ധൈര്യം ആയി തുടരണം..
    പിന്നെ ഞാൻ ഇടക്കിടക്ക് പറയുന്ന പോലെ വിരഹം, സാഡ് ആക്കി കളയരുത്… അപേക്ഷ ഹേ..
    എന്തായാലും ഒരേ പോളി??

    1. അങ്ങനെ പറഞ്ഞാൽ വിരഹം സാഡ് ആണല്ലോ bro. എന്തായാലും ഒരുപാട് നന്ദി bro ??????

      1. വിരഹം പ്രണയിനിയെ പിരിയുമ്പോൾ അല്ലേ.. സങ്കടം എങ്ങനെ വേണേലും ആവാമല്ലോ.. അതേ ഉദ്ദേശിച്ചോള്ളൂ

  5. അടിപൊളി…..??

  6. പിന്നെ തുടരാതെ . തുടരൽ നിർബന്ധമാ ???????❤️❤️❤️

    1. Thanks sachi bro???

  7. Jathiyudeyum mathathinteyum
    Panathinteyum nirathinteyum
    Swarthathayudeyum pakayudeyum okke bagamayi ethrayo pranayangal ithupole gannikapettirikunnu
    Swarthalabhathinayi rande perude jeevitham nashipikunnu
    Chilar athine maranam konde marupadi kodukum
    Chilar aa vedhana anubavich maranam vare kazhiyum chilar athijeevich satharana jeevitham nayikkum
    Pakshe valare kurave per mathre ee sadharana jeevitham nayikkunnavaril thanne poornamayum aa vedhana maranittundaku
    Bakkiyullavar ennum athe manasinte oru konile murivayitte konde nadakunundavum
    Pavangal

    1. Thanks bro for your comment???

    2. Bro adipowly ayitund orapayum thudaranm epol ahn aduthe part idunath love you and your stories ??

      1. Thanks Ram bro,???

  8. പരബ്രഹ്മം

    വളരെ നന്നായിട്ടുണ്ട്.
    ഹൈദർ ബ്രോയുടെ ‘മാലാഖ’യ്ക്ക് വച്ച പടമാണോ ഇവിടെവന്നത്.

    1. Athe bro admin മാറി ഫോട്ടോ ഇട്ടതാ …. Thanks bro???

  9. Bro Polii ayindd
    Pinne enth chothi yam anhe thudaranoo enhee enthayalum thudaranam
    Adutha partine vendi Waiting anhe time eduth eyuthikollu..
    ❤️❤️❤️

    1. Okay thanks bro❣️❣️❣️

  10. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ ബാക്കി പെട്ടെന്ന് പോരട്ടെ…താങ്കളെ പോലെയുള്ള നല്ല എഴുത്തുകാർ ഇങ്ങനെ ചോദിക്കുന്നതാണ് ഏറ്റവും വലിയ സങ്കടം. ഇതിന്റെ തുടർച്ചക്കായി കാത്തിരിക്കുന്നു…

    1. Thanks bro ???

  11. Machane single part akki ettude..?

    1. Bro ജോലി തിരക്ക് ഉണ്ട് . ഒഴിവ് സമയത്താണ് എഴുതുന്നത്. Single part ആക്കിയാൽ ഒരുപാട് വൈകും. മത്രമല്ല ഓരോ പാർട്ടും വായിച്ച് അടുത്തതിനായി കാത്തിരിക്കുന്നത് ഒരു ത്രില്ല് അല്ലേ bro.thanks bro ???

  12. ഖുറേഷി അബ്രഹാം

    തുടക്കം സൂപർ ആയിട്ടുണ്ട്. ഒരു ലൗ സ്റ്റോറി മണക്കുന്നു ( സോറി അല്ലെങ്കിലും നീ ലൗ സ്റ്റോറിയുടെ ആളാണല്ലോ ലേ ) പാർവതി ഇനി അവനെ കാണുമോ. അവന്റെ പാസ്റ്റ്‌ എന്തായിരുന്നു ഇതൊക്കെ അറിയാനായി കാത്തിരിക്കുന്നു.

    | QA |

    1. Thanks mr ഖുറേഷി അബ്രഹാം ???

    2. താങ്കളുടെ അഭിപ്രായം ശരിയാണ്. പക്ഷെ ലൗ സ്റ്റോറി അവസാനം എന്താവും എന്ന് എനിക്ക് തന്നെ പിടിയില്ല .

  13. ❣️❣️❣️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Thanks bro???

  14. അടിപൊളി ബ്രോ…????? അടുത്ത ഭാഗം ഉടനെ ഇടണേ….❤❤❤❤❤

    വിഷ്ണുവിന്റെ ലൈഫ് അറിയാൻ വെയ്റ്റിംഗ്..???

    1. Thanks sidh bro . എത്രയും വേഗം അടുത്ത പാർട്ട് ഇടാം .

  15. Adipoly aayittund bro…..
    Balance ezhuth…..?

    1. Thanks bro .തീർച്ചയായും തുടർന്ന് എഴുതും . ???

  16. എന്ത് ചോദ്യമാണ് മിസ്റ്റർ. ചെകുത്താനെ സ്നേഹിച്ച മാലാഖ എന്ന്‌ ബ്രാക്കറ്റിൽ കണ്ടാൽ അതൊരിക്കലും സമയനഷ്ടം ഉണ്ടാക്കില്ല എന്ന്‌ ഞങ്ങൾക്ക് ഉറപ്പാണ്. എങ്ങനെ പറ്റുന്നു എത്രയും മനോഹരമായി ലൗ സ്റ്റോറീസ് എഴുതാൻ. എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഉണ്ടാകും എന്ന പ്രതീക്ഷയോടെ

    അനുപ്

    1. ഒരുപാട് നന്ദി താങ്കളുെടെ കമന്റിന് . വായനക്കാരായ നിങ്ങളുടെ പ്രോൽസാഹനമാണ് ഞങ്ങളെ പോലുള്ള ചെറിയ എഴുത്തുകാരെ മുന്നോട്ട് കൊണ്ട് പോകുന്നത് .Thanks Anup bro??????

  17. adipoli aayittund machanee.. thudaruka….

    1. Thanks SK bro ???

  18. athenth chodyam aanu bro?

    1. ഞാൻ ഒരു പുതിയ കഥ ഇവിടെ ആദ്യമായി ആണ് ഇടുന്നത് bro. അതുകൊണ്ട് ഇങ്ങനെ ചോദിക്കണം എന്നു തോന്നി അത്ര മാത്രം . Thanks bro????

  19. കറുപ്പിനെ പ്രണയിച്ചവൻ

    കാത്തിരിക്കുന്നു ?

    1. Thanks bro,???

  20. ഖുറേഷി അബ്രഹാം

    ഹ അപ്പൊ ഇട്ടു ലെ

    1. Athe bro thanks????

  21. Theerchayaayittum thudaranam bro….

    1. Thanks Sharath bro???

  22. നന്നായിട്ടുണ്ട്. തുടർന്ന് എഴുതണം

    1. Thanks bro???

  23. നൈസ്….

    1. Thanks bro ???

Comments are closed.