SHANKARAN 4 [sidhu] 155

“എന്താടി നീ കിടന്നു ഒച്ച ഉണ്ടാക്കുന്നേ , അടങ്ങി ഇരുന്നു കാണവെങ്കിൽ കണ്ട മതി അല്ലെങ്കിൽ പോയി ഇരുന്നു സ്കൂളിലെ വല്ലതും നോക്കടി ”

അനഘയെ ഇത്രെയും പറഞ്ഞു ഫോണിൽ നിന്ന് ഒന്ന് കണ്ണ് മാറ്റുമ്പോൾ ആണ് ഗേറ്റ് കടന്നു വരുന്ന ആധിയെ രമ്യ കാണുന്നത് .

അവൻ അവർക്കരികിലേക് ചെന്ന് നിന്നു ,

“എന്താണ് ചേച്ചി നമ്മുടെ കൊരങ്ങി കൊച്ചിനോട് പഠിക്കാൻ ഒക്കെ പറയുന്നത് ”

“ഡാ കൊരങ്ങൻശങ്കു നീ എന്തിനാടാ എപ്പോളും എന്നെ ഇങ്ങനെ കളിയാക്കുന്നത് ,ഞാൻ നന്നായിട്ട് തന്നെ പഠിക്കുന്നുണ്ട് നീ അല്ലെ ആ ജാട കീർത്തനയുടെ വീട്ടിൽ കാറും ഓടിച്ചു കഷ്ടപ്പെട്ട് നടക്കുന്നത് നിന്റെ കൂടെ കൂടി എന്റെ അച്ഛനും വഴിതെറ്റി , ഇനി എന്നെ കളിയാക്കിയാൽ നമ്മുടെ അവന്തികയുടെ കാര്യം ഞാൻ നിന്റെ സേതുചേട്ടനോട് പറയും ,പുള്ളി അറിഞ്ഞ പിന്നെ അറിയാലോ മുഴുവനും ഫ്ലാഷ് ആക്കും നിന്നെ നാണംകെടുത്തും ”

“നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട് അവളുടെ കാര്യം എന്നെ ഇങ്ങനെ കളിയാക്കരുതെന്നു ,നിന്റെ അമ്മയോട് അത് പറഞ്ഞതാണ് ഞാൻ ചെയ്ത ഏറ്റവും വല്യ തെറ്റ് ”

രമ്യ “ഇപ്പൊ കുറ്റം മുഴുവൻ എന്റെതലയിലായോ നീ അല്ലേടാ ആദി സേതുവേട്ടന്റെ കൂടെ ബാൽക്കണിയിൽ ഇരുന്നു വെള്ളം അടിച്ചു കിളിപോയപ്പോൾ വെറുതെ വൈൻ കുടിച്ച എന്നെ വിളിച്ചു അവളുടെ കഥ മുഴുവൻ പറഞ്ഞുതന്ന അത് അവൾ എങ്ങനെയോ കേട്ടു അതിനു ഞാൻ എന്തുപിഴച്ചു ”

ആദി ” ഇതുപോലത്തെ സെൻസറിങ് വെക്കേണ്ട കഥയൊക്കെ ഒരാൾ കുടിച് ബോധമില്ലാത്തത്കൊണ്ട് അറിയാതെ പറയാൻ വരുമ്പോൾ പറയരുത് എന്ന് ഒന്ന് പറഞ്ഞൂടെ ”

രെമ്യ “നീ കൂടുതൽ ഒന്നും പറയണ്ട നിന്നോട് പറയണ്ടെന്നു ഞാൻ പറഞ്ഞപ്പോൾ നീ എന്താ തിരിച്ചു പറഞ്ഞെ എന്ന് ഓർക്കുന്നുണ്ടോ ”

ആദി ” എനിക്ക് ഒന്നും ഓർമയില്ല ”

രമ്യ ” എനിക്ക് നല്ല ഓർമയുണ്ട് എന്നോട് കരഞ്ഞുകൊണ്ടല്ലെടാ നീ പറഞ്ഞെ നിനക്കു സങ്കടം പറയാൻ ഇപ്പൊ സ്വന്തം ചേച്ചിയെ പോലെ ഞാൻ മാത്രേ ഉള്ളു അതുകൊണ്ട് അടങ്ങി ഇരുന്നു നിന്റെ കഥ കേട്ടില്ലെങ്കിൽ നിനക്കു ഭ്രാന്ത് പിടിക്കുവെന്നു ,അതുകൊണ്ട് മാത്രം അല്ലേടാ നിന്റെ കഥ ഞാൻ കേൾക്കാൻ ഇരുന്നത് ..

ഇത്രവലിയ രഹസ്യം ആയിരുന്നെങ്കിൽ നീ എനിക്കുമാത്രം കേൾക്കാൻ പറ്റുന്ന പോലെ പതുകെ ഒച്ചകുറച്ചു പറയണമായിരുന്നു അല്ലാതെ അത്ര ഒച്ചയിൽ സംസാരിച്ച കോണ്ടാക്ട് അവൾ കേട്ടത് ”

അനഘ ” ഡാ കൊരങ്ങാ ദേ അച്ഛൻ വരുന്നു മിണ്ടാതെ ഇരിക്ക് ഇനി പുള്ളിയെ കൂടെ അറിയിക്കണോ ”

ഇതുകേട്ടതും ആദി ചാടിയെണീറ്റു അവൻ അകത്തേക്കു നോക്കി സേതു നടന്നു വരുവായിരുന്നു ഒരു കറുത്ത ഷർട്ടും കറുത്ത കരയുള്ള മുണ്ടുമായിരുന്നു വേഷം
(സേതു 40 വയസ്സ് കട്ട താടി അത്യാവിശം വളർത്തിയ മുടിയും ഉറച്ച ശരീരവും കണ്ടാൽ ഒരു 30 -35 അത്രേയൊക്കെ പറയു ഉമയുടെ വീട്ടിലെ സെക്യൂരിറ്റി

10 Comments

  1. Full mystery aanalo❕
    Waiting for next part ❤️

  2. Mridul k Appukkuttan

    ?????
    ആദിയെ കുറിച്ച് കൂടുതൽ അറിയാനുണ്ട്. പിന്നെ കൃഷ്ണ വിഗ്രഹം . ആദിയുടെ മാതാപിതാക്കളുടെ കാര്യം . ആദി ശങ്കരനാകാൻ കാത്തിരിക്കുന്നു .
    അടുത്ത ഭാഗം എന്ന് വരും

    1. കൃഷ്ണ വിഗ്രഹം അവന്റെ അമ്മയുടെ ഓർമ മാത്രം ആണ് അല്ലാതെ വേറെയൊന്നും ഇല്ല ,പിന്നെ ശങ്കരൻ എന്ന പേരിനു importance ഉണ്ടെന്നേ ഉള്ളു അതൊരിക്കലും അപരാജിതനിലെ പോലെയോ മറ്റു കഥകളിലെ പോലെയോ ശിവനെ സൂചിപ്പിക്കാൻ അല്ല
      വേറെ karyangal ഒക്കെ പറഞ്ഞാൽ ചിലപ്പോൾ ട്വിസ്റ്റ് പൊളിയും

  3. ആദി മിസ്റ്റീരിയസ് ആണല്ലോ ?. കാത്തിരിക്കുന്നു സഹോ ????

  4. Adutha part Pettann tharumo ?????

    1. oru masam time venam bro next month exam anu a

  5. Adipoli ayittund bro ?????????super bro???????????????Adutha partn i am waiting ??????appol by ???????????????

    1. adutha partsilum support undakumennu pratheekshikkunu

  6. Adipowli story.. ?????????

Comments are closed.