SHANKARAN 4 [sidhu] 155

“ഒരു കുപ്പി വെള്ളം മേടിച്ചോ “പൊന്നു പറഞ്ഞു

“ശെരി ഞങ്ങൾ വരുമ്പോൾ മേടിച്ചുകൊണ്ട് വരാം .ഡാ രോഹു വാടാ ”

അതും പറഞ്ഞു മനു പുറത്തേക് നടന്നു രോഹിതും അവന്റെ പുറകെ പോയി .

“കീർത്തന വേണമെങ്കിൽ അകത്തേക്കു അമ്മയേം വിളിച്ചുകൊണ്ട് കിടക്കു ഞാൻ ഇപ്പൊ വരാം ”

അതും പറഞ്ഞു ഭാസ്കരനും അവിടെ നിന്ന് പുറത്തേക്കിറങ്ങി പൊന്നു ഉമയെയും വിളിച്ചുകൊണ്ട് അവിടെ ഉള്ള കസേരയിലേക് ഇരിക്കാൻ പറഞ്ഞു .

ഉമ അവിടെ ഇരുന്നു പതുക്കെ കണ്ണടച്ചു അവളുടെ മനസിലേക്കു വിഷ്ണുവിന്റെ മുഖം കടന്നു വന്നു അവൻ ഡ്രഗ്സ് ഉപയോഗിച്ചെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല ആരോടും മോശമായി പെരുമാറാത്ത ശാന്തൻ ആയ ഒരു വ്യക്തി ആയിരുന്നു അവൻ അവനെ സംശയിക്കാൻ അകെ ഉള്ള സാഹചര്യം എല്ലാ മാസവും ഒരാഴ്ച അവൻ ടൂർ എന്ന് പറഞ്ഞു ഒറ്റക്പോകുവായിരുന്നു .എവിടെ പോകുന്നെന്ന് ചോദിച്ചാൽ അവന്റെ ഫ്രണ്ട്സിന് പോലും അറിയിലാരുന്നു അവനോട് ചോദിച്ചാൽ പറയുക ഇന്ത്യ ഫുൾ കറങ്ങാൻ ആണ് ഇങ്ങനെ പോകുന്നതെന്ന് ഓരോ മാസം ഓരോ സ്ഥലങ്ങൾ കൂടുതൽ ഒന്നും അവൻ പറയില്ല .

അവൻ കൂടെ ചേർന്നതിൽ പിന്നെയാണ് ബിസിനസ്സ് ഇത്രെയും അധികം വളർന്നത് ഇന്ത്യയിലെ ഒട്ടുമിക്ക കമ്പനികളും ആയി മുട്ടിനിൽകാൻ സാധിക്കുന്ന പോലെ bg ഗ്രൂപ്സിനെ മാറ്റിയെടുത്തത് വിഷ്ണുആയിരുന്നു .

ഇതൊക്കെ ആലോചിച്ചു അവൾ പതുക്കെ ഉറക്കത്തിലേക് വഴുതി വീണു .

കീർത്തന ഉമ്മയുടെ അടുത്തിരുന്നു മൊബൈൽ നോക്കുകയായിരുന്നു കുറച്ചു കഴിഞ്ഞു അതിൽ നിന്ന് തലയുയർത്തി നോക്കിയാ പൊന്നു കണ്ടത് അവിടെ ഇരിന്നു ഉറങ്ങുന്ന ഉമയെ ആണ് പൊന്നു ഉമയെ എണീപ്പിച്ചു കട്ടിലിൽ കിടത്തി .
അതിനു ശേഷം പൊന്നു അവളുടെ സ്ഥിരം കലാപരുവടി ആയ മൊബൈൽ നോട്ടത്തിലേക് കടന്നു .

*************************************

മനുവിന്റെയും രോഹിതിന്റെയും പുറകെ ഇറങ്ങിയ ഭാസ്കരൻ പാർക്കിങ്ങിലേക് ചെല്ലുമ്പോൾ ചെല്ലുമ്പോൾ കാണുന്നതു എന്തോ സംസാരിച്ചുകൊണ്ട് അടുത്തുള്ള ബെഞ്ചിൽ ഇരിക്കുന്ന മനുവിനും ആദിയെയും ആണ് രോഹിത് മാറി നിന്ന് ആരോടോ ഫോണിൽ സംസാരിക്കുന്നു .

ഭാസ്കരൻ ചെന്ന് ആധിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു പക്ഷെ അതൊന്നും അവനു കുഴപ്പം ഇല്ലാരുന്നു ,പിന്നെ അവർ അവിടെ ഇരിന്നു ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു ഇതിനിടയിൽ രോഹി പൊന്നുവിന് വെള്ളവും കൊടുത്തു .

രാത്രി വൈകിയപ്പോൾ ഭാസ്കരൻ അവർ മൂന്ന് പേരോടും തിരികെ പോകാൻ ആവിശ്യപെട്ടു ,ഭാസ്കരൻ അവിട നിന്നോളം എന്നും പറഞ്ഞു .
അങ്ങനെ അവർ മൂണും കൂടി മനുവിന്റെ കാറിൽ തിരികെ പോയി കോർട്ടേഴ്സിൽ എത്തിയ ആദി ഭക്ഷണം കഴിച്ചു കിടന്ന ഉടനെ ഉറക്കത്തിലേക് വീണുപോയി .

ഏകദേശം ഒരുമണി ആയപ്പോൾ ആധിയുടെ മൊബൈൽ ശബ്ദിച്ചു ഞെട്ടി

10 Comments

  1. Full mystery aanalo❕
    Waiting for next part ❤️

  2. Mridul k Appukkuttan

    ?????
    ആദിയെ കുറിച്ച് കൂടുതൽ അറിയാനുണ്ട്. പിന്നെ കൃഷ്ണ വിഗ്രഹം . ആദിയുടെ മാതാപിതാക്കളുടെ കാര്യം . ആദി ശങ്കരനാകാൻ കാത്തിരിക്കുന്നു .
    അടുത്ത ഭാഗം എന്ന് വരും

    1. കൃഷ്ണ വിഗ്രഹം അവന്റെ അമ്മയുടെ ഓർമ മാത്രം ആണ് അല്ലാതെ വേറെയൊന്നും ഇല്ല ,പിന്നെ ശങ്കരൻ എന്ന പേരിനു importance ഉണ്ടെന്നേ ഉള്ളു അതൊരിക്കലും അപരാജിതനിലെ പോലെയോ മറ്റു കഥകളിലെ പോലെയോ ശിവനെ സൂചിപ്പിക്കാൻ അല്ല
      വേറെ karyangal ഒക്കെ പറഞ്ഞാൽ ചിലപ്പോൾ ട്വിസ്റ്റ് പൊളിയും

  3. ആദി മിസ്റ്റീരിയസ് ആണല്ലോ ?. കാത്തിരിക്കുന്നു സഹോ ????

  4. Adutha part Pettann tharumo ?????

    1. oru masam time venam bro next month exam anu a

  5. Adipoli ayittund bro ?????????super bro???????????????Adutha partn i am waiting ??????appol by ???????????????

    1. adutha partsilum support undakumennu pratheekshikkunu

  6. Adipowli story.. ?????????

Comments are closed.