Science & Justice ; കാണാതാവുന്ന പെൺകുഞ്ഞുങ്ങൾ [Elsa2244] 66

Views : 2555

Science & Justice ; കാണാതാവുന്ന പെൺകുഞ്ഞുങ്ങൾ

Author :Elsa2244

 

രാത്രിയിലെ ജോലി കഴിഞ്ഞ് തൻ്റെ വീട്ടിലേക്ക് മടങ്ങിയെത്തിയ റോബർട്ട് സിംസ് കാണുന്നത് അടുക്കളയിൽ തറയിൽ അബോധാവസ്ഥയിൽ കിടക്കുന്ന തൻ്റെ ഭാര്യയെയാണ്.

 

വേഗം തന്നെ കോണി പടി കയറി മുകളിൽ എത്തിയ റോബർട്ട് കണ്ടത് തൻ്റെ കട്ടിലിൽ യാതൊരു വിധ ബുദ്ധിമുട്ടുകളും ഇല്ലാതെ ഉറങ്ങുന്ന തങ്ങളുടെ 2 വയസുകാരൻ മകൻ റാണ്ടിയെ ആണ്. അദ്ദേഹത്തിന് തെല്ലൊന്നു ആശ്വാസമായി. പക്ഷേ അത് അധിക നേരം നീണ്ടു നിന്നില്ല. കാരണം അവരുടെ 6 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് ഹെതർ അപ്രത്യക്ഷമായിരിക്കുന്നു.

 

ഈ സമയം റോബർട്ടിൻ്റെ ഭാര്യ പൗല സിംസ് സ്വബോധം വീണ്ടെടുതിരുന്നു. അന്ന് രാത്രി ആ വീട്ടിൽ നടന്ന കര്യങ്ങൾ വ്യക്തമായി പറയാൻ സാധിക്കുന്ന ഒരേ ഒരാളായിരുന്നു പൗല. പക്ഷേ അവർക്ക് പറയാനുണ്ടായിരുന്ന കഥ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

🌀🌀🌀🌀🌀🌀🌀🌀

 

ഇല്ലനോയിൽ ഉള്ള സെൻ്റ് ലൂയിസ്ബർഗിലേക്ക് ഈ അടുത്തായി താമസം മാറി വന്നവരായിരുന്നു റോബർട്ടും പൗലയും.

 

വളരെ അച്ചടക്കത്തോടെ ജീവിക്കുന്ന സ്വകാര്യ സമയം മുഴുവൻ തങ്ങളുടെ മക്കളുടെ കൂടെ ചിലവഴിക്കാൻ ഇഷ്ടപ്പെടുന്ന വളരെ നല്ല മാതാപിതാക്കൾ ആയിരുന്നു റോബർട്ടും പൗലയും എന്നാണ് അവരുടെ അയൽക്കാർ അഭിപ്രായപ്പെട്ടത്. ഏതൊരു സാധാരണ അമേരിക്കൻ കുടുംബവും പോലെ തന്നെ അവരുടെ കുടുംബജീവിതവും മുന്നോട്ട് പോയിരുന്നു.

 

1989 ഏപ്രിൽ 19 ന് രാത്രി സിംസ് ദമ്പതികളുടെ വീട്ടിലേക്ക് എത്തിയ പോലീസ് സംഘം തങ്ങളുടെ കരിയറിൽ ഒരിക്കലും മറക്കാത്ത ഒരു കേസിനെ കുറിച്ച് അറിയുകയായിരുന്നു.

 

സംഭവത്തിൻ്റെ ഒരേ ഒരു ദൃക്സാക്ഷിയായ പൗല പറയുന്നത് പ്രകാരം, രാത്രി ഏകദേശം 10 മണിയോട് അടുപ്പിച്ച് വേസ്റ്റ് നിക്ഷേപിക്കാൻ ആയി അവർ വീടിൻ്റെ പുറക് വശത്തെ വാതിൽ തുറന്ന് വെളിയിലേക്ക് ഇറങ്ങി. ഇതേ സമയം മുഖം മൂടി ധരിച്ച ഒരു വ്യക്തി കയ്യിൽ തോക്കുമായി അവരെ പുറകിൽ നിന്നും കടന്ന് പിടിച്ച് വീടിനുള്ളിലേക്ക് ഭീഷണിപ്പെടുത്തി കയറ്റി. അയാളുടെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിച്ച അവരുടെ തലക്ക് പുറകിലായി അയാൾ ശക്തമായി ഇടിക്കുകയും ഉടൻ തന്നെ അവർ അബോധാവസ്ഥയിൽ നിലത്ത് വീഴുകയും ചെയ്തു. ഇത്രയും ആണ് അവർക്ക് ഓർമയുള്ള കാര്യം. 45 മിനിറ്റിനു ശേഷം അവരുടെ ഭർത്താവ് വന്നു വിളിച്ചപ്പോൾ ആണ് അവർക്ക് ബോധം തിരികെ ലഭിച്ചത് എന്നും അവർ മൊഴി നൽകി.

 

അവരുടെ ഇളയ മകൾ ഹെതറിനെ കാണാതായിരിക്കുന്നു. കുഞ്ഞിനെ കിടത്തിയ തൊട്ടിലും പരിസരവും അസാധാരണമായി ഒന്നും നടന്നതിൻ്റെ ലക്ഷണം കാണിച്ചില്ല. മുറിയിൽ നിന്നോ വീട്ടിൽ നിന്നോ അന്വേഷണ ഉദ്യോഗസ്ഥർക്ക് അജ്ഞാത ഫിംഗർ പ്രിൻ്റ് അല്ലെങ്കിൽ ഫൂട്ട് പ്രിൻ്റോ കണ്ടെത്താൻ സാധിച്ചില്ല. കൂടാതെ വീട്ടിൽ നിന്നും വില പിടിപ്പുള്ള ഒരു വസ്തു പോലും നഷ്ടമായിരുന്നില്ല.

 

12 മണിക്കൂറിൽ അധികം പോലീസ് ഉദ്യോഗസ്ഥർ ആ വീടും പരിസരവും അരിച്ചു പെറുക്കിയിട്ടും കുഞ്ഞ് ഹെതറിനെയോ അവളെ തട്ടിക്കൊണ്ട് പോയ അജ്ഞാതനെയോ പറ്റി ഒരു വിവരവും ലഭിച്ചില്ല.

Recent Stories

The Author

Elsa2244

4 Comments

  1. ❤❤❤❤❤

  2. ക്യാപ്റ്റൻ 007

    Interesting theam👌
    and nice story
    keep it up bro

  3. Need more crime stories like this

  4. 🌹🌹🌹👍🏻👍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com