Science & Justice ; കാണാതാവുന്ന പെൺകുഞ്ഞുങ്ങൾ [Elsa2244] 66

രക്ഷപ്പെടാൻ ഒരു വഴിയും ഇല്ലെന്ന് മനസ്സിലാക്കിയ പൗല, ഉപാധികളോടെ കുറ്റ സമ്മതം നടത്താൻ തീരുമാനിച്ചു. വധ ശിക്ഷ ഒഴിവാക്കാം എന്ന ഉറപ്പിന്മേൽ അവർ കുറ്റസമ്മതം നടത്തി.

 

പൗല സിംസ്, ആരോപിക്കപ്പെട്ട മുഴുവൻ കുറ്റ കൃത്യങ്ങളിലും പ്രതിയാണെന്ന് കോടതി കണ്ടെത്തി. അവരെ പരോൾ സാധ്യത ഇല്ലാതെ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയാൻ കോടതി വിധിച്ചു.

 

റോബർട്ട് സിംസ് യാതൊരു ശിക്ഷകളും ഇല്ലാതെ മോചിപ്പിക്കപ്പെട്ടു. രണ്ട് കുഞ്ഞുങ്ങളുടെ മരണത്തിലും അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ട് എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.

????????

 

30 വർഷത്തിൽ അധികം ഇല്ലനോയിൽ ഉള്ള ലോഗൻ കറക്ഷൻ സെൻ്ററിൽ കഴിഞ്ഞിരുന്ന പൗല സിംസ് തൻ്റെ 62 ആം വയസിൽ 2021 ൽ പരോളിന് അർഹത നേടി ജയിൽ മോചിതയായി.

 

വേർഡ്സ് മാറ്റർ പബ്ലിഷിംഗ് എന്ന ഇല്ലനോയിൽ ഉള്ള ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ് പൗല, തുടർന്ന് ഒരു ബിസിനസ്സ് സംബന്ധമായി അലബാമയിലേക്ക് മാറാൻ ആണ് തീരുമാനം.

 

കുറ്റ കൃത്യങ്ങൾ നടത്തുന്ന സമയത്ത് പൗല പോസ്റ്റ്പാർട്ടം സൈക്കൊസിസ് എന്ന ഒരു മാനസിക നിലയിലൂടെയാണ് കടന്ന് പോയിരുന്നത് എന്നും സമൂഹത്തിന് ഇനി അവർ ഒരു ഭീഷണി അല്ലെന്നും ആണ് പരോൾ ഹർജിയിൽ പൗലയുടെ വക്കീൽ കുറിച്ചത്.

 

പുതുതായി അമ്മമാർ ആവുന്ന സ്ത്രീകളിൽ കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണ് പോസ്റ്റ്പാർട്ടം സൈക്കോസിസ്. പോസ്റ്റ്പാർട്ടം ഡിപ്രഷനേക്കാൾ അപകടകരമായ അവസ്ഥയാണ് ഇത്. ഈ അവസ്ഥയിലൂടെ കടന്ന് പോകുന്ന സ്ത്രീകളിൽ ഹാലൂസിനേഷൻ, മൂഡ് സ്വിങ്സ്, ഡിപ്രഷൻ, കുഞ്ഞിനോട് ഉള്ള ദേഷ്യം അല്ലെങ്കിൽ കണക്ഷൻ ഇല്ലായ്മ എന്നിങ്ങനെ നിരവധി ലക്ഷണങ്ങൾ കാണാം, ശരിയായ ചികിത്സ നൽകി ബേധമാക്കേണ്ട ഒരു അവസ്ഥയാണ് ഇത്. ഒരിക്കലും ഈ അവസ്ഥയിൽ ഉള്ള സ്ത്രീകളെ മാറ്റി നിർത്താനോ ആ അവസ്ഥയിൽ അവർ ചെയ്യുന്ന തെറ്റുകളിൽ കുറ്റക്കാർ ആക്കനോ നിയമപരമായും മാനുഷിക പരമായും സാധുത ഇല്ല.

4 Comments

  1. ❤❤❤❤❤

  2. ക്യാപ്റ്റൻ 007

    Interesting theam?
    and nice story
    keep it up bro

  3. Need more crime stories like this

Comments are closed.