Science & Justice ; കാണാതാവുന്ന പെൺകുഞ്ഞുങ്ങൾ [Elsa2244] 66

പൗലയുടെ കഥയിൽ പറയുന്നത് പ്രകാരം തന്നെ വീടിനകത്തേക്ക് ബലമായി കയറ്റിയ ശേഷം അജ്ഞാതൻ തൻ്റെ തലക്ക് പുറകിൽ കരാട്ടെ മുറയിൽ കൈ പത്തിയുടെ അടി വശം ഉപയോഗിച്ച് അടിക്കുകയും തൻ്റെ ബോധം പോയി എന്നുമാണ്. ഇത്തരത്തിൽ തലക്ക് അടിയേറ്റ് അല്ലെങ്കിൽ ആഘാതമേറ്റ് ബോധരഹിതനാവുന്ന ഒരു വ്യക്തിക്ക് ആ സംഭവം ഇത്ര കൃത്യമായി ഓർമിക്കാൻ ആവുമോ എന്ന് ഡോൺ വെബ്ബർ ഡോക്ടർ മേരിയോട് ചോദിച്ചു. അനവധി വർഷത്തെ പ്രവർത്തി പരിചയമുള്ള ഡോക്ടർ മേരി കേസിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. അവർ ഉടൻ മറുപടി നൽകി, തലക്ക് അടിയേറ്റ് ബോധരഹിതനാവുന്ന വ്യക്തിക്ക് ആ സംഭവം ഇത്ര കൃത്യമായി ഓർമിക്കാൻ ആവില്ല.

???????

 

ഇത്തരത്തിൽ ബോധരഹിതനാവാൻ തക്കവണ്ണം ഒരാൾക്ക് തലയിൽ ആഘാതം എൽക്കുമ്പോൾ തലച്ചോറിലെ സോഫ്റ്റ് ടിഷ്യൂകൾ തലയോട്ടിയിലെ ദൃഢമായ ഭാഗമായ ക്രേനിയവുമായി കൂട്ടി ഇടിക്കുകയും ബ്രയിൻ ഇഞ്ചുറി ഉണ്ടാവാൻ കാരണമാവുകയും ചെയ്യും. ഇത് തലച്ചോറിൻ്റെ പുറം ഭാഗത്തുള്ള ഓർമകൾ സൂക്ഷിക്കുന്ന ഭാഗത്തെ ഇലക്ട്രിക് ആക്ടിവിറ്റികളിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

 

ഈ ഭാഗിക തടസം ആഘാതം ഏൽക്കുന്ന സമയത്തും അതിനു മിനിറ്റുകൾ മുൻപും നടന്ന കാര്യങ്ങളെ ഓർത്തു വക്കുന്നതിൽ നിന്നും തലച്ചോറിനെ തടയുന്നു.

 

ഇത് കാരണമാണ് വാഹന അപകടത്തിലോ മറ്റ് അപകടങ്ങളിലോ പെട്ട് ബോധരഹിതരാവുന്ന വ്യക്തികൾക്ക് തങ്ങൾക്ക് സംഭവിച്ച അപകടത്തെ കുറിച്ചോ അതിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചോ കുറച്ച് ഭാഗങ്ങൾ മാത്രം ഓർമയിൽ നിൽക്കുന്നത്.

 

പൗലയുടെ കഥയിലെ ഈ പിഴവ് മനസ്സിലാക്കിയ അന്വേഷണ സംഘം പൗലയുടെ ജീവിതത്തിലേക്കും കുഞ്ഞിൻ്റെ ശരീരം കണ്ടെത്തിയ സ്ഥലത്തേക്കും അന്വേഷണം തിരിച്ചുവിട്ടു.

 

ചവറു വീപ്പക്കു ഏതാനും അകലെയായി പോലീസ് ഒരു ഷൂ പ്രിൻ്റ് കണ്ടെത്തി. അതൊരു അത്ലറ്റിക് ഷൂസിൻ്റെ പ്രിൻ്റ് ആണെന്ന് പോലീസിന് ബോധ്യമായി. പക്ഷേ ഈ പ്രിൻ്റുമായി യോജിക്കുന്ന ഷൂ പോലീസിന് സിംസ് ദമ്പതികളുടെ വീട്ടിൽ നിന്നും കണ്ടെത്താൻ സാധിച്ചില്ല.

 

അടുത്തതായി പോലീസ് തങ്ങളുടെ ശ്രദ്ധ കുഞ്ഞിനെ കിടത്തിയിരുന്ന മാലിന്യ കവറിലേക്ക് കേന്ദ്രീകരിച്ചു. അവർ വാഷിങ്ടൺ ഡിസി യിലുള്ള FBI ലബോറട്ടറിയിലേക്ക് ഈ കവർ പരിശോധനക്കായി അയച്ചു.

 

എന്നാല് ഫോറൻസിക് ഉദ്യോഗസ്ഥർക്ക് കാര്യമായി നിരീക്ഷിക്കാൻ ഒന്നും തന്നെ ആ കവറിൽ ഇല്ലായിരുന്നു. ഫിംഗർ പ്രിൻ്റോ, മുടിയോ, ഫൈബർ (നൂൽ) കവറിൽ ഇല്ലായിരുന്നു.

 

മിനിയപോളിസിൽ ഉള്ള പോളി ടെക് കോർപറേഷൻ എന്ന കമ്പനിയാണ് ഈ കവറിൻ്റെ നിർമ്മാതാക്കൾ. കെ മാർട്ടിൽ ആയിരുന്നു ഈ ബാഗ് റീട്ടെയിൽ ആയി വിറ്റിരുന്നത്, കർബ് സൈഡ് എന്ന ബ്രാൻഡ് നാമം ആണ് അവർ ഉപയോഗിച്ചിരുന്നത്. ഇത്രയുമാണ് ഉദ്യോഗസ്ഥർക്ക് കവറിനെ കുറിച്ച് കണ്ടെത്താൻ ആയത്. പക്ഷേ അവർക്ക് ഈ വിവരങ്ങൾ മാത്രം മതിയായിരുന്നില്ല ഈ കേസ് പൂർണമായി അന്വേഷിക്കാൻ.

 

ഇത്തരത്തിൽ ഉള്ള ഏകദേശം 10 ലക്ഷത്തിൽ അധികം കവറുകൾ ആണ് ഒരു ദിവസം കേ മാർട്ടിന് വേണ്ടി ആ സമയത്ത് തയാറാക്കി കൊണ്ടിരുന്നത്.

 

ഫോറൻസിക് ഉദ്യോഗസ്ഥർ ഹെതറിനെ കണ്ടെത്തിയ കവറിൻ്റെ അഗ്ര ഭാഗവും സിംസ് കുടുംബത്തിൻ്റെ വീട്ടിലുള്ള പാക്കറ്റിലെ ഏറ്റവും ആദ്യത്തെ ഉപയോഗിക്കാത്ത കവറിൻ്റെ അഗ്ര ഭാഗവും താരതമ്യം ചെയ്ത് നോക്കി.

 

എന്നൽ കവറുകൾ വലിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന വലിവുകൾ കാരണം ഇത്തരം ഒരു താരതമ്യം പ്രായോഗികമായിരുന്നില്ല. പക്ഷേ ആശ്ചര്യം എന്നവണ്ണം ഹെതറിനെ കണ്ടെത്തിയ ബാഗിന് ഒരു പ്രത്യേകതയുണ്ടായിരുന്നു.

 

സാധാരണയായി മാലിന്യ കവറുകൾ ഉണ്ടാക്കുന്നത് ഉരുക്കിയ വലിയ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് ആണ്. കവരുകൾക്ക് കുറുകെ ഒരു ബ്ലയിഡ് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങൾ ഇടുക വഴി കവറിനെ ഒരു കവറിൽ നിന്ന് മറ്റൊന്ന് എന്ന രീതിയിൽ ഉപയോഗിക്കുന്ന ആൾക്ക് മുറിച്ചെടുക്കാം.. (മിഠായി, ഷാമ്പൂ എന്നിവയുടെ പാക്കറ്റുകളിൽ കാണുന്ന ഒന്നൊന്നിനെ വേർതിരിക്കുന്ന കുറുകെ ഉള്ള ദ്വാരങ്ങൾ ആണ് ഇവിടെ ഉദ്ദേശിച്ചത്).

4 Comments

  1. ❤❤❤❤❤

  2. ക്യാപ്റ്റൻ 007

    Interesting theam?
    and nice story
    keep it up bro

  3. Need more crime stories like this

Comments are closed.