Science & Justice ; കാണാതാവുന്ന പെൺകുഞ്ഞുങ്ങൾ [Elsa2244] 66

 

സ്വാഭാവിക ശിശു മരണമോ അപകട മരണമോ അല്ല ഇതെന്ന് ഡോക്ടർ മേരിക്ക് ബോധ്യമായി. ബുള്ളറ്റ് കൊണ്ട് ഉണ്ടായ മുറിവോ മൂർച്ചയുള്ള വസ്തുക്കൾ കൊണ്ടുള്ള മുറിവോ കുഞ്ഞിൻ്റെ ദേഹത്ത് ഇല്ല. വായിലെ മുറിവ് കൂടി കണ്ടപ്പോൾ ഡോക്ടർക്ക് കുഞ്ഞിനെ ശ്വാസം മുട്ടിചാണ് കൊലപ്പെടുത്തിയത് എന്ന് ബോധ്യമായി.

 

മരണം നടന്നു 12 മണിക്കൂർ വരെ കുഞ്ഞിൻ്റെ ശരീരം ഒരു ഫ്രീസറിന് അകത്താണ് സൂക്ഷിച്ചിരുന്നത് എന്നും അതിനാൽ ആണ് ശരീരം ജീർണിക്കാതെ ഇരുന്നത് എന്നും ഡോക്ടർ കണ്ടെത്തി.

 

ഹെതർ മരണപ്പെട്ട ശേഷം അവളെ കമഴ്ന്നു കിടക്കുന്ന രീതിയിൽ ഒരു ഫ്രീസറിൽ ആണ് വച്ചിരുന്നത്. പിന്നീട് കണ്ടെത്തുന്നതിന് അന്നോ അല്ലെങ്കിൽ തലേ ദിവസം രാത്രിയോ ആയിരിക്കാം ചവറു വീപ്പയിലേക്ക് മലർന്ന് കിടക്കുന്ന രീതിയിൽ നിക്ഷേപിച്ചത് എന്നും ഡോക്ടർ മേരി കേസ് അന്തിമമായി വിധിയെഴുതി.

????????

 

അസിസ്റ്റൻ്റ് സ്റ്റേറ്റ് അറ്റോണിയായ ഡോൺ വെബ്ബർ ആദ്യം മുതൽക്കേ ഈ കേസിനെ പിന്തുടരുന്നുണ്ടായിരുന്നു.

 

പൗലയെയോ റോബർട്ട്നെയോ നേരിട്ട് ഈ കേസിലേക്ക് ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നും നിലവിൽ ഇല്ലായിരുന്നു. പക്ഷേ എങ്കിലും ഡോൺ അവരുടെ കഥയിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ചു.

 

എഫ്ബിഐ യുമായി നടത്തിയ ചോദ്യം ചെയ്യലിൽ റോബർട്ട് പറഞ്ഞ ചില കാര്യങ്ങൾ ഡോണിനെ അസ്വസ്ഥനാക്കി.

 

തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഇത് വരെ കഴിഞ്ഞതിൽ വച്ച് ഏറ്റവും മികച്ചതും നീണ്ടുനിന്നതുമായ സെക്സ് ആയിരുന്നു ഹെതറിനെ കാണാതായ സമയത്തും കണ്ടെത്തിയ സമയത്തും അവർക്ക് ഇടയിൽ നടന്നത് എന്നായിരുന്നു റോബർട്ട് പറഞ്ഞത്.

 

തീർച്ചയായും സ്വന്തം കുഞ്ഞിനെ കാണാതായ രക്ഷിതാക്കൾക്ക് ഇടയിൽ കാണാൻ സാധ്യതയില്ലാത്ത ഒരു പ്രതികരണം ആയിരുന്നു അത്. അത് ഡോണിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും ചിന്തിക്കാൻ പ്രേരിപ്പിച്ചു.

 

ഉദ്യോഗസ്ഥർ സിംസ് ദമ്പതികളുടെ കുടുംബ ചരിത്രത്തിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങി ചെന്ന് അന്വേഷിച്ചു. അവർക്ക് കണ്ടെത്താൻ സാധിച്ചത് ഞെട്ടിക്കുന്ന ഒരു സംഭവം ആയിരുന്നു.

??????????

 

ഹെതറിൻ്റെ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ പുറം ലോകത്തിൻ്റെ കണ്ണിൽ സിംസ് ദമ്പതികൾ മകളെ നഷ്ടമായ ഏതൊരു രക്ഷിതാക്കളെയും പോലെ തന്നെ ദുഃഖിതരായി കാണപ്പെട്ടു.

 

എന്നൽ പോലീസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ 3 വർഷങ്ങൾക്ക് മുൻപ് മറ്റൊരു പട്ടണത്തിൽ ജീവിക്കുമ്പോൾ സിംസ് ദമ്പതികൾ സമാനമായ രീതിയിൽ മറ്റൊരു തട്ടിക്കൊണ്ട് പോകൽ നേരിട്ടിരുന്നു എന്ന് കണ്ടെത്തി.

 

അവരുടെ ആദ്യ മകൾ ആയ ലോറലൈ സമാന രീതിയിൽ കാണാതായിരുന്നു. ഈ സംഭവത്തിലും പൗല പറഞ്ഞത് ഇതേ കഥ തന്നെയായിരുന്നു. റോബർട്ട് ജോലിക്ക് പോയ സമയത്ത് മാസ്ക് ധരിച്ച ഒരു അജ്ഞാതൻ വന്ന് തന്നെ ബോധം കെടുത്തി കുഞ്ഞിനെ എടുത്ത് കൊണ്ട് പോയി.

 

ആഴ്ചകൾക്ക് ശേഷം കുഞ്ഞിൻ്റെ അസ്ഥി അവശിഷ്ടങ്ങൾ വീടിൻ്റെ പുറകിലെ ഒരു വയലിൽ നിന്ന് കണ്ടെത്തി. ഉദ്യോഗസ്ഥർക്ക് അന്നും സംശയങ്ങൾ ഉണ്ടായിരുന്നു എങ്കിലും തെളിവുകൾ ഇല്ലാതിരുന്നതിനാൽ റോബർട്ട്നെയോ പൗലയെയോ ഈ കുറ്റ കൃത്യവുമായി ബന്ധിപ്പിക്കാൻ സാധിച്ചില്ല.

 

എന്നൽ രണ്ട് കേസിലും പൗല പറഞ്ഞ തലക്കടിയേറ്റ് ബോധം കെട്ടു എന്ന കഥ ഡോൺ വെബ്ബറിന് അത്ര കണ്ട് വിശ്വാസിനീയമായി തോന്നിയില്ല.

 

അതിനാൽ തന്നെ വെബ്ബർ ഒരിക്കൽ കൂടി ഫോറൻസിക് പാതോളജിസ്റ്റ് ആയ മേരി കേസിനെ കാണാൻ ചെന്നു. ഡോക്ടർ മേരി കേസ് വെറുമൊരു പാതോളജിസ്റ്റ്റ് മാത്രമായിരുന്നില്ല. ബോർഡ് സർട്ടിഫെഡ് ചെയ്ത ഒരു ന്യൂറോ പാതോളജിസ്റ് കൂടി ആയിരുന്നു. തലച്ചോറിനെ കുറിച്ചും ന്യൂറൽ സയൻസിനെ കുറിച്ചും ആയിരുന്നു അവരുടെ പ്രധാന പഠന മേഖല.

4 Comments

  1. ❤❤❤❤❤

  2. ക്യാപ്റ്റൻ 007

    Interesting theam?
    and nice story
    keep it up bro

  3. Need more crime stories like this

Comments are closed.