? ഋതുഭേദങ്ങൾ ?️ 05 [ഖല്‍ബിന്‍റെ പോരാളി ?] 744

[{ ഈ പ്രവിശ്യം ഇത്തിരി വൈകി എന്ന് അറിയാം… വിചാരിച്ച പോലെ എഴുതി തീര്‍ക്കാന്‍ പറ്റിയില്ല. ഇനിയിത്ര വൈകാതെ ശ്രമിക്കാം. 

ഇതൊരു കുടുംബത്തിന്‍റെ കഥയാണ്. അതുകൊണ്ട് ഒഴുവാക്കാന്‍ കഴിയാത്ത പലതും ആ കുടുംബത്തിലേക്ക് വന്നു കയറി എന്നു വരാം. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കുന്ന പല കാര്യങ്ങളും അറിയാന്‍ ഇത്തിരി സമയം കുടെ എടുക്കും. എല്ലാവരും അതിന് കുടെയുണ്ടാവുമെന്ന് കരുതുന്നു. 

ഒരിക്കല്‍ കുടെ പറയുന്നു ഇത് എന്റെ സങ്കല്‍പത്തില്‍ നിന്നെടുത്ത കഥപാത്രങ്ങളും കഥയും കഥപരിസരവുമാണ്. അതിനാല്‍ തന്നെ ആരെങ്കിലുമായോ എന്തെങ്കിലും സംഭവങ്ങളുമായോ ഈ  കഥയ്ക്ക് സാമ്യം  തോന്നിയാല്‍ തികച്ചും യാദ്ദൃശ്ചികം മാത്രമാണ്. }]

 

✦✧━━━━━━∞༺༻∞━━━━━━✧✦

? ഋതുഭേദങ്ങൾ 05 ?️

RithuBhedangal Part 5Author : Khalbinte Porali | Previous Part

✦✧━━━━━━∞༺༻∞━━━━━━✧✦

 

കഴിഞ്ഞ ദിവസം നാല്‍പതിനപ്പുറം കടക്കാത്ത സ്പീഡ് മീറ്റര്‍ ഇന്ന് അറുപതിന് താഴെയ്ക്ക് ഇറങ്ങുന്നെയുണ്ടായിരുന്നില്ല. ദേവിന്‍റെ ഡ്രൈവീംങ് അടുത്തിരുന്ന അറിയുന്നാ ഓരോ സമയത്തും അനുവില്‍ പേടി ജനിക്കുകയായിരുന്നു…

““ദേ…ദേവേട്ടാ…. മെല്ലെ പോ…. എ…. എനിക്ക് പേടിയാവുന്നു…..”” അനു സീറ്റില്‍ പിടിച്ചിരുന്നു കൊണ്ടു പറഞ്ഞു. എന്നാല്‍ ദേവ് മറുപടിയൊന്നും പറഞ്ഞില്ല….

““എന്തിനാ ഇ…. ഇത്ര ധൃതി….. മെ…മെല്ലെ പോയാ മ…… മതി….. ഇല്ലത്തേക്ക് തന്നെ അ…. അല്ലേ….. മരണത്തിലേക്കല്ലല്ലോ…..”” അനു വീണ്ടും ചോദിച്ചു.

103 Comments

  1. പച്ചാളം ഭാസി

    ❤❤❤

  2. Man,

    ഈ partum പൊളിച്ചു……അവര് രണ്ടുപേരും ഈ പാർട്ടിൽ ഒന്നിക്കുമെന്നാണ് വെച്ചത്….. ദേവിനേ കുറിച്ചുള്ള mysteries pending ആണ്….ഉടനെയൊന്നും അനുവിന് കണ്ടുപിടിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല….പിന്നെ അരവിന്ദിൻ്റെ ഫാമിലിയും ദേവും ആയിട്ട് എന്തോ link ഉള്ളത് പോലെ….. അനു അടുക്കും തോറും അകലുകയാണ് ദേവ്….അതിന് പുറകിൽ അവൻ്റെ മനസ്സിലെ തെറ്റിദ്ധാരണ ആയിരിക്കാം…..ഈ partum പൊളിച്ചടുക്കി….അടുത്ത part നേരുത്തേ തരുമെന്ന് വിശ്വസിക്കുന്നു….

    With Love
    The Mech
    ?????

    1. Mech Bro… ?

      അവർ ഒന്നിക്കാൻ സമയം ആയിട്ടില്ല. അതിന്‌ മുന്‍പ്‌ അനു കുറച്ച് കാര്യങ്ങൾ അറിയാൻ ഉണ്ട്… ? പലതും ദേവിനെ പറ്റീ തന്നെയാണ്‌. അത് അറിഞ്ഞിട്ട് ബാക്കി തിരുമാനിക്കാം… ????

      ഇപ്പൊ കുറച്ച് കാലം അകന്ന് കൊണ്ട്‌ അവർ പ്രണയിക്കട്ടെ… ബാക്കി വഴിയേ… ???

  3. ❤️❤️❤️❤️

  4. വളരെ നന്നായിട്ടുണ്ട് ?

  5. ഖൽഭേ ♥️♥️♥️

    കഴിഞ്ഞതവണ ഒരു യമണ്ടൻ സർപ്രൈസ് ഉണ്ടെന്ന് നീ പറഞ്ഞപ്പോൾ നിന്റെ സർപ്രൈസ് ഇതായിരിക്കും എന്നുഞാൻ സ്വപ്നത്തിലെ നിരീച്ചില്യാ…ആകെ കിളി പാറി അവസ്ഥയാണ് കഥ വായിച്ച്തിനുശേഷവും പ്രത്യേകിച്ചും അത്തിയും അരവിന്ദും തമ്മിലുള്ള സീനുകൾ ഒക്കെ വായിച്ചപ്പോൾ ഉള്ളിലെവിടെയോ ഒരു സന്തോഷവും കുളിരും ഒക്കെ തോന്നി സത്യമായിട്ടും.

    നിന്റെ സാഹചര്യം മനസ്സിലാകാഞ്ഞിട്ടല്ല…26 പേജ് ഒക്കെ ഇത്രയും ഗ്യാപ്പിട്ട് തരുന്നത് ശരിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ…വളരെ ആസ്വദിച്ചു വായിക്കുന്ന കഥകൾ കുറഞ്ഞ പേജിൽ പബ്ലിഷ് ചെയ്തു വരുന്നത് എന്തൊരു കഷ്ടം ഉള്ള കാര്യമാണ്…പ്രത്യേകിച്ചും രണ്ടാഴ്ച കൂടുമ്പോൾ…ഇതിനുള്ള മറുപടി എന്തായിരിക്കും എന്ന് എനിക്കറിയാം…ആറുമാസം കൂടുമ്പോൾ 50 പേജുമായി വരാം എന്നല്ലേ വേല മനസ്സിലിരിക്കട്ടെ…ഉള്ളതുകൊണ്ട് ഓണം പോലെ ???

    ഞാനും ഓർത്തു എന്തിനായിരിക്കും ദേവ് ഓവർ സ്പീഡിൽ വണ്ടിയോടിച്ചത് എന്ന്…കാര്യം ഇത്രയും സീരിയസ് ആണെന്ന് മനസ്സിലാക്കിയപ്പോഴാണ് അത് അനഘയെ ഞെട്ടിക്കാൻ വേണ്ടി ചെയ്തതല്ല എന്ന് മനസ്സിലായത്…എന്തായാലും ദേവും അനഘയും അവളുടെ ഇല്ലത്തേക്ക് പോകാൻ തിരഞ്ഞെടുത്ത സമയം കൊള്ളാം അതുമൂലം അനു വിന്റെ വീട്ടുകാർക്ക് മുന്നിൽ ഷൈൻ ചെയ്യാനുള്ള അവസരവും അനുവിന് ദേവിനോടുള്ള സമീപനത്തിന് മാറ്റം വരാനുള്ള കാരണവും ഒറ്റയടിക്ക് നടന്നു…ഒരു വെടിക്ക് രണ്ടു പക്ഷി എന്നുള്ള ലൈൻ.അല്ലെങ്കിലും അരവിന്ദൻ നല്ല പയ്യനാണ് നമ്മുടെ അത്തുവിന് നന്നായി ചേരും…നമുക്കറിയുന്ന പയ്യൻ അല്ലേ അവൻ.???

    അനഘയുടെ വീട്ടിൽ അവളുടെ സ്വന്തം റൂമിൽ നിലത്ത് പായ പോലും ഇല്ലാതെ അവൻ ഉറങ്ങാൻ കിടന്നപ്പോൾ ഞാൻ ഉദ്ദേശിച്ചത് പോലെതന്നെ പനിയാണ് നീ അവിടെ കൊണ്ടുവന്നത്…എല്ലാ കഥയിലും ഇതുപോലൊരു പനി കേസ് വരാറുണ്ട്…എന്നാൽ മറ്റു കഥകളിൽ നിന്ന് വ്യത്യസ്തമായി പനി സിറ്റുവേഷൻ കൈകാര്യം ചെയ്യാൻ നീ കാണിച്ച മെത്തേഡ് അടിപൊളിയായിട്ടുണ്ട് അതിലൂടെ ദേവിന്റെ ക്യാരക്ടർ ഒന്നുകൂടി കാട്ടി തരുവാൻ നിനക്കായി… അതിനോടൊപ്പം തന്നെ സ്ഥിരം കഥകളിലെ ക്ലീഷേ സംഭവം പൊളിച്ചു എഴുതാനും നിനക്ക് സാധിച്ചു.

    ഇപ്പോഴും മൈസൂരിൽ ഉള്ള ദേവിന്റെ കാമുകി ആരാണെന്ന് അറിയാനുള്ള അനഘയുടെ ശ്രമത്തിന് ഒരു പോയിന്റ് മുന്നേറ്റം പോലും സംഭവിച്ചില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം… അവളുടെ ഈ ദേഷ്യവും അഹംഭാവവും ഒന്നും അവനെ ഒരിക്കലും അവളിലേക്ക് അടുപ്പിക്കില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്…അനഘ മാറി ചിന്തിക്കേണ്ട സമയം ആഗതമായിരിക്കുന്നു…ഇല്ലെങ്കിൽ മറ്റൊരുത്തി അവൻ അടിമപ്പെട്ടു പോകുന്നത് നോക്കിയിരിക്കാൻ മാത്രമേ അവൾക്ക് സാധിക്കുകയുള്ളൂ.

    എന്റെ വെറും ചിന്തകൾ ആകാം ചിലപ്പോൾ സത്യവും ആവാം… ദേവിന് മൈസൂരിൽ ഉള്ള കാമുകി എന്നു പറയുന്നത് അനഘയുടെ വെറും തോന്നൽ ആകാനാണ് ചാൻസ്.അവളെ തന്നിലേക്ക് അടുപ്പിക്കാൻ അവൻ കണ്ടെത്തിയ മാർഗ്ഗം ആയിരിക്കും ആ ഇല്ലാത്ത പെണ്ണിനുള്ള ഫോൺകോൾ… ഇത്രയും ഭാഗങ്ങൾ വായിച്ചതിൽ ഒന്നിൽ പോലും ആ ഒരു പെൺകുട്ടി സ്വപ്നമായി പോലും അവന്റെ മനസ്സിൽ ഇല്ലാത്തതു കാണുമ്പോൾ എനിക്കെന്തോ അങ്ങനെ കരുതാനാണ് തോന്നുന്നത്… ബാക്കിയെല്ലാം നിന്റെ ചിന്തകൾ.

    അപ്പോ വിഷുവിന് കൈനീട്ടമായി ആറാമത്തെ പാർട്ട് തരും എന്നുള്ള ഉറച്ച വിശ്വാസത്തിൽ…ഒരുപാട് സ്നേഹത്തോടെ നിന്റെ സ്വന്തം,

    -മേനോങ്കുട്ടി

    1. കുട്ടിയേട്ടാ… ?

      സർപ്രൈസുകളെല്ലാം വരാൻ ഇരിക്കുന്നെ ഉള്ളു…! ഇതൊക്കെ സാമ്പിള്‍… നീ ഓണം എന്ന് ഓര്‍മ്മിപ്പിച്ചത് കൊണ്ട്‌ അടുത്ത ഭാഗം ഓണത്തിനെങ്കിലും തരാൻ നോക്കാം???

      അരവിന്ദനെ പറ്റീ ഞാൻ ഒന്നും പറയുന്നില്ല… പുര നിറഞ്ഞ് നില്‍ക്കുന്നത് കണ്ടു സങ്കടം കൊണ്ട് ചെയ്തതാണ്… സാധാരണ ലൗവ് സ്റ്റോറി പോലെ അവസാനം നായകന്റെ കൂടെ നില്‍ക്കുന്നവന്‍ വില്ലൻ ആവുന്ന പരുപാടി ഇല്ലേ… അതുപോലെ വല്ലതും നടന്ന എനിക്ക് ബലി കൊടുക്കാൻ ഒരാള് വേണ്ടെ ????

      പനി വന്നാലൊന്നും ചെക്കനെ തളർത്താൻ പറ്റില്ല… കാരണം അതിനും വലുത് എന്തോ വരാൻ ഇരിക്കുന്നുണ്ട്. അത് കേട്ട ചിലപ്പോ അനുവിനാവും വല്ലതും വരുന്നതെന്ന് മാത്രം… ???

      കാമുകിയുടെ കാര്യം!!! അതിന്‌ ഇത്തിരി സസ്പെന്‍സ് ഇരുന്നോട്ടെ… എല്ലാം കൂടെ ഒന്നിച്ച് പൊട്ടിച്ച് എടുക്കാം. അവിടെ പോവുമ്പോൾ അറിയാം ആര് ദേവിന്റെ കൂടെ ഇനി ഉണ്ടാവും എന്നും ആര് വഴി മാറി പോവും എന്നും…

      നീ പറഞ്ഞ വാക്കിൽ ഉറച്ച് നില്‍ക്കടാ… ആദ്യം പറഞ്ഞു ഓണം എന്ന് ഇപ്പൊ വിഷു… ഇങ്ങനെ ചാടി ചാടി കളിച്ചാ എങ്ങനെയാ ???

  6. കുട്ടപ്പൻ

    മൈ ഡിയർ പോരാളിക്കുട്ടാ ?

    കഥ ഇനീം മെയിൻ പോയിന്റിലേക്ക് എത്തീട്ടില്ലെങ്കിലും വായിച്ചിരിക്കാൻ നല്ല രസാണ് മോനെ ഖൽബെ ?.

    മൈസൂരിൽ എന്താണെന്ന് അടുത്തപ്പാർട്ടിൽ അറിയാമെന്നു പ്രതീക്ഷിക്കുന്നു.

    അനുവിനിപ്പോ ദേവിനെ ഇഷ്ടായി ?… ഉറക്കത്തിൽ ശരീരങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞതുപോലെ ആ രണ്ടുമനസുകളുടെ അകലവും കുറഞ്ഞില്ലതാവുന്നത് കാണാൻ കാത്തിരിക്കുന്നു.

    സ്നേഹം മാത്രം. ❤

    1. കുട്ടപ്പോ ??

      ഇനി വരുന്ന കുറച്ച് ഭാഗങ്ങൾ മൈസൂര്‍ ആണ്‌… ദേവിന്റെ കഥ അറിയാൻ നമ്മൾ അങ്ങോട്ട് പോവുന്നു. നിങ്ങൾ പ്രതീക്ഷിക്കുന്നതും അല്ലാത്തതുമായ പലതും അവിടെ നടക്കാൻ ഉണ്ട് ??

      ശരീരവും മനസും ഒന്നാക്കണമെന്നോക്കെയുണ്ട്… എന്നാണാവോ… ??

      ഒത്തിരി സ്നേഹം ?

  7. കിടു, ടാല്കിങ് പോയിന്റ് എത്തിയിട്ടില്ല, ബട്ട്‌ സ്റ്റിൽ വായിച്ചിരിക്കാൻ നല്ല രസം ആണ് ഈ കഥ, കണ്ടപ്പോൾ തന്നെ വായിച്ചു.. ?❤️

    അടുത്ത ഭാഗം വേഗം പോരട്ടെ.. ??❤️

    സ്നേഹം ❤️

    1. Rahul Bro ?

      ടെണിംഗ് പോയിന്റ് അടുത്ത ഭാഗം തൊട്ട് ആണ്‌… ഇനി വരാനിരിക്കുന്നത് ദേവിന്റെ കഥകൾ ആണ്‌ ??

      ഇനി നമ്മുക്ക് പലതും അറിയാൻ പറ്റും ?☺️?

  8. Mridul k Appukkuttan

    ?????

  9. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ഖൽബെ ❤️?❤️??

    1. പൊരുത്ത് സന്തോഷം തക്കുടു?

      1. തൃശ്ശൂർക്കാരൻ ?

        ഇങ്ങളും ?‍♂️????

  10. Super bro pakshe part nallonam vygunund

    1. അറിയാം ബ്രോ…

      ഈ ഭാഗം പതിവിലും ഇത്തിരി വൈകി… അടുത്ത ഭാഗം ഇത്രേ വൈകില്ല… അത് ഉറപ്പ് ???

  11. Ishttapetta story onne …. Eppoyum follow up cheyyunnathane … Really heart touching story anutto …adutha partine waiting ❤️❤️❤️ with faithfully your fan boy Ezrabin ????

    1. Dear Ezrabin❤️?

      നിങ്ങളുടെ ഒക്കെ പിന്തുണയാണ് എനിക്ക് എഴുതാനുള്ള പ്രചോദനം… നല്ല വാക്കുകളില്‍ അഭിപ്രായം അറിയിച്ചതിന് നന്ദി ? ? ?

  12. ❤️❤️❤️

  13. അയോ ത്രേ ഉള്ളോ……വായിച്ചു പേജ് കഴിഞ്ഞത് അറിഞ്ഞില്ല…ഇഷ്ട്ടായി….?????

    1. ഇത്രേ ഉള്ളോന്നോ??

      ഇത് തന്നെ പത്തിരുപത് മിനുട്ട് വായിക്കാൻ ഉള്ളത് ഇല്ലേ ??

      എത്തിയാലും ഇഷ്ടപ്പെട്ടല്ലോ അത് മതി ?

  14. അത്തുവിൻ്റെ കാര്യം ഏകദേശം സെറ്റ് ആയല്ലോ….. ദേവും അനുവും അടുത്ത് കൊണ്ടിരിക്കുകയാണ്… അനു അടുക്കുമ്പോൾ ദേവ് അകലുന്നു അത്. എന്ത് കൊണ്ടാണ് എന്ന് അറിയാൻ ആണ് കാത്തിരിപ്പ്..അവൻ്റെ കാമുകി എന്ന് പറയുന്ന വ്യക്തി ആര്..സത്യമോ മിഥ്യയോ… ഈ പർട്ടും നന്നായിരുന്നു പോരാളി..

    സ്നേഹത്തോടെ?

    1. അത്തുവിന്റെ കാര്യം സെറ്റ് ആകുന്നുണ്ട്. നന്നായാല്‍ മതിയായിരുന്നു… ?

      ഇത് ദേവിന്റെയും അനുവിന്റെയും കഥയാണ്… അപ്പോ രണ്ടും ഒന്നിക്കാൻ ഇത്തിരി കാലാ താമസം പിടിക്കും… അവന്റെ എല്ലാ പ്രശ്നങ്ങളും അധികം വൈകാതെ പുറത്ത്‌ വരും…

      കാത്തിരിക്കാം ?❤️

  15. ARNOLD SCHWARZENEGGER

    Page kuravarunnu ????

    1. അത് പിന്നെ… എഴുതി എത്തേണ്ട…

      ഞാൻ പരമാവധി നോക്കുന്നുണ്ട്… ബട്ട് കൂടുതൽ പറ്റുന്നില്ല ??

  16. ♨♨ അർജുനൻ പിള്ള ♨♨

    ??

  17. ♥️♥️♥️

  18. കുട്ടപ്പൻ

    ❤mwonee

Comments are closed.