? ഋതുഭേദങ്ങൾ ?️ 05 [ഖല്‍ബിന്‍റെ പോരാളി ?] 744

““അവന്‍ ഇപ്പോ വരും…. ഞാനൊന്നു അവനോട് സംസാരിക്കട്ടെ….”” ദേവ് ഇരുവരെയും മാറി മാറി നോക്കി കൊണ്ടു പറഞ്ഞു. പിന്നെ കുറച്ചു നേരം അവിടം നിശബ്ദമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോ ദേവ് അത്തുവിനോടായി പറഞ്ഞു തുടങ്ങി.

““അത്തു…. ഈ പ്രണയിച്ച് ഒളിച്ചോടി പോയി മാരിയേജ് ചെയ്യുമ്പോള്‍ നമ്മള്‍ വിചാരിക്കുന്ന ജീവിതമായിരിക്കണമെന്നില്ല കിട്ടുന്നത്. പ്രണയിക്കുമ്പോള്‍ ഉള്ള പഞ്ചാരവാക്കും കൊഞ്ചികുഴയലും കല്യാണം കഴിഞ്ഞ കിട്ടണം എന്നില്ല. എന്നാല്‍ അപ്പോഴെക്കും എന്നും നമ്മുക്ക് താങ്ങാവുന്ന കുടുംബത്തെ നമ്മള്‍ തള്ളി കളഞ്ഞിട്ടുണ്ടാവും. എന്നാല്‍ കുടുംബത്തിന്‍റെ അശീര്‍വാദത്തോടെ വിവാഹം കഴിക്കുമ്പോള്‍ എന്നെങ്കിലും ഒരു പ്രശ്നം ഉണ്ടായ നമ്മുക്ക് പറയാനോ, ചെന്നു കയറാനോ നമ്മുടെ കുടുംബമെങ്കിലും കാണും. കാരണം പരസ്പരം ചേരാത്ത രണ്ടുപേരെ ഒന്നിപ്പിച്ചതില്‍ അവര്‍ക്കും ഒരു ചെറിയ പങ്കുണ്ട്….”” ദേവ് പറഞ്ഞു നിര്‍ത്തി. അത്തു ഇതെന്തിനാ ഇവിടെ പറയുന്നെ എന്ന ഭാവത്തില്‍ ദേവിനെ നോക്കിയപ്പോള്‍ അനു അത് തനിക്ക് കിട്ടിയ കുത്താണ് എന്നു മനസിലാക്കി ദേവിനെ തറപ്പിച്ചു നോക്കി.

““ഇല്ല…. അച്ഛനെയും അമ്മയേയും വിഷമിപ്പിച്ച് ഞാന്‍ ആരുടെ കുടെയും പോവില്ല്യാ… എനി….എനിക്ക് അതിന് കഴിയില്യാ…. പക്ഷേ…. പക്ഷേ…. അപ്പുവേട്ടനെ എനിക്ക് മറയ്ക്കാനാവില്ല…. അതിനി എത്ര കാലായാലും….”” അത്തു അവളുടെ നയം വ്യക്തമാക്കി. പക്ഷേ പറഞ്ഞു മുഴുവനാക്കിയപ്പോഴെക്കും അവളുടെ അടക്കിപിടിച്ചിരുന്ന കണ്ണുകള്‍ നിറഞ്ഞു വന്നിരുന്നു. ദേവ് അവളുടെ രണ്ടു കണ്ണുകളും തുടച്ചു.

““അയ്യേ…. ഇങ്ങനെ നിര്‍ത്താതെ കരഞ്ഞാ പ്രശ്നം തീരുമോ….? തല്‍ക്കാലം നിന്‍റെ അപ്പുവേട്ടന്‍ വരട്ടെ…. നമ്മുക്ക് സംസാരിക്കാം…. ദേവേട്ടന്‍ അച്ഛനോടും അമ്മയോടും പറയാം…. പക്ഷേ, അവര്‍ എതിര്‍ത്താ ഞാന്‍ നിര്‍ബന്ധിക്കുകയൊന്നുമില്ല…. ഒക്കെ….”” ദേവ് അവളെ അശ്വാസിപ്പിക്കാനെന്നൊണം പറഞ്ഞു.

അതിന്‍റെ പ്രതിധ്വനി എന്ന പോലെ അത്തുവിന്‍റെ മുഖത്ത് ഒരു പ്രതിക്ഷ പൊട്ടി മുളച്ചു. അവള്‍ ഇരുന്ന ഇരുപ്പില്‍ അടുത്തിരിക്കുന്ന ദേവിനെ കെട്ടി പിടിച്ചു.

““താങ്ക്യു എട്ടാ…..”” അത്തു പറഞ്ഞു. ദേവ് അവളുടെ തലമുടി തലോടി കൊണ്ടു അവളുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.

ദേവിന്‍റെ വാക്കുകള്‍ കേട്ട് അത്തുവില്‍ ഉണ്ടായ സന്തോഷം അനുവിലേക്കും പകരുകയായിരുന്നു. വിഷമിച്ചിരിക്കുന്ന അത്തുവിനെ എന്തു പറഞ്ഞു സമധാനിപ്പിക്കും എന്നു വിഷമിച്ചു നില്‍ക്കുമ്പോഴായിരുന്നു ദേവ് പറഞ്ഞ വാക്കുകള്‍ കൊണ്ടു അത്തുവില്‍ സന്തോഷവും അശ്വാസവും കിട്ടി കണ്ടതു. അതു നോക്കി നിന്നപ്പോ അറിയാതെ അനുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു. ദേവും അത്തുവും കെട്ടിപിടിച്ചിരിക്കുന്നതു അങ്ങനെ നോക്കി നില്‍ക്കെ അനുവിന് അത്തുവിനോട് എന്തോ ഒരു അസൂയ ജനിച്ചു തുടങ്ങി. ഒരു അനിയത്തികുട്ടിയെ പോലെ അവളെ അശ്വസിപ്പിക്കുന്ന ദേവിനെ നോക്കി ഒരു നിമിഷം അനു നിന്നു.

103 Comments

  1. ❤️❤️❤️❤️❤️

  2. വിഷ്ണു ⚡

    ഈ ഭാഗം ഒരുപാട് ഇഷ്ടായി മോനെ?

    അനൂ അടുക്കാൻ ശ്രമിച്ചത് ഒക്കെ പരാചയപെടുകയാണ്വലോ പാവം?.
    അത് എന്തായാലും അങ്ങനെ തന്നെ പോവട്ടെ..

    ഈ ഭാഗത്തിൽ ഒരു സംഭവം മാത്രം എനിക്ക് മിസ്സ് ആയത് പോലെ തോന്നി.. അത് ഞ്ന വായിച്ചപ്പോൾ ശ്രേധികാതത് ആണോ എന്ന് അറിയില്ല.. പെട്ടെന്ന് വായിച്ച് പോരുന്നത് കൊണ്ട് ആവാം
    . അത്തുവിൻ്റെ കാര്യം സംസാരിക്കാൻ വീട്ടിൽ പോയിട്ട് അത് എന്തായി എന്ന് പറഞ്ഞിരുന്നൊ.?അതോ എനിക്ക് മിസ്സ് ആയത് ആണോ??കഴിക്കാൻ ഇരുന്നപ്പോ അവർ എന്ത് പറഞ്ഞു എന്ന് പറഞ്ഞില്ലല്ലോ??

    ബാക്കി എല്ലാം എനിക്ക് ഒരുപാട് ഇഷ്ടായി..ഇതുവരെ വായിച്ച് വന്നതിൽ വച്ച് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഇപ്പൊ ഈ ഒരു ഭാഗം ആണ്.. പിന്നല്ലാ പോരാളി എന്ന സുമ്മവാ..?

    പിന്നെ ദേവിന് അങിനെ ഒരു പെണ്ണും ആയി അടുപ്പം ഉണ്ടാവില്ല എന്ന് ആണ് എൻ്റെ മനസ്സ് പറയുന്നത്.. എന്താവും എന്ന് കണ്ടു അറിയണം.. എന്തായാലും അവളെ കാണാൻ കൊണ്ടുപോകാം എന്ന് സമ്മതിച്ചല്ലോ..സമ്മതിച്ചതല്ല സമ്മതിപിച് എടുത്തല്ലോ?..
    അപ്പോ അടുത്ത ഭാഗത്തിൽ ബാക്കി?⚡❤️

    1. വിഷ്ണു ?

      പാവം അനഘ ഇനി എന്തൊക്കെ അനുഭവിക്കാന്‍ കിടക്കുന്നു ??

      അത്തുന്റെ കാര്യം ഏകദേശം കൃത്യമായി പറയുന്നുണ്ട്… വരും ഭാഗത്ത്…

      ദേവ് അത്ര മാന്യനാണേന്ന് എനിക്ക് തോന്നുന്നില്ല ??? വഴിയേ അറിയാം ??

  3. നല്ല കഥയാണ് ബ്രോ . നല്ല ഫീൽ ഉണ്ട് വായിക്കുമ്പോൾ പരമാവധി പെട്ടന്ന് തന്നെ അടുത്ത പാർട് ഇടാൻ നോക്കുക
    HELLBOY

    1. Thanks Bro ❤️

      അടുത്ത പാര്‍ട്ട് രണ്ട് ദിവസത്തിനകം ?

      1. പൊളിച്ച്❤️❤️❤️???

        1. പേജ് കൂടുതൽ ഉണ്ടോ

          1. അതിന്‌ സാധ്യത കുറവാണ്…

            ഇതേ പോലെ തന്നെ ആവും…

            25 – 30 pages

  4. Next part eppalla bro

    1. എഴുതി കഴിയാറായി…

      ഈ ആഴ്ച തന്നെ തരാന്‍ ശ്രമിക്കാം ??

  5. വല്ലാത്ത ഒരു ഫീൽ ആണ് ഈ കഥ വായിക്കാൻ… പക്ഷെ ഇപ്പോഴും ദേവിനെ കുറിച്ഛ് ഉള്ള മിസ്ട്രി അങ്ങനെ തന്നെ കിടക്കുന്നു.. കാത്തിരിക്കാം?

    ❤️❤️❤️

    1. സജി♥️?

      ഇത്തവണ വായിക്കാൻ വൈകി അല്ലെ…

      ദേവിന്റെ കാര്യം 2 ഭാഗത്തിന് ഉള്ളില്‍ കുറച്ച് പുറത്ത്‌ വരും ???

  6. 2 chapter pending aanu
    Ichire thirakkukal athu kazhinju vaayikkave..

    1. സമയം കിട്ടുമ്പോ വായിക്കു ഹർഷേട്ടാ ?♥️

  7. ഖൽബെ….❤❤❤

    പൊളി…..????
    ഒളിയും മറയുമൊക്കെ നീ ഇതിലും അങ്ങനെ തന്നെ ഇട്ടിട്ടു പോയി എങ്കിലും അനുവിന് ദേവനോട് ഇഷ്ടമൊക്കെ തോന്നിതുടങ്ങിയല്ലോ ദത് മതി..
    ബാക്കി പെണ്ണ് തപ്പി പിടിച്ചോളും….
    അനുവിന്റെ വീട്ടിൽ ചെക്കൻ കേറിയങ് മിന്നിയല്ലോ,….അത്തുവിന്റെ കല്യാണം നടത്താൻ എന്താ ഇന്ററെസ്റ്….

    പിന്നെ അരവിന്ദനെ എനിക്ക് അത്ര പിടിച്ചില്ലട്ടാ???….നീ ആയതുകൊണ്ടാണെ എപ്പോഴാ എവിടെയാ പണി തരുന്നെ എന്ന് പറയാൻ പറ്റില്ലല്ലോ…
    ഇനി അടുത്ത പാർട്ട് പോരട്ടെ ബാക്കി അപ്പോൾ തരാട്ടാ….

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      അവൾക്ക് ഇഷ്ടം തുടങ്ങിയിട്ട് കുറച്ചായി… പക്ഷേ അവന്‍ അത് മനസ്സിലാവുന്നില്ല അല്ലെങ്കിൽ മനസ്സിലാവുന്ന പോലെ പ്രതികരിക്കുന്നില്ല… പിന്നെ ചെക്കന്റെ ഇന്റെർസ്റ്റിന്റെ കാര്യം… അത് വഴിയേ പറയാം…

      അരവിന്ദിനെ നീ അറിയുന്നവനായി കമ്പയർ ചെയ്യണ്ട… അങ്ങനെ ചെയ്യുന്നത് കൊണ്ടാണ്‌ ദഹിക്കാത്തത്… ?? അവാനുള്ള പണി ഇപ്പൊ അല്ല… പിന്നെ… ?

  8. കിച്ചു

    ❤️❤️?

  9. Guys ഇതു പോലെ after marriagae love സ്റ്റോറിസ് അറിയുന്നവർ ഒന്ന് പറഞ്ഞു തരാവോ

    1. ഇപ്പൊ അടുത്ത് ഇവിടെ വായിച്ചതു ‘ഹൃദയരാഗം’ (പൂര്‍ത്തിയാക്കിയിട്ടില്ല) എന്ന കഥ ആണ്‌… ❤️

      മറ്റു കഥകളെ പറ്റിയറിയാൻ Write to us ഇല്‍ ചോദിക്കുന്നതാവും നല്ലത് ????

    2. ആദിഗൗരി

  10. ഇപ്പോൾ ആണ് ഈ കഥ വായിച്ചത് വളരെ നന്നായി ??????????

    1. കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?❤️?❤️?

    2. മുത്തു

      ഇന്നാണ് ഈ കഥ വായിച്ചത് നന്നായിട്ടുണ്ട് ❤️❤️?❤️
      അടുത്ത ഭാഗം അതികം വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു ???❤️❤️❤️
      കാത്തിരിക്കുന്നു അവർ ഒന്നിക്കുന്നതിനായി ❤️

      1. താങ്ക്സ് മുത്തു❤️?

        അടുത്ത പെട്ടെന്ന് തരാന്‍ ശ്രമിക്കാം ??

  11. മല്ലു റീഡർ

    ഒരു വമ്പൻ ട്വിസ്റ് പ്രദീക്ഷിച്ച ഈ ഭാഗത്തിന്3 ഒരു സാധാരണ ഭാഗമാക്കി നീ തന്നു…

    കഥ പുരോഗമിക്കതോറും ദേവ് നാരായണൻ എന്ന കഥാപാത്രവും നിഗൂഢമായ തന്നെ നിലനിൽക്കുന്നു…

    പിന്നെ അടുത്ത ഭാഗത്തിൽ എങ്കിലും നീ കുട്ടിയെ ഒരു സ്ത്രീലമ്പടൻ ആക്കി മാറ്റില്ലേ.. അവൻ ഇങ്ങനെ വേഷങ്ങൾ ഒന്നും ചേരില്ല..അവനും അത് ഇഷ്ടമല്ല…??

    അപ്പൊ അടുത്ത ഭാഗം വേഗം തരും എന്ന പ്രദീക്ഷ വെക്കുന്നു…❤️❤️❤️

    1. ട്വിസ്റ്റിനുള്ള സമയം ആയിട്ടില്ല ? പിന്നെ ചെറിയ ഒരു ത്രീല്ലിന് ഇട്ടു എന്ന് മാത്രം… ആരോ മുമ്പത്തെ ഭാഗത്ത് പറഞ്ഞു കുറച്ച് Suspense ഇല്‍ നിർത്താൻ ? അപ്പൊ ചെറുതായിട്ട് ആ ട്രാക്കിലാണ്?

      നിഗൂഢതകള്‍ എന്നും ദേവിന്റെ കുടെപിറപ്പാണ്… പിന്നെ നമ്മൾ അവന്റെ ഭാഗത്ത് നിന്ന് ചിന്തിച്ച് തുടങ്ങിട്ടില്ല… അതാവും നിഗൂഢമായി നില്‍ക്കുന്നത് ???

      കുട്ടിയ്ക്കുള്ള പണി ഇപ്പൊ ഇല്ല… കുറച്ച് കഴിഞ്ഞ് മതി ?? അതാ നല്ലത് ?

      നല്ല വാക്കുകള്‍ക്ക് പെരുത്ത് സന്തോഷം ? ?

  12. എടാ കള്ള ഖല്ബെ..

    എനിക്കിപ്പോ ഏതാണ്ട് കത്തി തുടങ്ങി എന്നും ഫോൺ വിളിക്കുന്ന മൊതലാരാണെന്നു.. അത് ഞാൻ പഴ്സണലായിട്ടു പറഞ്ഞു തരാം.. ശെരിയാണോ എന്ന് നീ ഉത്തരം തന്നാൽ മതി…ഒന്നും നീ വിട്ടുതരില്ലെന്നു അറിഞ്ഞാലും ഈ കഥ വായിക്കുമ്പോൾ ഉള്ളൊരു ഫീൽ എന്റെ പൊന്നോ….

    1. ചേട്ടായി ❤️?

      പേഴ്സണലായി ഒന്നും പറഞ്ഞില്ല… ?? പെട്ടെന്ന് വിട്ടു തരാന്‍ ഒരു മടി അത്രേ ഉള്ളു… ഇനിയും കുറെ അങ്ങനത്തെ കാര്യങ്ങൾ ഉണ്ട് ??

  13. നിധീഷ്

  14. രാഹുൽ പിവി

    ഞാൻ കരുതി ഇതിലും വല്ല ട്വിസ്റ്റ് ഒക്കെ കാണുമെന്ന്.എല്ലാം വെറുതെയായി.ഒരു സാധാരണ ഭാഗം പോലെ ഇത് കടന്നു പോയി

    കഴിഞ്ഞ ഭാഗത്തിൻ്റെ അവസാനം കണ്ടപ്പോ ഞാൻ കരുതിയത് അവളെ കൊണ്ട് കളയാൻ പോകുന്നു എന്നാണ്.വണ്ടിയുടെ വേഗതയും ആ നിഗമനം ശരി വയ്ക്കുന്നത് ആയിരുന്നു.എന്നാല് ഇങ്ങനെ ഒരു മാറ്റം പ്രതീക്ഷിച്ചില്ല. അത്തുവിന് അങ്ങനെ ഒരു ബന്ധം വന്നത് കൊണ്ടോ എന്തോ അനഘയുടെ നിയന്ത്രണത്തിൽ ദേവിനെ കൊണ്ടുവരാൻ കഴിഞ്ഞു

    കുട്ടിയെ നീ കളിയാക്കിയത് ആണോ. അവൻ്റെ സ്വഭാവത്തിൻ്റെ പരിസരത്ത് പോലും വരാത്ത ഒരു കഥാപാത്രത്തെ തന്നെ കൊടുത്തു.തനി നിഷ്കളങ്കനായ ഒരു പാവം കാമുകൻ.നിനക്ക് എങ്ങനെ തോന്നിയോ അവനെ ഇത്ര പാവമായി കാണിക്കാൻ.കുട്ടി അത്ര പാവമൊന്നും അല്ലെന്ന് നിനക്കും അറിയാവുന്നത് ആണല്ലോ.എന്തായാലും അത്തുവിൻ്റെ കാര്യം നല്ല രീതിയിൽ തീർന്നല്ലോ.2 അടി കിട്ടിയെങ്കിലും അവൾക്ക് മനസ്സിന് ഇഷ്ടമുള്ള ആളെ തന്നെ പങ്കാളിയായി കിട്ടി.അതിൻ്റെ ഇടയിലും അനഘയ്ക്ക് ഇട്ട് 2 കൊട്ട് കൊടുക്കാനും ദേവ് ആ അവസരം ഉപയോഗിച്ചു

    പിന്നെ വീട്ടിലെ പോലെ ഭാര്യവീട്ടിൽ വന്ന് തറയിൽ കിടന്നപ്പോൾ ഇത് എവിടെ വരെ പോകുമെന്ന ആകാംഷ ഉണ്ടായിരുന്നു. പനി വന്നപ്പോ ബാക്കിയൊക്കെ ചെറുതായി ഊഹിച്ചിരുന്നു.സാധാരണ പനി ഒക്കെ ഇടഞ്ഞ് നിൽക്കുന്ന ഭാര്യയ്ക്കോ ഭർത്താവിനോ വന്നാൽ അത് പെട്ടന്ന് പോകാൻ ഒരു സാധ്യതയും ഉണ്ടാവാറില്ല.പക്ഷേ നീയത് ഒറ്റ ദിവസം കൊണ്ട് തീർത്ത് കൊടുത്തു.എങ്ങനെ സാധിക്കുന്നു ഇങ്ങനെയോക്കെ അവരോട് ചെയ്യാൻ.കുറച്ച് കൂടെ പനി നീട്ടിയിരുന്നു എങ്കിൽ അവർ ഒന്നായെനെ എന്ന് ഞാൻ കരുതുന്നു.എന്താണോ സാധാരണ ടോം ആൻഡ് ജെറി കുടുംബം ആണെങ്കിൽ അവരെ ഒന്നിപ്പിക്കാൻ ഒരു പനി ഉറപ്പാണ്. നീ നാറി ആയത് കൊണ്ട് അവരെ ഒന്നിപ്പിച്ചതും ഇല്ല

    അങ്ങനെ കല്യാണം കഴിഞ്ഞ് ആദ്യമായി അവർ ഒന്നിച്ച് കിടന്നു.അതിൻ്റെ അവസാനം എഴുതിയ വരികൾ കണ്ടിട്ട് അടുത്ത ഭാഗത്ത് എന്തൊക്കെയോ ഉണ്ടാകും എന്ന അശരീരി പോലെയാണ് എനിക്ക് തോന്നിയത്. ഇനി നീയായിട്ട് അവർക്കിടയിൽ ഒരു തടസ്സം നിൽക്കാതിരുന്നാൽ മതി

    നിൻ്റെ വാക്കുകളിൽ എനിക്ക് പേടി ഒന്നുമില്ല. ഇപ്പൊ തോന്നുന്നത് ഫോൺ വിളിക്കുന്ന കാമുകി വെറും സൃഷ്ടി മാത്രമാണ് എന്ന്.ഞാൻ അത് പലപ്പോഴും നിന്നോട് പറഞ്ഞിട്ടുള്ളതുമാണ്.ചിലപ്പോ ദേവിൻ്റെ കൂട്ടുകാരിൽ ആരെങ്കിലും ആകും.അല്ലെങ്കിൽ കൂടെ പഠിച്ച കൂട്ടുകാരിയും ഭർത്താവും ആകും.അത്രത്തോളം അടുപ്പം ഉള്ള ആരെങ്കിലും ആകുമെന്ന് എനിക്ക് ഉറപ്പാണ്

    എന്തായാലും ഈ ഭാഗവും മൊത്തത്തിൽ നന്നായിട്ടുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ????

    1. ഒരു നല്ല വേഷം കിട്ടിയതിൽ നിനക്ക് നല്ല അസൂയ ഉണ്ടല്ലേ ???
      നിന്നെപ്പോലെ വായ് നോക്കി ഡോക്ടറാവാൻ ഒന്നും എന്നെ കിട്ടൂല…

      1. രാഹുൽ പിവി

        ഞാൻ വാങ്ങിക്കുന്നത് അല്ലല്ലോ എനിക്ക് കിട്ടുന്നത് അല്ലേ.ദാനം കിട്ടിയ പശുവിൻ്റെ പല്ല് എണ്ണാൻ ഞാൻ പോകാറില്ല

        അടുത്ത വർഷം എങ്കിലും ഞാൻ ആഗ്രഹിക്കുന്ന രീതിയിലുള്ള നല്ലൊരു വേഷം നിനക്ക് തരാൻ നോക്കാം. ഉറപ്പില്ല

        1. നിനക്ക് ഞാൻ നല്ല റോൾ തന്നിരുന്നല്ലോ,.,.??

          1. രാഹുൽ പിവി

            ഇത് കുട്ടിയോട് പറഞ്ഞ് വന്നപ്പോ അങ്ങനെ വായിൽ വന്നതാ. ശ്രീരാഗമല്ല,പോരാളിയുടെ ഹൃദ്യ എന്ന കഥയുടെ കാര്യമാണ് അവൻ ഉദ്ദേശിച്ചത്

          2. തമ്പുസെ : ആദ്യം അഭിനയിച്ച സിനിമ ഒരു നടനും മറക്കില്ല… ഇനി എത്ര നല്ല വേഷങ്ങൾ പിന്നീട് കിട്ടിയാലും!

        2. പിവി : നീ ആഗ്രഹിക്കുന്ന നല്ല വേഷം ഏതാണെന്നു എനിക്ക്‌ ഊഹിക്കാം…അത്‌ നീ കൈയിൽ തന്നെ വച്ചോ…എനിക്ക് ???

          1. രാഹുൽ പിവി

            അങ്ങനെ പറയരുത് നിനക്ക് ഞാൻ തന്നിരിക്കും

          2. മേനോൻ കുട്ടീ.. അനക്ക് ഒരു കുപ്പായം ഞാൻ തുന്നി വച്ചിട്ടുണ്ട്… ?????

          3. അളവ് നോക്കാതെ തുന്നിയതൊന്നും എനിക്ക് പാകമാവൂല മനുഷ്യാ

    2. ട്വിസ്റ്റിന് ഉള്ള സമയം ആയിട്ടില്ല പിവി കുട്ടാ… ?

      അനുവിനെ അങ്ങനെ കൊണ്ട് പോയി കളയാന്‍ പറ്റുമോ ?? അവളെ കൊണ്ട്‌ കുറച്ച് ആവശ്യം ഒക്കെ ഉണ്ടേയ്??

      പിന്നെ കുട്ടിയുടെ കാര്യം.. കഥയില്‍ എങ്കിലും അവന്‍ ഒരു പെണ്ണ് കെട്ടി ജീവിക്കുന്നത് കാണാം എന്ന് തോന്നി… ഇനി ചെക്കന്‍ ചതിക്കുമോ…? പിന്നെ അനഘയും ദേവും തമ്മിലുള്ള കൊട്ടുകൾ… അത് ചട്ടിയും കാലവും പോലെ തട്ടലും മുട്ടലും ഒക്കെ ഉണ്ടാവും… ❤️

      അങ്ങനെ ഒരു ചെറിയ പനി കൊണ്ടൊന്നും ദേവിനെ മയക്കി കിടത്താമെന്ന് ആരും വിചാരിക്കണ്ട… ഇത് അവതാരം വേറെയാണ്… പിന്നെ ഒരു പനി കൊണ്ട്‌ ഒന്നിക്കാനുള്ളതല്ല അവർ തമ്മിലുള്ള അകല്‍ച്ച… അതിനൊക്കെ അതിന്റെതായ സമയമുണ്ട് ദാസാ??

      അവസാന വരി കണ്ടു അധികം കോരിതരിക്കണ്ട… കഴിഞ്ഞ ഭാഗത്ത് ഇങ്ങനെ ഓരോന്ന് ചിന്തിച്ചു വഞ്ചിതനായ കാര്യം നീ തന്നെ ആദ്യം പറഞ്ഞില്ലേ ??

      പിന്നെ കാമുകിയുടെ കാര്യം… അത് വഴിയേ കാണാം… ഞാൻ ഇപ്പൊ ഒന്നും പറയുന്നില്ല ??

  15. Bro next part vegan venamtta

    1. പെട്ടെന്ന് തരാന്‍ ശ്രമിക്കാം ?? ?

  16. നിങ്ങൾക്ക് ഈ കഥ എഴുത്ത്

    മാത്രമല്ല ജോലി എന്നറിയാം

    എന്നാലും എത്രയും പെട്ടന്ന്

    അടുത്ത ഭാഗം അയക്കാൻ ശ്രമിക്കുക.

    കഥ നന്നായി മനസ്സിൽ തട്ടി

    തന്നെയാണ് മുന്നോട്ട് പോകുന്നത്.

    ഇനിയും ഇത് പോലെ

    മുന്നോട്ട് പോകട്ടെ എന്ന് പ്രാർഥിക്കുന്നു

    ❤️❤️❤️❤️❤️?????❤️❤️❤️???

    1. തിരക്ക് ഉണ്ടെങ്കിലും പരമാവധി ഞാന്‍ എഴുതാൻ ശ്രമിക്കുന്നുണ്ട്… ഇനി വരാനുള്ള ഭാഗം പതിവിലും നേരത്തെ വരും…

      ഇത്തിരി അധികം ഒഴിവു സമയം കിട്ടിയിട്ടുണ്ട് ??

  17. വായിച്ചു പിന്നെയും വായിച്ചു ഇനിയും വായിക്കും ❤️

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ? ❤️

Comments are closed.