Love & War 2 [പ്രണയരാജ] 316

Views : 38752

Love & War 2

Author : PranayaRaja | Previous Part

 

അനാഥത്വം അതൊരു വല്ലാത്ത അനുഭൂതിയാണ്. സ്വയം തന്നിലേക്കൊതുങ്ങി, മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ, ആശിക്കാതെ സ്വയം ദുഖങ്ങൾ മറച്ചു ചിരിച്ചു ജീവിക്കുന്ന ജീവിതം. എല്ലാത്തിനോടും പേടിയാണ്, കാരണം ഞങ്ങൾക്കു പിന്നിൽ സംരക്ഷണമായി മാതാപിതാക്കൾ ഇല്ല.അങ്ങനെ വളർന്ന ഞാനും ഒരാളെ കണ്ടു , തികച്ചും വ്യത്യസ്തൻ  , ഒന്നിനോടും അവനു പേടിയില്ല, എല്ലാം കളിയാണവന്, ഏതു സമയവും സന്തോഷത്തിൻ്റെ പുഞ്ചിരി തൂകിയ മുഖം, അതാണവൻ ശിവ.

അന്ന് പേരു പറയാൻ മടിച്ച് ഞാൻ കണ്ണീരോടെ നിൽക്കുമ്പോയാണ്.

ഇവിടെ വാടാ…

എന്ന വിളി ഞാൻ കേട്ടത്, ഞാൻ നോക്കുമ്പോ..റാഗിംഗിനായി അവൻ സന്തോഷത്തോടെ ഓടി വരുന്നു.

നിൻ്റെ പേരെന്താടാ…

ശിവ…..

അവൻ്റെ വേഗത്തിലുള്ള ഉത്തരം പറച്ചിലും, സന്തോഷത്തോടെയുള്ള ആ നിൽപ്പും ഞാൻ അതിശയത്തോടെയാണ് നോക്കി കണ്ടത്.

എന്നാ ഒരു പാട്ടു പാടിയേടാ…

എന്നവർ  പറഞ്ഞ നിമിഷം ഞാൻ പാടിയാ.. നിങ്ങൾ ഒക്കെ ഓടും അത്രയും മോശമാണ്, നമുക്കു വേണെ ഡാൻസ് ആക്കാം. അല്ലെ ഞാൻ ചേട്ടൻ്റെ പടം വരയ്ക്കാം, അങ്ങനെ അവർക്ക് അവൻ അങ്ങോട്ടു ഓപ്ഷൻ കൊടുത്തപ്പോ എനിക്ക് അത്ഭുതവും ആകാംക്ഷയും കൂടുകയായിരുന്നു. അവനിലേക്ക് എനിക്ക് ഒരു പ്രത്യേക ആകർഷണമായിരുന്നു.

അവർ അവനോട് പൊക്കോ എന്നു പറഞ്ഞതും ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി പോയ ആ മുഖം അപ്പോ തന്നെ എൻ്റെ മനസിൽ കയറി കൂടി, പക്ഷെ അവനോട് എനിക്കെന്താണെന്ന് എനിക്കും മനസിലായില്ല. കാരണം ഉള്ളിൻ്റെ ഉള്ളിൽ മായാതെ കിടക്കുന്ന പേടിയാവാം.

അവൻ പോയ ശേഷം പിന്നെ നടന്നത് എനിക്കിപ്പോയും ഓർക്കുമ്പോ വെറുപ്പാണ്.

എന്നാ… മോൾ ഒരു പാട്ടു പാടിയെ…

ഒരു തരത്തിൽ ഒരു പഴയ പാട്ട് മോശമല്ലാത്ത രീതിയിൽ ഞാൻ പാടിയൊപ്പിച്ചു എന്നു വേണേ പറയാം… അതു കഴിഞ്ഞതും രക്ഷപ്പെട്ടെന്നു കരുതിയ എനിക്കു തെറ്റി.

ടി… ഇവനു നിന്നെ ഇഷ്ടമായി, നീ ഇവനെ പ്രൊപോസ്സ് ചെയ്തിട്ട് പൊക്കോ….

ആ വാക്കുകൾ ശരിക്കും എനിക്കുള്ളിൽ ഉറങ്ങി കിടന്ന ഭയത്തെ മൊത്തമായി ഉണർത്തി. കൈ കാലുകൾ വിറയ്ക്കുന്നതു പോലെ കണ്ണിൽ ഇരുട്ടു കയറിയ പോലെ , ഭയത്തോടെ ഞാനവനെ നോക്കി.

ഇവൻ അഖിൽ, അപ്പോ തുടങ്ങുവല്ലെ…

ഒരു ചേട്ടൻ അതു കൂടെ പറഞ്ഞതും ഞാൻ കരച്ചിലിൻ്റെ വക്കിലെത്തിയുരുന്നു. അഖിൻ കുരുവിക്ക് കൂടു കൂട്ടാൻ മരത്തിൻ്റെ ഇല പോലെ പടർന്ന മുടി, കട്ടി താടി, ചുണ്ടിലും കാതിലും, പിരികത്തിലുമെല്ലാം സ്റ്റെഡ് അടിച്ചു നടക്കുന്ന ഒരു ന്യുജൻ പണച്ചാക്കിൻ്റെ മകൻ.

Recent Stories

76 Comments

  1. പ്രണയരാജ ഇനി എന്നാ സബ്മിറ്റ് ചെയ്യുന്നത് . വെയിറ്റിംഗ് അണുട്ടാ. സ്നേഹത്തോടെ ഹാർലി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Raja inn undakkumoo

  3. ഇപ്പോള വയിച്ചെ നന്നായിട്ടുണ്ട് ഇഷ്ടം ആയി. അടുത്ത പാർട്ട് എന്ന് വരും സഹോ കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. സബ്‌മിറ്റ് ചെയ്‌തോ ?

  5. Raja,
    Vayikan alpam late aayi.. Ee partum nannayit ind❤

    1. പ്രണയരാജ

      സബ്മിറ്റ് ചെയ്തിട്ടില്ല. ഇതു വരെ സബ്മിറ്റ് ചെയ്തത് പോസ്റ്റ് ആവാൻ കുറച്ചുണ്ട് അതു വന്നതിനു പിന്നാലെ സബ്മിറ്റ് ചെയ്യാം.

      1. അപ്പൂട്ടൻ

        കാത്തിരിക്കുന്നു

  6. Bro ee week aanu varumenn paranjad next part one week ayi post cheythitt

    1. പ്രണയരാജ

      27 ee week thanne alle… 3 day kullile ezhuthi kazhiyum njan ayakkam. Innu ShivaShakti theerthu submit chaithu aduthath love and war aane

  7. വിശ്വാമിത്രൻ

    രാജാവേ എന്നാ അടുത്ത ഭാഗം

    1. പ്രണയരാജ

      One week gap aane ee story

  8. അടിപൊളി…. തുടരൂ……..

    1. പ്രണയരാജ

      Thanks muthee

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com