പ്രാണേശ്വരി 15 [പ്രൊഫസർ ബ്രോ] 586

പ്രാണേശ്വരി 15

Praneswari part 15 | Author:Professor bro | previous part

“എന്ത് നോട്ടമാടാ ചെക്കാ… അവളുടെ അമ്മയുണ്ട് കൂടെ…”അമ്മ ആരും കേൾക്കാത്ത പോലെ എന്റെ ചെവിയിൽ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ചമ്മി. മുഖം ഉയർത്തി നോക്കിയപ്പോൾ എന്റെ നോട്ടം കണ്ടു എന്ന പോലെ ലച്ചുവിന്റെ അമ്മ എന്റെ അടുത്തേക്ക് വരുന്നുണ്ട്അമ്മ അടുത്തുകൊണ്ടിരുന്നപ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ വേഗതയും കൂടുകയായിരുന്നു….

“മോനെ… എന്താ വിശേഷം… ”

അമ്മ ഞാൻ ലച്ചുവിനെ നോക്കി നിന്നതൊന്നും കണ്ടില്ല എന്നറിഞ്ഞപ്പോഴാണ് ഒരു സമാധാനം ആയത്

“സുഖമാണമ്മേ… അമ്മക്കോ… ”

“ആ, സുഖമാണ് മോനെ… ഇത് അമ്മയാണോ… ”

ലച്ചുവിന്റെ അമ്മയും എന്റെ അമ്മയും അന്നാദ്യമായായിരുന്നു നേരിൽ കാണുന്നത്, മാളുവിന്റെ കല്യാണ നിശ്ചയത്തിന് വീട്ടിൽ നിന്നും ആരും വന്നിരുന്നില്ല അച്ഛൻ പനിയായി കിടക്കുകയായിരുന്നു ആ സമയത്ത്

അമ്മമാർ തമ്മിൽ പരിചയപ്പെടൽ ഒക്കെ പിന്നെ പെട്ടന്നായിരുന്നു,

അമ്മ അവരെയും കൂട്ടിക്കൊണ്ട് മാളുവിനെ കാണാനായി ഉള്ളിലേക്ക് നടന്നു.പോകുന്ന വഴിക്ക് ദുർഗ എന്റെ വയറ്റിനിട്ട് ഒരു കുത്തും തന്നിട്ടാണ് പോയത്. അവളുടെ ചെവിക്ക് നേരെ എന്റെ കൈ നീണ്ടതും അവൾ ഓടിയിരുന്നു.

ഏറ്റവും പിന്നിലായാണ് ലച്ചു നടന്നത് അവൾ എന്നെ കടന്ന് കുറച്ചു മുൻപിൽ എത്തിയതിനു ശേഷം ഒന്ന് തിരിഞ്ഞു നോക്കി. ആ നോട്ടം പ്രതീക്ഷിച്ചു തന്നെയാണ് ഞാനും നിന്നത് അവൾ നോക്കിയ സമയത്ത് തന്നെ ഞാൻ അവളെ നോക്കി കണ്ണടിച്ചു കാണിച്ചു. പെണ്ണ് എന്നെ നോക്കി കണ്ണുരുട്ടി ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് പോയി

പിന്നെ കുറച്ചു സമയം നല്ല പോസ്റ്റ്‌ ആയിരുന്നു. രാത്രി വൈകി എപ്പോഴോ റൂമിൽ പോയ പാറ്റയും ആഷികും ഒന്നും എത്തിയിട്ടുമില്ല… അവർ ഇനി ഇങ്ങോട്ട് വരില്ല കോളേജിലെ കുട്ടികളുടെ ഒപ്പം ഓഡിറ്റോറിയത്തിലേക്ക് വരാം എന്നാണ് പറഞ്ഞിരുന്നത്, അധിക പണി ഒന്നും ഇല്ലായിരുന്നത് കൊണ്ടും എനിക്കെപ്പോഴും അവരുടെ കൂടെ നിൽക്കാൻ പറ്റില്ല എന്നുള്ളത് കൊണ്ടും ഞാനും നിര്ബന്ധിച്ചില്ല

127 Comments

  1. Adipoli bro ❤️

  2. കല്യാണം കഴിഞ്‍ ഒരു കുട്ടി ആകുന്നത് വരെ എങ്കിലും എഴുതിക്കൂടെ ബ്രൊ അത്രക്ക് ഇഷ്ടപ്പെട്ടു പോയ് ലച്ചുവിനെയും മുത്തിനെയും മാളുവിനെയും ദുര്ഗയെയും ഒക്കെ അതിനുള്ള കാരണം നിങ്ങളുടെ എഴുത്തിന്റെ ശൈലി ആണ് ഇനി അടുത്ത പാർട്ടോടെ റ്റെർക്കുക ആണെങ്കിൽ മിനിമം ഒരു 30 പേജ് എങ്കിലും തരണം ഇദ് ഒരു riquest ആയ് സ്വീകരിക്കണം സ്നേഹട്ടോടെ ??????

    1. താടിക്കാരാ… റിക്വസ്റ്റ് ഒന്നും വേണ്ട… അടുത്ത ഭാഗം വലുതാക്കാൻ ഞാൻ പരമാവധി ശ്രമിക്കാം ഉറപ്പ് പറയില്ല… കാരണം വലിച്ചു നീട്ടാൻ പറ്റില്ലല്ലോ അങ്ങനെ ചെയ്‌താൽ ബോർ ആകും

  3. ന്താ പറയേണ്ടത് എന്ന് അറിയൂല്ല…..

    ഒരുപാട് ഇഷ്ടായി…..???????

    Waiting for climax ???

    1. വളരെ നന്ദി ബ്രോ

  4. ???…

    ബ്രോ നന്നയിരുന്നു…..

    പെട്ടെന്ന് നിർത്തേരുത്..

    കല്യാണം കഴിഞ്ഞിട്ടുള്ള ജീവിതവും എഴുതമല്ലോ…

    ശ്രെമിക്കുക…

    All the best 4 your story..

    Waiting 4 nxt part..

    1. പെട്ടന്ന് നിർത്തരുത് എന്നുള്ള ആഗ്രഹം എനിക്കും ഉണ്ട് ബ്രോ… പക്ഷെ ഇനി ചിലപ്പോൾ എഴുതിയാൽ ബോർ ആയിപ്പോകും…

  5. വായിച്ചു തീർന്നത് പോലും അറിഞ്ഞില്ല… ♥️❤️

    ജീവിതത്തില്‍ എവിടെയോ നടന്ന കാര്യങ്ങള്‍ വീണ്ടും വായിച്ച് അറിഞ്ഞ പോലെ… ??

    അവസാനിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ഒരു സങ്കടം മാത്രം… ഹാ ഉടനെ അവർ ഒന്നിക്കുമല്ലോ… അത് മതി… ♥️❤️??

    അവസാന ഭാഗത്തിന്‌ ആയി കാത്തിരിക്കുന്നു❤️♥️??

    1. എന്തായാലും അവസാനിക്കേണ്ടതല്ലേ ഖൽബെ… അവർ ഒന്നിക്കട്ടെ…

  6. ദാവീദിന്റെ

    ഒരുപാട്‌ esttam aan ഈ കഥ. Simple aayi ആണ്‌ പഹയാ ne കഥ parayunae പക്ഷേ athintae ഉള്ളില്‍ koduthaekuna feel ondelo, ? അതാണ്‌ highlight. കുറേ kathirippikthae പുതിയ part വരും. Thanks a lot man. അടുത്ത partod koodae തീരും എന്ന് kaettapo bhayengara വിഷമം. Athrak esttam aado
    ഇങ്ങനെ ഒരു മാളു ചേച്ചിയും, ഒരു കാന്താരി അനിയത്തിയും, ഒരു പ്രണയിനിയും ആ aalae സ്വന്തം പ്രാണസഖിയും aayi കിട്ടാൻ മിക്കവാറും എല്ലാരും ആഗ്രഹിച്ചു കാണും. അത്രയ്ക്ക് ആഴത്തിൽ ആണ്‌ ഈ കഥ ഹൃദയത്തില്‍ നിറഞ്ഞു nilkunath. ഒരുപാട് ഒരുപാട്‌
    സ്നേഹത്തോടെ
    ദാവീദ്

    1. വളരെ സന്തോഷം ബ്രോ… പുതിയ ആളുകളുടെ ഒക്കെ അഭിപ്രായങ്ങൾ കാണുബോൾ വളരെ സന്തോഷം

  7. Alpam vishamamund. Ennalum kuzhappamilla. Eppozhayalum niruthendathallae. Entae cmtinu reply tharumonnu ariyilla. Ennalum vishamamilla❤❤❤❤

    1. നിർത്തുന്നതിൽ വിഷമം എനിക്കും ഉണ്ട് ബ്രോ… പക്ഷെ നിർത്താതെ പറ്റില്ലാലോ

      ഞാൻ എല്ലാവരുടെയും കമന്റ്‌ നു റിപ്ലൈ കൊടുക്കാറുണ്ട് ബ്രോ… എനിക്ക് നിങ്ങൾ തരുന്ന ഓരോ കമന്റസും എനിക്കേറെ വിലപ്പെട്ടതാണ്… അതിനുള്ള മറുപടി നിങ്ങൾക്കു അവകാശപ്പെട്ടതും

  8. രാവണാസുരൻ(rahul)

    Bro
    കഥ തീരാൻപോകുവാണെന്നത് വിഷമം തന്നെയാണ്.
    നല്ല entertaining ആയിട്ടുള്ള love story ആണ്.
    അപ്പൊ മാഷേ ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലേ

    1. ഇവിടെയൊക്കെ തന്നെ കാണും വേറെ എവിടെ പോകാൻ…

  9. ??❤️❤️❤️??❤️❤️❤️??

  10. ❤️❤️❤️❤️❤️❤️????????❤️❤️❤️❤️❤️❤️❤️❤️

  11. machanee ee storykku ethra vivarichu comment ittalum enikku mathivarilla..athrem enikku ishtappetta oru storykudi aanu ithu…Ee story nirthate thudarnnude….

    1. നിർത്താതെ പോകണം എന്ന് എനിക്കും ആഗ്രഹമുണ്ട് ബ്രോ… പക്ഷെ പറയില്ലേ സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണം എന്ന് അതാണ് ഇപ്പൊ ചെയ്യുന്നത്

  12. കരയിച്ചു കളഞ്ഞു, എന്തായാലും കഥ വായിച്ച കരഞ്ഞിട്ട് കൊറച്ചു കാലം ആയി, അതു ഇപ്പൊ നടന്നു.

    മാളു യാത്ര പറഞ്ഞു പോണ സീൻ, അതു തന്നെ “ഞാൻ പോകുവാടാ”, ആ വാക് മതിയായിരുന്നു, ഹോ കണ്ണ് നിറഞ്ഞൊഴുകി, നിർത്താൻ ആയില്ല, അതു കഴിഞ്ഞ് “ഇനി കോളേജിൽ എന്നെ പേടിക്കണ്ട, നന്നായി പഠിക്കണം”, ഇതൊക്കെ കൂടെ കേട്ടപ്പോ പൂർത്തിയായി, വല്ലാതെ ഫീൽ ചെയ്തു, ഒരു ചേച്ചി അല്ലേൽ അനിയത്തി ഇല്ലാത്തത് നന്നായി, ഇണ്ടായിരുനെൽ ഇങ്ങനത്തെ സെൻസിൽ ഞാൻ കരഞ്ഞു മെഴുകിയേനെ, ബട്ട്‌ സ്റ്റിൽ ഒരു അനിയത്തി ഇല്ലാത്ത വിഷമം എനിക്ക് ഇണ്ട്, എല്ലാത്തിനും അതിന്റെതായ ഗുണങ്ങളും ഒണ്ട് ??

    കുഞ്ഞാറ്റയുടെ സീൻസ് മാത്രം ആയിരുന്നു ഒരു സമാധാനം, പക്ഷെ അതു തുടക്കത്തിൽ ആയി പോയി, ചിരിച് കഴിഞ്ഞു ആണ് കരഞ്ഞതു, നേരെ ഓപ്പോസിറ്റ ആയിരുന്നേൽ കൊഴപ്പം ഇല്ലായിരുന്നു, ഇത് ചിരിച്ചിട്ട് കരയേണ്ടി വന്നു ?

    ഈ പാർട്ടിൽ ആയിരുന്നു ഇതുവരെ ഉള്ള പാർട്ടിന്റെ എല്ലാ ബിൽഡ അപ്പിന്റേം എഫക്ട് കിട്ടിയത്, ആ ഫുൾ മെമ്മോറിയസ് കൊണ്ട് വന്നു ആ മോമെന്റിൽ ഓര്മിപ്പിച്ചപ്പോൾ ആണ് ആ സീൻ സാക്‌സസ്സ്ഫുള് ആയതും, ഞാൻ കരഞ്ഞതും ❤️

    അപ്പോ പ്രാണേശ്വരി അടുത്ത പാർടോടുകൂടി അവസാനിക്കുന്നു അല്ലെ, സങ്കടം ഒണ്ട്, പക്ഷെ എല്ലാത്തിനും ഒരു അവസാനം ഇല്ലേ, അതുകൊണ്ട് ഒന്നും ചെയ്യാനും ഒക്കില്ല, മനോഹരമായ ഒരു ക്ലൈമാക്സിനായി കാത്തിരിക്കുന്നു ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ഒരാൾ കരയുമ്പോൾ സന്തോഷിക്കുന്നത് മോശമാണെന്നറിയാം പക്ഷെ എനിക്കെന്തോ ഒരുപാട് സന്തോഷം തോന്നുന്നു…

      സത്യം പറഞ്ഞാൽ ആ ഭാഗം എഴുതുമ്പോൾ എനിക്കും വിഷമം വന്നിരുന്നു. കരഞ്ഞൊന്നും ഇല്ലാട്ടോ…

      മനോഹരമായ ഒരു ക്ലൈമാക്സ്‌ ആക്കണം എന്നുള്ള ആഗ്രഹം ഉണ്ട് പറ്റുമോ എന്നറിയില്ല… അടുത്ത ഭാഗം എന്താകും എന്നൊരു ഊഹം കിട്ടിയില്ലേ…

  13. Nice❤️❤️❤️❤️❤️but theeran pokunnu enna vishamam.ellathinum oru avsanam venam alle?

    1. അതേ എല്ലാത്തിനും ഒരു അവസാനം വേണമല്ലോ

  14. ?????????????

  15. ആഗ്രഹം കൊണ്ട് ചോദിക്കുവാ ഈ കഥയ്ക്ക് രണ്ടാം ഭാഗം എഴുതികുടെ രധിശലഭങ്ങൾ പോലെ
    കൊച്ചു കൊച്ചു പിണക്കങ്ങളും കൊച്ചു കൊച്ചു ഇണകങ്ങളും ആയി അത്രയ്ക്കും ഇഷ്ടപെട്ടുപോയി ഈ കഥ ❤️❤️. ( after marriage life)

    1. എനിക്കങ്ങനെ എഴുതാനുള്ള കഴിവൊന്നും ഇല്ല ബ്രോ… ചില സമയങ്ങളിൽ എന്റെ കയ്യിൽ നിന്നും പോകും, പഴയ ഒരു ഫീലിൽ എഴുതാൻ പറ്റില്ല അങ്ങനെ പല പ്രശ്നങ്ങളും വരും

      മാളുവിനെയും ലച്ചുവിനെയും ദുർഗ്ഗയെയും എനിക്കും വളരെ ഇഷ്ടമാണ് അവരെ പിരിയാൻ എനിക്കും തോന്നുന്നില്ല… പക്ഷെ…

  16. ഞാൻ ഇതിന് കമന്റ് ഇടണോ…

    1. നിന്റെ കമെന്റ് എനിക്ക് കിട്ടിയതാണ്… ഞാൻ പ്രാണേശ്വരി എഴുതി തുടങ്ങിയതിനു ശേഷം വന്ന കമന്റ്‌ കളിൽ എനിക്കേറ്റവും സന്തോഷം തന്ന കമന്റ് ???

      1. മോനെ ഞാൻ പറഞ്ഞത് ഓർമ്മയില്ലേ.,., എങ്ങനെയുണ്ട് ഇപ്പൊ.,.,.
        കമന്റ്സ്സ് ഒക്കെ കണ്ടില്ലേ.,..,
        ?

  17. ?❤️❤️

  18. ?????????????????????????❤️?❤️??❤️????????????????????????????????????????????❤️?❤️?❤️???❤️?❤️?❤️?❤️?❤️?❤️???❤️?❤️???❤️?❤️?❤️??????❤️?❤️?❤️?❤️?❤️?❤️???????????❤️??????????????????❤️???❤️❤️❤️???❤️❤️❤️❤️???❤️❤️❤️

    1. എന്ത് പറ്റി മോനെ…

      1. വിഷ്ണു?

        പ്രാണേശ്വരി തുടക്കം മുതലേ നോക്കിയാൽ ഏറ്റവും ഇമോഷണൽ ആയത് ഇൗ ഒരു ഭാഗത്തിൽ ആണ്..

        മാളു ചേച്ചി പോവുന്ന ആ സീൻ വായിച്ച് ഞാൻ കരഞ്ഞില്ല എന്നെ ഒള്ളു..മിക്ക കഥകളിലും ഇങ്ങനെ ഒരു സംഭവം വന്നാൽ അത് ശെരിക്കും ഫീൽ ആവാറുണ്ട്..മാളു ചേച്ചി ആദ്യം മുതലേ സ്വന്തം ചേച്ചി തന്നെ ആണല്ലോ.. കഴിഞ്ഞ ഭാഗം വായിച്ച് നിർത്തിയപ്പോൾ ഞാൻ ഇൗ ഒരു സീൻ ഓർത്തിരുന്നു.. ലച്ചു കോളേജ് വിട്ടു പോവുന്നതും കൂടെ ഇതുപോലെ എഴുതിയിരുന്നു എങ്കിൽ പൂർത്തി ആയേനെ…ഞാൻ പോകുവാ..എന്നുള്ള ആ ഒരൊറ്റ ഡയലോഗ് ആണ് കരയിപിച്ചത്?

        ഇൗ ഭാഗം മറ്റൊരു ഫീൽ ആയിരുന്നു..എന്തൊക്കെ പറഞ്ഞാലും ഇത് മറക്കാൻ സാധ്യത ഇല്ലാ..പിന്നെ മാളുവും ലച്ചുവിന്റെ അമ്മയും കൂടെ ഒപ്പിച്ച പണി കൊള്ളാം..പാവം ചമ്മിപോയി.. ആ സീൻ ഒക്കെ അത്രക്ക് ഇഷ്ടമായി,അതുകഴിഞ്ഞ് മാളുവിന് ഉമ്മ കൊടുകുന്നത്,അച്ഛന്റെ മേലെ ചാരി നിൽക്കുന്നത് എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു.പിന്നെ കുഞ്ഞാറ്റ ആനുട്ടോ നമ്മുടെ സ്റ്റാർ ?..

        അപ്പോ അടുത്ത ഭാഗം ക്ലൈമാക്സ് ആണല്ലോ..ഇൗ കഥ ഒരിക്കലും തീരാതെ ഇരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു..അത്രക്ക് മനസ്സിൽ ഉണ്ട്..രണ്ടു പേർക്കും ജോലി ഓക്കേ ആയ സ്ഥിതിക്ക് അടുത്ത ഭാഗം കല്യാണം ആയിരിക്കും അല്ലെ..എന്തായാലും അടുത്ത ഭാഗം വരട്ടെ..ഒരുപാട് സ്നേഹത്തോടെ.നല്ല രീതിയിൽ അവസാനിപ്പിക്കാൻ സാധിക്കട്ടെ.♥️?

        1. വളരെ സന്തോഷം വിഷ്ണു ബ്രോ…

          ശരിയാണ് പ്രാണേശ്വരിയിൽ ഇമോഷണൽ ആയുള്ള ഭാഗങ്ങൾ അധികം വന്നിട്ടില്ല ഇതെഴുതുമ്പോളും നിങ്ങൾ എത്രത്തോളം ഇത് ഇഷ്ടപ്പെടും എന്നുള്ള പേടി എനിക്കുണ്ടായിരുന്നു… പിന്നെ ലച്ചു പിരിയുന്ന ഭാഗം വെക്കാതെ ഇരുന്നതാണ് അത് ചിലപ്പോൾ എനിക്കിതുപോലെ എഴുതാൻ കഴിയോ എന്നുള്ളത് സംശയമാണ്

          കുഞ്ഞാറ്റ എന്റെ സ്റ്റാർ തന്നെയാണ്.. വീട്ടിലെ വില്ലത്തി ആണ്… ചേച്ചി വിളിക്കുമ്പോൾ ഒക്കെ പറയാൻ എന്തെങ്കിലുമൊക്കെ കഥകൾ കാണും … ചിരിച്ച് വെളിവ് കെടും

          അതേ അടുത്ത ഭാഗം കല്യാണം തന്നെയാണ്… നല്ലരീതിയിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അവസാനിപ്പിക്കാൻ പറ്റണം എന്നാണ് എന്റെയും ആഗ്രഹം

          1. വിഷ്ണു?

            നന്നായി അവസാനിപ്പിക്കാൻ പറ്റും❣️?

  19. കഴിയണ്ടായിരുന്നു ……

    1. എല്ലാം എന്നെങ്കിലും അവസാനിക്കണ്ടേ ബ്രോ…

  20. ആദ്യം തന്നെ കുഞ്ഞാറ്റയ്ക്ക്‌ എന്റെ വക ചക്കര ഉമ്മ അവളാണല്ലോ എല്ലാം ശരിയാക്കിയത് മാമിയെ മാമൻ ഡിവോഴ്സ് ചെയ്യുമെന്ന് പറഞ്ഞു ഈയൊരൊറ്റ ഡയലോഗ് കൊണ്ട് തന്നെ അവർക്ക് ലൈസൻസ് കിട്ടി മാളു ചേച്ചി പറഞ്ഞില്ല എങ്കിലും ലച്ചുവിന്റെ അമ്മ എല്ലാം അറിയും കാരണം മക്കളുടെ ഓരോ ചലനവും അമ്മയ്ക്ക് മനസ്സിലാകും അതിനു മാളുചേച്ചി ഒരു കാരണം ആയി എന്നേ ഉള്ളൂ????????????

    ഏറ്റവും വിഷമിച്ച പോഷൻ ചേച്ചി കല്യാണം കഴിഞ്ഞ് പോകുന്ന ഭാഗം ആയിരുന്നു ശരിക്കും എന്റെ ചേച്ചി കല്യാണം കഴിഞ്ഞ് പോകുന്നത് ഒന്ന് സങ്കൽപ്പിച്ച് വായിച്ചതാണ് പിടിച്ച് നിൽക്കാൻ പറ്റിയില്ല കരഞ്ഞ് പോയി ഞാൻ എങ്ങനാ ഇങ്ങനെയൊക്കെ എഴുതാൻ ഏട്ടന് കഴിയുന്നത് ചിലപ്പോ അങ്ങനെ അനുഭവിച്ചത് കൊണ്ടാകും നല്ല ലൈഫ് ഉള്ള ഭാഗം ആയിരുന്നു????❤️?????

    കോളേജ് പിന്നെ വിരസമായി പോയി ആകെ ദുർഗ ഉള്ള ഭാഗം കൊള്ളാമായിരുന്നു ഞാനും ശരിക്ക് ലച്ചുവിനെയും മാളുവിനെയും ഒക്കെ മിസ്സ് ചെയ്യുന്നുണ്ട് ദുർഗയ്ക്ക്‌ ഏതായാലും കുറേ നാൾ ചട്ടമ്പി കളിച്ച് നടക്കാൻ പറ്റിയ ഒരു ഏട്ടനെ കിട്ടിയല്ലോ പുള്ളി പോയപ്പോ അവള് പഴയ പോലെ പാവമായി ദുർഗ്ഗയുടെ സ്വഭാവം കാണുമ്പോൾ എന്റെ കൃഷ്ണയിലെ അമ്മുവിനെ ഓർമ വന്നു അതുപോലെ ഒരു കാന്താരി പിന്നെ ടൂറും വെള്ളമടിയും സമരവും എല്ലാം ആ വഴിക്ക് പോയി♥️♥️?????❤️

    അവസാനം അടുത്തത് ക്ലൈമാക്സ് ആണെന്ന് കണ്ടപ്പോ ഒരു പെടപ്പ്‌ ആയിരുന്നു അത്രയ്ക്ക് ഇഷ്ടപ്പെട്ട, ഒരുപാട് മാനസികമായി അടുപ്പം തോന്നിയ,ഒരു സഹോദരനെ കിട്ടിയത്, ആ സഹോദരനെ മനസ്സിലാക്കാൻ സാധിച്ചത് എല്ലാം ഈ കഥ വന്നതോടെ ആണ് ഒരുപാട് മിസ്സ് ചെയ്യും അഖിലും ലച്ചുവും മാളുവും ദുർഗ്ഗയും അമ്മമാരും അച്ഛനും ആന്റിയും എല്ലാം ???❤️??

    പിന്നെ കുഞ്ഞാറ്റയ്ക്കും പൂമ്പാറ്റയ്ക്കും കെട്ടിപിടിച്ച് ചക്കര ഉമ്മ കണ്ടിട്ടില്ല എങ്കിലും ഒരു രൂപം മനസ്സിലുണ്ട് എന്നെങ്കിലും കാണാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു ??????

    1. മുത്തേ…

      നിനക്ക് ഒരു പേജ് മുഴുവൻ മറുപടി ആയി എഴുതണം എന്നുണ്ട്… പക്ഷെ അതിന്റെ ആവശ്യമില്ലല്ലോ… ഏട്ടന്റെ വക സ്നേഹത്തോടെ കെട്ടിപ്പിടിച്ചൊരുമ്മ ???

  21. Prof.Bro ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  22. ആദിദേവ്

    ???

  23. ❤️❤️❤️

Comments are closed.