പ്രാണേശ്വരി 15 [പ്രൊഫസർ ബ്രോ] 487

Views : 26054

പ്രാണേശ്വരി 15

Praneswari part 15 | Author:Professor bro | previous part

“എന്ത് നോട്ടമാടാ ചെക്കാ… അവളുടെ അമ്മയുണ്ട് കൂടെ…”അമ്മ ആരും കേൾക്കാത്ത പോലെ എന്റെ ചെവിയിൽ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ചമ്മി. മുഖം ഉയർത്തി നോക്കിയപ്പോൾ എന്റെ നോട്ടം കണ്ടു എന്ന പോലെ ലച്ചുവിന്റെ അമ്മ എന്റെ അടുത്തേക്ക് വരുന്നുണ്ട്അമ്മ അടുത്തുകൊണ്ടിരുന്നപ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ വേഗതയും കൂടുകയായിരുന്നു….

“മോനെ… എന്താ വിശേഷം… ”

അമ്മ ഞാൻ ലച്ചുവിനെ നോക്കി നിന്നതൊന്നും കണ്ടില്ല എന്നറിഞ്ഞപ്പോഴാണ് ഒരു സമാധാനം ആയത്

“സുഖമാണമ്മേ… അമ്മക്കോ… ”

“ആ, സുഖമാണ് മോനെ… ഇത് അമ്മയാണോ… ”

ലച്ചുവിന്റെ അമ്മയും എന്റെ അമ്മയും അന്നാദ്യമായായിരുന്നു നേരിൽ കാണുന്നത്, മാളുവിന്റെ കല്യാണ നിശ്ചയത്തിന് വീട്ടിൽ നിന്നും ആരും വന്നിരുന്നില്ല അച്ഛൻ പനിയായി കിടക്കുകയായിരുന്നു ആ സമയത്ത്

അമ്മമാർ തമ്മിൽ പരിചയപ്പെടൽ ഒക്കെ പിന്നെ പെട്ടന്നായിരുന്നു,

അമ്മ അവരെയും കൂട്ടിക്കൊണ്ട് മാളുവിനെ കാണാനായി ഉള്ളിലേക്ക് നടന്നു.പോകുന്ന വഴിക്ക് ദുർഗ എന്റെ വയറ്റിനിട്ട് ഒരു കുത്തും തന്നിട്ടാണ് പോയത്. അവളുടെ ചെവിക്ക് നേരെ എന്റെ കൈ നീണ്ടതും അവൾ ഓടിയിരുന്നു.

ഏറ്റവും പിന്നിലായാണ് ലച്ചു നടന്നത് അവൾ എന്നെ കടന്ന് കുറച്ചു മുൻപിൽ എത്തിയതിനു ശേഷം ഒന്ന് തിരിഞ്ഞു നോക്കി. ആ നോട്ടം പ്രതീക്ഷിച്ചു തന്നെയാണ് ഞാനും നിന്നത് അവൾ നോക്കിയ സമയത്ത് തന്നെ ഞാൻ അവളെ നോക്കി കണ്ണടിച്ചു കാണിച്ചു. പെണ്ണ് എന്നെ നോക്കി കണ്ണുരുട്ടി ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് പോയി

പിന്നെ കുറച്ചു സമയം നല്ല പോസ്റ്റ്‌ ആയിരുന്നു. രാത്രി വൈകി എപ്പോഴോ റൂമിൽ പോയ പാറ്റയും ആഷികും ഒന്നും എത്തിയിട്ടുമില്ല… അവർ ഇനി ഇങ്ങോട്ട് വരില്ല കോളേജിലെ കുട്ടികളുടെ ഒപ്പം ഓഡിറ്റോറിയത്തിലേക്ക് വരാം എന്നാണ് പറഞ്ഞിരുന്നത്, അധിക പണി ഒന്നും ഇല്ലായിരുന്നത് കൊണ്ടും എനിക്കെപ്പോഴും അവരുടെ കൂടെ നിൽക്കാൻ പറ്റില്ല എന്നുള്ളത് കൊണ്ടും ഞാനും നിര്ബന്ധിച്ചില്ല

Recent Stories

127 Comments

Add a Comment
 1. ” ഞങ്ങൾ പോകുമ്പോൾ ഞങ്ങളുടെ ജൂനിയർസ് കരയാനുള്ള സാധ്യത കുറവാണ്… അതിന് കാരണവും ഞങ്ങൾ തന്നെ ആകും ഞങ്ങൾ ഒരിക്കലും അവർക്ക് ഒരു നല്ല സീനിയർസ് ആയിരുന്നിരിക്കില്ല “- സത്യം!!

 2. വിരഹ കാമുകൻ💘💘💘

  എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആദ്യമായാണ് ഒരു കഥ തീരുമ്പോൾ ഇത്രയും സന്തോഷം വരുന്നത് കാരണം വല്യ അടിയും പിടിയും ഒന്നുമില്ലാതെ അവർ ഒന്നിക്കുകയാണ് ല്ലോ❤️❤️❤️

 3. Orupaad nanniyund bro.. Ee kadha njngalk vendi ezhudhiyathin… Etra nanni parajaalum theeroola… Avasaanikkunnu enn parajappol.. Ullil oru neetal pole..
  Pinne ee kadha kazhinalum idhilum migacha kadha kond veranam ketto..
  Snehathode unni…😍💖💕

  1. നന്ദിയൊന്നും വേണ്ട ബ്രോ…. സ്നേഹം മാത്രം മതി

   ഇനിയുള്ള കഥയുടെ കാര്യങ്ങൾ കണ്ടു തന്നെ അറിയണം..

   സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

 4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  1. Submit ചെയ്തിട്ടുണ്ട്

 5. ഖൽബേ സ്നേഹം മാത്രം❤️

  1. തിരിച്ചു തരാനും സ്നേഹം മാത്രം ♥️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com