പ്രാണേശ്വരി 15 [പ്രൊഫസർ ബ്രോ] 586

Views : 53209

എനിക്കവിടെ നിന്ന് തുള്ളിച്ചാടണം എന്ന് തോന്നിപ്പോയി , തിരിഞ്ഞു മാളുവിനെ നോക്കിയപ്പോൾ നേരത്തെ പോയ ചിറക് അവൾക്ക് തിരിച്ചു വന്നു കൂടെ ആ പ്രകാശവും

പെട്ടന്നുള്ള സന്തോഷത്തിൽ മാളുവിനെ കെട്ടിപ്പിടിച്ചു ആ കവിളിൽ ഒരുമ്മ കൊടുത്തു, അത് കഴിഞ്ഞപ്പോളാണ് വേണ്ടായിരുന്നു എന്ന് തോന്നിയത് എന്റെ ചുണ്ട് പതിഞ്ഞ അത്രയും ഭാഗത്തെ മേക്കപ്പ് ഒക്കെ പോയിരിക്കുന്നു

വേറെ ആരും അത് കാണുന്നതിന് മുൻപേ ഞാൻ അവിടെ നിന്ന് മാറി, ദുർഗ്ഗയുടെ കയ്യിൽ ഇരുന്ന കുഞ്ഞാറ്റക്കും കൊടുത്തു ഒരുമ്മ… ഇതിനൊക്കെ കാരണം അവളാണല്ലോ…

എന്റെ സന്തോഷം കണ്ട് എല്ലാരും ഭയങ്കര ചിരിയാണ് ഞാൻ അപ്പോ തന്നെ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി.

ഓടി ഇറങ്ങുന്നതിനിടക്ക് എതിരെ വന്ന ആളിനെ ഒന്നും കണ്ടില്ല, നേരെ പോയി തല ഇടിച്ചതു ആ നെഞ്ചത്ത്… തല ഉയർത്തി നോക്കിയപ്പോൾ അച്ഛനാണ്, എന്തോ അപ്പോഴത്തെ അവസ്ഥയിൽ ആ നെഞ്ചത്ത് നിന്നും മാറാൻ തോന്നിയില്ല കുറച്ചു സമയം അച്ഛനെ കെട്ടിപ്പിടിച്ചു അവിടെ നിന്നു

വർഷങ്ങൾക്കു ശേഷമാണ് ആ നെഞ്ചിൽ തല ചായ്ച്ചു നിൽക്കുന്നത്, അതിന്റെ സന്തോഷം ഉള്ളതുകൊണ്ടാകാം അച്ഛന്റെ കൈ വിരലുകൾ എന്റെ തലയെ തലോടാൻ തുടങ്ങി

“ഡാ…  മതി മതി …”

വീണ്ടും പിന്നിൽ നിന്നും കളിയാക്കൽ കേട്ടപ്പോൾ ഞാൻ അച്ഛനെ വിട്ട് പുറത്തേക്ക് നടന്നു.

പിന്നെ അന്ന് എനിക്ക് ലച്ചുവിനെ ഒറ്റക്ക് കിട്ടിയതേ ഇല്ല, എല്ലാരും അറിഞ്ഞു എന്ന് മനസ്സിലായപ്പോൾ പെണ്ണിന് ഒടുക്കത്തെ നാണമാണ് ഞാൻ നേരെ നോക്കിയാൽ ആ മുഖം മാറ്റിക്കളയും

ഒരു പത്തു മണി ആയപ്പോഴേക്കും ഞങ്ങൾ അമ്പലത്തിലേക്ക് ഇറങ്ങി ഞങ്ങൾ എത്തി ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഉണ്ണിയേട്ടനും എത്തി. ഒരുപാട് കല്യാണം നടക്കുന്ന അമ്പലമായത് കൊണ്ട് അതികം താമസമില്ലാതെ തന്നെ കല്യാണം കഴിഞ്ഞു.

ഉണ്ണിയേട്ടൻ മാളുവിന്റെ കഴുത്തിൽ താലി കെട്ടുന്ന സമയത്ത് ആന്റിയുടെ കണ്ണുകൾ കണ്ണീർ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു

“കണ്ട് പഠിച്ചോ ”

ദുർഗ പതിയെ എന്റെ ചെവിയിൽ പറഞ്ഞു.

“പോടീ… പോടീ… ”

“നാൺ വന്നു നാൺ വന്നു എന്റെ ചേട്ടന് നാൺ വന്നു… ”

വന്ന്‌ വന്ന്‌ പെണ്ണിന്റെ അടുത്ത് മിണ്ടാൻ പറ്റാത്ത അവസ്ഥ ആയിട്ടുണ്ട്, എന്ത് പറഞ്ഞാലും അവസാനം അവൾ എനിക്കിട്ട് താങ്ങും

ഞാൻ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തിട്ട് വീണ്ടും മണ്ഡപത്തിലേക്ക് നോക്കി, മാളുവിന്റെ കവിളിൽ എന്റെ ചുണ്ടിന്റെ പാട് ഇപ്പോഴുമുണ്ട്, ആരും ഇതുവരെ കാണാത്തതെന്താണ് എന്നാണ് മനസ്സിലാവാത്തത്,

ഉണ്ണിയേട്ടന് മാല ഇട്ടുകൊടുത്തത് ഞാൻ ആയിരുന്നു,

“ദേ നിങ്ങടെ പെണ്ണുമ്പിള്ളേടെ കവിളിൽ ആരോ ഉമ്മ വച്ചു ചുണ്ടിന്റെ പാട് അങ്ങനെയേ കിടക്കുന്നുണ്ട് ”

Recent Stories

127 Comments

  1. ” ഞങ്ങൾ പോകുമ്പോൾ ഞങ്ങളുടെ ജൂനിയർസ് കരയാനുള്ള സാധ്യത കുറവാണ്… അതിന് കാരണവും ഞങ്ങൾ തന്നെ ആകും ഞങ്ങൾ ഒരിക്കലും അവർക്ക് ഒരു നല്ല സീനിയർസ് ആയിരുന്നിരിക്കില്ല “- സത്യം!!

  2. വിരഹ കാമുകൻ💘💘💘

    എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആദ്യമായാണ് ഒരു കഥ തീരുമ്പോൾ ഇത്രയും സന്തോഷം വരുന്നത് കാരണം വല്യ അടിയും പിടിയും ഒന്നുമില്ലാതെ അവർ ഒന്നിക്കുകയാണ് ല്ലോ❤️❤️❤️

  3. Orupaad nanniyund bro.. Ee kadha njngalk vendi ezhudhiyathin… Etra nanni parajaalum theeroola… Avasaanikkunnu enn parajappol.. Ullil oru neetal pole..
    Pinne ee kadha kazhinalum idhilum migacha kadha kond veranam ketto..
    Snehathode unni…😍💖💕

    1. നന്ദിയൊന്നും വേണ്ട ബ്രോ…. സ്നേഹം മാത്രം മതി

      ഇനിയുള്ള കഥയുടെ കാര്യങ്ങൾ കണ്ടു തന്നെ അറിയണം..

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

    1. Submit ചെയ്തിട്ടുണ്ട്

  5. ഖൽബേ സ്നേഹം മാത്രം❤️

    1. തിരിച്ചു തരാനും സ്നേഹം മാത്രം ♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com