പ്രാണേശ്വരി 15 [പ്രൊഫസർ ബ്രോ] 585

Views : 53091

അവൾ എന്തിനാ നിന്നെ കളിയാക്കിയത് ”
പൊസ്സസ്സീവ്നെസ്സിന്റെ അങ്ങേയറ്റമാണ് പെണ്ണിന്
“നിനക്കെന്താ ലച്ചൂ… അവൾ എന്നയല്ലാതെ ആരെ കളിയാക്കാനാ… എനിക്കും ഇതിനൊക്കെ വേറെ ആരാ ഉള്ളത് “”അങ്ങനെ ഇപ്പൊ എന്റെ മുൻപിൽ വച്ചു കളിയാക്കണ്ട”

പിന്നെ എനിക്ക് അവളോട് ഒന്നും പറയാൻ തോന്നിയില്ല

“ശരി വാ… നമുക്ക് അകത്തേക്ക് പോകാം എല്ലാവരും നമ്മളെ തിരക്കും ”

“പോണോ… ”

എത്ര സമയം ഞങ്ങൾ തനിയെ ഇരുന്നാലും മതിയാവില്ല പെണ്ണിന്.

“പോണം… നീ വന്നേ… ”

ഞങ്ങൾ ഒരുമിച്ചു തന്നെയാണ് ഉള്ളിലേക്കു നടന്നത്. ഉള്ളിൽ ചെന്നപ്പോൾ മാളു  ദക്ഷിണ കൊടുക്കുന്ന തിരക്കിലാണ്, അവൾക്ക് പറയാൻ പാകത്തിന് ബന്ധുക്കൾ ഒന്നും ഇല്ലാത്തത് കൊണ്ട് ആന്റിക്ക് ദക്ഷിണ കൊടുത്തതിനു ശേഷം അമ്മക്ക് കൊടുത്തു, അച്ഛൻ പിന്നെ യുക്തിവാദി ആയത് കൊണ്ട് പുള്ളി ഈ വക പരിപാടിക്കൊന്നും നിൽക്കില്ല

ഞങ്ങൾ ഉള്ളിൽ എത്തിയത് കണ്ടതും എല്ലാവരും ഞങ്ങളെ തന്നെയായി നോട്ടം. അതിന്റെ കാര്യം മാത്രം എനിക്ക് മനസ്സിലായില്ല

മാളുവിനെ നോക്കിയപ്പോൾ അവളുടെ മുഖത്തു ഒരു ആക്കി ചിരി ഉണ്ടായിരുന്നു.ദുർഗ്ഗയുടെ മുഖത്തും അത് തന്നെ

“കുഞ്ഞാറ്റെ… മാമൻ എന്താടി പറഞ്ഞെ..  ”

ചേച്ചി നിലത്തു നടന്നു കളിക്കുന്ന കുഞ്ഞാറ്റയെ എടുത്ത് ഒക്കത്തിരുത്തി ചോദിച്ചു

“മാമൻ മാമീനെ ഡിബോസ് ചെയ്യൂന്ന്… ”

ആ സമയത്ത് റാംജിറാവു സ്പീക്കിങ് ൽ സായികുമാർ കേട്ട അതേ പാട്ട് ഞാനും കേട്ടു…

പണി പാളി എന്നെനിക്ക് ഉറപ്പായി, ഒരാളുടെയും മുഖത്തു ചിരി ഇല്ല വീട്ടിലെ ആളുകൾ മാത്രമായിരുന്നു എങ്കിൽ പ്രശ്നമില്ല ലച്ചുവിന്റെ അമ്മയുമുണ്ട് ആ കൂടെ അതാണ് പ്രധാന പ്രശ്നം…

എനിക്ക് വേണമെങ്കിൽ നൈസ് ആയിട്ട് മുങ്ങാം, പക്ഷെ ലച്ചുവിനെ കൊല്ലാൻ കൊടുത്തിട്ട് പോകാൻ പറ്റില്ലല്ലോ

ഞാൻ മടിച്ചാണ് ലച്ചുവിന്റെ അമ്മയുടെ മുഖത്തേക്ക് നോക്കിയത്, അമ്മയുടെ മുഖത്തു ദേഷ്യം ഒന്നുമില്ല അതുപോലെ ചിരിയുമില്ല ഒരു നിസ്സംഗ ഭാവം

“എടാ മുത്തേ… ഒന്ന് വന്നേ…”

ആ സമയത്ത് എന്നെ അവിടെ നിന്ന് രക്ഷിച്ച മാളുവിന്റെ തലയുടെ ചുറ്റും ഒരു പ്രകാശ വലയവും രണ്ട് ചിറകുകളും ഉണ്ടായിരുന്നോ എന്നൊരു സംശയം

നല്ല ചുവന്ന പട്ടുസാരി ഉടുത്ത മാലാഖ…

ഞാൻ കണ്ണുകൊണ്ട് ലച്ചുവിനോട് സോറി പറഞ്ഞിട്ട് മാളുവിന്റെ പിന്നാലെ നടന്നു.

റൂമിന്റെ ഉള്ളിൽ കയറിയതും മാളു വാതിൽ ചാരി

“നീ എന്ത് മണ്ടനാടാ… ഇച്ചിരി ഇല്ലാത്ത കൊച്ചിന്റെ അടുത്താണോ ഇങ്ങനെയൊക്കെ പറയുന്നത്… ”

“അതിന് ഞാൻ അറിഞ്ഞോ അവൾ ഇതെല്ലാവരോടും പോയി പറയുമെന്ന്…”

Recent Stories

127 Comments

  1. ” ഞങ്ങൾ പോകുമ്പോൾ ഞങ്ങളുടെ ജൂനിയർസ് കരയാനുള്ള സാധ്യത കുറവാണ്… അതിന് കാരണവും ഞങ്ങൾ തന്നെ ആകും ഞങ്ങൾ ഒരിക്കലും അവർക്ക് ഒരു നല്ല സീനിയർസ് ആയിരുന്നിരിക്കില്ല “- സത്യം!!

  2. വിരഹ കാമുകൻ💘💘💘

    എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആദ്യമായാണ് ഒരു കഥ തീരുമ്പോൾ ഇത്രയും സന്തോഷം വരുന്നത് കാരണം വല്യ അടിയും പിടിയും ഒന്നുമില്ലാതെ അവർ ഒന്നിക്കുകയാണ് ല്ലോ❤️❤️❤️

  3. Orupaad nanniyund bro.. Ee kadha njngalk vendi ezhudhiyathin… Etra nanni parajaalum theeroola… Avasaanikkunnu enn parajappol.. Ullil oru neetal pole..
    Pinne ee kadha kazhinalum idhilum migacha kadha kond veranam ketto..
    Snehathode unni…😍💖💕

    1. നന്ദിയൊന്നും വേണ്ട ബ്രോ…. സ്നേഹം മാത്രം മതി

      ഇനിയുള്ള കഥയുടെ കാര്യങ്ങൾ കണ്ടു തന്നെ അറിയണം..

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

    1. Submit ചെയ്തിട്ടുണ്ട്

  5. ഖൽബേ സ്നേഹം മാത്രം❤️

    1. തിരിച്ചു തരാനും സ്നേഹം മാത്രം ♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com